Nibras Shameem

Drama Tragedy

3  

Nibras Shameem

Drama Tragedy

കൂരിരുട്ട്

കൂരിരുട്ട്

9 mins
301


ഇത് വെറും ഒരു കഥയല്ല. ജീവിതത്തിന്റെ ഇരുണ്ടയാത്ര നേരിടേണ്ടിവന്ന ഒരു പെണ്ണിന്റെ കഥ. പേര് അനുരാധ മെഹതാ.

കഥ തുടങ്ങുന്നത് ഒരു പുസ്തക പ്രസിദ്ധീകരണ ഘട്ടത്തിലാണ്.


അവൾ ഇപ്പോൾ ഒരു വലിയ എഴുത്തുകാരിയാണ്. അവളുടെ രണ്ടാമത്തെ പുസ്തക പ്രസിദ്ധീകരണം ആണ്. ആരാധകർക്കൊക്കെ അറിയേണ്ടത് ആ പുസ്തകം അവളുടെ ജീവിതകഥയാണോ എന്നാണ്. പക്ഷേ ആ പുസ്തകം അവളുടെ അമ്മ എഴുതിയതാണ്. സ്റ്റേജിൽ കയറിനിൽക്കുമ്പോഴും അവൾ ഓർത്തിരുന്നത് ജീവിതത്തിലെ ആ ഇരുണ്ടയാത്രയാണ്.

അവൾ പറയാൻ തുടങ്ങി ആ കഥ.

25 വർഷം മുൻപ്...


അവൾക്ക് 8 വയസ്സുള്ളപ്പോൾ ഒരു ദിവസം അവളുടെ വീട്ടിൽ അമ്മയും അച്ഛനും തമ്മിൽ വഴക്കിടുന്നത് അവൾ കണ്ടു. അന്ന് രാത്രി അച്ഛൻ എവിടേക്കോ ഇറങ്ങിപോവുന്നതും കണ്ടു. അവൾക്കൊന്നും മനസ്സിലായിരുന്നില്ല. അന്ന് അമ്മ എല്ലാം കെട്ടിതൂക്കി അവളെയും കൂട്ടി അമ്മയുടെ വീട്ടിലേക്ക് പോയി... അനുരാധ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് സ്വന്തം വീട്ടിൽ അച്ഛന്റെയും അമ്മയുടെയുമൊപ്പം സമയം ചിലവഴിക്കുന്നതായിരുന്നു. വീട് മാറി താമസിച്ചിരുന്നത് അവളെ വല്ലാതെ അലട്ടി. അച്ഛൻ എപ്പോൾ വരുമെന്ന ചോദ്യവുമായി അവൾ ഓരോ രാവുകളും നീക്കി. അച്ഛനൊരിക്കലും തിരിച്ചുവെരില്ലെന്ന് അമ്മ പറഞ്ഞപ്പോൾ അത് മനസ്സിലാക്കാൻ അവൾക്കു കഴിഞ്ഞില്ല. കൊച്ചു കുട്ടിയല്ലേ. അച്ഛനെന്താ തിരിച്ചുവരാത്തത് എന്നേ അവൾ ചോദിച്ചുള്ളൂ. അച്ഛനെ കാണാൻ ഒരുപാട് ആഗ്രഹിച്ചു.


അവൾ ഒരുപാട് കാത്തുനിന്നു. രണ്ടു വർഷം കഴിഞ്ഞു... ഒട്ടും വൈകാതെ തന്നെ അമ്മയും അവളെ വിട്ടുപോയി... അമ്മ ക്യാൻസർ രോഗിയായിരുന്നു. വളരെ ചെറിയപ്രായത്തിൽ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപെട്ട അവൾ വല്ലാണ്ടങ് തളർന്നു. പഠനം വരെ മുടങ്ങി... പക്ഷേ അമ്മയുടെ ആഗ്രഹം സഫലമാക്കണം എന്ന ലക്ഷ്യത്തോടെ അവൾ വീണ്ടും പഠിച്ചു. അന്ന് മുത്തശ്ശി അവളുടെ കയ്യിൽ ഒരു പുസ്തകം കൊടുത്തിട്ട് പറഞ്ഞു എന്നെങ്കിലും അച്ഛൻ തിരുച്ചുവന്നാൽ അച്ഛന്റെ കയ്യോടെ അത് പ്രസിദ്ധീകരിക്കണം അമ്മ എഴുതിയതാണെന്ന്. അവൾ വളർന്നു ജോലി കിട്ടിയപ്പോഴും സന്തോഷം പങ്കിടാൻ ആരുമില്ലായിരുന്നു. മുത്തശ്ശിയും അവളെ വിട്ടുപോയി... എല്ലാം നേരിട്ട് ജീവിതത്തോട് പൊരുതി... സ്വന്തം മനസ്സിനോട് പോരാടി അവൾ ജീവിച്ചു. അമ്മയെ കുറിച്ചെഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചു പ്രശസ്തി നേടി ഒരു വലിയ എഴുത്തുകാരിയായി.


25 വർഷം മുമ്പുള്ളത് ഓർത്തുപറയുമ്പോൾ ജീവിതത്തിന്റെ കൂരിരുട്ടിലൂടെ സഞ്ചരിച്ചത് ഓർത്തു കണ്ണുകൾ നിറഞ്ഞു. അമ്മ എഴുതിയ പുസ്തകം അച്ഛന്റെ കയ്യോടെ പ്രസിദ്ധീകരിക്കാനായില്ലല്ലോ എന്നോർത്തു മാത്രം അവൾ സ്റ്റേജിൽ നിന്ന് പൊട്ടികരഞ്ഞു. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു അത്. അവൾക്കതു സാധിച്ചു കൊടുക്കാനായില്ല. അച്ഛനെ കുറിച്ചവൾ ഒന്നും പറഞ്ഞില്ല. അച്ഛൻ പോയതു മുതൽ അച്ഛനോട് അവൾക്കു വെറുപ്പായിരുന്നു. അച്ഛനെക്കുറിച്ചു ചോദിക്കുമ്പോൾ എല്ലാവർക്കും മൗനമായിരുന്നു. അതുകൊണ്ട് അവൾ കൂടുതൽ അറിയാൻ ശ്രമിച്ചില്ല. അവൾ സ്വന്തം കഥ പറഞ്ഞു വന്നപ്പോഴേക്കും ആരാധകരൊക്കെ മൗനം പാലിച്ചിരുന്നു. അവൾക്കു കണ്ണീർ താങ്ങാനായില്ല... അംഗീകരിക്കാൻ പോലും കഴിയാത്ത സത്യങ്ങളും രഹസ്യങ്ങളും ഒക്കെ പിന്നീട് അറിഞ്ഞിരുന്നു... തന്റെ ജീവിത കഥ അവസാനിച്ചിട്ടില്ലെന്ന് അവൾ വീണ്ടും പറഞ്ഞു...

