വി റ്റി എസ്

Drama Romance

3  

വി റ്റി എസ്

Drama Romance

മിലി(6)

മിലി(6)

2 mins
118


ഏതവസ്ഥയിൽ മമ്മീ... മിലി വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു. 


മോളെ എന്നോട് ഒന്നും ഒളിക്കരുത് .മാലതി മിലിയുടെ താടിയിൽ പിടിച്ചു അവളുടെ കണ്ണിൽ നോക്കി ചോദിച്ചു. ശബ്ദം മയപ്പെട്ടിരുന്നു. 


 അവൾക്ക് എന്താണ് സംഭവിച്ചത്. അവളെ രക്ഷിക്കാൻ അല്ലേ നോക്കേണ്ടത്.. ഇതിപ്പോൾ.. അവളുടെ വീട്ടുകാർക്കുപോലും ഒന്നും അറിയില്ല. ഇത് തീക്കളിയാണ് . അരുതാത്തത് സംഭവിച്ചാൽ നീയും ഞാനും അകത്താകും അറിയോ നിനക്ക്... നമുക്ക് വീണയുടെ വീട്ടിൽ അറിയിക്കാം അവർ കൂടി വന്നിട്ട് ബാക്കി കാര്യം തീരുമാനിക്കാം .

അവൾ സമ്മതിക്കില്ല മമ്മി.. വീട്ടിൽ ആരും അറിയരുതെന്നാണ്. അവർക്ക് അത് താങ്ങാനാവില്ലെന്ന്. ..


 ഉംം..മാലതിയൊന്ന് ഇരുത്തി മൂളി. 


അലമാരയിൽ നിന്നും എന്തൊക്കയോ എടുത്തു . വരൂ.. അവർ വീണയുടെ അടുത്തെത്തി. 


ഇൻജക്ഷൻ കൊടുത്തുകൊണ്ട് പറഞ്ഞു. 

ഒന്നു മയങ്ങട്ടെ.. .. 


മാലതി ഗൗരവത്തോടെ പറഞ്ഞു. 


മോളൂ....  


മമ്മീ...എൻ്റെ വീണ..


ആരോഗ്യവും മോശമാണ് .. ഉറങ്ങട്ടെ ..വിഷമിക്കേണ്ട..


ഒന്നും കഴിക്കില്ല ..നിർബന്ധിച്ചാൽ മാത്രം എന്തേലും കഴിക്കും .  


ഉംം .. മാലതി മൂളി. 

രാമേട്ടാ ഇടയ്ക്കൊന്നു നോക്കണേ .. ഉണർന്നാൽ വിളിക്കണേ ഞാൻ റൂമിലുണ്ടാവും . നല്ല തലവേദന ഒന്നു കിടക്കട്ടെ..


മിലിയുടെ നേരെ നോക്കുകകൂടി ചെയ്യാതെ മാലതി തൻെറ മുറിയിലേക്ക് പോയി. 


ഒരു നിമിഷം


മമ്മീ ... എന്നു വിളിച്ച് മാലതിയുടെ പുറകെ പോയി. 


മുറിയിലെത്തിയ മിലിയെ കണ്ടിട്ടും മാലതി ഗൗനിച്ചില്ല. 


മമ്മീ..എനിക്ക് ചിലത് പറയാനുണ്ട്. 


വേണ്ട ഞാനങ്ങോട്ടു പറയാം. വീണയ്ക്ക് എത്രമാസമായി ... ? ആരാണ് ആള്..?

അവൾക്കറിയാരുന്നില്ലേ  അവളുടെ അവസ്ഥ.. ഈ അവസ്ഥയിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാം അതാ നല്ലത് .അവളുടെ വീട്ടിൽ അറിയിച്ചേ പറ്റൂ.. ഇതൊന്നും എൻ്റെ ഉത്തരവാദിത്വമല്ല. നിൻ്റെ ഫ്രണ്ട്.. നല്ല സ്വഭാവഗുണമുള്ളവൾ ..എന്നുകരുതി . എന്നിട്ട്... മോളൂ..മമ്മിക്ക് തലപെരുക്കുന്നു..


മമ്മീ..പ്ലീസ് ..മിലി ബെഡിൽ ഇരിക്കുകയാരുന്ന മാലതിയുടെ കാൽച്ചുവട്ടിൽ വന്നിരുന്നു. 


അവൾ തെറ്റുകാരിയല്ല. ഞാൻ ആണ് തെറ്റുചെയ്തത്. അവളെ രക്ഷിക്കണം. മമ്മീ....അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഞാനും ഉണ്ടാവില്ല ഈ ലോകത്ത്..മിലി മാലതിയുടെ കാലു പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു. 


