വി റ്റി എസ്

Drama Romance

3  

വി റ്റി എസ്

Drama Romance

മിലി (4)

മിലി (4)

3 mins
210


മിലി തിരിഞ്ഞു നിന്ന് എന്തോ പറഞ്ഞു എന്താണെന്ന് രാകേഷിന് മനസ്സിലായില്ല .മിലിയുടെ ശബ്ദം തീരെ താഴ്ന്നിരുന്നു.


മിലീ... .. നീ ചോദിച്ചത് എന്താണ്..


ഒന്നുമില്ല .. ബൈ..മിലി തിരിഞ്ഞുനോക്കാതെ വേഗം നടന്നു. 


മിലി പോകുന്നത് രാകേഷ് നോക്കി നിന്നു. പാവം അവൾ കരുതിക്കാണും താൻ കുറ്റബോധം കൊണ്ട് ചെന്നതാണെന്ന്. ഇനി ഒരിക്കലും വിവാഹത്തിന് അവൾ സമ്മതിക്കില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അങ്ങനെ ചോദിച്ഛതും നാളെയൊരു വിഷയം ഉണ്ടായാൽ തനിക്ക് രക്ഷപെടണം . തനിക്ക് ഒരുപാട് ലക്ഷ്യങ്ങളുണ്ട് . ആശിച്ചതൊക്കെ നേടിയെടുത്തേ മുന്നേറിയിട്ടുള്ളൂ.. അതുപോലെ ഇവളും..   


രാകേഷ് കയ്യിൽ മടക്കി പിടിച്ചിരുന്ന സ്റ്റെത് കഴുത്തിലൂടെ ചുറ്റിയിട്ടു. അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. 


......   .......  .......   ......   .........


മിലി ഹോസ്റ്റൽ റൂമിലെത്തി. 


വീണേ...വീണേ... ഇപ്പോൾ എങ്ങനുണ്ട് . തലചുറ്റൽ കുറഞ്ഞോ..


കുറഞ്ഞു .. നീ എന്തിനാ ഓടി വന്നത് .ക്ലാസ് കഴിഞ്ഞു വന്നാപോരാരുന്നോ.. കുറെക്കാലം ആയില്ലേ ഈ ക്ഷീണവും തലചുറ്റലും ഒക്കെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട്.  നീ പേടിച്ചുപോയോ..  പേടിക്കേണ്ട മിലീ..  കഴിഞ്ഞപ്രാവശ്യം ചെക്കപ്പിനു ചെന്നപ്പോൾ മാലതി ആൻ്റി പറഞ്ഞത് നീയും കേട്ടതല്ലെ ആദ്യം പഠിത്തം കഴിയട്ടെ . എന്നിട്ട് ബാക്കി നോക്കാമെന്ന്.  അതു വരെ ഈ വിഷമങ്ങൾ സഹിച്ചേ പറ്റൂ. അല്ലേൽ മൂന്നു മാസത്തെ പഠിത്തം മുടങ്ങും അറ്റൻ്റൻസ് കിട്ടില്ല എന്ന്. അച്ഛനാണേൽ  ഡോക്ടർ വീണ എന്ന നെയിംബോർഡ് ഇപ്പഴേ റെഡിയാക്കി വെച്ചിരിക്കുകയാണ് .


മിലി ഒന്നും മിണ്ടാതെ വീണയുടെ കയ്യിൽ തടവിക്കൊണ്ടിരുന്നു. കണ്ണുകൾ എന്തെന്നറിയാതെ നിറഞ്ഞു. 


പാവം രണ്ടു വർഷമായി ഈ വേദനയും അസ്വസ്ഥതയുമായി കഴിയാൻ തുടങ്ങിയിട്ട്. വീണയുടെ യൂഡ്രസിൽ ഒരു സിസ്റ്റ് വളരുന്നുണ്ട്. കൂടെക്കൂടെ തലചുറ്റലും വേദനയും .പെട്ടെന്ന് ഷുഗർ താഴും . ഇതൊന്നും വീട്ടിൽ അറിയിക്കാതെ കൊണ്ടു നടക്കുന്നു.  ഓപ്പറേഷൻ ചെയ്യുകയല്ലാതെ മറ്റു മാർഗ്ഗവുമില്ല.  


നിനക്ക് വയ്യാന്നു കണ്ടിട്ടല്ലേ ഞാൻ പോയത്. നിന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകാൻ പേടിയാ. പേടിസ്വപ്നം പോലെ ചില ഓർമ്മകൾ ഓടിയെത്തും. മിലി അറിയാതെ പറഞ്ഞുപോയി. 


മിലി പറഞ്ഞതുകേട്ട വീണയുടെ മുഖം പേടി കൊണ്ടപോലെയായി.തൻ്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തം .മറന്നു എന്നു പറയാനെ കഴിയൂ .മരണം വരെ മറക്കാൻ ആവുമോ. ഏ ഓർമ്മ സ്ലോ പോയിസണായി തന്നെ കൊന്നുകൊണ്ടിരിക്കയാണ്.


