Read #1 book on Hinduism and enhance your understanding of ancient Indian history.
Read #1 book on Hinduism and enhance your understanding of ancient Indian history.

വൈഗ വസുദേവ്

Drama Romance


3  

വൈഗ വസുദേവ്

Drama Romance


ഇതൾകൊഴിഞ്ഞ കനവ് - ഭാഗം എട്ട്

ഇതൾകൊഴിഞ്ഞ കനവ് - ഭാഗം എട്ട്

4 mins 170 4 mins 170

"മിലീ..." വീണ വിളിച്ചു. മിലി കേട്ടില്ല. 


മിലി ജനലിൽക്കൂടി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. നോട്ടം പുറത്തേയ്ക്കായിരുന്നു എങ്കിലും മനസ് എന്തെന്നില്ലാത്ത സങ്കടത്തിലും. വീണയും താനും അനുഭവിക്കുന്ന സംഘർഷത്തിൽ നിന്ന് മാനസികമായി തളർന്നിരിക്കുന്നു. തങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണമായവൻ അടുത്ത ഇരയ്ക്കായി പറന്നുകഴിഞ്ഞിരിക്കുന്നു.


നാലു നാലര വർഷം മനസ്സിൽ താലോലിച്ചു കൊണ്ടു നടന്ന പ്രണയം. ഒരിക്കൽ പോലും ആരും രാകേഷിന് ഇങ്ങനെയൊരു ക്യാരക്ടർ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടില്ല. ലിസയും നീനയുമായി നല്ല ഫ്രണ്ട്ഷിപ്പാണെങ്കിലും അതിൽ ആർക്കും ആക്ഷേപവും തോന്നിയിരുന്നുമില്ല. പഠനമെല്ലാം കഴിഞ്ഞ് തങ്ങളുടെ വിവാഹം വരെ സ്വപ്നം കണ്ടു കഴിഞ്ഞതാണ്. ഒന്നിരുട്ടി വെളുത്തപ്പോൾ ആ പ്രണയത്തിന് ഇങ്ങനെയൊരു അന്ത്യവും. മനസ്സിൽ നിന്ന് കഴിഞ്ഞ നാലര വർഷത്തെ പ്രണയദിനങ്ങളോട് ഒന്നൊഴിയാതെ ഗുഡ്ബൈ പറയണം. മിലിയുടെ കണ്ണുകൾ നിറഞ്ഞു . അവൻ്റെ ഓർമ്മകൾക്കു പോലും തന്നെ എത്രയധികം വേദനിപ്പിക്കാൻ കഴിയുന്നു. നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ അവസാനത്തെ ഇഴയും ദ്രവിച്ചു തുടങ്ങിയിട്ടും എന്തിനാവും വീണ്ടും അവനിലേയ്ക്ക് ചിന്ത ചെന്നെത്തുന്നത്.


വീണയിലൂടെ കൊന്നൊടുക്കിയ ഓർമ്മകൾ പുനർജനിക്കുന്നതിനാലോ...? തുടച്ചു നീക്കാനാവാത്തവിധം തങ്ങളുടെ ജീവിതത്തിൽ പറ്റിച്ചേർന്നിരിക്കുന്നു അവൻ. മിലി തന്നെത്തന്നെ മറന്നു നിന്നു.


"മിലീ..."വീണ വീണ്ടും വിളിച്ചു. 

"മിലീ, നീ എന്താ വിഷമിച്ചു നിൽക്കുന്നത്...?" വീണയുടെ ചോദ്യം മിലിയുടെ ചിന്തയെ മുറിച്ചു.

"വെറുതെ... പുറത്തെക്കാഴ്ചകൾ നോക്കി നിന്നു എന്നേ ഉള്ളൂ...  നമ്മുടെ ലോകമല്ലേ ഹോസ്പിറ്റലിൽ...പേഷ്യൻ്റ്സ്... കുറച്ചു നാളുകൾക്ക് ശേഷം നമ്മളും ഈ തിരക്കിൽപ്പെടും... വീണയുടെ അടുത്തു വന്നിരുന്നു കൊണ്ട് വീണ പറഞ്ഞു.


ബെഡ്ഡിൽ കിടക്കുന്ന വീണ മിലിയുടെ കയ്യെടുത്ത് തന്റെ വയറിൽ വെച്ചു.


