ജീവിത സ്മരണകളിലൂടെ
ജീവിത സ്മരണകളിലൂടെ


ഒരു സൈക്യാട്രിസ്റ്റായ എനിക്ക് പല രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചെറുപ്പം തൊട്ടേ എനിയ്ക്ക് സൈക്യാട്രിയോടും ശാസ്ത്രത്തോടും വലിയ താത്പര്യം ആയിരുന്നു. ശാസ്ത്രത്തിനും അപ്പുറത്താണ് മനസ് എന്ന വലിയ സത്യം ഒളിഞ്ഞു കിടക്കുന്നത്. ഇന്നുവരെ മനസ് എവിടെ എന്ന് ഒരു ശാസ്ത്രത്തിനും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
എന്റെ ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളിൽ ഒന്നുമാത്രം ഞാനിവിടെ കുറിക്കുന്നു. ഒരിക്കൽ ഞാൻ ഹിപ്നോട്ടിസത്തിലൂടെ ഒരാളുടെ മനസ്സിന്റെ ഉള്ളം അറിഞ്ഞു. അയാൾ അയാളുടെ ജിവിതകഥ മുഴുവൻ എന്നോട് പറഞ്ഞു. വീണ്ടും എനിക്ക് ജിജ്ഞാസ തോന്നി. കുറച്ചുകൂടി ആഴത്തിൽ ഞാനയാളെ ഹിപ്നോട്ടൈസ് ചെയ്തു. അയാൾ അയാളുടെ അമ്മയുടെ ഉദരത്തിൽ ആയിരുന്ന സമയം... അതെല്ലാം ഓർത്തെടുത്തു അയാൾ എന്നോട് പറയുകയുണ്ടായി. വീണ്ടും ഞാൻ അയാളുടെ ജിവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി. അപ്പോൾ അയാളുടെ മനസ് മറ്റൊരു ലോകത്തായിരുന്നു. വീണ്ടും വീണ്ടും എനിക്ക് ജിജ്ഞാസ തോന്നി. അയാൾ ഒരു കിളി ആയിട്ടാണ് ജനിച്ചത്. അയാൾ പരിസരമാകെ പാറിപ്പറന്നു നടന്നിരുന്നതും കുട്ടികൾക്ക് തീറ്റ തേടി പോയതുമെല്ലാം അയാൾ വിവരിച്ചു.അയാൾ ഒരു പെൺകിളി ആയിട്ടാണ് ജനിച്ചത്. അയാൾ പറഞ്ഞതു കേട്ട് ഞാൻ അമ്പരന്നു. അത്തരമൊരു അനുഭവം എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു.
ഒരിക്കൽ ഒരു വൃദ്ധൻ എന്നെകാണാൻ വന്നു. അയാളെ എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നു. ഞാനയാളിലെ പ്രശ്നങ്ങൾ അറിയാനായി ഹിപ്നോട്ടൈസത്തിന് വിധേയനാക്കി. അയാൾ അയാളുടെ ചെറുപ്പം മുതൽ പറയാൻ തുടങ്ങി. സ്നേഹമുള്ള മാതാപിതാക്കൾ. ഒരു സഹോദരി. ഒരിക്കൽ പോലും അയാളുടെ മാതാപിതാക്കൾ അയാളെ വഴക്ക് പറയുകയോ അടിയ്ക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടും സന്തുഷ്ടകുടുംബം. സുഖവും സന്തോഷവും നിറഞ്ഞ ദിനങ്ങൾ ഓരോന്നായി കടന്നു പോയി. പഠിത്തത്തിൽ രണ്ടാളും മിടുക്കരാണ്. ചേച്ചി നൃത്തവും അയാൾ വരകളിലേയ്ക്കും കൂടി ശ്രദ്ധ പിടിച്ചു പറ്റി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കോളേജിൽ ചേർന്നു. അവിടന്ന് അയാൾക്കൊരു കൂട്ടുകാരിയെ കിട്ടി. അവർ പരസ്പരം അടുത്തു. കലാലയ ജീവിതത്തിനൊടുവിൽ അയാൾ അവളേയും കൂട്ടി വീട്ടിലേക്ക് പോയി. എന്നാൽ മകനിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല ആ അച്ഛനും അമ്മയും. അവർക്ക് ദേഷ്യവും സങ്കടവും അടക്കാനായില്ല. എങ്കിലും എല്ലാം അവർ ഉള്ളിലൊതുക്കി അവളെ സ്വീകരിച്ചു.