5 വർഷം മുൻപ്...


ജോലി കിട്ടിയപ്പോൾ ജോലി സ്ഥലത്തേക്കു നീങ്ങി... കൂട്ടുകാരുമൊത്ത് പുതിയ ജീവിതമായിരുന്നു. അച്ഛനും അമ്മയും കൂടെയില്ലാത്ത വിഷമം ആരും അവളെ ഓർമിപ്പിച്ചില്ല. ആദ്യമായിട്ട് അമ്മയെ കുറിച്ചെഴുതിയ 'my queen ' എന്ന പുസ്തകം അവൾക്ക് വലിയ പ്രശസ്തി നേടി കൊടുത്തു. പല കോണിൽ നിന്നും ആളുകൾ അവളുടെ ജോലി സ്ഥലത്ത് വന്നു അവളെ കണ്ടു ഇന്റർവ്യൂ എടുത്തോ ഓട്ടോഗ്രാഫ് വാങ്ങിയോ പോവും. പതിവുപോലെയല്ലാതെ ഒരുദിവസം വന്നയാൾ അനുരാധ എത്ര തിരക്കിലാണെന്നു പറഞ്ഞിട്ടും അവിടം വിട്ടുപോയില്ല. തിരക്ക് കഴിയുന്നതുവരെ കാത്തുനിൽകാം എന്നു പറഞ്ഞു. അവളെ കണ്ടപാടേ അയാൾ പറഞ്ഞു എനിക്ക് നിന്നോടൊരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന്. പക്ഷേ എന്തോ തിരക്കു കാരണം അവൾ അയാളോട് നാളെ കാണാമെന്നു പറഞ്ഞു. എന്നിട്ടും എനിക്ക് നിന്റെ അമ്മയെ കാണണമെന്നാണ് അയാൾ ആവശ്യപ്പെട്ടത്. അതുകേട്ടപ്പോഴാണ് അവൾ ശെരിക്കും ഞെട്ടിയത്... അമ്മയെ കുറിച്ചെഴുതിയ പുസ്തകം അയാൾ വായിച്ചിട്ടില്ല എന്നവൾക്ക് മനസ്സിലായി. അമ്മയിന്നു ലോകത്തില്ല എന്നവൾ പറഞ്ഞില്ല. മറിച്ചു അമ്മയെ മറചെയ്ത സ്ഥലത്തേക്കയാളെ കൊണ്ടുപോവാൻ തീരുമാനിച്ചു... ജോലിയിൽ നിന്നും അവൾക്കൊരു ബ്രേക്ക്‌ എടുക്കുകയും ചെയ്യാലോ എന്ന് തീരുമാനിച്ചു...


ആ യാത്ര വളരെ മനോഹരമായിരുന്നു... അവർ കൂടുതൽ പരിചയപെട്ടു. പക്ഷേ അയാൾ പേരു പോലും പറയാൻ മടിച്ചു

പിന്നീട് അവൾ വീണ്ടും ചോദിച്ചപ്പോൾ പേര് പ്രവീൺ എന്നാണെന്ന് അയാൾ പറഞ്ഞു. എന്റെ കാര്യങ്ങൾ അവിടെ നിക്കട്ടെ നീയല്ലേ ഇപ്പോൾ താരം, നിന്റെ കഥ പറയൂ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്... വർഷങ്ങൾക്കു ശേഷം അവൾ സ്വന്തം നാട്ടിലേക്കു യാത്ര ചെയ്യുകയാണെന്നോർത്തപ്പോൾ അങ്ങനെയൊരു യാത്ര ആവശ്യപ്പെട്ടതിനു അയാളോട് നന്ദി പറഞ്ഞു. ഞാനും ഈ നാട്ടിൽ തന്നെയാണെന്നാണ് അയാളും പറഞ്ഞത്. നാട്ടിൽ എത്തിയപ്പോൾ ബന്ധുക്കളുടെ വീട്ടിൽ പോയി ചായകുടിക്കാം എന്ന അവളുടെ ഓഫർ അയാൾ നിരസിച്ചു. നമ്മുക്ക് നേരിട്ട് നിന്റെ അമ്മയേക്കാണാൻ പോവാം എന്നാണ് അയാൾ പറഞ്ഞത്. അമ്മയെ മറചെയ്തിടത്തേക്ക് അയാളെ കൊണ്ടുപോയപ്പോൾ അയാൾ ഞെട്ടിപ്പോയി...


ഇതാണെന്റെ അമ്മ എന്നുപറഞ്ഞവൾ കാണിച്ചുകൊടുത്തു. നിങ്ങൾ എന്റെ പുസ്തകം വായിച്ചിരുന്നേൽ ഈ യാത്ര ആവശ്യമായിരുന്നില്ല എന്നും കൂട്ടിപ്പറഞ്ഞു. ഇനി പുസ്തകം വായിച്ചോളൂ എന്നുപറഞ്ഞു പുസ്തകം കൊടുത്തിട്ടു അവൾ പോവാൻ നോക്കി. പക്ഷേ അയാൾ ഇപ്പോഴും തരിച്ചുനിൽക്കുകയാണ്. വീണ്ടും വീണ്ടും പല ചോദ്യങ്ങളുമായി അയാൾ തുടർന്നുകൊണ്ടേയിരുന്നു. നിന്റെ അമ്മയെങ്ങനെയാണ് മരിച്ചതെന്ന അയാളുടെ ചോദ്യം കേട്ടു അവൾ വല്ലാതെ ഞെട്ടിപ്പോയി... അവിടം വിട്ടു നടന്നു നീങ്ങിയ അവളുടെ തിരിഞ്ഞുനോട്ടത്തിൽ എന്തെല്ലാമോ സംശയങ്ങളുയർന്നു. ആരാണയാൾ? എന്തിനാണ് എന്നെക്കുറിച്ചിങ്ങനൊക്കെ അന്വേഷിക്കുന്നത്? മനസ്സിൽ മൊത്തം ചോദ്യങ്ങളായി... പക്ഷേ അവൾ തിരിച്ചു അയാളുടെ അടുത്തു വന്നു. ഞാൻ തിരിച്ചുവിളിച്ചത് ശല്യമായോ എന്ന ഭാവത്തിൽ അയാൾ അവളെ നോക്കി...