"മിലീ... നിനക്കെന്തേലും പ്രത്യേകത തോന്നുന്നുണ്ടോ...? ഇടയ്ക്കിടെ സിസ്റ്റ് മിറിയ്ക്കുന്നത് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ മറ്റെന്തോ ഫീൽ ആണ് എനിക്ക് ... നിനക്കൊന്നും തോന്നുന്നില്ലേ...?" മിലിയുടെ കണ്ണിൽ നോക്കി വീണ ചോദിച്ചു.


വീണയുടെ നോട്ടത്തെ നേരിടാനാവാതെ മിലി വീണയുടെ കയ്യിൽ തന്റെ മുഖം ചേർത്തു.


"മിലീ...നിന്നെ വിഷമിപ്പിക്കുന്നത് എന്താണെന്ന് എനിക്കറിയാം... ഞാൻ പ്രഗ്നൻ്റ് ആണെന്നതല്ലേ...? ആദ്യം അത് ഉൾക്കൊള്ളാൻ മനസ്സ് തയ്യാറായില്ല. മനസ്സറിഞ്ഞ് ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനിങ്ങനെ ശിക്ഷിക്കുന്നു എന്ന് ഒരുപാട് തവണ ഈശ്വരനോട് ചോദിച്ചിട്ടുണ്ട്.  യൂട്രസ് റിമൂവ് ചെയ്യണ്ട സാഹചര്യത്തിൽ ആണു ഞാൻ. ഞാൻ ആഗ്രഹിക്കാതെ ഒരു കുഞ്ഞിനെ തന്നിരിക്കുന്നു.  യൂട്രസ് റിമൂവ് ചെയ്തു കഴിഞ്ഞാൽ പിന്നെ എൻ്റെ ജീവിതത്തിൽ ഈ ഒരനുഭവം ഉണ്ടാവില്ല. ഡോക്ടേഴ്സ് അല്ലേ നമ്മൾ? നമുക്ക് പ്രാക്ടിക്കൽ ആയി ചിന്തിക്കാം. നീയൊന്നു ചിന്തിച്ചു നോക്കൂ... ഞാൻ പറഞ്ഞത് ശരിയല്ലേ?  അബോർഷൻ, അതും മറ്റൊരാൾ അറിയാതെ..."


മിലിയുടെ കണ്ണുനീർ വീണ് വീണയുടെ കൈ നനഞ്ഞു.

"ചെയ്യാം... നിനക്കു സമ്മതമാണെങ്കിൽ മമ്മി വേണ്ടത് ചെയ്യും. ചിലപ്പോൾ നമ്മെക്കാൾ മുന്നെ മമ്മി ചിന്തിച്ചിട്ടുണ്ടാവും..."

വീണ മിലിയുടെ കണ്ണുനീർ തുടച്ചു.


"ഉംം... പക്ഷെ മിലീ.. ഇത്രയും ആരോഗ്യ പ്രശ്നങ്ങൾ ഉള്ള എനിക്ക് ആരെന്നറിയാത്ത ഒരാൾ തന്നതാണ് എൻ്റെ വയറ്റിലുള്ള ഈ കുഞ്ഞു ജീവൻ. എന്നാൽ പാഴായി പോകുന്ന... നാളെയല്ലെങ്കിൽ മറ്റൊരുന്നാൾ വെറും മാംസപിണ്ടമായി മുറിച്ചു കളയുന്ന അവയവത്തിൽ ഒരു ജീവനെ തന്നെങ്കിൽ ഈശ്വരൻ എനിക്കായി എന്തോ കണ്ടിട്ടുണ്ട്. ഈ കുഞ്ഞുജീവൻ വളരും വരെ എനിക്ക് ഒന്നും സംഭവിക്കില്ല എന്ന് മനസ് പറയുന്നു... നീ ആൻ്റിയോട് പറയൂ..." 

"അതു വേണോ വീണേ...? നിനക്കതിനു പറ്റില്ല..."


"മിലീ... നമ്മൾ ഏതു പ്രഫഷനിലുള്ള ആളായാലും നമ്മൾ അമ്മയാകാൻ പോകുന്നു എന്നറിവ് നമ്മുടെ ചിന്താഗതി തന്നെ മാറ്റും. ഒരു സാധാരണക്കാരി അമ്മയുടെ മനസ്സ് മാത്രമാവും ഡോക്ടർ ആയാലും വക്കീലായാലും. അമ്മയായാൽ കുഞ്ഞിനെപ്പറ്റിയുള്ള ചിന്തകൾ മാത്രമേ ഉള്ളൂ... എങ്ങനെ അമ്മയായി എന്നു ചിന്തിക്കില്ല. എൻ്റെ കുഞ്ഞ് എൻ്റെ കുഞ്ഞ്... അവിടെ അമ്മയും കുഞ്ഞും മാത്രമേ ഉള്ളൂ... എൻ്റെ കാര്യം തന്നെ ഉദാഹരണമല്ലേ ...? ഒരു യാത്ര എനിക്കു തന്നതാണ് ഈ കുഞ്ഞ്..." 