സോറി വീണേ... ഓർക്കാതെ ഞാൻ... മിലിയ്ക്ക് എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതായി. 


നീ വിഷമിക്കേണ്ട അതൊന്നും ഓർത്ത് വിഷമിക്കാനൊന്നും ഞാനില്ല. നീ പറഞ്ഞപ്പോൾ അങ്ങനൊരു ദുരന്തം എൻ്റെ ജീവിതത്തിൽ സംഭവിച്ചല്ലോ എന്നോർത്തു. അതൊന്നും എൻ്റെ ജീവിതത്തെ ബാധിക്കില്ല. . വീണയുടെ ശബ്ദം ഉറച്ചതായിരുന്നു. 


കുറച്ചു നേരത്തേയ്ക്ക് അവർക്കിടയിൽ മൗനം കൂടുകൂട്ടി. 


വീണേ..ഇന്നൊരു സംഭവമുണ്ടായി.. മിലി മൗനം ഭേദിച്ചുകൊണ്ട് പറഞ്ഞു. 


വീണ ആകാംക്ഷയോടെ മിലിയുടെ മുഖത്തേക്ക് നോക്കി.


എന്താണ് പറയെടീ..


ഇപ്പോൾ ഇങ്ങോട്ട് വരുമ്പോൾ രാകേഷ് എൻ്റെ അടുത്തെത്തി. 


എന്നിട്ട് ..വേഗം പറ പെണ്ണേ..


എന്നോട് ചോദിച്ചു നമുക്ക് വിവാഹം കഴിച്ചൂടെ എന്ന് ..


ഈശ്വരാ നീ എന്റെ പ്രാർത്ഥന കേട്ടു .വീണ പറഞ്ഞു 


ഉംം.. എന്നിട്ട് നീയെന്തു പറഞ്ഞു. 


ഒന്നും പറഞ്ഞില്ല .പ്രതീക്ഷിക്കാതെ കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല. ആദ്യം അമ്പരന്നുപോയി. 


ശ്ശോ.. ആനിമിഷത്തിനു സാക്ഷിയാവാൻ എനിക്ക് ഭാഗ്യമില്ലാതെ പോയല്ലോ.. വീണ നിരാശയോടെ പറഞ്ഞു.


നിനക്ക്. സമ്മതമാണെന്ന് പറഞ്ഞൂടായിരുന്നോ... നിൻ്റെ പ്രണയം അല്ലേ രാകേഷ്.. 


ഉംം..ആയിരുന്നു .പക്ഷേ ഇപ്പോൾ എനിക്ക് അവനോടുള്ള പ്രണയം കുറഞ്ഞു പോയോന്ന് ഒരു സംശയം. പെട്ടെന്ന് അവനെന്നോട് ചോദിച്ചപ്പോൾ ...സത്യം പറയാലോ വീണേ..അവനൊരു ഫ്രോഡാണെന്ന് മനസുപറഞ്ഞു. അകലെ നിന്ന് പ്രണയിക്കാനെ പറ്റൂ. 


എനിക്ക് തോന്നുന്നത് അവൻ എൻ്റടുത്തു വന്നതും അങ്ങനെ ചോദിച്ചതും ആ ലിസിയും നീനയും പറഞ്ഞുവിട്ടിട്ടാവും എന്നാണ്. ആലോചിക്കുന്തോറും ഒന്നെനിക്ക് ഉറപ്പാണ്. പ്രണയം വിവാഹത്തോടെ തീരും. പിന്നെ അഡ്ജസ്റ്റ്മെൻ്റാണ് ജീവിതം. അവൻ്റെ ആകാശം വലുതാണ്. അവിടെ ഞാൻ തടസ്സമാവാൻ അവൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ചെറിയൊരു അഭിനയം നടത്തി നോക്കിയതാണവൻ. ..


മിലിയുടെ വാക്കുകളും മുഖവും നിർജ്ജീവമായിരുന്നു. 


 മിലി ഇങ്ങനെ പറയാൻ എന്താവും കാരണമെന്നാണ് വീണ ചിന്തിച്ചത്. മിലിയെ വിഷമിപ്പിക്കേണ്ട എന്നുകരുതി വീണ അതെപ്പറ്റി പിന്നീടൊന്നും ചോദിച്ഛില്ല. 


വീണയ്ക്ക് സംശയമുണ്ടാകാത്ത വിധത്തിൽ പറഞ്ഞൊപ്പിച്ച ആശ്വാസത്തിൽ മിലിയും


..........    ........   ........   ........


 ആഴ്ചകൾ കടന്നുപോയി. 


പല ദിവസങ്ങളിലും വീണയ്ക്ക് വയറ്റിൽ വേദനയും തലകറക്കവുമായിരുന്നു.  എന്നിട്ടും പരീക്ഷയ്ക്ക് തയ്യാറെടുത്തു


രണ്ടുപേരും എക്സാം നല്ല രീതിയിൽ  എഴുതി. 