അമ്മയുടെ മരണവും അതിനു മുമ്പുള്ള ജീവിതവും ഒരിക്കലും ഓർക്കാനാവാത്തതാണെന്ന് അവൾ പറഞ്ഞു തുടങ്ങി...

അമ്മ ക്യാൻസർ രോഗിയായിരുന്നു... സ്വന്തം മകളുടെ സന്തോഷമായിരുന്നു അമ്മയ്ക്കും വലുത്. അച്ഛനില്ലാതെ വിഷമിക്കുന്ന മകളുടെ അവസ്ഥ അമ്മക്ക് താങ്ങാനായില്ലേലും അച്ഛനില്ലാത്തതിന്റെ കുറവ് പലപ്പോഴും അറിയിച്ചില്ല... എന്നാലും അവസാന ശ്വാസംവരെ അച്ഛൻ തിരിച്ചു വരുമോ എന്നാണ് അമ്മ ചോദിച്ചിരുന്നത്. അച്ഛനില്ലാതെ വെന്തുരുകുന്ന ദിനങ്ങളിൽ പോലും ചേർത്തു പിടിച്ച അമ്മയുടെ ഒരാഗ്രഹം പോലും എനിക്ക് സഫലമാക്കി കൊടുക്കാനായില്ലല്ലോ എന്നും പറഞ്ഞു അനുരാധ പൊട്ടികരഞ്ഞു... അയാൾ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് അയാളുടെ ഫോൺ റിങ് ചെയ്തു. സംസാരിക്കുമ്പോൾ അല്പം മാറിനിന്നു.


ആ സമയം അനുരാധ അവിടെ ഒരു വാള്ളറ്റ് കണ്ടെടുത്തു... ആരുടെയെങ്കിലും കയ്യിൽ നിന്ന് നഷ്ടപ്പെട്ടതായിരിക്കുമെന്ന് കരുതി. അത് തുറന്നു നോക്കിയപ്പോൾ അയാളുടെ ഫോട്ടോ ആയിരുന്നു അതിൽ കണ്ടത്. പക്ഷേ ആ ഫോട്ടോയുടെ അടിയിൽ അജോയ് എന്ന പേരായിരുന്നു കൊടുത്തിരുന്നത്. അവൾക്കു വല്ലാത്ത സംശയമായി. അയാൾ തിരിച്ചുവന്നപ്പോൾ അവൾ ചോദിച്ചു ഇതു നിങ്ങടെയാണോ എന്ന്. അതെ എന്നും പറഞ്ഞു അയാൾ അതു വാങ്ങിയപ്പോൾ അവളുടെ മനസ്സിൽ കൂടുതൽ സംശയങ്ങളുയർന്നു. അവൾ ഒന്നും പറഞ്ഞില്ല. നിങ്ങളെ കണ്ടതിൽ ഞാൻ സന്തോഷിക്കുന്നു, പ്രവീൺ സർ... ഇനിയെന്നെ ഓരോ ചോദ്യങ്ങളുമായി തിരിച്ചു വിളിക്കരുതെന്നും പറഞ്ഞു അവൾ നടന്നു നീങ്ങി... എനിക്ക് ഇനിയും കാര്യങ്ങൾ അറിയാനുണ്ടെന്നും പറഞ്ഞു അയാൾ അവളുടെ പിറകെ ഓടി... അതുകണ്ടപ്പോൾ അവൾക്കു സഹിക്കാനായില്ല. നിങ്ങൾക്കിനി എന്താണറിയേണ്ടത്? അവൾ വളരെ ദേഷ്യത്തോടെയാണ് പെരുമാറിയത്...


"അതെ, നിങ്ങൾക്കെന്റെ അമ്മയെ കാണണം, അമ്മ മരിച്ചതറിയണം... നുണകൾ പറയണം... ഇങ്ങനെയൊരു നാടകം കളിച്ചു എന്തു നേടാനാണ് നിങ്ങൾ ശ്രമിക്കുന്നത്...? എനിക്കിപ്പോൾ അറിയണം..." നിങ്ങൾ ഒരു കള്ളനാണ്, സൂക്ഷിച്ചു കളിച്ചാൽ നിങ്ങൾക്ക് കൊള്ളാം അല്ലെങ്കിൽ എന്റെ അടുത്ത പുസ്തകത്തിലെ ഒരു കഥാപാത്രം നിങ്ങളായിരിക്കുമെന്നും ലോകം നിങ്ങളെ തിരിച്ചറിയുമെന്ന് അവൾ അയാളെ ഭീഷണിപ്പെടുത്തി... അയാൾ അപ്പോഴും ഒന്നും മിണ്ടിയില്ല... അവൾ തുടർന്ന്... എല്ലാം തുറന്നു പറഞ്ഞു... "അതെ നിങ്ങടെ പേര് പ്രവീൺ ആണെന്ന് നിങ്ങൾ പറഞ്ഞു... പക്ഷേ ആ വാള്ളറ്റ് ഏതോ ഒരു അജോയിയുടേതാണ്. ഒന്നെങ്കിൽ നിങ്ങളത്‌ മോഷ്ടിച്ചു, അല്ലെങ്കിൽ നിങ്ങളെന്നോട് നിങ്ങടെ പേര് കള്ളം പറഞ്ഞു... എനിക്കൊന്നും വിശ്വസിക്കാനാവുന്നില്ല... ആരാണ് നിങ്ങൾ?" എന്റെ അടുത്ത് കൂടുതൽ നാടകം കളിച്ചാൽ മറ്റുള്ളവരുടെയടുത്ത് പെരുമാറുന്ന പോലാവില്ല എന്നും അവൾ പറഞ്ഞു... അയാൾ അപ്പോഴും ഒന്നും മിണ്ടിയിരുന്നില്ല... അൽപനേരം കഴിഞ്ഞപ്പോൾ : "നീ വിചാരിക്കുന്നപോലെ ഞാൻ ഒരു കള്ളനല്ല , നാടകം കളിക്കുകയുമല്ല, ഞാൻ തിരക്കി ഇറങ്ങിയതാണ്... റീനയെയും അനുരാധയെയും എന്റെ ഭാര്യയയെയും മകളെയും... " അയാളുടെ വാക്കുകൾ കേട്ടപ്പോൾ അവൾ ഒന്ന് തരിച്ചുപോയി, അവൾക്കൊന്നും മനസ്സിലായില്ല... അയാൾ അവളുടെ മുഖത്തേക്കു നോക്കിയിട്ടൊരു ഫോട്ടോ കൊടുത്തു... അതു കണ്ടപാടെ അവളുടെ ബോധം പോയി... പിന്നീട് എഴുന്നേറ്റപ്പോൾ അവൾക്കൊന്നും മനസ്സിലായില്ല... വിശ്വസിക്കാനുമായില്ല...


