Nibras Shameem

Crime Thriller

3.6  

Nibras Shameem

Crime Thriller

മർഡർ @12:00 AM

മർഡർ @12:00 AM

7 mins
439


2015 ഒരു ബുധനാഴ്ച, സമയം 11.30 pm... ശക്തമായി മഴ പെയ്തുകൊണ്ടിരിക്കുന്നു... വണ്ടി ഓടിക്കാൻ പോലും പറ്റുന്നില്ല. അൻവർ കാറിൽ നിന്നും പുറത്തിറങ്ങി.


"നമുക്ക് കുറച്ചിവിടെ ഇരുന്നാലോ? ഒപ്പം ഓളും ണ്ട്. കുറച്ചുനേരം മഴയത്തു നടക്കാം," അവൻ പറഞ്ഞു.


റോഡിൽ ഒരു വണ്ടിപോലുമില്ല... അവർ ഒരുമിച്ച് ബസ്റ്റോപ്പിൽ ഇരുന്നു. മരത്തിനിടയിൽ എന്തോ ചലിക്കുന്ന പോലത്തെ ശബ്ദം. റോഡിൽ അവർ രണ്ടുപേരും മാത്രേള്ളൂ.


"എടീ നമുക്ക് മഴയത്തിറങ്ങി നിൽക്കാം," അൻവർ അവളെ പിടിച്ചു റോഡിൽ ഇറങ്ങി... മഴ ശക്തമായി... ഒപ്പം നല്ല കാറ്റും...


റോഡിൽ ഇറങ്ങിയപ്പോൾ മെല്ലെ ആരോ വരുന്നതായി ഫാത്തിമക്ക് തോന്നി... അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി... ആരെയും കണ്ടില്ല... മരത്തിനടിയിൽ എന്തോ ചലിക്കുന്നപോലെ കണ്ടു... അവൾ അവിടേക്കുപോയി...


"എടീ അങ്ങോട്ടുപോവണ്ട, നിക്ക്, നിന്നോടല്ലേ പോവണ്ടെന്ന് പറഞ്ഞത്... "


അൻവർ എന്ത് പറഞ്ഞിട്ടും അവൾ കേട്ടില്ല... ഫാത്തിമ അങ്ങട്ട് പോയ്‌... പിന്നീട് അവൾ എന്തോ കണ്ടു ഭയന്നു ഓടി തിരിച്ചു വന്നപ്പോൾ അൻവർ റോഡിൽ വീണു കിടക്കുന്നതാണ് കണ്ടത്. കഴുത്തിൽ നിന്നും ചോര ഒഴുകികൊണ്ടിരിക്കുന്നു. ഫാത്തിമക്ക് അതുകാണാൻ കഴിഞ്ഞില്ല... അവൾ ഉറക്കെ നിലവിളിച്ചു കരഞ്ഞു... ആരും കേട്ടില്ല... മുഖം മൂടി കറുത്ത വസ്ത്രം ധരിച്ചൊരാൾ ഓടിപ്പോകുന്നതും കണ്ടു. സമയം 12:00 AM


~


അടുത്ത ദിവസം... അവൾ കതകുമടച്ചു റൂമിൽ ഇരുന്നു എന്തെല്ലാമോ ചിന്തിച്ചു കൊണ്ടിരുന്നു... കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമേ ആയുള്ളൂ... ഇത്ര പെട്ടെന്ന് ഇങ്ങനൊക്കെ സംഭവിക്കാൻ മാത്രം അവനു ശത്രുക്കളുള്ളതായും അവൾക്കറിയില്ല... അവൾ ലോകം തന്നെ മറന്നു... കണ്ണീർ തുടച്ചു തുടച്ചു അവശയായി... അവളുടെ മനസ്സിൽ മുഴുവൻ സംശയങ്ങളാണ്... ഇക്കാക്ക IPS ആണ്... എല്ലാ അന്വേഷണത്തിനുമായി ഇറങ്ങിരിക്കുകയാണ്... ഇടക്ക് അവളെ വന്നു ആശ്വസിപ്പിക്കും... ഉടനെ അയാളെ കണ്ടുപിടിച്ചിരിക്കും എന്ന് പറയും... പക്ഷെ അവൾ ഒന്നും കേട്ടിരുന്നില്ല... കേൾക്കാനുള്ള ശേഷി ഇല്ല...


