sasi kurup

Tragedy Fantasy

3  

sasi kurup

Tragedy Fantasy

എന്റെ മകൾ

എന്റെ മകൾ

3 mins
193



"എന്റെ പ്രിയപ്പെട്ട അച്ഛാ"

 അച്ഛന്റെ കാലിൽ വീണു വിങ്ങിപ്പൊട്ടി കരഞ്ഞു , ഇസ.

"അങ്ങ് എന്റെ അമ്മയും കൂടിയാണ്."


മാസങ്ങളോളം നാട്ടിൽ, വീട് വീടാന്തരം ദിവസവും ചർച്ച ചെയ്തു. മുഖ്യ ദിന പത്രം ഫ്രണ്ട് പേജിൽ വാർത്ത കൊടുത്തു.

കേട്ടവർ കേട്ടവർ തലയിൽ കൈവെച്ചു.

 ഷാരടിയുടെ മോൻ ഒരു ഫിലിപ്പൈൻസ്കാരി പെണ്ണിനെ കൊണ്ടുവന്നു. ഒരു കൊച്ചു കുട്ടിയും ഉണ്ട്.


ഗൾഫ് ഒരു മാസ്മരിക ലോകം എങ്കിലും ഒറ്റനവധി കൊടും യാതനകളും ഉണ്ട്.ലേബർ ക്യാമ്പിൽ കഴിയുന്ന രണ്ടു വർഷത്തിൽ ഒരിക്കൽ ലീവ് കിട്ടുന്ന അനോകായിരം തൊഴിലാളികളുടെ നോവുകൾ. കുടുംബവുമായി നേർക്കാഴ്ച ഇല്ല. യാന്ത്രികമായ ദിനങ്ങൾ, ലൈംഗിക പിരിമുറുക്കം നിറഞ്ഞ വർണാഭമല്ലാത്ത ജീവിതം.


Yahoo വിൽ 25+ ഗ്രൂപ്പ് ചാറ്റ് ചെയ്യുമ്പോൾ ലോലയെ പരിചയപ്പെട്ടു. അവളുടെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജോലി തരമാക്കി ദുബായിൽ എത്തിച്ചു. അവളുടെ മുറിയിലെ നിത്യ സന്ദർശകനായിരുന്നു. ലോല ഗർഭിണി ആയി, ഇന്ത്യൻ എംബസി യുടെ സഹായത്താൽ വിവാഹ കരാർ , പിന്നെ ഇന്ത്യൻ പൗരത്വം സ്വീകരിച്ചു കേരളത്തിൽ .ഒന്നിനോടും പൊരുത്തപ്പെടാതെ ലോല തിരികെ മനിലയിൽ പോയിട്ട് ഇരുപത് വർഷമായി.


"ദേവാ, ഈ കല്ലിനെ എന്തിനാ വിളക്ക് കൊളുത്തി പൂജിക്കുന്നത്."

വെടി വെക്കുന്നതും, പൂക്കൾ കൊണ്ട് മാല കെട്ടുന്നതും, എഴുന്നെള്ളതും കൊടിയും ജീവത യും ലോല ആദ്യമായിട്ടാണ് കാണുന്നത്.


" കേരളത്തിലെ സ്ത്രീകൾക്ക് എന്തു വലിയ മുലകളാണ് " ലോല പറഞ്ഞപ്പോൾ

ചെറിയ മുഴകളിൽ തലോടി വാമദേവൻ പറഞ്ഞു, ചെറുതിലും സൗന്ദര്യം ഉണ്ടല്ലോ ?


ചുറ്റു വിളക്കുകൾ ഓരോന്നായി അണഞ്ഞു. ആൽമരത്തിൽ ചേക്കേറിയ കിളികളുടെ കലപില ശബ്ദം കൊണ്ട് അമ്പലമുറ്റം മുഖരിതമായി.