20 വർഷം... 20 വർഷത്തിന് ശേഷം തിരിച്ചു വന്ന അവളുടെ അച്ഛനായിരുന്നു അത്. ഏട്ടാം വയസ്സിൽ കണ്ട അച്ഛനെ പിന്നെ കണ്ടിട്ടുപോലുമില്ല, കണ്ടാൽ തിരിച്ചറിയുകയുമില്ല... അവൾക്കൊന്നും വിശ്വസിക്കാനായില്ല... ചങ്കിന്റെ ഉള്ളിൽനിന്നും ഇടറിയ ശബ്ദത്തിലെ നോവ് ദേഷ്യവും വെറുപ്പുമായി മാറി...

"നിങ്ങൾക്കെന്തെ വരാൻ തോന്നിയത്? എന്തിന് വന്നതാ...? അമ്മയോട് ചെയ്തതു പോലെ പിന്നെ എന്നെയും വിട്ടിട്ട് പോവാനാണോ? ഇത്രയൊക്കെ ചെയ്തതൊന്നും മതിയായില്ലേ...?" പൊട്ടികരഞ്ഞുകൊണ്ടാണ് അവളെല്ലാം ചോദിച്ചത്.

"എന്നോട് ക്ഷമിക്കണം മകളെ... നീ ഒരിക്കലും എന്നോട് പൊറുക്കില്ല എന്നെനിക്കറിയാം ഞാൻ ചെയ്‌തതു വലിയ തെറ്റാണെന്നും എനിക്കറിയാം... മരിക്കുന്നതിനു മുൻപ് നിന്നെയും അമ്മയെയും ഒന്നുംകൂടെ കാണണമെന്ന് തോന്നി... പക്ഷേ ഞാൻ ഒരുപാട് വൈകിപ്പോയി... നിങ്ങൾ എന്നെ സ്വീകരിക്കില്ലെന്നറിയാം... ഞാൻ ഈ ലോകത്തിൽ വെച്ചുതന്നെ ഏറ്റവും മോശമായ ഒരു അച്ഛനാണ്, ഭർത്താവാണ്... എന്നെപോലുള്ളവർ ഈ ലോകത്തിൽ ജീവിച്ചിരിക്കാൻ പാടില്ല... ജീവിതത്തിൽ ഒരു അവസരം കൂടെയുണ്ടായിരുന്നെങ്കിൽ ഭൂതകാലത്തിലേക്കു സഞ്ചരിച്ചു എല്ലാം ഞാൻ തിരുത്തുമായിരുന്നു..." തൊണ്ട ഇടറിയാണ്‌ അയാൾ സംസാരിച്ചത് പക്ഷേ അനുരാധ അതൊന്നും അംഗീകരിച്ചില്ല...


"മകളോ? ആരുടെ മകൾ? നിങ്ങൾക്കെന്നെ മകളെ എന്നു വിളിക്കാൻപോലും അവകാശമില്ല... നിങ്ങളെന്റെ അച്ഛൻ തന്നെയാണോ..? അമ്മ പിടഞ്ഞു മരിക്കുമ്പോഴും നിങ്ങളെയാണ് കാത്തുനിന്നത്... അമ്മയ്ക്ക് നിങ്ങളോട് വെറുപ്പുമില്ലായിരുന്നു... പക്ഷേ എന്റെ വിഷമം കണ്ടു എനിക്കുവേണ്ടി എന്തും ചെയ്ത അമ്മ എന്നെ വിട്ട്പോയപ്പോൾ ഞാൻ പൊട്ടികരഞ്ഞു... അമ്മ പോയതോർത്തിട്ടല്ല... അമ്മയെ അത്രമാത്രം വേദനിപിച്ചത് നിങ്ങളാണ്... വെറുത്തുപോയി ഞാൻ നിങ്ങളെ... അച്ഛാ എന്നു വിളിക്കാൻ പോലും എനിക്കു തോന്നുന്നില്ല... കഴിയില്ല... എന്റെ ജീവിതം മാത്രമല്ല, അമ്മയുടെ ജീവിതവും വെച്ചാണ് നിങ്ങൾ കളിച്ചത്... വികാരങ്ങളും വേദനകളും ഒന്നും കളിപ്പാട്ടങ്ങളല്ല... ഇത്രെയും ക്രൂര മനസ്സായിരുന്നോ നിങ്ങൾക്ക്?"

പറഞ്ഞുകഴിഞ്ഞപ്പോൾ കണ്ണുനീർ തുടച്ചുനിർത്താൻ പോലും അവൾക്കായില്ല, വെറുത്തുപോയി അവൾ സ്വന്തം അച്ഛനെപോലും. അച്ഛനെ ഉപേക്ഷിച്ചിട്ടു അവൾ നടന്നു നീങ്ങി... പക്ഷേ അപ്പോൾ അവളുടെ മനസ്സിൽ മുത്തശ്ശിയുടെ വാക്കുകൾ വന്നു... "അച്ഛൻ തിരിച്ചുവന്നാൽ ഒരിക്കലും നീ ഉപേക്ഷിച്ചു പോവരുത്... നിന്റെ അമ്മ ആഗ്രഹിച്ചത് നീ അച്ഛന്റെ കൂടെ സന്തോഷത്തോടെ ഇരിക്കാനാണ്..." അന്ന് അച്ഛൻ എന്തുകൊണ്ടാണ് നമ്മളെ വിട്ടിട്ട് പോയതെന്ന ചോദ്യത്തിന് മുത്തശ്ശി മറുപടി കൊടുത്തിരുന്നില്ല...

