akshaya balakrishnan aalipazham

Drama Others

4.6  

akshaya balakrishnan aalipazham

Drama Others

നിന്റെ ഓർമ്മയിൽ

നിന്റെ ഓർമ്മയിൽ

3 mins
512



ഫെബ്രുവരി 14 പ്രണയിതാക്കൾ പ്രണയദിനമായി ആഘോഷിക്കുന്ന ദിവസം... കഴിഞ്ഞ അഞ്ചുവർഷം മുൻപ് വരെ സാധാരണ ദിവസം പോലെ ആയിരുന്നു എനിക്ക് ഈ വാലെന്റൈൻസ് ഡേ പറയുന്നത്. എന്തിനാണ് ഇത്ര മാത്രം ആഘോഷിക്കാൻ ഉള്ളത്. പ്രണയിക്കുന്നവർക്ക് എല്ലാ ദിവസവും ഒരു പോലെ അല്ലെ പിന്നെ എന്തിനാ ഇങ്ങനെ ആഘോഷിക്കുന്നെ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഞാൻ ചിന്തിച്ചു കൂട്ടുമായിരുന്നു. അന്നൊന്നും എനിക്ക് മനസ്സിലായിരുന്നില്ല പ്രണയിക്കുന്നവർക്ക് എത്രമാത്രം വിലപ്പെട്ട ദിവസമാണ് ഈ വാലെന്റൈൻസ് ഡേ പറയുന്നത് എന്ന്. ഓർക്കുന്നുവോ ഹരി നമ്മൾ ആദ്യമായി കണ്ട അഞ്ചുവർഷം മുൻപ് ഉള്ള ഒരു പ്രണയദിനം. എന്റെ കൂട്ടുകാരിക്ക് സർപ്രൈസ് നൽകാൻ അവളുടെ ജീവൻ കണ്ടു പിടിച്ച വഴിയായിരുന്നു അവളെ കൊണ്ടു തന്നെ ഗിഫ്റ്റ് സെലക്ട്‌ ചെയ്യിക്കുക പക്ഷെ അവൾക്ക് ആണ് അതെന്ന് അവൾ അറിയരുത് എന്നത്. അവൻ അവൾക്ക് നൽകുമ്പോൾ മാത്രമേ അത് അവൾക്ക് വേണ്ടിയായിരുന്നു എന്ന് അവൾ അറിയാൻ പാടുള്ളു എന്ന്. ഹരിയും ഞങ്ങൾ ഗിഫ്റ്റ് വാങ്ങിയ ഷോപ്പിൽ നിന്നാണ് ഹരിയുടെ സുഹൃത്തു പ്രണയദിനത്തിൽ പിറന്നാൾ ആഘോഷിക്കാൻ വിധിക്കപ്പെട്ട പ്രണയക്ക് ഗിഫ്റ്റ് വാങ്ങിയത്. പക്ഷെ വിധി നമ്മൾ വാങ്ങിയ ഗിഫ്റ്റുകൾ തമ്മിൽ മാറ്റിപ്പിച്ചു. ഗിഫ്റ്റുകൾ മാറിയത് നമ്മൾ രണ്ടാളും തിരിച്ചറിഞ്ഞത് അല്പം വൈകിയാണ്. ഗിഫ്റ്റ് മാറിപ്പോയി എന്ന് ഞാൻ അറിയുന്നത് തന്നെ ഹരി ആ ഷോപ്പിൽ ഞാൻ ഫിൽ ചെയ്തു കൊടുത്ത ഫോമിൽ നിന്നും നമ്പർ എടുത്തു വിളിച്ചപ്പോൾ ആണ്. അന്ന് നേരം വൈകിയതിനാൽ പിറ്റേന്ന് അതായതു വാലെന്റൈൻസ് ഡേയുടെ അന്ന് ഗിഫ്റ്റ് എക്സ്ചേഞ്ച് ചെയ്യാം എന്ന് നമ്മൾ പറഞ്ഞു. അന്നത്തെ നമ്മളുടെ കൂടിക്കാഴ്ച ഒരു പക്ഷെ ഈശ്വരനിശ്ചയം ആവാം. എനിക്ക് ഹരിയെ കാണാനും ഹരിക്ക് എന്നെ കാണാനും. നമ്മളിൽ ആരാണ് ആദ്യം കണ്ടത് എനിക്ക് ഓർമയില്ല. ആദ്യമായി നമ്മൾ കണ്ട കോഫി ഷോപ്പ്. എന്റെ ജീവിതത്തിൽ ആ കോഫി ഷോപ്പും ഇപ്പോൾ ഹരിയെ പോലെ സ്ഥാനം പിടിച്ചു. എനിക്ക് ഇപ്പോഴും ഓർമയുണ്ട് ഹരി ആദ്യമായി ഞാൻ ഹരിയെ കാണുമ്പോൾ ഹരി ധരിച്ച ചുവപ്പിൽ ബ്ലൂ ചെക്ക് ഷർട്ട്‌. ഹരി വളരെ സുന്ദരൻ ആയിരുന്നു ആ ഷർട്ടിൽ. ഹരിയെ ആദ്യം കണ്ടപ്പോൾ തന്നെ എന്റെ ആരൊക്കെയോ ആണെന്നൊരു തോന്നൽ എന്നിൽ ഉള്ളവാക്കി . ഹരിയുടെ മുഖത്തു നിന്നും എനിക്ക് ഞാൻ അനുഭവിക്കുന്ന അതെ ഫീൽ ഹരിക്കും അനുഭവപ്പെടുന്നുണ്ട് എന്ന് തോന്നിയിരുന്നു.