"പ്ളീസ് വീണേ... വീണ്ടും അതുതന്നെ പറയാതെ... എനിക്ക് ആ യാത ഓർക്കാൻ കൂടി ഇഷ്ടമില്ല. മറക്കാൻ ശ്രമിക്കയാണ്."  

"കൂടുതൽ ഒന്നും പറയരുതേ... നീ ഇത്രയും പറഞ്ഞതു തന്നെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കിയാണ്... അറിഞ്ഞോ അറിയാതെയോ എൻ്റെ തെറ്റിൻ്റെ ശിക്ഷ നീയെനിക്ക് തരുംപോലെ." 


"അല്ല, ഒരിക്കലും അല്ല. നീ എന്തു തെറ്റു ചെയ്തു? അങ്ങനെ ചിന്തിക്കേണ്ട... മറ്റൊന്നും കൊണ്ടല്ല. മമ്മി എന്തെങ്കിലും തീരുമാനം എടുക്കും മുന്നെ നീ ചെന്നു പറയ് ..."

"ഞാൻ ചെന്നു പറയാം... നീ ഇവിടെ ഒറ്റയ്ക്കാവില്ലെ...?"

"അതിനെന്നാ... പോയി വാ..."

"ശരി... മിലി പുതപ്പെടുത്ത് നിവർത്തി വീണയുടെ അരയ്ക്കു താഴേയ്ക്ക് പുതപ്പിച്ചു."

"ഞാൻ വേഗം വരാം... മിലി റൂമിനു പുറത്തിറങ്ങി കതകടച്ചു."


മമ്മി കൺസൾട്ടിംഗ് റൂമിലാവും... മിലി താഴേയ്ക്ക് പോകാനായി ലിഫ്റ്റിനടുത്തേയ്ക്ക് നടന്നു. തനിക്കെതിരെ ഒരു സിസ്റ്റർ വരുന്നത് മിലി കണ്ടു.


"ഡോക്ടർ മാലതി കൺസൾട്ടിംഗ് റൂമിൽ ഉണ്ടോ?"

ആ സിസ്റ്റർ അടുത്തു വന്നപ്പോൾ മിലി ചോദിച്ചു.

"ഇല്ല, ഇപ്പോൾ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് പോയിട്ടുണ്ട്..."

"തീയേറ്റർ ഏതു ഫ്ലോറിലാണ്...?"

"ഇതു തന്നെ ദാ... അങ്ങേയറ്റം." സിസ്റ്റർ കൈചൂണ്ടി പറഞ്ഞു.


"ഓപ്പറേഷൻ നടക്കുന്നുണ്ടോ...? ഇപ്പോൾ ചെന്നാൽ കാണാൻ സാധിക്കുമോ...?"

"ഇപ്പോൾ ഇല്ല... അർജൻ്റാണോ ..."

"അതെ. ഓക്കെ സിസ്റ്റർ ..." മിലി വേഗം നടന്നു.

"ഒരു നിമിഷം നിൽക്കൂ..."


മിലി തിരിഞ്ഞു നിന്നു.

"മാഡത്തിൻ്റെ മോളല്ലേ...? മെഡിസിനു പഠിക്കുന്ന...?"

"അതെ ..."

സിസ്റ്റർ ഒന്നു ചിരിച്ചു ... "ഓക്കെ സീയു."


............    ...........   ...........    ...........


ഓപ്പറേഷൻ തീയേറ്ററിൻ്റെ വാതിൽക്കൽ എത്തിയ മിലി കോളിംഗ് ബെൽ അടിച്ചു കാത്തു നിന്നു. അല്പനേരം കഴിഞ്ഞിട്ടും അകത്തു നിന്നും ആരെയും കാണാത്തതിനാൽ വീണ്ടും ബെൽ അടിച്ചു. അധികനേരം കാത്തു നിൽക്കേണ്ടി വന്നില്ല. വാതിൽകുറച്ചുതുറന്ന് മുഖംമാത്രം പുറത്തിട്ട് ഒരു സിസ്റ്റർ ചോദിച്ചു.


"എന്താ...?"

"ഡോക്ടർ മാലതി...?"

"കാണാനാണോ...?"

