Sruthy Karthikeyan

Drama Tragedy

3  

Sruthy Karthikeyan

Drama Tragedy

ചിത

ചിത

1 min
139


ആ തൈമാവിൻ ചുവട്ടിൽചിത ആളികത്തുമ്പോൾ അതേ തീ അയാളുടെഉള്ളിൽ കത്തി പടർന്നു.പതിയെ തലയിൽ കൈവച്ചാ ഉമ്മറപിടിയിൽ ഇരുന്നുപോയി.ഭാര്യ ...കൂട്ടുകാരി എല്ലാം പോയി.ഒരു ചെറുനിശ്വാസത്തോടെ അയാൾ പറഞ്ഞു.   വീടിൻ്റെ അച്ചുതണ്ടായിരുന്നു അവൾ അതു മനസ്സിലാക്കാൻ ഏറെ വൈകിപോയി ഏറെ...അയാൾ പൊട്ടിപൊട്ടികരഞ്ഞു.സമ്പന്നതയുടെ മടിത്തട്ടിൽ എൻ്റെ കൂടെ ഇറങ്ങി വന്നവൾ.പക്ഷെ..ഞാൻ..അവളെ സ്നേഹിക്കാൻ മറന്നു പോയോ? അതെ...തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക്പോകുമ്പോൾ ഞങ്ങളെ സ്നേഹിക്കാനോ കുറച്ചുസമയം ചെലവിടാനോ പറ്റില്ല എന്നുപറഞ്ഞു പരാതി പറയുമായിരുന്നു.മാതാപിതാക്കൾക്കു കൊടുത്ത സ്ഥാനം ഞാനവൾക്കു നൽകിയിരുന്നുവോ? എല്ലാം അമ്മയുടെ തീരുമാനപ്രകാരം നടക്കുമ്പോൾ അവൾക്കു വിഷമമായിരുന്നു." ഒരു ഡ്രസ്സ് വാങ്ങുവാൻ,സിനിമക് പോകാൻ,കുട്ടികൾക്ക് നല്ല കളിപ്പാട്ടം വാങ്ങാൻ,ഒരു ice cream വാങ്ങാൻ,ഒന്നു ഹോസ്പിറ്റലിൽ പോകാൻ,പാർക്കിൽ കൊണ്ടുപോകുവാൻ" എല്ലാം അമ്മയുടെ അനുവാദം വേണോ? എന്നവൾ ചോദിച്ച്കരയുമ്പോഴും ഞാനത് വകവെച്ചില്ല.പരാതികാരി..ഏതു നേരം എന്തെങ്കിലും പറഞ്ഞിരിക്കും.. ഒറ്റവാക്കിൽ ഞാനത് മാച്ചു. ഏറെ വിഷമിച്ചിട്ടാണോ അറിയില്ല അവൾ ചിരിച്ചു കണ്ടിട്ടില്ല ഞാനതു വക വച്ചതുമില്ല.എന്റെ അമ്മ എന്റെ കുടുംബം അതിവളുടെ വാക്കുകൊണ്ട് കളയാനല്ല തെല്ലഹങ്കാരത്തോടെ ഞാനും ചിന്തിച്ചു.പറഞ്ഞു മടുത്തതു കൊണ്ടാവണം പിന്നീടൊന്നും അവൾ പറഞ്ഞില്ല.ഞങ്ങൾക്ക് ഒറ്റ മോളായിരുന്നു..ലാളന കൊണ്ട് മുടുമ്പോൾ അവൾ ശ്രദ്ധിച്ചത് മോളുടെ പഠനത്തിലായിരുന്നു.കാലങ്ങൾക്കിപ്പുറം അവളൊരു ഡോക്ടറായി.അഭിമാനത്തിൻറെ നെറുകയിൽ നിന്നപ്പോഴും എന്റെ ഭാര്യയെ ഞാനൊന്നു അഭിനന്ദിച്ചതേ ഇല്ല.മകൾ സ്വയം പര്യാപ്തതയിലെത്തിയതിൻ്റെ നിർവൃതി അവളുടെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു.എല്ലാ പണികൾക്കിടയിലും എഴുത്തിനെ പ്രണയിച്ചവൾ.കഥകളും കവിതകളും നോവലുകളുമായി ഒരു കൂമ്പാരം തന്നെയുണ്ട് ഒരു റൂമിൽ ഒന്നും ഞാനിതുവരെ നോക്കിയിട്ടു പോലുമില്ല.ഇതാ ഇപ്പോൾ ഞാൻ ഒറ്റക്കാണ് മാതാപിതാക്കൾ ഇല്ല മകളോ വിദേശത്തും ആരോഗ്യം ക്ഷയിച്ചു..ബിസിനസ്സുമില്ലഎല്ലാം ഉണ്ടെന്നു കരുതിയ ഞാനിപ്പോൾ ഒറ്റക്കാണ്.ഇപ്പോൾ ഞാനറിയുന്നു എന്നെ വിട്ടുപോയ ദേവതയെകുറിച്ച്‌കുറച്ചു സ്നേഹിച്ചെങ്കിൽ ഇപ്പോഴും എൻ്റെ കൂടെ ഉണ്ടാവുമായിരുന്നു.ആദരവും ബഹുമാനവും പരിഗണനയും ഞാൻ കൊടുത്തിട്ടേ ഇല്ല..എൻ്റെ കാമത്വര തീർക്കാനുള്ള ശരീരമായിരുന്നോ? എന്റെ കുട്ടിയുടെ അമ്മയല്ലേ..ഹോ ഈ പാപങ്ങളെല്ലാം ഞാനെവിടെ കഴുകി കളയും.അയാൾ വീണ്ടും പൊട്ടികരഞ്ഞു അപ്പോൾ മോനേ...ഇതവളുടെ റൂമിൽ നിന്നു കിട്ടിയതാണ് കത്തിച്ചു കളയട്ടെ? ഒന്നു നോക്കിയേ.... ആ വർണ കടലാസിൽ ഇങ്ങനെ എഴുതിയിരിക്കുന്നു."എന്റെ സ്നേഹം നിറഞ്ഞ ഏട്ടന്"  .                 __________


Rate this content
Log in

Similar malayalam story from Drama