ഓരോ ദിവസവും പിന്നിടുമ്പോഴും അവളുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. തൊട്ടതിനും പിടിച്ചതിനും ഒക്കെ അയാളുടെ മാതാപിതാക്കളോട് ദേഷൃപ്പടാൻ തുടങ്ങി. അയാളിലും മാറ്റങ്ങൾ വന്നു. അതവരെ വല്ലാതെ വേദന
ിപ്പിച്ചു. ഭാരൃയുടെ കുത്തുവാക്കുകൾ... ഭാരൃയെ ശകാരിക്കുന്നതിനു പകരം അയാൾ അച്ഛനേയും അമ്മയേയും ശകാരിച്ചു. അയാളുടെ പെങ്ങൾ പൊള്ളലേറ്റു മരണപ്പെട്ടിരുന്നു. ആ അച്ഛനും അമ്മയ്ക്കും വേറെ ആരും തുണയായി ഇല്ലായിരുന്നു. എല്ലാം സഹിച്ച് അവർ അവിടെ തന്നെ കഴിഞ്ഞു. ഒരുപാട് കഷ്ഠതകൾക്കിടയിൽ അവർ ഈ ലോകത്തോട് വിടപറഞ്ഞു.
ദിവസങ്ങൾ കഴിയുന്തോറും ഭാരൃയുടെ സ്വഭാവം കൂടുതൽ കൂടുതൽ വഷളായി കൊണ്ടേയിരുന്നു. അയാൾ ആ വീട്ടിൽ തനിച്ചായതുപോലെ തോന്നാൻ തുടങ്ങി. അപ്പോഴണയാൾ അച്ഛന്റേയും അമ്മയുടേയും വില മനസ്സിലാക്കാൻ തുടങ്ങിയത്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസ്സിലാവില്ല അതുപോലെ ആയിരുന്നു അയാളും...
കാലങ്ങൾ കടന്നു പോയി. അയാളുടെ മകനും വളർന്നു. മകനും അയാളോട് കയർത്തു സംസാരിക്കാൻ തുടങ്ങി. സ്വന്തം അച്ഛനും അമ്മയും അനുഭവിക്കേണ്ടി വന്ന അതേ അവസ്ഥ. അവന്റെ ഭാരൃയും ഉപദ്രവിക്കാൻ തുടങ്ങി, അപ്പോൾ അയാളുടെ മാതാപിതാക്കളുടെ ദയനീയ മുഖങ്ങൾ മിന്നി മറഞ്ഞു. ഒടുവിൽ ആ മകന് ആ വൃദ്ധ ദമ്പതികളെ അനാഥാലയത്തിൽ ഉപേക്ഷിച്ചു.
അറിഞ്ഞപ്പോൾ ഞാൻ വല്ലാതെ വേദനിച്ചു. ഒരു നിമിഷം... അപ്പോൾ എന്റെ അച്ഛന്റേയും അമ്മയുടേയും മുഖങ്ങൾ ആയിരുന്നു മനസ്സിൽ തെളിഞ്ഞത്. ഞാൻ ചിന്തിച്ചു. ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒരിക്കൽ പോലും ഞാനവരോട് ഒരു വാക്ക് പോലും പറയാറില്ല. ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴേക്കും അവർ ഉറങ്ങിയിരിക്കും. എന്റെ തിരക്കിനിടയിൽ ഭാര്യയോടോ മകളോടോ മനസ് തുറന്നു സംസാരിച്ചിട്ട് ഒരുപാട് നാളായി. ആ മനുഷൃന്റെ ജീവിതകഥ കേട്ടപ്പോൾ... ഞാനൊന്ന് തീരുമാനിച്ചു. അച്ഛൻ അമ്മ ഭാരൃ മക്കൾ അവർക്കു നല്കുന്ന സ്നേഹവും സന്തോഷവും, ഈ ലോകത്ത് അതിനേക്കാൾ കൂടുതൽ മറ്റൊന്നും ഇല്ലാന്ന് എനിക്ക് തോന്നി. നമ്മുടെ സ്നേഹവും സാമീപ്യവും മറ്റുള്ളവർക്ക് നല്കാൻ നമ്മൾ സമയം കണ്ടെത്തണം. എന്തിനൊക്കയോ വേണ്ടി അതിന് പിന്നാലെ ഓടിക്കൊണ്ടിരിക്കുമ്പോൾ... ഓട്ടം നിലച്ചാൽ ... ഒടുവിൽ നമ്മുടെ സാമീപ്യം ആഗ്രഹിച്ചിരുന്നവർ അപ്പോഴേക്കും നമ്മെ വിട്ടു പോയിരിക്കും.
വീണ്ടും പുതിയ തലമുറ അവരുടെ ഓട്ടം തുടങ്ങി കഴിഞ്ഞു. ഈ കാലഘട്ടത്തിൽ ആർക്കും ഒന്നിനും സമയമില്ല. കൂട്ടുകുടുംബം പരസ്പര സ്നേഹവും ബഹുമാനവും കുടുംബ സ്നേഹം എല്ലാറ്റിനും മങ്ങൽ ഏറ്റിരിക്കുന്നു. എന്തൊക്കയോ വെട്ടി പിടിക്കാനുള്ള വൃഗ്രത. ഈ ഓട്ടം എന്നു നിലയ്ക്കുന്നുവോ... അന്ന് എല്ലാവരിലും ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതായിതീരും.
നല്ലൊരു നാളേയ്ക്കായ് നമുക്കൊരുമിച്ചു പ്രാർത്ഥിയ്ക്കാം.