"മ്മ്മ്, ആളെ തിരിച്ചറീണില്ല, മുഖം മറച്ചതോണ്ടാ... സിസിടീവി ദൃശ്യങ്ങൾ വെച്ച് ആൾടെ വണ്ടിന്റെ നമ്പറും ഒക്ക കിട്ടീക്ക്, അയാൾ ഒളിവിൽ പോയെന്ന് തോന്നുന്നു... നാടുകടന്നു കാണും...മ്മക്ക് ന്തായാലും കണ്ടുപിടിക്ക,'' ഇക്കാക്ക പറഞ്ഞതൊക്കെ കേട്ടോണ്ട് നിന്നു ഫാത്തിമ തിരിച്ചൊന്നും പറഞ്ഞില്ല...


അടുത്ത ദിവസം വന്നു ആളെ കിട്ടി, അയാളുടെ എല്ലാ ഡീറ്റൈൽസും കിട്ടി എന്നുപറഞ്ഞു... അത് കേട്ടപ്പോ ഫാത്തിമയുടെ ഉമ്മക്കും ഉപ്പാക്കും കുറച്ചു ആശ്വാസമായി... അവർ അവളുടെ അടുത്തുപോയി ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു... ഫാത്തിമയുടെ മനസ്സിൽ മുഴുവൻ ചോദ്യങ്ങളാണ്... പ്രതിയെ കുറിച്ചെല്ലാം അറിഞ്ഞിട്ടും ഇക്കാക്ക അയാളുടെ പേര് പറഞ്ഞില്ലല്ലോ...? പോയി ടീവി തുറന്നു നോക്കിയാലോ..., എല്ലാ വാർത്ത ചാനലും മാറിമാറി നോക്കി... തലകെട്ടും അയാളുടെ ഫോട്ടോയും കണ്ട ഫാത്തിമ വല്ലാതെ ഞെട്ടി...

 

'അൻവർ കൊലക്കേസ് പ്രതി ഷഫീഖ് ഒളിവിൽ!' റിമോട്ട് അവളുടെ കയ്യിൽ നിന്നും വീണു... അവൾ തല കറങ്ങി വീണു.

ഒന്നും സഹിക്കാൻ പറ്റിയില്ല, താങ്ങാൻ പറ്റിയില്ല, വിശ്വസിക്കാൻ പോലും പറ്റിയില്ല... 5 വയസ്സുമുതൽ ഒരുമിച്ച് നടന്നു കളിച്ചു നടന്ന അവളെ എല്ലാത്തിനും സഹായിച്ചു എപ്പോഴും കൂടെ നിന്ന അവളുടെ ഉറ്റ സുഹൃത്ത് ഷഫീഖ്. പിന്നീട് അവൾ തന്റെ ഭൂതകാലത്തിലേക്കു സഞ്ചരിച്ചു... അവൾ ഓർക്കാൻ തുടങ്ങി... ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ കോളേജ് ദിനങ്ങൾ.


~


2013


ഷഫീഖ് അവളുടെ ഏറ്റവും അടുത്ത ഫ്രണ്ടാണ്. ചെറുപ്പം മുതലേയുള്ള ബന്ധമാണ്... എന്ത് വന്നാലും കൂടെ നിക്കുന്ന ഒരു നല്ല കൂട്ടുകാരൻ. അവർ ക്ലാസ്സിലും ഒരുമിച്ചായിരുന്നു... എല്ലാവരും അവരെ കാണുമ്പോൾ അവർക്കിടയിൽ പ്രേമമാണെന്ന് തെറ്റ് ധരിക്കും പക്ഷെ അവർ അത്രക്കടുത്ത സുഹൃത്തുക്കളാണ്. അൻവർ ഫാത്തിമയുടെ സീനിയർ ആയിരുന്നു, ആ കോളേജിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന തലവൻ. പെൺകുട്ടികൾക്കൊക്കെ അൻവറിനോട് സംസാരിക്കാൻ പോലും പേടിയായിരുന്നു. അല്പം കലിപ്പൻ സ്വഭാവമായതുകൊണ്ടാണ്.


ഫാത്തിമ പാട്ടുപാടുന്ന കുട്ടിയാണ്... കോളേജിൽ മൊത്തം ഫാൻസ്‌ ആണ്. അതുകൊണ്ട് തന്നെ അവളെ എപ്പോഴും ഷഫീഖിനൊപ്പം കാണുമ്പോൾ പലർക്കും അസൂയ ആണ് ഷഫീഖിനോട്...