അറിയാൻ ശ്രമിക്കാത്ത ആ കാര്യം അറിയാൻ വേണ്ടി മാത്രം അവൾ തിരിച്ചു അച്ഛന്റെ അടുക്കലേക്കു തന്നെ വന്നു.

"എനിക്കിപ്പോൾ അറിയണം എന്തിനാണ് നിങ്ങൾ അമ്മയെയും എന്നെയും ഉപേക്ഷിച്ചിട്ടുപോയതെന്ന്,"

അച്ഛന്റെ മുഖത്തേക്കു നോക്കി അവൾ പറഞ്ഞു... ആ രഹസ്യങ്ങൾ ഒരിക്കലും മറച്ചുവെക്കാൻ അദ്ദേഹം തീരുമാനിച്ചില്ല, ഒരിക്കലും പൊറുക്കപെടാത്ത ആ തെറ്റ് സ്വയം അംഗീകരിച്ചുകൊണ്ട് അച്ഛൻ അതുപറയാൻ തന്നെ തീരുമാനിച്ചു.


വർഷങ്ങൾക്കു മുൻപ്...

അനുരാധ കൊച്ചു കുട്ടിയായിരുന്ന സമയം... വളരെ സന്തോഷകരമായിരുന്ന ഒരു ജീവിതമായിരുന്നു... അച്ഛൻ അധ്യാപകനാണ്. അമ്മ റേഡിയോ ജോക്കിയും. ജീവിതം വളരെ ഭംഗിയായി മുമ്പോട്ട് പോയികൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അയാളുടെ സ്വഭാവത്തിൽ മാറ്റമുള്ളതായി റീനയ്ക്കു (അനുരാധയുടെ അമ്മ ) അനുഭവപ്പെട്ടു തുടങ്ങി... പലപ്പോഴും അജോയ് വെറുതെ വഴക്കിട്ടു കൊണ്ടേയിരുന്നു. അനുരാധ അന്ന് കൊച്ചുകുട്ടിയാണ്. അവളെപോലും അച്ഛൻ അന്ന് ശ്രദ്ധിച്ചിരുന്നില്ല. കാരണങ്ങളില്ലാതെ വെറുതെ ഓരോന്നിനും വഴക്കിട്ടുകൊണ്ടേയിരിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം റീന ക്യാൻസർ രോഗിയാണെന്ന് തിരിച്ചറിഞ്ഞു. വെറും രണ്ടു വർഷംകൂടിയേ ജീവിതം ബാക്കിയുള്ളു എന്നറിഞ്ഞ റീന മരണം വരെയുള്ള നാളുകൾ സന്തോഷത്തോടെ ഇരിക്കാനാണാഗ്രഹിച്ചത്. ഈ വിവരങ്ങൾ ഭർത്താവിനെ അറിയിക്കാനായി അദ്ദേഹം ജോലി ചെയ്യുന്ന കോളേജിലേക്കവൾ പോയി... എവിടെത്തിരക്കിയിട്ടും അദ്ദേഹത്തെ കണ്ടില്ല... അവസാനം അവൾ തിരിച്ചുപോകുമ്പോൾ അപ്രതീക്ഷിതമായി ആളപായമില്ലാത്ത ഒരു മുറിയിൽ സ്വന്തം ഭർത്താവിനെ മറ്റൊരു സ്ത്രീയുമായി കാണാൻ പറ്റാത്ത സാഹചര്യത്തിൽ കാണേണ്ടി വന്നു. അവൾക്കതു താങ്ങാനായില്ല... അവൾ കണ്ടപാടെ കണ്ണെടുത്തു അകലേക്ക്‌ ഓടിപ്പോയി അവിടെനിന്നു പൊട്ടികരഞ്ഞുപോയി...


ഭർത്താവിന്റെ അവിഹിതബന്ധം അവൾക്കു വിശ്വസിക്കാൻ പറ്റിയില്ല. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഓരോന്നും ഓർത്തുപൊട്ടിക്കരയാൻ മാത്രേകഴിഞ്ഞുള്ളു. അന്ന് അജോയ് വീട്ടിൽ വന്നപ്പോൾ റീന ഒന്നും പറഞ്ഞില്ല. കണ്ട കാര്യവും അവൾ ക്യാൻസർ രോഗിയാണെന്ന കാര്യവും മറച്ചുവെക്കാൻ തീരുമാനിച്ചു. നെഞ്ചു പൊട്ടിയുരുകുന്ന അവസ്ഥയായിരുന്നു... വീണ്ടും വീണ്ടും അയാൾ വഴക്കിട്ടുകൊണ്ടേയിരുന്നു. സമാധാനമില്ലേലും റീന എല്ലാം സഹിച്ചിരുന്നു. പക്ഷേ ഒരു ദിവസം അയാൾ ഡിവോഴ്സ് വേണം എന്നൊരു തീരുമാനവുമായി വന്നു. താങ്ങാൻ പറ്റിയില്ല റീനക്ക്. തിരിച്ചു എന്തേലും പറഞ്ഞാൽ അപ്പൊ കേറി വഴക്കിടും. ഡിവോഴ്സ് ചെയ്യുന്നതിനു മുൻപ് ചില കണ്ടിഷൻസ് വേണമെന്ന് റീന തീരുമാനമെടുത്തു. കുറച്ചുദിവസത്തേക്ക് പഴയപോലത്തെ ആ സന്തോഷകരമായ ജീവിതം വേണമെന്ന് അവൾ ആവശ്യപ്പെട്ടു. അവരുടെ വിവാഹം കഴിഞ്ഞപാടെയുള്ള നാളുകളിലെ ജീവിതം പോലെ. ആ ദിനങ്ങളിൽ ജോലിക്കു പോവാനോ ഫോൺ ഉപയോഗിക്കാനോ പാടില്ല എന്നും അവൾ പറഞ്ഞു. പൂർണമായും കുടുംബവുമായി സമയം ചെലവഴിക്കാനും കോളേജിലുള്ള ആ പെണ്ണിനെ മറക്കാനും വേണ്ടിയായിരുന്നു അത്തരമൊരു കണ്ടിഷൻ വെച്ചത്. അതിനു അജോയ് തയ്യാറായി... അങ്ങനെ എല്ലാം വളരെ ഭംഗിയായി നടന്നു. പക്ഷേ ആ ദിനങ്ങൾ അവസാനിച്ചപ്പോൾ അജോയ് വീണ്ടും പഴയപടിയായി. ഭർത്താവിന് എന്തെങ്കിലും മാറ്റം വരുമോ എന്നുനോക്കാനായിരുന്നു അങ്ങനെയൊരു കളി കളിച്ചത്. പക്ഷേ അദ്ദേഹം മാറില്ലെന്ന് അവൾക്കു മനസ്സിലായി... അയാൾ വീണ്ടും ഡിവോഴ്സ് ചോദിച്ചുവന്നു. അന്ന് വീണ്ടും വെറുതെ വഴക്കുണ്ടാക്കി ഡിവോഴ്സിനു മുൻപ്‌തന്നെ അയാൾ എങ്ങോട്ടോപ്പോയ്... അനുരാധയെ ഓർത്തു മാത്രം അവളുടെ അമ്മ പൊട്ടികരഞ്ഞു...