എൻ്റെ തെറ്റാ മമ്മീ.... ആരാണെന്നുപോലും അവൾക്കറിയില്ല. .അതാണ് സത്യം.  


ഇതൊക്കെ നീ ആരോടാ പറയുന്നത് എന്നോടോ .. അവൾ അറിയാതെയാണോ ഈ അവസ്ഥയിൽ എത്തിയത്. നീ അവൾക്കു വേണ്ടി കള്ളം പറയുന്നോ..


കള്ളമല്ല മമ്മീ.. 


അവൾക്കറിയില്ല എന്ന് നീ പറയുന്നു .നിനക്കറിയോ അവൻ ആരാണെന്ന്.. 


അറിയാം..


എന്നിട്ടും അവൾക്കറിയില്ലെന്നോ..


സത്യായിട്ടും അവൾക്കറിയില്ല. വീണയുടെ ഈ അവസ്ഥയ്ക്ക് കാരണം ഞാനാ..മമ്മിയുടെ ഈ മോളാ..എന്നോട് ക്ഷമിക്കു മമ്മീ...


മാലതിക്ക് മിലി പറയുന്നത് എന്താണെന്ന് മനസിലായില്ല. ക്ഷമ ചോദിക്കാൻ നീ എന്തു തെറ്റു ചെയ്തു. 


പറയാം പക്ഷേ മമ്മി എനിക്ക് വാക്കു തരണം. ഞാൻ പറയുന്നത് ഒരിക്കലും മറ്റൊരാൾ അറിയില്ലെന്ന്. വാക്കുതാ മമ്മീ..


മാലതി ഒരക്ഷരം പോലും മിണ്ടിയില്ല. 


മമ്മീ.... എന്താ മിണ്ടാത്തത്..


ഓക്കെ ..ഞാൻ അവളെ കൊണ്ടുപൊക്കോളാം. അവൾക്കൊപ്പം ഞാനും എന്നെന്നേയ്ക്കുമായി ഈ വീടും നിങ്ങളെയും വിട്ടു പോകയാണ്..അവൾ എൻ്റെ മമ്മിയുടെ കയ്യിൽ സുരക്ഷിതയാണെന്നു വിശ്വസിച്ചു. ഞാൻ മാത്രമല്ല അവളും വിശ്വസിച്ചു. ഒന്നോർത്തോ..വീണയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും ഉണ്ടാവില്ലെന്ന്. ..മിലി കണ്ണുകൾ അമർത്തി തുടച്ചു. പോവുകയാണ് .ഇനി മിലിയുടെ ജീവിതം വീണയ്ക്കുവേണ്ടിയാണ്...മിലി മുറിയിൽ നിന്നും പുറത്തിറങ്ങി. 


മിലി തൻെറ റൂമിൽ ചെല്ലുമ്പോൾ വീണയുടെ ബെഡിനടുത്ത് താടിയ്ക്ക് കയ്യും കൊടുത്ത് രാമേട്ടൻ ഇരിക്കുന്നത് കണ്ടു. 


രാമേട്ടാ ....  


എന്താ കുഞ്ഞേ..രാമേട്ടൻ പെട്ടെന്ന് എണീറ്റു.


ഈ ബാഗൊക്കെ കാറിൽ വെക്കാമോ..


എന്തിന് ..പരീക്ഷയെല്ലാം കഴിഞ്ഞു വന്നതല്ലേ..


പോകണം രാമേട്ടാ.. പോയേ പറ്റൂ..


എന്താ കുഞ്ഞേ ..മമ്മിയുമായി വഴക്കിട്ടോ..


വഴക്കില്ല രാമേട്ടാ.... കാറിൽ വെച്ചേരെ.. തന്റെ കണ്ണുകൾ നിറയുന്നത് രാമേട്ടൻ കാണരുതെന്ന് അവൾ ആഗ്രഹിച്ചു. മിലി മുഖം കഴുകാനെന്ന വ്യാജേന ബാത്റൂമിൽ കയറി.


രാമേട്ടൻ ബാഗെടുക്കാൻ തുടങ്ങിയതും വാതിക്കൽ മാലതിയെത്തി. 


രാമേട്ടാ.. വേണ്ട 


ഓ..രാമേട്ടൻ മാലതിക്കടുത്തെത്തി.

എന്താ കുഞ്ഞേ..


