മാതൃസ്നേഹം
മാതൃസ്നേഹം


രാമു വളരെ നല്ല ഒരു കുട്ടി ആയിരുന്നു. അവൻ നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു. അവനവന്റെ അച്ഛനെ ഏറെ പ്രിയമാണ്. അദ്ദേഹം ഒരു ജവാനായിരുന്നു. അവന് 12 വയസ്സായപ്പോൾ അവനൊരൂ അനിയൻ കൂടി ഉണ്ടായി. അവന് 14 വയസ്സായപ്പോൾ അവന്റെ അച്ഛൻ മരിച്ചു.
അവന് അവന്റെ അച്ഛനെ കണ്ട് ഓർമ്മപോലും ഇല്ലായിരുന്നു. അത് അവനെ തളർത്തി. പഠിത്തം ഏറെ പിറകിലായി. സ്കൂൾ ഫീസ് അടയ്ക്കാൻ വരെ കഴിയാതായി. അവന്റെ അമ്മ ഏറെ കഷ്ടപ്പെട്ടു. അവർ വീട്ട് ജോലി ചെയ്താണ് അവരെ പോറ്റിയത്. ആരും അവരെ സഹായിക്കാൻ ഇല്ലായിരുന്നു. അനിയനെ ഒരു സർക്കാർ സ്കൂളിൽ ചേർത്തു...
ഒടു
വിൽ അവർ തീരുമാനിച്ചു. പഠിത്തത്തോടൊപ്പം മൂത്തവനെ കൂലി വേലയ്ക്കു കൂടി പറഞ്ഞു വിട്ടു. അപ്പോഴാണ് സ്കൂളിലേയ്ക്ക് ഒരു പുതിയ കുട്ടി വന്നത്. എല്ലാ കാരൃങ്ങളും അവനാ പുതിയ കുട്ടിയോട് പറഞ്ഞു. ആ കുട്ടി അതെല്ലാം അവന്റെ അമ്മയോട് പറഞ്ഞു. അവർ പഠിക്കുവാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. അപ്പോഴേക്കും അവന്റെ അമ്മ തനിയെ ജീവിതം പടുത്തുയർത്താനുള്ള കരുത്ത് നേടിയിരുന്നു. അവനേയും സർക്കാർ സ്കൂളിലേക്ക് മാറ്റി ചേർത്തു. അവൻ എല്ലാം മറന്ന് പഠനത്തിലും കായികമൽസരങ്ങളിലും മുൻപിൽ ആയി. ആ അമ്മ ആരുടേയും സഹായം ഇല്ലാതെ സ്വയം കഷ്ടപാടുകൾ സഹിച്ച് മക്കളെ നല്ല നിലയിൽ എത്തിച്ചു.