ചങ്ങലകൾ വലിച്ചെറിഞ്ഞ്
ചങ്ങലകൾ വലിച്ചെറിഞ്ഞ്


എന്തിനാ അമ്മേ.. ഏതുനേരവും അച്ഛനെ കുറ്റം പറയുന്നേ..അച്ഛൻ പാവമല്ലേ.. ബിസിനസ്സ് ടൂർ ആയതുകൊണ്ടാണ് വീട്ടിൽ വരാത്തേ.. ബിസിനസ്സാവുമ്പോൾ അങ്ങനെതന്നെയാണ് വീട്ടിൽ നിൽക്കുവാൻ നേരമുണ്ടാവില്ല.എന്റെ അമ്മ പഴഞ്ചനൊന്നുമല്ലല്ലോ.. നല്ല പഠിപ്പുള്ള സുന്ദരികുട്ടിയല്ലേ.. അവൾ പുഞ്ചിരിതൂകി. അതെ...ചിന്നു."നീ അച്ഛൻ്റെ മോളല്ലേ വല്ലപ്പോഴും കൊണ്ടുവരുന്ന വില കൂടിയ ഗിഫ്റ്റ് മാത്രംമതി.ആയിക്കോട്ടെ..ഞാൻ പോണൂ..അമ്മയുടെ സങ്കടം ഇപ്പോൾ മനസ്സിലാവില്ല.ഒരിക്കൽ നീയതു മനസ്സിലാക്കും. അതുപറഞ്ഞവൾ റൂമിൽ പോയി പൊട്ടിപൊട്ടികരഞ്ഞു.." അച്ഛന് വേറെ പെണ്ണുംകുട്ടിയും ഉണ്ടെന്ന് എങ്ങനെയാ പറയാ.." അച്ഛനെ ഇത്ര സ്നേഹിക്കുന്ന കുട്ടിയോട്?..എന്താ ചെയ്ക..ഈശ്വരാ..അവളുടെ കരച്ചിലടികൾ ആ റൂമിൽ പ്രകമ്പനം കൊള്ളിച്ചു.
അങ്ങനെ അവരിരുവരുടെയും കൊച്ചുലോകത്തിൽ ദിവസങ്ങളോരോന്നും കടന്നു പോയി.ഒരു ദിവസം ടൂറിനു സ്കൂളിൽ നിന്നു പോകവെ അവൾ കണ്ടു.... കാറോടിച്ചുകൊണ്ടിരിക്കുന്ന തന്റെ അച്ഛനെ കൂടെആരാ.. അവൾ ശ്രദ്ധിച്ചുഅമ്മയല്ല ...അമ്മയല്ലാതെ സംശയങ്ങളേറെയായി ടൂറിനുപോയി.രാത്രിയിൽ റൂമിൽപോകവെ മിന്നായം പോലെ മാറിമറഞ്ഞതന്റെ അച്‌ഛനെ കണ്ടു കൊണ്ടവൾ പിന്നാലെ ഓടി.അപ്പോഴേക്കും കാറിൽ കേറിയവർ പോയിരുന്നു.റിസപ്ഷനിൽ പോയി ചോദിച്ചു ആ പോയതാരാ.. അത് വർമ്മാജിയും ഫാമിലിയുമാണ്.അതു കേട്ടവൾ ഞെട്ടി. തകർന്നു തരിപ്പണമായി പോയി..അച്ഛൻ .. കരഞ്ഞു നിലവിളിച്ചു.
പിറ്റേന്ന് വീട്ടിലെത്തിയ ഉടൻ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.അമ്മേ ക്ഷമിക്കൂ.."നമുക്ക് പോവാം ഇവിടെ നിന്ന്" ഞാൻ കണ്ടു ഞാൻ കണ്ടു അവൾ ഉച്ചത്തിൽ അലറികരഞ്ഞു. പോകാം'' നീ സത്യങ്ങളെല്ലാo മനസ്സിലാകുന്ന ആ നിമിഷത്തിനായാണ് ഞാൻ കാത്തിരുന്നത്.വാ..പോകാം ഏതുനിമിഷവും പോകാനായി തയ്യാറാക്കിവച്ചിരുന്ന പെട്ടിയുമെടുത്ത് അവരിറങ്ങി. ഉറച്ച കാൽവെപ്പോടെ.. ചങ്ങലയിൽ നിന്ന് പുറത്തേക്ക്.. പുതുമയുടെ ആകാശം തേടി അവരിരുവരും.