 

ഫാത്തിമയുടെ ആരാധകരിൽ പെട്ട ഒരാള്കൂടിയായിരുന്നു അൻവറും... പക്ഷെ അവർ തമ്മിൽ പരിചയമില്ല... സംസാരിച്ചിട്ടുമില്ല. എല്ലാവരെയുംപോലെ ഫാത്തിമക്കും അൻവറിനോട് സംസാരിക്കാൻ പേടിയായിരുന്നു.

അങ്ങനെയിരിക്കെ പിന്നീടെപ്പോഴോ അൻവറിന് ഫാത്തിമയോടുള്ള ആരാധന പ്രേമമായി മാറി... അവളുടെ ഓരോ ഗാനം കേൾക്കുമ്പോഴും അവന്റെ ഇഷ്ടം കൂടിവന്നു... പക്ഷെ അവൻ അതൊന്നും പറഞ്ഞില്ല... സംസാരിക്കാൻ ശ്രമിച്ചതുമില്ല, അവർ തമ്മിൽ പരിചയമേ ഇല്ല.


പെട്ടെന്ന് ഒരു ദിവസം പ്രതീക്ഷിക്കാത്ത കാര്യം സംഭവിച്ചു... ഫാത്തിമ്മയ്ക്ക് കോളേജിൽ ആരാധകർ കൂടിവന്നപ്പോൾ അവളെ ആരെങ്കിലും പ്രൊപ്പോസ് ചെയ്യുമോ എന്ന പേടിയിൽ ഷഫീഖ് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു... അവൾക്കതു താങ്ങാൻ പറ്റിയില്ല, ദേഷ്യം വന്നു... ചെറുപ്പം മുതലേയുള്ള അടുത്ത സുഹൃത്തിനെങ്ങനെയാണ് ഇങ്ങനൊരു മാറ്റത്തിന് തയ്യാറാവാൻ കഴിയുക എന്നോർത്തു അവൾ അവനോട് വഴക്കിട്ടു... നിന്നെ എനിക്ക് സുഹൃത്തായി മതി എന്ന് പറഞ്ഞു... പക്ഷെ ഷഫീഖ് അതുകേട്ടില്ല... അവൻ അവളോട്‌ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു...


'എനിക്ക് പ്രേമത്തിൽ വിശ്വാസമില്ല, നീയെന്റെ നല്ല കൂട്ടുകാരനാണ്, ആ ബന്ധം കൂടി ഇല്ലാതാക്കരുത്' എന്നാണ് ഫാത്തിമ്മ മറുപടി കൊടുത്തത്...


'മോളെ ' എന്ന വിളി കേട്ടു പെട്ടെന്ന് ഞെട്ടി... പഴയ കഥ ഓർത്തിരിക്കുമ്പോൾ ഉമ്മ വിളിച്ചതാണ്... അവൾ ഉമ്മയുടെ അടുത്തേക്ക് പോയ്‌.

" മോളെ ഇക്കാക വിളിച്ചിരുന്നു, അയാളെ കിട്ടിയെന്നു തോന്നുന്നു യ്യൊന്ന് വിളിച്ചോക്കു."


വേഗം ചെന്ന് ഇക്കാക്കനെ വിളിച്ചപ്പോൾ എടുത്തില്ല, നമ്പർ ബിസി ആണെന്ന് പറയുന്നു... വീണ്ടും വീണ്ടും വിളിച്ചു, കിട്ടിയില്ല... അവൾ ആകെ കൺഫ്യൂഷനിലായ്... പിന്നീട് ഇക്കാക്ക തിരിച്ചു വിളിച്ചു..


" ആ ഇക്കാക, എന്തായി? "

"മോളേ അയാളെ കൊണ്ടുവന്നിട്ടുണ്ട്" എന്ന് ഇക്കാക്ക പറഞ്ഞു.

"ഇക്കാക്ക, എനിക്കയാളെ കാണണം, " ഫാത്തിമയുടെ മറുപടി കേട്ട് ഇക്കാക്ക ഞെട്ടി...

"യ്യ് ന്താ പറയണേ? അതൊന്നും വേണ്ട," എന്ന് പറഞ്ഞു.

പക്ഷെ അവൾ വാശിപിടിച്ചു... എനിക്ക് കാണണമെന്ന് പറഞ്ഞു...

"മോളെ അയാളെ യ്യ് കണ്ടിട്ടിപ്പോ എന്താ? അയാൾക്കു അന്നെ അറിയോ?"

'അറിയും,' ഫാത്തിമയുടെ മറുപടികേട്ടു ഇക്കാക്ക ഞെട്ടി...

അവൾ പിന്നെയും ഓർക്കാൻ തുടങ്ങി...