വീണേ... വീട്ടിൽ പറയേണ്ടെ. നിൻ്റെ കാര്യം..


വേണ്ട  എന്തിനാ അവരെ വേദനിപ്പിക്കുന്നത്. ഒരിക്കലും അറിയരുത് ..  യൂഡ്രസിൽ റിമൂവ് ചെയ്യെണ്ടതായെങ്ങാനും വന്നാൽ . .അവരെ അത് എന്നും വേദനിപ്പിക്കും. .  എൻ്റെ കുറവ് ഞാൻ മാത്രം അറിഞ്ഞാൽ മതി. എനിക്ക് നല്ലൊരു ഡോക്ടറാവണം . ഞങ്ങളുടെ നാട്ടിലെ സർക്കാർ ഹോസ്പിറ്റലിൽ ജോലിചെയ്യണം .അതുമാത്രമാണ് എൻ്റെ ആഗ്രഹം. നീ കണ്ടോ എൻ്റെ വയറ് .കുറച്ചു മിനുങ്ങിയിട്ടുണ്ട് അല്ലേ... വീണ തന്റെ വയറിൽ മിലിയുടെ കൈ പിടിച്ചു വെച്ചു. 


ശരിയാണല്ലോ ..മിലി പറഞ്ഞു. 


നമുക്ക് നിൻ്റെ മമ്മിയുടെ അഠുത്തു പോകണം എക്സാം കഴിഞ്ഞല്ലോ.. അടുത്ത നടപടി എന്താണെന്ന് ചോദിക്കാം.. 


 നാളെ പോകാം നീ വീട്ടിൽ വിളിച്ചു പറയ് എൻ്റൊപ്പം പോകുവാണ് ഒരാഴ്ച കഴിഞ്ഞേ വരൂന്ന്.. 


അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്


അമ്പടി കള്ളീ.. അപ്പോൾ എല്ലാം പ്ലാൻഡാണല്ലേ.. നീ പറഞ്ഞാൽ പോരല്ലോ .. എനിക്ക് അനുവാദം ചോദിക്കണം ..ഒരുമിനിറ്റ് ..ഒന്നുകോളു ചെയ്യട്ടെ.. മിലി ഫോണെടുത്ത് നമ്പർ എടുത്തു കോൾ കൊടുത്തു. ഫോൺ ചെവിയോട് ചേർത്തു. 


ബെല്ലടിക്കുന്നുണ്ട്.. 


നീ സംസാരിക്ക് ഞാനൊന്ന് ഫ്രഷായിട്ട് വരാം വീണ ബാത്റൂമിലേയ്ക്ക് കയറി കതകടച്ചു. 


മിലി തലയാട്ടിക്കാണിച്ചു


ഹലോ... വീണയുടെ അച്ഛൻ ഫോണെടുത്തു.


അച്ഛാ ഞാനാ മിലി..


എന്താ മോളെ.. വീണയെവിടെ..


അവളിവിടെ ഉണ്ട് ..ഞാൻ വീണയെ കൂട്ടിക്കൊണ്ടു പൊക്കോട്ടെ.. മമ്മി പറഞ്ഞു. വീണയെ കൊണ്ടുവരണമെന്ന്.. അനുവാദം ചോദിക്കാനാണ് ഞാൻ വിളിച്ചത് .. 


അതിനെന്നാ കൊണ്ടുപൊയ്ക്കോ മോള് കുറച്ചു മുന്നെ എന്നോട് പറഞ്ഞിരുന്നു. അവൾ മോളോട് പറഞ്ഞില്ലേ


പറഞ്ഞു എന്നാലും ഞാൻ നേരിട്ട് ചോദിക്കേണ്ടേ.. 


ഉംം... നല്ലത്.. ധൃതിപിടിച്ച് പോരേണ്ട. .അവൾ വരുമ്പോൾ കൂടെ മോളും ഇങ്ങോട്ട് വന്നേക്കണം അതേ അച്ഛന് പറയാനുള്ളൂ.. കേട്ടല്ലോ..


വരും അച്ഛാ.. മിലി വാക്കുകൊടുത്തു. 


എന്നാ ശരി വെക്കുവാ..നാളെ രാവിലെ ഞങ്ങൾ ഇവിടുന്ന് പോകും .ഓക്കെ ബൈ


ബൈ മോളെ.. അപ്പുറത്ത് ഫോൺ കട്ട് ചെയ്യും വരെ മിലി ഫോൺ ചെവിയോട് ചേർത്തുതന്നെ പിടിച്ചു. 


വീണേ... ഫോൺ ബെഡ്ഡിൽ വച്ചിട്ട്  ബാത്റൂമിലെ കതകിൽ തട്ടി വിളിച്ചു.


അകത്തുനിന്നും മറുപടിയില്ല


വീണേ...വീണേ...


മിലിയ്ക്ക് അപകടം മണത്തു.  


    തുടരും..


   


Rate this content
Log in

Similar malayalam story from Drama