  വാസുദേവൻ പോറ്റി നട അടച്ചു ടോർച്ച് തെളിച്ചു വെളിയിൽ വന്നു. പോറ്റി നൽകിയ

പാൽപായസം കുടിച്ചു ലോല പറഞ്ഞു

" ഇതുപോലെ ഒരു സ്വീറ്റ് ഞാൻ കഴിച്ചിട്ടില്ല. Delicious 

" ലോല മോളെ, നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവർ മത്സ്യ മാംസഭക്ഷണം കഴിക്കാറില്ല.

മോൾക്ക് വേണമെങ്കിൽ വാമദേവൻ കൂടെ പുറത്തുപോയി കഴിക്കാം. " അമ്മുക്കുട്ടി പിഷാരസ്യാർ.


" വേണ്ട അമ്മെ, ഇവിടുത്തെ ഭക്ഷണം മതി "


ഒരിക്കലും വശംവദമാകത്ത ഭാഷ. മനംപുരട്ടുന്ന ഭക്ഷണം, ജനിച്ച മണ്ണിൽ ഒരിക്കൽ പോലും പോകാൻ പറ്റാതെ, മാതാപിതാക്കളെ പിരിഞ്ഞ് പത്തുവർഷം ലോല മകളുമായി ഷാരോത്ത് കഴിഞ്ഞു. പിതാവ് രോഗശയ്യയിൽ കിടക്കുന്നതറിഞ്ഞ് പോയി.തിരികെ കേരളത്തിൽ മകളുടെ അടുത്ത് എത്തുവാൻ വിമാനയാത്രക്ക് പണം സമാഹരിക്കാൻ ലോലക്ക് ആയില്ല.


 മനിലയിലെ ചെറിയ വീടിൻ്റെ  ജാലകം ലോല തുറന്നു. കമ്മ്യുണിസ്റ്റ് കാരുടെ പ്രകടനം കടന്നു പോകുന്നു.

"ഇമൾഡയുടെ 3000 ജോഡി ചെരിപ്പുകൾ വേണ്ട, ഞങ്ങൾക്ക് ഒരു നേരത്തെ റൊട്ടി തരൂ."


ഒരു ദുർബല നിമിഷം ജീവിതം മാറ്റിമറിച്ചത് യൗവനത്തിൻ്റെ വസന്തോത്സവങ്ങൾക്കിടയിൽ അവൾ അറിഞ്ഞില്ല. യാഹൂ വിൻെറ വാതലിൽ കാത്തിരുന്നു ആരെങ്കിലും വരാൻ വേണ്ടി. വളരെ ദൂരെ, ഒരു മുൻപരിചയം ഇല്ലാത്ത, ഒരിക്കലും കേട്ടിട്ടില്ലാത്ത നാട്ടിലെ പുരുഷനുമായി വിവാഹം. അന്ന് ഇതൊന്നും ഓർത്തില്ല. എൻ്റെ മകളെ കണ്ടിട്ട് ഇരുപത് സംവത്സരങ്ങൾ കൊഴിഞ്ഞുപോയി.ചില തീരുമാനങ്ങൾ എടുക്കാൻ വൈകിപ്പോയാൽ അതിന്റെ നഷ്ടം ഏറെയാണ്...തിരുത്തിയെഴുതാൻ കഴിയില്ലൊരിക്കലും.


അത് ജീവിതകാലം മുഴുവൻ ഒരു നീറ്റലായ് നെഞ്ചിലുണ്ടാകും..

             

 മെച്ചപ്പെട്ട ജോലി കിട്ടിയിട്ടും ഇസക്ക് വിവാഹ ആലോചന ഒന്നും തരമായില്ല.ഫിലിപ്പൈൻസ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ പയ്യന്മാർ തയ്യാറായില്ല. യുവാക്കൾക്ക് പ്രണയ സല്ലാപത്തിനുള്ള ഒരു ഇടത്താവളം ഇസ നൽകിയില്ല. ജീവൻ പകുത്ത് നൽകി അമ്മയുടെ അടുത്ത് പോകാൻ വാമദേവൻ അനുവാദം കൊടുത്തു.


 "ഇസ മനിലായിൽ വരട്ടെ. ദേവൻ അവളോടൊപ്പം വരേണ്ട. "

ലോല അറിയിച്ചു. അവളുടെ പുതിയ കൂട്ടാളി ക്ക് ഇഷ്ടപ്പെടില്ല.