വർഷങ്ങൾക്കു മുൻപ് ഇതാണ് നടന്നത്. പക്ഷേ അജോയ് അന്ന് ഉപേക്ഷിച്ചു പോയത് വേറൊരു പെണ്ണുമായി 

 ബന്ധമുണ്ടായിട്ടാണെന്നെ അനുരാധയോടു പറഞ്ഞുള്ളു. അല്ലാതെ റീന കണ്ട കാഴ്ചയും അവളുടെ കാൻസർ രോഗവുമൊന്നും അദ്ദേഹത്തിനറിയില്ലായിരുന്നു...


കേട്ടുകഴിഞ്ഞപ്പോൾ അനുരാധ വല്ലാണ്ടങ് പൊട്ടികരഞ്ഞുപോയി... "എനിക്ക് നിങ്ങളോട് വെറുപ്പാണ്. എന്റെ മുമ്പിൽനിന്ന് പൊയ്ക്കോ," എന്നും പറഞ്ഞു അവൾ ഓടിപോയി ബസിൽ കയറി. അച്ഛനും കയറി... പക്ഷേ അവൾ ഒന്നും മിണ്ടിയില്ല. അമ്മയുടെ വാക്കുകൾ ഓർത്തപ്പോൾ അച്ഛനെ ഉപേക്ഷിക്കാനും തോന്നിയില്ല. അങ്ങനെ അവർ ഒരുമിച്ച് ഒരുഫ്ലാറ്റിൽ താമസം തുടങ്ങി. അവൾ അമ്മ എഴുതിയ പുസ്തകമെടുത്തു അച്ഛനുക്കൊടുത്തിട്ടു വായിച്ചു നോക്കാൻ പറഞ്ഞു. അമ്മയുടെ ആഗ്രഹം സഫലമാക്കാമെന്നും ഞാൻ അതു പ്രസിദ്ധീകരിക്കാമെന്നും അച്ഛൻ അവളോട്‌ പറഞ്ഞു.


അങ്ങനെയിരിക്കെ ഒരു ദിവസം അവിടെ ഒരു അഥിതി വന്നു. അനുരാധ വാതിൽ തുറന്നപ്പോൾ ഒരു സ്ത്രീയെയാണ് കണ്ടത്. അനുരാധയെ കണ്ടപാടേ ആ സ്ത്രീ ചോദിച്ചു. "അനുരാധ മെഹതാ? നിങ്ങളാണോ? നിങ്ങളെക്കുറിച്ചു ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. 'My queen ' എന്ന പുസ്തകം വായിച്ചിരുന്നു, ഒരു വലിയ ആരാധികയാണ് ഞാൻ."

കണ്ടതിൽ സന്തോഷമുണ്ട്,അകത്തേക്ക് വരൂ എന്നും പറഞ്ഞു അനുരാധ അവരെ സ്വീകരിച്ചു.

ആ സ്ത്രീ കേറിയിരുന്നതിന് ശേഷം പറഞ്ഞു "എന്റെ പേര് ജിയ എന്നാണ്. ഞാൻ നിങ്ങടെ അച്ഛന്റെ വിദ്യാർത്ഥിയായിരുന്നു." അതുകേട്ടപാടെ "നിങ്ങൾ ഇരിക്കൂ ഞാൻ ഇപ്പോവരാം" എന്നു പറഞ്ഞു അനുരാധ എഴുന്നേറ്റു അച്ഛന്റെ മുറിയിലേക്കുപോയി.

"അച്ഛാ ആരാവന്നതെന്നു നോക്കിക്കെ" എന്നും പറഞ്ഞു അവൾ മുറിക്കകത്തേക്ക് കയറി. അച്ഛനെ കണ്ടില്ല... അവൾ അച്ഛനെ തിരക്കി അടുത്ത മുറിയിലേക്കോടി. ഇതു കണ്ടപ്പോൾ ജിയ ചോദിച്ചു "ആരെയാണ് നീ തിരയുന്നത്?"

"അച്ഛനിവിടെയുണ്ട്, നിങ്ങൾക്കു സംസാരിക്കാം " അനുരാധ പറഞ്ഞു... അതു കേട്ടപ്പോൾ ജിയ അവളെ വല്ലാതെ തുറിച്ചുനോക്കി... ആ നോട്ടത്തിൽ വല്ലാത്തൊരു പേടിപ്പിക്കുന്ന ഭാവവും സംശയവും ഉണ്ടായിരുന്നു...

"എന്തു മണ്ടത്തരമാണ് നീ പറയുന്നത് "? അനുരാധയെ നോക്കി അവൾ ചോദിച്ചു.

അനുരാധക്കൊന്നും മനസ്സിലായില്ല. എന്താണ് അങ്ങനെ ചോദിച്ചതെന്ന ഭാവത്തിൽ അവൾ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി...