~


ഷഫീഖ് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞത് അവൾക്ക് തീരെ പിടിച്ചില്ല... അവർ തമ്മിലുള്ള സൗഹൃദം മെല്ലെ അകന്നു തുടങ്ങി... അവൾക്കതിൽ വിഷമം തോന്നി... ചെറുപ്പം മുതലേയുള്ള സുഹൃത്തിനെ ഒഴിവാക്കാൻ അവൾക്കായില്ല പക്ഷെ അവൻ ഒഴിഞ്ഞുമാറുന്നതായി അവൾക്കുതോന്നി...


പാട്ടിനെകുറിച്ച് പറയാനും പരിപാടിയിൽ പേര് നൽകാനും മാത്രം ഫാത്തിമ അൻവറിനെ കാണാൻ പോകാറുണ്ടായിരുന്നു. സംസാരിക്കും. അത്ര പരിചയം മാത്രേ അവർക്കിടയിലുള്ളൂ. അവൾക്കു ഒന്നാം സമ്മാനം കിട്ടുമ്പോഴൊക്കെ അൻവറിനെ കണ്ടു നന്ദി പറയും. അങ്ങനെ അവർ മെല്ലെ അടുത്തടുത്തു സുഹൃത്തുക്കളായി. കോളേജിലെ ഏറ്റവും വലിയ പരിപാടിക്കായി എല്ലാവരും ഒരുമിച്ച് യാത്ര ചെയ്യേണ്ടിവന്നു... പങ്കെടുക്കുന്നവരെല്ലാം ഒരു ബസിൽ കയറിയപ്പോൾ അൻവറും ഒരു ചാൻസ് നഷ്ടമാക്കാതെ ഫാത്തിമയുടെ അടുത്തു തന്നെ ഇരുന്നു...


അവളുടെ മുഖത്ത് വല്ലാത്ത വിഷമമായിരുന്നു... ചെറുപ്പം മുതലേയുള്ള കൂട്ടുകാരനായ ഷഫീഖിനെ നഷ്ടപ്പെട്ടതിൽ അവൾ വിഷമിച്ചു. അവൾക്കൊരിക്കലും അവനെ പ്രേമിക്കണ്ട എപ്പോഴും സുഹൃത്തായി കൂടെമതിയെന്നതൊക്കെ അവൾ അൻവറിനോട് പറഞ്ഞു. അപ്പോഴും അവൻ ഒന്നും മിണ്ടിയില്ല. പ്രേമത്തിൽ വിശ്വാസമില്ല എന്ന വാക്ക് പറഞ്ഞപ്പോൾ അതവന്റെ നെഞ്ചിൽ വല്ലാതെ തട്ടി... അവൻ അപ്പോഴും ഇഷ്ടമാണെന്ന് പറഞ്ഞില്ല. കഥകൾ പറഞ്ഞു ഫാത്തിമ ഉറങ്ങിപ്പോയി. സ്ഥലമെത്തിയപ്പോൾ അവർ രണ്ടുപേരും മാത്രം ഇറങ്ങിയില്ല.


എല്ലാരും ഇറങ്ങുന്നതുവരെ അൻവർ കാത്തിരുന്നു... എല്ലാവരും പോയെന്നു കണ്ടപ്പോൾ അൻവർ ഫാത്തിമയുടെ കവിളിൽ ചുംബിച്ചു. അവൾ ഞെട്ടിയുണർന്നു അവനെ തള്ളിമാറ്റി... ദേഷ്യപ്പെട്ടു. ബസിൽ നിന്നും ഇറങ്ങി ഓടി... സഹിക്കാൻ പറ്റിയില്ല അവൾക്ക്. പിന്നീട് കുറച്ചു ദിവസത്തേക്ക് കോളേജിൽ പോയില്ല, പാട്ട് പാടുന്നതും നിർത്തി. ഉള്ള സൗഹൃദവും നഷ്ടപ്പെടുത്തിയതോർത്തു അൻവർ വിഷമിച്ചു. അവളോട് പോയി മാപ്പ് പറഞ്ഞു. പക്ഷെ അവൾ അതൊന്നും കേട്ടില്ല...


ഓരോന്നും അലോയ്‌ച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആരോ കതകിൽ മുട്ടി.

'മോളെ വാതിൽ തുറക്ക്.' ഫാത്തിമ വാതിൽ തുറന്നപ്പോൾ ഉപ്പ ആണ്.