"നിങ്ങളെ നനക്കാത തലോടാതെ ഒരു ദിവസവും എനിക്ക് ഇല്ലായിരുന്നു." പൂന്തോട്ടത്തിലെ ചെടികൾ ഇസ പറഞ്ഞത് കനിവോടെ കേട്ടു.

നാളെ മുതൽ ഞാനില്ലല്ലോ .ഇസ ചിലങ്കകൾ അണിഞ്ഞു. എന്നും പൂന്തോട്ടത്തിലെ കൂട്ടുകാർക്കൊപ്പം പാടിയിരുന്ന കീർത്തനം ഇസ ചുവടുകൾ വെച്ച് ആലപിച്ചു.


തകതരി കുകുംതന കിടതകധീം

തകതരി കുകുംതന കിടതകധീം...

സ്വാഗതം കൃഷ്ണാ..ഇഹ സ്വാഗതം കൃഷ്ണാ


'മോളെ, ലളിത ഉരുവിട്ടോളു.' എയർപോർട്ട് ലേക്ക് പോകുമ്പോൾ വാമദേവൻ ഓർമ്മിപ്പിച്ചു.


വൃക്ഷങ്ങള്‍ മാത്രമല്ല കിളികളും പക്ഷികളും അവൾക്ക് യാത്രാനുമതി നൽകി. .


അവസാന അറിയിപ്പ് വന്നു.

'മനിലക്ക് പുറപ്പെടുന്ന സിംഗപ്പൂർ എയർലൈൻസ് AS 129 ലേക്കുള്ള യാത്രക്കാർ ഇമിഗ്രേഷൻ കൗണ്ടർ ഇല് ഉടൻ റിപ്പോർട്ട് ചെയ്യണം.'


"ഇനി ഞാൻ ഈ ജന്മത്ത് എൻ്റെ അച്ഛനെ കാണില്ലല്ലോ."അവളുടെ വിലാപം കേട്ട് യാത്രക്കാരുടെ കണ്ണുകൾ നിറഞ്ഞു.


ഇത്രയും നാൾ പൊന്നുപോലെ വളർത്തിയ അച്ഛൻ്റെ കലിൽ തൊട്ട് ഇസ ബാഷ്പധാരകൾ അർപ്പിച്ചു

വാമദേവൻ അവളെ എഴുന്നേൽപ്പിച്ചു മാറോടു ചേർത്തു.


"എൻ്റെ മകളെ" അയാള് വിലപിച്ചു. വിലാപം പുറത്തേക്ക് പ്രവഹിചില്ല, എങ്കിലും നിലാവും നക്ഷത്രങ്ങളും കേട്ടു.റൺവേയില് പറന്നുയർന്ന വിമാനതിന് പിറകെ അനേകകോടി നക്ഷത്രങ്ങൾ ഒഴുകുന്നത് വാമദേവൻ കണ്ടൂ. അവക്കൊപ്പം പറക്കുവാനയി വാമദേവൻ തറയിലേക്ക് ചാഞ്ഞു വീണു.


 ഷാരോത്ത് , ഇസ താലോലിച്ചു നട്ടു വളർത്തിയ റംബുട്ടാൻ മരങ്ങളിൽ നിന്നും ഇലകളും പഴങ്ങളും കാരണങ്ങൾ ഒന്നുമില്ലാതെ പൊഴിഞ്ഞു വീണു.

ഓലഞ്ഞലി കിളിയുടെ കൂട് താഴെ വീണു മുട്ടകൾ പൊട്ടി. അമ്മ കിളി വാവിട്ടു കൂകി.


ഇസ ക്ക് പാട്ടുപാടി കേൾപ്പിച്ചിരുന്ന കുഞ്ഞികുരുവി കൂടിനുള്ളിൽ ഇരുന്നു . പെയ്യാനിരുന്ന മേഘങ്ങൾ പെയ്യാതെ മോഹാലസ്യപ്പെട്ടു വിണ്ണിൽ തങ്ങി നിന്നു.


Rate this content
Log in

Similar malayalam story from Tragedy