അപരിചിതത്വം മാറി പരിചിതർ ആവാൻ നമ്മുക്ക് അധികം സമയം ഒന്നും വേണ്ടിയിരുന്നില്ല അല്ലെ ഹരി. കുറച്ച് നിമിഷം കൊണ്ടു തന്നെ നമ്മളിൽ എന്തോ ബന്ധം ഉള്ളത് പോലെ. ആരോ മനപ്പൂർവം നമ്മളെ അടുപ്പിക്കുന്നത് പോലെ. ഹരി ആ ദിവസത്തിന് ശേഷവും നമ്മൾ വീണ്ടും വീണ്ടും കണ്ടു. കണ്ടു എന്നല്ല കാണാൻ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി എന്ന് വേണം പറയാൻ.എനിക്ക് അന്യമാണ് ഞാൻ കരുതിയ പ്രണയത്തിന്റെ മുത്തുകൾ എന്റെ മനസ്സിൽ അലയടിക്കാൻ തുടങ്ങിയിരുന്നു ഹരി. അത് നിനക്കും മനസ്സിലായിരുന്നു. നിന്റെ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു ഹരി നിനക്കും എന്നെ പോലെ ഇഷ്ടമാണ് എന്ന്. ഒരു വർഷത്തോളം നമ്മൾ പരസ്പരം പറയാതെ പ്രണയിച്ചു ആരാദ്യം പറയും എന്ന വാശി പോലെ. ആ വാശി ഉപേക്ഷിച്ചു ആദ്യം പ്രണയം പറഞ്ഞത് നീയായിരുന്നു ഹരി വീണ്ടും വന്ന പ്രണയദിനത്തിൽ. നിന്നിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ കേട്ടപ്പോൾ എനിക്ക് ചിന്തിക്കണ്ട ആവശ്യം ഇല്ലായിരുന്നു നിന്നോട് സമ്മതം മൂളാൻ . ഈ ലോകത്തോട് തന്നെ എനിക്ക് വിളിച്ചു പറയണം ഉണ്ടായിരുന്നു ഹരി ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന്. എന്റെ ലോകം നീയായിരുന്നു ഹരി. എന്റെ ഈശ്വരനും എന്റെ സൂര്യനും ചന്ദ്രനും നീയായിരുന്നു ഹരി. ഞാൻ എന്ന ലോകം നിന്നിലേക്ക് ഒതുങ്ങി പോയി ഹരി. ഓരോ ദിവസങ്ങളും ഹരി നീ എനിക്ക് ഓരോരോ അനുഭൂതി സമ്മാനിച്ചു. നിന്റെ കൂടെ ഉള്ളപ്പോൾ എനിക്ക് എന്തും നേടാം എന്ന വിശ്വാസം ഉണ്ടായിരുന്നു. നീ അടുത്തുള്ളപ്പോൾ എല്ലാം ഞാൻ ദൈവാനുഗ്രഹം ഒരുപാട് ലഭിച്ച കുട്ടിയാണ് എന്ന് തോന്നിയിരുന്നു. എന്നിലെ കാമുകിയെയും കുറുമ്പുകൾ കാട്ടും കുസൃതി കുടുക്കയെയും നീ ഒരുപോലെ സ്നേഹിച്ചിരുന്നു. ഹരി നീ അടുത്തുള്ളപ്പോൾ എല്ലാം സുരക്ഷിതത്വം എന്താണ് എന്ന് ഞാൻ അറിഞ്ഞിരുന്നു ഹരി. നീ എന്റെ കൂടെ ഉള്ളപ്പോൾ എന്റെ ജീവിതത്തിൽ വസന്തകാലം