ഒന്നുല രാമേട്ടാ.. രാമേട്ടൻ പൊക്കോ ..ഞാനിരിക്കാം ഇവിടെ. 


ഓ...രാമേട്ടൻ പോയി. 


മാലതി ഉറങ്ങിക്കിടന്ന വീണയുടെ  മുഖത്ത് ശ്രദ്ധിച്ചു. 


രക്തക്കുവുണ്ട് .. എന്തായാലും ഓപ്പറേഷൻ വേണ്ടി വരും .  സിസ്റ്റിന് വലുപ്പമായി. ആരംഭത്തിൽ  ആയിരുന്നെങ്കിൽ....  

മിലി പറഞ്ഞത് സത്യമാണെങ്കിൽ ..മാലതി വീണയുടെ മുഖത്ത് തലോടി.


അമ്മേ... വീണ നേർത്ത ശബ്ദത്തിൽ വിളിച്ചു. 


അമ്മേ... വീണ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് വീണ്ടും വിളിച്ചു. 


മോളെ.. മാലതി സ്നേഹത്തോടെ വിളിച്ചു.


മോളു കരയാതെ ..എണീക്ക്..


വീണ കണ്ണുതുറന്നു. 


തൻെറ അടുത്ത് അമ്മയല്ല ആൻ്റിയാണ്. 


ആൻ്റീ.. അമ്മയാണെന്ന് ഓർത്തു അമ്മ അടുത്തിരിക്കുന്നതായി കണ്ടു. 


വീണ വേഗം എണീറ്റിരുന്നു. 


ആൻ്റീ..മിലിയെവിടെ.. 


ഞാനിവിടെ ഉണ്ട് .മിലി ബാത്റൂമിൽ നിന്നും ഇറങ്ങി വന്നു.

മിലി കണ്ടിരുന്നു മമ്മി വീണയുടെ അടുത്തുവന്നിരിക്കുന്നത്. അകത്തുനിന്ന് വീണയേയും മാലതിയേയും ശ്രദ്ധിക്കുകയായിരുന്നു.


ആൻ്റീ.... എന്നത്തേന് ഓപ്പറേഷൻ നടത്താം.. 


ആദ്യം ആരോഗ്യം ഉണ്ടാകട്ടെ.. മോളുടെ ശരീരം തീരെ വീക്കാ..എണീറ്റ് വാ വിശന്നിട്ട് കണ്ണുകാണുന്നില്ല. മിലീ..വീണയേക്കൂട്ടിവാ ചോറുണ്ണാം .. മാലതി ചിരിയോടെ പറഞ്ഞു 


രാമേട്ടാ ചോറു വിളമ്പിക്കോളൂ..മാലതി ഉറക്കെ പറഞ്ഞുകൊണ്ട് ഡൈനിങ് റൂമിലേക്ക് നടന്നു. 


മിലി വിശ്വാസം വരാത്തപോലെ മാലതി പോകുന്നത് നോക്കി നിന്നു. 


മിലീ..ആൻ്റിയെ എന്തിനാ ഇങ്ങനെ നോക്കി നിൽക്കുന്നത് .എനിക്ക് വിശക്കുന്നു. 


ചോറുണ്ണുമ്പോഴും മിലിയുടെ ശ്രദ്ധ മമ്മിയിലായിരുന്നു. എന്നാൽ മാലതി മിലിയുടെ നോട്ടം കണ്ടില്ലാന്നു നടിച്ചു. 


രാമേട്ടാ.. വീണയ്ക്ക് ഇഷ്ടമുള്ളതൊക്കെ കൊടുക്കണം കേട്ടോ.. ഇടയ്ക്ക് രാമേട്ടനെ ഓർമ്മിപ്പിക്കാനും മാലതി മറന്നില്ല.


വീണ ഒന്നു ചിരിച്ചു.  


മിലീ.. വീണയെ മുറിയിലാക്കിയിട്ട് വരൂ..


ചോറുണ്ടിട്ട് വീണയ്ക്കൊപ്പം പോകാൻ തുടങ്ങിയ മിലിയോട് മാലതി പറഞ്ഞു. 


മിലി തലയാട്ടി.. എന്തിനാവും.. 


വേഗം തന്നെ മിലി തിരിച്ചെത്തി. മാലതി അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു. 


മിലിയും വന്നിരുന്നു. 


വാക്ക് ..നീ പറയുന്നത് മറ്റൊരാൾ അറിയില്ല.. പറയ് ..ആരാണ് അവൻ..


       തുടരും..



Rate this content
Log in

Similar malayalam story from Drama