'മോളെ, ഇക്കാക്ക വിളിക്കുന്നു.' അവൾ ഫോൺ വാങ്ങി.

ഷഫീഖിനെ നിനക്കെങ്ങനെയാണ് പരിചയം?'

അവൾ ഒന്നും മിണ്ടിയില്ല... ഇക്കാക്ക വീണ്ടും ചോദിച്ചു... എനിക്കയാളെ കാണണം എന്നാണ് ഫാത്തിമ പറഞ്ഞത്. ഞങ്ങൾ ഇപ്പോൾ അങ്ങോട്ടുവരാം എന്ന് പറഞ്ഞു ഇക്കാക്ക ഫോൺ വെച്ചു.


ഉടനെ തന്നെ രണ്ട് പോലീസ് വണ്ടി വന്നു. അവർ ഓരോരുത്തരായി അൻവറിന്റെ മുറി പരിശോധിച്ചു. ഇക്കാക്ക ഫാത്തിമയെ ജീപ്പിനടുത്തേക്ക് കൊണ്ടുപോയി.

'ഞങ്ങളാരും ഇതുവരെ ഇവനെ കണ്ടില്ല, ആ മുഖം മൂടി അയിച്ചു മാറ്റാൻ പറി. നീ നോക്ക്, നിനക്കറിയില്ലേ?"

കുറച്ചു കഴിഞ്ഞപ്പോൾ ഫാത്തിമ തിരിച്ചുവന്നു.

'അവനെ വെറുതെ വിട്ടേക്ക് നിങ്ങൾക്ക് ആളെ മാറി,' ഫാത്തിമ പറഞ്ഞു

'അൻവറിന് ശത്രുക്കളുണ്ടോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം?' ഓരോരുത്തരായി ഫാത്തിമയെ ചോദ്യം ചെയ്തു. എല്ലാവരും പോയി കഴിഞ്ഞപ്പോൾ അവൾ വീണ്ടും കതകടച്ചു ഉറങ്ങാൻ കിടന്നു... ഓർത്തുകൊണ്ടേയിരുന്നു...


~


അന്ന് അൻവർ മാപ്പ് പറഞ്ഞപ്പോൾ അവൾ അത് കേട്ടില്ല. അവർ തമ്മിലുള്ള സൗഹൃദവും നഷ്ടപ്പെട്ടു. പിന്നീട് എന്തെങ്കിലും പ്രശ്നം വരുമ്പോഴൊക്കെ അൻവറാണവളെ സഹായിച്ചത്. അവൾ അവഗണിച്ചാലും അവൻ അത് കാര്യമാക്കിയില്ല. പാതിരാത്രി ഒറ്റയ്ക്ക് വീട്ടിലേക്കു പോവുമ്പോൾ വഴിയിൽ ആളുകൾ വട്ടമിട്ട് അവളെ കേറിപ്പിടിക്കാൻ നോക്കിയപ്പോ പോലും അവളെ രക്ഷിച്ചതവനായിരുന്നു. എല്ലാം ഓർത്തു അവൾ അവന്റെ അടുക്കൽ പോയി അവനോട് സംസാരിച്ചു. അവർ നല്ല സുഹൃത്തുക്കളായി. ഇഷ്ടമാണെന്ന് അവൻ പറഞ്ഞില്ല. ജീവിത പങ്കാളി ഒരു നല്ല സുഹൃത്താവണം, എന്നെ നന്നായി മനസ്സിലാക്കണമെന്നുള്ള ആഗ്രഹങ്ങൾ അവനെപ്പോഴും ഫാത്തിമയോട് പറയുമായിരുന്നു. അതു കേട്ടപ്പോൾ അവൾക്കു അവനോടൊരു അടുപ്പം തോന്നി.