കൂടുകൂട്ടിയത് പോലെ ആയിരുന്നു ഹരി. നിന്റെ സ്നേഹത്തിൽ ഞാൻ ഒരുപാട് അഹങ്കരിച്ചിരുന്നു ഹരി. ഏത് രാത്രിയിലും പുറത്തിറങ്ങി നടക്കാൻ നീയുള്ളപ്പോൾ എനിക്ക് പേടിയില്ലായിരുന്നു ഹരി. ഞാൻ ആഗ്രഹിച്ചത് നിന്നെ പോലെ പൗരുഷം ഉള്ള ആണൊരുത്തന്റെ തണൽ ആണ്. നീ എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ഞാൻ സങ്കടം എന്താന്ന് അറിഞ്ഞിരുന്നില്ല ഹരി. എന്റെ കണ്ണുകൾ നിറയാൻ നീ സമ്മതിച്ചില്ല എന്നതാണ് സത്യം. ഹരി ,നാരദൻ നാരായണ നാരായണ പറയും പോലെ ആയിരുന്നു നീ എന്നെ വിളിച്ചു കൊണ്ടിരുന്നത്. നിന്റെ ശ്വാസം ഞാൻ ആയിരുന്നു. എന്റെ ശ്വാസം നീയും. ഞാൻ പൂത്തുതളിര്ത്തു നിൽക്കുന്ന ഒരു പൂമരമായി എനിക്ക് തോന്നിയത് നിന്റെ സ്നേഹം ലഭിച്ചപ്പോൾ ആണ്. മൂന്നു വർഷം അടിച്ചു പൊളിച്ചു പ്രണയിച്ചു നമ്മൾ. എന്റെ മോഹങ്ങൾക്ക് ചിറകുവിടർത്തിയത് നീയാണ് ഹരി. ഞാൻ ഈ ലോകം കണ്ടതും മനസ്സിലാക്കിയതും ആസ്വദിച്ചതും നിന്നിലൂടെ ആണ് ഹരി. കഴിഞ്ഞ പ്രണയദിനം നീ ഓർക്കുന്നുണ്ടോ ഹരി ആ നശിച്ച ദിവസത്തെ. വിശ്വാസിക്കണം ആയിരുന്നു ഞാൻ നിന്നെ. ആ നിമിഷം ഞാനും നിന്നെ അവിശ്വാസിച്ചു അത് ഒരു കെണിയാണ് മനസിലാക്കതെ. നിന്നെ മറ്റൊരു പെണ്ണിന്റെ കൂടെ കണ്ടപ്പോൾ എനിക്ക് എന്റെ സ്വബോധം നഷ്ടപ്പെട്ടിരുന്നു. അന്നത്തെ എന്റെ വാക്കുകൾ നിന്നെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ഞാൻ മനസിലാകുന്നു. ക്ഷമിച്ചൂടെ നിനക്ക്. നഷ്ട്ടപ്പെടുമ്പോൾ ആണ് പലതിന്റെയും വില നമ്മൾ മനസിലാകുന്നത്. ഹരി ഇപ്പം ഞാൻ മനസിലാകുന്നു നിന്നെ നഷ്ട്ടപ്പെട്ടതിന്റെ അല്ല നഷ്ടപ്പെടുത്തിയതിന്റെ വേദന. ദൈവത്തെ മറന്നു സ്നേഹിക്കുന്ന പുരുഷനെ ദൈവമായി കണ്ടതിന്റെ ശിക്ഷയാകാം ഇത്. നമ്മളെ ഇങ്ങനെ അകറ്റാൻ ആയിരുന്നു എങ്കിൽ വിധിയെന്തിനാ നമ്മളെ ഒന്നാക്കിയത്? ഹരി കാത്തിരിക്കുകയാണ് ഞാൻ നിനക്ക് വേണ്ടി അടുത്ത പ്രണയദിനത്തിൽ എങ്കിലും എന്നോട് ക്ഷമിച്ചു നീ എന്റെ അരികിൽ വരുന്നതിനായി. നീ കൂടെ ഉണ്ടെങ്കിൽ ഈ ലോകം കൂടെ ഉള്ളപോലെ ആണ് ഹരി നീ വിട്ടു പോയപ്പോൾ ഞാൻ തനിച്ചായതു പോലെ ഹരി. വരുമോ വീണ്ടും എന്റെ ജീവിതം ധന്യമാക്കാൻ എന്റെ അരികിലേക്ക് എന്റെ മാത്രം ഹരിയായി എന്നിനെ സ്നേഹം നുകരാൻ..... 


Rate this content
Log in

Similar malayalam story from Drama