വൈഗ വസുദേവ്

Drama Romance

3.6  

വൈഗ വസുദേവ്

Drama Romance

അയാൾ

അയാൾ

2 mins
464


ഒരു നവംബർ ഒന്നിനാണ് ആദ്യമായി അയാളുടെ മെസേജ് വന്നത്... ലയ ഓർത്തു. ആദ്യം ഒന്നമ്പരന്നു "ഇത് ആരാണ്? ഓർത്തു നോക്കിയിട്ട് ഒരു പിടിയും കിട്ടണില്ല." ആരോടു ചോദിക്കും ...?


ആളെ അറിയാത്തതിനാൽ റിപ്ലെ കൊടുത്തില്ല. ആരോടും ചോദിച്ചുമില്ല.

ആ പോട്ടെ. മുഖപുസ്തകത്തിൽ അക്കൗണ്ട് എടുത്തിട്ട് അധികമായില്ല. അതിനാൽ തന്നെ കൂടുതൽ ഒന്നും അറിയത്തുമില്ല. പിന്നെ കൂട്ടുകാരും വീട്ടുകാരും പറഞ്ഞിട്ടുണ്ട് ... പലരും റിക്വസ്റ്റ് ഇടും ... അതെല്ലാം ഒറിജിനൽ ഒന്നും ആവില്ല മിക്കവരും ഫെയ്ക്ക് ഐഡിയാവും എന്നൊക്കെ. ആ ഭയം ഉള്ളതിനാൽ മെസ്സൻജറിൽ വരുന്ന മെസ്സേജ് കാണുകയല്ലാതെ റിപ്ലെ കൊടുക്കാറില്ല.


ഈ ഒരെണ്ണം ഒഴികെ വന്ന മെസേജ് എല്ലാം ഹായ് എന്നോ വിഷസോ ഒക്കെയാണ്. അതിൽ നിന്നും വേറിട്ട ഒരേയൊരു മെസേജ് ...

"ഹായ് ...സുന്ദരീ..." എന്നാണ്.

പേടിച്ച് പോയി ...എന്നല്ല വിറച്ചു പോയി എന്നതാണ് ശരി... അയാൾ കുഴപ്പക്കാരനാണല്ലോ...? നല്ലവനാണെങ്കിൽ ഒരു പരിചയവും ഇല്ലാത്ത ഒരു പെണ്ണിനെ സുന്ദരി എന്നു വിളിക്കുമോ ...? മറ്റൊന്നും കൂടുതലായി ചിന്തിച്ചില്ല, ബ്ലോക്ക് ചെയ്തു... അപ്പോൾ ആണ് സമാധാനം ആയത്.

ഫേക്ക് ഐഡി തന്നെ.


അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞു... ഈ മെസേജ് അയച്ചത് ആര് എന്നത് മാത്രമായി ചിന്ത... അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു. "ബ്ലോക്ക് അഴിച്ചു വിടാം," ഇനി അയച്ചാൽ ആരെന്ന് ചോദിക്ക തന്നെ. ബ്ലോക്ക് അഴിച്ചു മിനിറ്റുകൾ കഴിഞ്ഞതേ ഉള്ളൂ. തുടരെത്തുടരെ മെസ്സേജ് വന്നു കഴിഞ്ഞു...


"ഹായ്...ഡിയർ."

"എന്തിനാ ബ്ലോക്ക് ചെയ്തേ...?"

"തൻ്റെ ഫോട്ടോ സുപ്പറാട്ടോ..."

"ബ്ലോക്ക് ചെയ്യല്ലേ..."

ഇതെന്താ മെസ്സേജ് മഴയോ...വൺ ബൈ വൺ ആയിട്ട്? നെറ്റ് ഓഫാക്കി വെച്ചു...


ബാങ്കിൽ തിരക്ക് കൂടിക്കൂടിവന്നു... ഉച്ച ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ലയ പറഞ്ഞു... 

"ബിന്ദു, എനിക്കൊരു കാര്യം പറയാനുണ്ട്..." 

"എന്തു കാര്യം?"

"അത് എനിക്ക് മെസ്സൻജറിൽ ഒരാൾ ഇട്ട മെസ്സേജ്."

"നീ എന്തിനാ മെസ്സേജ് ഒക്കെ നോക്കാൻ പോകുന്നത്? അതൊന്നും നോക്കേണ്ട, അതാ നല്ലത്..."

"ഉംം..."

പക്ഷേ നോക്കേണ്ട എന്നു വെച്ചിട്ടും മനസ്സ് സമ്മതിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് നോക്കും ആരാന്നറിയാഞ്ഞിട്ട്... വല്ലാത്ത ഒരു... എന്താ പറയ്ക? ജോലിക്കിടയിലും അടുത്ത മെസ്സേജ് വന്നോ എന്നു നോക്കും. ഇല്ല... എന്തോ ഒരു വിഷമം...


അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞു പോയി. അന്നത്തെ ദിവസം...


ടോക്കൺ ഒന്ന്. 


"ഹായ്..."

അതാര് ...? ലയ തല ഉയർത്തി നോക്കി

"എന്താണ്...?"

"അതേ ഈ ലയാ ശശിധരൻ ഇയാളാണോ..?"

"അല്ല..."

"അതു ശരി. അപ്പോൾ ഇയാളുടെ കഴുത്തിൽ കിടക്കുന്നതിൽ ആരുടെ പേരാണ്?"

"ഇയാൾക്കെന്താ വേണ്ടത്?"

"ഒന്നും വേണ്ട കാണാം... ബൈ!"

ഈശ്വരാ ഇങ്ങനെയും കസ്റ്റമറോ...!

അടുത്ത ടോക്കൺ വിളിച്ചു...


രാവിലത്തെ തിരക്ക് കുറഞ്ഞു... ലയ ഫോൺ എടുത്തു. വെറുതെ ഇൻബോക്സ് ഓപ്പൺ ചെയ്തു, അയാളുടെ മെസ്സേജ് ഉണ്ടോ എന്നറിയാനുള്ള ആകാംക്ഷയോടെ. ഉണ്ട്.

"കണ്ടു ...സംസാരിച്ചു... ഒരുപാട് ഇഷ്ടമായി... പെണ്ണുചോദിക്കാൻ എൻ്റെ അച്ചനേയും അമ്മയേയും പറഞ്ഞു വിടുന്നു... ഇന്ന് ബാങ്കിൽ വന്ന ഒന്നാം നമ്പർ ടോക്കൺ എൻ്റെ ആയിരുന്നു... ഞായറാഴ്ച കാണാം ബൈ!"


ഈശ്വരാ... അപ്പോൾ തന്നെ കാണാൻ... തന്നെ അറിഞ്ഞിട്ടു തന്നെയാണ് മെസ്സേജ് അയച്ചത്... റിപ്ലെ കൊടുക്കാതിരുന്നത് ഭാഗ്യം...! 


പറഞ്ഞ പോലെ തന്നെ അയാളുടെ അച്ചനും അമ്മയും വന്നു കണ്ടു...

അവർക്ക് ഇഷ്ടായി. ഇനി കൂടുതൽ എന്തു പറയാൻ ... നാളെ അയാൾ എൻ്റെ കഴുത്തിൽ താലി ചാർത്തും.


ഇന്നൊരു ദിവസം കൂടി അയാൾ എന്നു പറയാം...നാളെ ...അയാൾ എൻ്റെ... എൻ്റെ... എൻ്റെ മാത്രം... 


Rate this content
Log in

Similar malayalam story from Drama