അപ്പോൾ ജിയ തുടർന്ന് സംസാരിച്ചു.

"നിന്റെ അച്ഛൻ മരിച്ചുപോയതാണ്."

അതുകേട്ടപാടെ അനുരാധയുടെ കാഴ്ചകൾ മങ്ങുന്ന പോലെ തോന്നി. അവൾ തലകറങ്ങി വീണു. അൽപനേരം കഴിഞ്ഞു അവൾ എഴുന്നേറ്റു... നിങ്ങൾ എന്തൊക്കെയാണ് പറയുന്നതെന്ന് ജിയയോട് ചോദിച്ചു...

അനുരാധയെ നോക്കി ജിയ പറഞ്ഞു, 

"നിന്റെ അച്ഛൻ മരിച്ചുപോയതാണ്... ഒരു അപകടത്തിൽ, നീ വിശ്വസിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല രണ്ടുവർഷം മുൻപ് ട്രൈനുകൾ കൂട്ടിയിടിച്ചു വലിയൊരു അപകടം ഉണ്ടായിരുന്നു... ആ സംഭവം നടന്നതിന്റെ വിവരങ്ങളും മരിച്ചവരുടെ പേരും ഫോട്ടോയുമടങ്ങുന്ന പത്രം എന്റെകയ്യിലുണ്ട്."


അനുരാധയ്ക്കു അതൊന്നും വിശ്വസിക്കാനായില്ല... അവൾ വല്ലാണ്ടങ് ദേഷ്യപ്പെട്ടു, "ആരാണ് നിങ്ങൾ? എന്റെ അച്ഛനെക്കുറിച്ചു ഇത്രമാത്രമൊക്കെ പറയാൻ? വെറും ഒരു വിദ്യാർത്ഥിയല്ലേ? ഓരോ കെട്ടുകഥകൾ ഉണ്ടാക്കിയാൽ ഞാൻ വിശ്വസിക്കുമെന്നുകരുതിയോ? ഇല്ല, എന്റെയച്ഛൻ മരിച്ചിട്ടില്ല."

നീ വിചാരിക്കുന്നപോലെ നിന്റെ അച്ഛനെനിക്കൊരു അധ്യാപകൻ മാത്രമായിരുന്നില്ല എന്ന ജിയയുടെ മറുപടി അനുരാധയെ വല്ലാണ്ടങ് ഞെട്ടിപ്പിച്ചു, എന്താണിവിടെ സംഭവിക്കുന്നതെന്നൊക്കെ അവൾ അവളോടെന്നെ ചോദിച്ചു...


ജിയ വീണ്ടും തുടർന്നു,

"നീ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിതെന്നു തോന്നി എനിക്ക്... മോൾടെ അച്ഛൻ ശെരിക്കും ഇന്നീലോകത്തില്ല... വർഷങ്ങൾക്കുമുമ്പ് അദ്ദേഹം എന്നെ പഠിപ്പിച്ചിരുന്നു.. അന്ന് എനിക്ക് 20 വയസ്സുണ്ടാവും... ഒരു അധ്യാപകനെന്നതിനപ്പുറം ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമായിരുന്നു... പക്ഷേ ഒരുദിവസം അയാളെന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ വല്ലാണ്ടങ് ഞെട്ടിപ്പോയി... എനിക്കു ദേഷ്യം വന്നു.വെറുപ്പ്‌ തോന്നി... അധ്യാപകനല്ലേ എന്നു വിചാരിച്ചൊന്നും പറഞ്ഞില്ല... ഞാൻ ആ ഇഷ്ടത്തിന് എതിരു പറഞ്ഞു... പക്ഷേ പിന്നീട് പലതവണയായി എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോഴോ പ്രശ്നങ്ങൾ വരുമ്പോഴോ മറ്റു അധ്യാപകരോട് പറഞ്ഞു പരിഹരിപ്പിക്കാൻ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളു... ഇതെല്ലാം എനിക്ക് ആകർഷിക്കപ്പെടാൻ വേണ്ടി ചെയ്യുന്നതാണോ എന്ന് ആദ്യം ഞാൻ സംശയിച്ചു, പക്ഷേ പിന്നീട് ഓരോസത്യങ്ങളും പുറത്തുവന്നപ്പോൾ ഞാനും ഞാനറിയാതെ തന്നെ ഇഷ്ടപെട്ടുപോയി... അങ്ങനെ ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു...


എനിക്ക് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു... അച്ഛനോട് ഞാൻ ഇതുപറഞ്ഞപ്പോൾ അച്ഛൻ എതിർത്തു, അച്ഛന്റെ വാക്കുവിലവെക്കാതെ ഞാൻ ഇറങ്ങിപ്പോയി... അജോയിയുടെ കൂടെ... അജോയിയുടെ വീട്ടുകാർ സമ്മതിച്ചോ എന്നു ചോദിച്ചപ്പോൾ മൗനമായിരുന്നു... വീട്ടിലേക്കു പോവണ്ട നമുക്ക് ഫ്ലാറ്റിൽ താമസിക്കാമെന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ രജിസ്റ്റർ മാര്യേജ് ചെയ്തു... തുടക്കങ്ങളിലൊക്കെ നല്ല സന്തോഷമായിരുന്നു... പക്ഷേ പിന്നീട് ഞാൻ എന്റെ അച്ഛനെ വല്ലാണ്ട് വേദനിപ്പിച്ചപോലെ എനിക്ക് തോന്നി... എനിക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ... ഞാനില്ലെങ്കിൽ അച്ഛനാരുമില്ല... അച്ഛന്റെ ഇഷ്ടമില്ലാതെ ഈ ജീവിതം മുന്നോട്ടുവെക്കേണ്ട എന്ന് ഞാൻ അജോയിയോട് പറഞ്ഞു... അങ്ങനെ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. ആ നിമിഷമാണ് അജോയ് വിവാഹിതനാണെന്ന കാര്യം എന്നോട് പറഞ്ഞത്. അതുവരെ എല്ലാം മറച്ചുവെച്ചു... ഒരു കുഞ്ഞും ഉണ്ടെന്ന് പറഞ്ഞത് കേട്ടപ്പോൾ എന്റെ മനസ്സൊന്നു വെന്തുരുകി... ഞാൻ ഒരു സ്ത്രീയാണ്, മറ്റൊരു സ്ത്രീയുടെ വേദന എനിക്കും മനസ്സിലാവും... ഭർത്താവില്ലാതെ കുഞ്ഞിനേയും വെച്ച് ഒരമ്മ എത്രമാത്രം നെഞ്ചുപൊട്ടുമെന്ന അവസ്ഥ ആലോചിച്ചു എനിക്ക് അജോയിയെ അടിക്കാൻ വരെ തോന്നി... ഇനിയുള്ള കാലമെങ്കിലും ജീവിതം കുടുംബത്തിന് വേണ്ടി മതി... നമുക്ക് സുഹൃത്തുക്കളാവാം എന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഞങ്ങൾ എല്ലാം നിർത്തി. അന്ന് അജോയ് കേറിയ ട്രെയിൻ മറ്റൊരു ട്രൈനുമായി കൂട്ടിയിടിച്ചു വലിയൊരു അപകടമുണ്ടായി.. ആ മരണവാർത്ത എന്നെ വല്ലാണ്ടങ് നടുക്കി... മരിക്കുന്നതിന് മുൻപ് ഒരുപ്രാവശ്യമെങ്കിലും ഭാര്യയെയും മകളെയും കണ്ടു മാപ്പ് പറയണമെന്നാണ് അജോയ് എന്നോടവസാനമായി പറഞ്ഞത്... എനിക്ക് അതോർത്തപ്പോൾ കണ്ണീർ താങ്ങാനായില്ല...