"നിങ്ങൾ എന്നെ കല്യാണം കഴിക്കുമോ?" എന്ന ചോദ്യം കേട്ട് അൻവർ വല്ലാണ്ടങ് ഞെട്ടി. അവൻ അവളെ കെട്ടിപിടിച്ചു. അന്ന് ആ സംഭവം നടന്നത് ഷഫീഖ് കാണാനിടയായി. അവനത് സഹിക്കാൻ പറ്റിയില്ല. ഷഫീക്കും ഫാത്തിമയും തമ്മിലുള്ള സൗഹൃദം ഇല്ലാതായിട്ടും അവൾ അവനെ കല്യാണത്തിന് വിളിച്ചിരുന്നു. അത് പൂർണമായും ഒരു ലവ് മാര്യേജ് ആയിരുന്നില്ല. അവർ പ്രേമിച്ചിട്ടുപോലുമില്ല. എത്ര പറഞ്ഞിട്ടും ഷഫീഖ് അത് വിശ്വസിച്ചില്ല. പ്രേമത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞു ഏറ്റവും അടുത്ത സുഹൃത്തായ എന്നെ വരെ നീ പറ്റിച്ചില്ലേ എന്നാണവൻ ഫാത്തിമയോട് ചോദിച്ചത്. കല്യാണത്തിന് പോയി തകർന്ന ഹൃദയവുമായി ഷഫീഖ് പൊട്ടികരഞ്ഞു... ചെറുപ്പം മുതലുള്ള ഒരുമിച്ച് കളിച്ച നാളുകൾ അവനോർത്തു കൊണ്ടേയിരുന്നു... അവളെ ഒരിക്കലും നഷ്ടപ്പെടരുതെന്ന് അവനാഗ്രഹിച്ചിരുന്നു. പക്ഷെ അതൊരു സുഹൃത്തിനെപ്പോലെ ആയിരുന്നില്ല.


 മറ്റുള്ളവരുമായി അടുക്കുമ്പോൾ അവനെ മറക്കുമോ എന്ന പേടിയിൽ അവളെ കല്യാണം കഴിക്കാൻ തീരുമാനിച്ചാണ് ഇഷ്ടമാണെന്നു പറഞ്ഞത്. പക്ഷെ അവൾ അതിനു സമ്മതിച്ചില്ല. സങ്കടം സഹിക്കാൻ വയ്യാതെ അവൻ അവിടുന്നിറങ്ങിപ്പോയി... പിന്നീടുള്ള നാളുകളൊക്കെ ഷഫീഖ് സങ്കടം സഹിക്കവയ്യാതെ വെള്ളമടിച്ചുകൊണ്ട് ഫാത്തിമയെയും ഓർത്തു ജീവിച്ചു. പഴയ ഫോട്ടോ എല്ലാം എറിഞ്ഞു പൊട്ടിച്ചു... അവളെ മറക്കാൻ പോലുമായില്ല. പക്ഷെ ഫാത്തിമ അവനെ എപ്പോഴും ഫോൺ ചെയ്യും. അവൻ എടുക്കുകയില്ല.


സമയം 12:00 AM, അവൾ ഞെട്ടി എണീറ്റു. വെള്ളം കുടിച്ചു. ഉറക്കം വന്നില്ല... പഴയ ഓർമ്മകൾ അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു... ഉറങ്ങാൻ കഴിഞ്ഞില്ല, അവൾ പുറത്തേക്കിറങ്ങിപ്പോയി. അൽപനേരം മുറ്റത്തിരുന്നു.


അന്ന് രാവിലെ ഇക്കാക്ക വീണ്ടും അവളോട്‌ ചോദിച്ചു ' എടീ നിനക്കെങ്ങനെ ഷഫീഖിനെ അറിയാം? അന്ന് ആളെ മനസ്സിലായില്ല എന്നല്ലേ നീ പറഞ്ഞത്? പിന്നെ അയാളെ നിനക്കെങ്ങനാ പരിചയം?" ഫാത്തിമ മറുപടി കൊടുത്തില്ല... എന്നും ഇക്കാക്ക ഷഹീൻ അവളോടിത് ചോദിച്ചു കൊണ്ടേയിരിക്കും.


പെട്ടെന്ന് ഒരു ദിവസം ഷഹീൻ വീട്ടിൽ നിന്നും നേരത്തെ പോയി... അന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫാത്തിമയെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു. "ഷഫീഖിനെ ആരോ കൊന്നു." ഫാത്തിമ വളരെ ഞെട്ടലോടെ ഇക്കാക്കനെ നോക്കി.

'ബോഡി പോസ്റ്റ്‌ മോർട്ടത്തിനായി കൊണ്ടുപോയിക്ക്. നിനക്ക് കണ്ടാൽ മനസ്സിലാവില്ലേ? ഞങ്ങൾ കണ്ടിട്ടില്ല... നീ കൂടെ വാ' എന്നും പറഞ്ഞു അവളെ കൂട്ടി കൊണ്ടുപോയി. അവൾ കൂടെപ്പോയി. പക്ഷെ ബോഡി നോക്കിയപ്പോൾ അത് ഷഫീഖ് ആയിരുന്നില്ല. ' ഇത് അയാളല്ല ' എന്ന ഫാത്തിമയുടെ മറുപടി എല്ലാരേയും ഞെട്ടിച്ചു. എല്ലാവരുടെയും മനസ്സിൽ ചോദ്യങ്ങളായി? പിന്നെ ഏതാണീ ഷഫീഖ്? ഇയാളെങ്ങനെയാണ് കൊല്ലപ്പെട്ടത്? ആർക്കും അറിയില്ല...