"അതെ അർജൻ്റാണ്... മിലിയാണെന്നു പറയണം."

"ഓക്കെ, ഇവിടെ നിൽക്കൂ. ഞാൻ ചെന്നു പറയാം..." മുഖം ഉള്ളിലേക്ക് വലിച്ച് വാതിൽ പഴയപോലെ ചാരിയിട്ടിട്ടു.


അധികം കാത്തു നിൽക്കേണ്ടി വന്നില്ല.

"കേറി വരൂ ... സോറി. എനിക്ക് മനസിലായില്ല..." പെട്ടെന്ന് തന്നെ വാതിൽ തുറന്നു കൊണ്ട് പറഞ്ഞു.

"ഇറ്റ്സ് ഓക്കെ സിസ്റ്റർ ... മമ്മി ...?"

"ദാ... അവിടെ..." കൈചൂണ്ടി കാണിച്ചിട്ട് സിസ്റ്റർ മാറിപ്പോയി.


കൈചൂണ്ടിയ ഭാഗത്ത് തന്നേയും നോക്കി നിൽക്കുന്ന മമ്മിയെ മിലി കണ്ടു.

"മമ്മീ..."

"വീണയുടെ അടുത്ത് ആരുണ്ട്‌...?"

"ആരും ഇല്ല."

"വീണയെ കൂട്ടിക്കൊണ്ടു വരാൻ ഞാൻ സിസ്റ്ററിനെ അയച്ചിരുന്നു."


"പക്ഷെ അതിനുമുന്നെ എനിക്ക് മമ്മിയോട് ചിലത് പറയാനുണ്ട്."

"എന്ത്...?"

"അത് മമ്മി എന്തിനാണ് വീണയെ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞത്...?"

"ചെക്കപ്പ് ചെയ്യാൻ ..."


"നോ... മമ്മീ... ചെക്കപ്പ് ചെയ്യാൻ റൂമിൽ വന്നാൽപ്പോരെ? മമ്മി മറ്റെന്തോ കണക്കുകൂട്ടുന്നു."

മാലതി ഒരു നിമിഷം നിശബ്ദയായി.

"അബോർഷൻ ...?"


മിലി മറുപടിക്കായി മാലതിയുടെ മുഖത്തുതന്നെ കണ്ണുകൾ നട്ടു.


"ഏസ് ..ആലോചിച്ചു." മാലതി ശാന്തയായി പറഞ്ഞു. "കാരണം എനിക്ക് അവൾ ഇപ്പോൾ എൻ്റെ മകളാണ്. എൻ്റെ മകളുടെ ജീവൻ എനിക്ക് വിലപ്പെട്ടതും ആ ജീവനു വേണ്ടി എന്നാൽ ആവുന്നത് ചെയ്യും. പക്ഷെ അവളുടെ ജീവൻവച്ചു പന്താടാൻ എനിക്ക് പറ്റില്ല."

"മമ്മീ... അവൾക്കു അബോർഷനു താല്പര്യമില്ല. ആ കുഞ്ഞിനു വേണ്ടി... മുറിച്ചു മാറ്റും മുമ്പ് ആ ജീവൻ വളരണമെന്ന്. അതാണ് അവളുടെ തീരുമാനം എന്ന്, അതുവരെ അവൾക്കൊന്നും സംഭവിക്കില്ലെന്ന്..." 


"അതു റിസ്ക്കാണ് മോളൂ... അവളുടെ ജീവന് നമ്മൾ ഉത്തരം പറയേണ്ടി വരും..."

"മമ്മീ... അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞുജീവനെ അവൾ കളയാൻ സമ്മതിക്കില്ല മമ്മീ..."


മാലതി തലയ്ക്ക് കയ്യും കൊടുത്ത് ഇരുന്നു. 


"സിസ്റ്റിനു തന്നെ സാമാന്യം വളർച്ചയുണ്ട്. അതിനൊപ്പം ഒരു കുഞ്ഞു കൂടി വളരുക എന്നത് റിസ്ക്കാണ്. കഞ്ഞു അനങ്ങുമ്പോൾ സിസ്റ്റിൽ തട്ടും അതൊക്കെ സഹിക്കാൻ അവൾക്കായെന്നു വരില്ല." 

"ഞാനും പറഞ്ഞു മമ്മീ... പക്ഷെ..." 

"ആ കുഞ്ഞിനെ ഒരിക്കലും അവൾ കാണരുത്."   


 തുടരും... 


Rate this content
Log in

More malayalam story from വൈഗ വസുദേവ്

Similar malayalam story from Drama