നിന്റെയച്ഛൻ നിന്നെയും നിന്റെ അമ്മയെയും കാണാൻ അത്രക്കാഗ്രഹിച്ചിരുന്നു... നിനക്ക് അച്ഛനെ കാണാൻ പറ്റിയതിൽ ഞാൻ സന്തോഷിക്കുന്നു... അച്ഛന്റെ ആത്മാവ് എന്നും നിന്റെകൂടെയുണ്ടാവും അങ്ങകലെ... ഇനി അദ്ദേഹം നിന്റെയടുക്കൽ വരുമായിരിക്കില്ല... ഞാൻ അന്നു പറഞ്ഞതുകൊണ്ടാവാം അച്ഛൻ ഒരുതവണയെങ്കിലും വന്നത്... ഇപ്പോൾ അച്ഛനും അമ്മയും ഒരുമിച്ചായില്ലേ...? നിന്റെ കൂടെ ഞാൻ ഉണ്ടാവും... നിന്റെ വിധിക്കു കാരണം ഞാനാണ്... ഇന്ന് എന്റെയച്ഛനും ലോകത്തില്ല... പക്ഷേ നീ വലിയയൊരു താരമായതിൽ ഞാൻ സന്തോഷിക്കുന്നു എന്നും പറഞ്ഞു നിർത്തി ജിയ അനുരാധയെ കെട്ടിപിടിച്ചു കരഞ്ഞു... അവിടം വിട്ടുപോയി...


അനുരാധയ്‌ക്കൊന്നും വിശ്വസിക്കാനായില്ല... അച്ഛന്റെ മുറിയിൽ പോയിരുന്നു അവൾ കുറേ കരഞ്ഞു... ഒരുചോദ്യം മാത്രം ബാക്കിയായി... അങ്ങ് പരലോകത്തിൽ നിന്ന് അച്ഛൻ അമ്മയുടെ പുസ്തകം പ്രസിദ്ധീകരിക്കാനെങ്കിലും വീണ്ടും വരുമോ? ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു അത്...


അതെ അമ്മയെഴുതിയ ആ പുസ്തക പ്രസിദ്ധീകരണമാണിപ്പോൾ... ഈ കഥയാണ് അവൾ ആരാധകർക്കു പറഞ്ഞുകൊടുത്തത്... പുസ്തകം അവൾ തന്നെ പബ്ലിഷ് ചെയ്തു. എന്റെ അമ്മയും അച്ഛനും ഇപ്പോൾ ഒരുമിച്ചാണുള്ളതെന്ന് പറഞ്ഞു അവൾ കണ്ണീർ തുടച്ചു സ്റ്റേജിൽനിന്നും ഇറങ്ങി... തിരിച്ചുപോവുമ്പോൾ കണ്ടത് ഒരു കൊച്ചുകുട്ടി അച്ഛനെയും അമ്മയെയും മാറിമാറി ചുംബിക്കുന്നതായിരുന്നു... അവിടെ അവൾ അവളുടെ ബാല്യകാലം കണ്ടു... ഒരിക്കലും തിരിച്ചുവരാത്ത ആ ബാല്യകാലം...

തന്റെ പ്രിയപെട്ടവർക്കുവേണ്ടി ജീവിക്കാൻ തീരുമാനിച്ചു അവൾ...


എല്ലാവർക്കുമുണ്ടാവുമല്ലോ വിധി എന്നൊരു രണ്ടുവാക്കിനെക്കുറിച്ചു പറയാൻ പക്ഷേ അവൾക്കു സ്വന്തം വിധിയേപോലും വിശ്വസിക്കാനായില്ല... ജീവിതം ഒന്നേയുള്ളു... ഒരു അവസരമേയുള്ളു... സൂക്ഷിച്ചു നീങ്ങിയില്ലെങ്കിൽ അതു വല്ലാത്ത ഇരുട്ടത്താകും... ഒന്നാം അവസരത്തിൽ ശ്രദ്ധാലുവാണെങ്കിൽ രണ്ടാം അവസരം ആവശ്യമില്ല... ഇനി ഒരവസരംകൂടി വരുമോ എന്നു ചിന്തിക്കേണ്ടതുമില്ല... തിരുത്താനാവാത്ത തെറ്റുകളിലേക്കു വഴുതിവീഴുമ്പോൾ ഓർക്കുക... ജീവിത്തിൽ ഒരിക്കലും രണ്ടാം അവസരം ഉണ്ടാവില്ലെന്ന്... ജീവിതം ഒന്നേയുള്ളു... അതിനെ കൂരിരുട്ടാക്കി മാറ്റരുത്.


Rate this content
Log in

Similar malayalam story from Drama