ഉടനെ ഒരു ബന്ധുവിനെ കണ്ട് സംസാരിച്ചപ്പോൾ കിട്ടിയ വിവരം ഇതാണ്.12:15 ഒക്കെ ആയപ്പോൾ റോഡിൽ കൊല്ലപ്പെട്ടതയാണ് കണ്ടത്, 12:00 മണിക്കാണ് കൊലപാതകം നടന്നതെന്ന് തോന്നുന്നു... ഷഹീൻ അതുകേട്ടപ്പോൾ വല്ലാതെ സംശയിച്ചു.


 12:00 AM, റോഡ്... കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടോ? ആരാണിതിനു പിന്നിൽ? ഷഫീഖ് എന്നപേരിലുള്ള ആളെ തന്നെ എന്തിനാണ് കൊലയാളി ലക്ഷ്യമിട്ടത്? കൊലയാളി നമ്മളന്വേഷിക്കുന്ന ഷഫീഖ് തന്നെയായിരിക്കുമോ? മുഖഛായയും ഒരു പോലെയുണ്ട്, അവൻ കൊല്ലപ്പെട്ടു എന്നറിഞ്ഞാൽ പിന്നീട് കേസ് മുമ്പോട്ട് നീങ്ങില്ലല്ലോ അതു കൊണ്ടാവാം ഷഫീഖ് എന്ന് പേരുള്ള മറ്റൊരാളെ ലക്ഷ്യമിട്ടത്.


അൻവർ കൊലക്കേസ് പ്രതി ഷഫീഖ് മുഹമ്മദിന്റെ ഫോട്ടോ കിട്ടീട്ട് വെല്യ കാര്യല്ല... അയാൾ ഇപ്പോൾ ആകെ മാറീട്ടുണ്ട്... കേസ് ഇനിയും മുമ്പോട്ട് പോവാണേൽ അയാളെ അറിയുന്ന ഒരാൾ കൂടെ വേണം ഇനി മുതൽ. നീ കൂടെ വേണമെന്ന് ഇക്കാക്ക ഫാത്തിമയോട് പറഞ്ഞു. അവൾ സമ്മതിച്ചു.


അന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾ ഉറങ്ങാൻ കിടന്നു... 12 മണിക്ക് റോഡിലൂടെ ഒറ്റക്കു നടന്നു പോവുമ്പോൾ പിന്നിൽ നിന്നാരോ വരുന്നതും തന്റെ കഴുത്തിൽ വെട്ടുന്നതും സ്വപ്നം കണ്ടവൾ ഞെട്ടി എണീറ്റു. ക്ലോക്കിൽ സമയം 12:00 AM. അവൾക്ക് ഉറക്കം വന്നില്ല...


അടുത്ത ദിവസം മുതൽ ഫാത്തിമയും ഇക്കാക്കയുടെ കൂടെ അന്വേഷണത്തിനിറങ്ങി. അവളെ എവിടെ കാണുമ്പോഴും മീഡിയ തടിച്ചുകൂടും. അവരോടൊന്നും സംസാരിക്കാൻ അവൾ തയ്യാറായിരുന്നില്ല. രണ്ടാഴ്ചയ്ക്കു ശേഷം ഷഹീനിന്റെ പോലീസ് സ്റ്റേഷനിൽ വന്നു 3 സ്ത്രീകൾ കേസ് കൊടുത്തു... ആ മൂന്ന് കേസും കണക്റ്റഡ് ആയിരുന്നു. ആളെ കാണ്മാനില്ല എന്ന് പറഞ്ഞു ഫോട്ടോ കൊടുത്താണ് കേസ് രജിസ്റ്റർ ചെയ്തത്. അന്ന് രാത്രി 12:00 മണിക്ക് ഷഹീനിനെ ആരോ വിളിച്ചു പറഞ്ഞു... കൊല്ലപ്പെട്ട അൻവറിന്റെയും, ഷഫീഖ് അഹമ്മദിന്റെയും ബോഡി കണ്ടെടുത്ത ആ റോഡിൽ ഒരു ബോഡി കണ്ടു എന്ന്. ഷഹീൻ ഉടനെ പുറത്തിറങ്ങി... ആ സമയം ഫാത്തിമ മുറ്റത്തുണ്ടായിരുന്നു.

'നീയെന്താ ഇവിടെ വന്നിരിക്കുന്നത്? പോയ്‌ ഉറങ്ങു,' ഇക്കാക്ക പറഞ്ഞു.

'ഉറക്കം വരുന്നില്ല ഇക്കാക്ക. 12:00 മണി ആവുമ്പോൾ ഞെട്ടിയുണരുന്നു...' എന്ന ഫാത്തിമയുടെ മറുപടി കേട്ട് ഇക്കാക്ക സംശയത്തോടെ അവളെ നോക്കി...

എന്നിട്ട് പറഞ്ഞു ' ഒരു ബോഡി കണ്ടെന്നുപറഞ്ഞു അതേ റോഡിൽ, നമുക്കൊന്ന് പോയി നോക്കാം ആരാണെന്നു. നീ വാ,' ഫാത്തിമയെയും കൂട്ടി ഷഹീൻ പോയ്‌...


കൊല്ലപ്പെട്ട ആൾടെ മുഖം തിരിച്ചറിഞ്ഞപ്പോൾ ഫാത്തിമ ഞെട്ടി... ഇക്കാക്കനെ കെട്ടിപിടിച്ചു. അവളുടെ മുഖത്തു ഭയമായിരുന്നു... അവൾ വിറച്ചു...

 " എന്താ മോളെ? ആരാ ഇത്? പറ," ഇക്കാക്കയുടെ ചോദ്യത്തിന് അവൾക്കു മറുപടി കൊടുക്കാനായില്ല... വാക്കുകൾ കിട്ടാതായി...

4 ദിവസം തുടർച്ചയായി കൊലപാതകം നടന്നു..അതേ റോഡിൽ... 12:00 മണിക്ക്...


ആ അഞ്ചു ബോഡി കണ്ടപ്പോഴും ഫാത്തിമ പേടിച്ചു വിറച്ചു... അവൾക്ക് സംസാരിക്കാൻ പറ്റിയില്ല... എല്ലാവർക്കും സംശയമായി... ഇതുവരെ കൊല്ലപ്പെട്ട 6 പേരിലും ഷഫീഖ് അഹമ്മദ്‌ ഒഴികെയുള്ള എല്ലാവരെയും ഫാത്തിമ അറിയുന്നതായിരുന്നു... ഇക്കാക്ക ഷഹീൻ സംശയിച്ചു... ആദ്യം അൻവർ, പിന്നെ കൊല്ലപ്പെട്ട 5 ആളും ഫാത്തിമ അറിയുന്നവർ... മൊത്തത്തിൽ എല്ലാവരും ഫാത്തിമയെ അറിയുന്നവരുമാണ്... കൊലപാതകം നടക്കുന്ന സമയവും രീതിയും ഒന്നാണ്... അന്ന് പോലീസ് സ്റ്റേഷനിൽ കാണ്മാനില്ല എന്ന് പറഞ്ഞു കേസ് തന്ന ഫോട്ടോയിൽ ഉള്ളവരാണ് കൊല്ലപ്പെട്ടത്... എല്ലാത്തിനും പിന്നിൽ ഒരാളാണ്... ആ ഷഫീഖ് മുഹമ്മദ്‌ തന്നെയായിരിക്കുമോ? ഷഹീൻ സംശയിച്ചു...

അന്വേഷണം തുടർന്ന് കൊണ്ടേയിരുന്നു...


അടുത്ത ദിവസം രാത്രി ഷഹീൻ വെള്ളം കുടിക്കാൻ എഴുന്നേറ്റു. സമയം 12:00 AM... വെറുതെ ഫാത്തിമയുടെ മുറിയിൽ പോയി നോക്കിയപ്പോൾ അവളെ കാണ്മാനില്ല... ആകെ ബഹളമായി... വീട്ടിലെ എല്ലാവരും എഴുന്നേറ്റു... ഇക്കാക്ക രണ്ടു മൂന്ന് വണ്ടി ഒപ്പിച്ചു കൊലപാതകം നടക്കുന്ന റോഡിലേക്കു പോയ്‌... അവിടെ ഒരു ബോഡിയുമില്ല, അപ്പോൾ സമാധാനിച്ചു.

അടുത്ത ദിവസം രാവിലെയൊക്കെ വാർത്ത പരന്നു ' ഫാത്തിമ എവിടെ?'


Rate this content
Log in

Similar malayalam story from Crime