Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win
Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win

Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

അമർ (Part 5)

അമർ (Part 5)

3 mins
293ഇത്രയും സംഭവിച്ചതിനൊപ്പം വാഹനം അല്പംകൂടി മുന്നോട്ടുപോയില്ല, മറ്റൊരു വഴിയിൽനിന്നും തോളിൽ ബാഗും മുറുക്കി യുവതി ഓടി ഈ വഴിയിലേക്ക് കയറി. ഒരു വാഹനം കണ്ടെന്നവിധം ഇവർക്കുനേരെയായി യുവതി. അമറും കൂട്ടരും യുവതിയുടെ വരവ് കണ്ടതും അവളുടെ പിറകെ മൂന്ന് ബൈക്കിൽ ആളുകൾ മുന്നത്തെ രണ്ടുപേരോടുകൂടിയുൾപ്പെട്ട് ലക്ഷ്യമില്ലാത്ത ആവേശത്തോടും ആഹ്ലാദത്തോടുംകൂടി എന്നാൽ ചെറിയ ആക്രോശം വിടാതെയും എത്തുകയാണ്. അമറിനൊപ്പം മറ്റു മൂവരും ഈ രംഗം കണ്ടതോടെ, പ്രവീൺ എന്തെങ്കിലും പറയുവാൻ തുടങ്ങുംമുൻപ് അമർ വാഹനം നിർത്തി.

   യുവതി ഓടിക്കിതച്ചെത്തി വാഹനത്തിനും ഉദ്ദേശം മുന്നിലൊരിടത്തായി പിടിച്ചുനിന്നു. ശേഷം കിതപ്പ് നിയന്ത്രിക്കുവാൻ പ്രയാസപ്പെട്ട് പിറകോട്ട് ഒരുനിമിഷം വേഗത്തിൽ നോക്കിയശേഷം മുന്നിലെ വാഹനം ശ്രദ്ധിച്ച് ഏതാണെന്ന് ഉറപ്പുവരുത്തി. അപ്പോഴേക്കും ഡോർ തുറന്ന് പ്രവീൺ തന്റെ തൊപ്പി ഉറപ്പിച്ചുകൊണ്ട് യുവതിയുടെ അടുത്തേക്ക് വേഗത്തിൽ ഇറങ്ങിച്ചെന്നു. അടുത്തനിമിഷംതന്നെ, മൂന്നുബൈക്കുകളും പഴയപടിതന്നെ വന്നെത്തിനിന്നു. അമർ യൂണിഫോമിൽ ആയിരുന്നു, തൊപ്പി ഒഴിവാക്കി എന്നാൽ ഒരു തികഞ്ഞ പോലീസുകാരനായി അവൻ ഡോർ തുറന്നിറങ്ങി മുന്നോട്ടെത്തി യുവതിക്കും ബൈക്കിലെത്തിയ യുവാക്കൾക്കും നടുവിലായി നിന്നു. അപ്പോഴേക്കും പ്രവീണിന്റെ മുഖഭാവം മൂലം വനിതാപോലീസുകാർ യുവതിയെ ലക്‌ഷ്യംവെച്ച് ഇറങ്ങിനിന്നിരുന്നു.

“ഓഹോ... മോളേ നീ രക്ഷപെട്ടല്ലോ...”

   പോലീസ് വാഹനവും അമറും നിൽക്കുന്നതുകണ്ട് ഒരു പുച്ഛഭാവത്തോടെ യുവതിയെ ശല്യംചെയ്തുതുടങ്ങിയവൻ പഴയപടി ഉറക്കെപ്പറഞ്ഞു -കിതപ്പുമാറാതെ വിഷമിച്ച് നോക്കിനിൽക്കുന്ന യുവതിയെ നോക്കി. അമർ അനക്കംകൂടാതെ പ്രവീണിനെ ഒന്നുനോക്കി. അവനുടനെ വനിതാപോലീസുകാരോട് യുവതിയെ വണ്ടിയിലേക്ക് കയറ്റുവാൻ ആംഗ്യം കാണിച്ചു. അവരത് അനുസരിക്കുമ്പോൾ എന്നാൽ പ്രവീണിന്റെ ശ്രദ്ധ ഈ രംഗം അമറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തിരുന്നു.

   ബൈക്കുകൾ താരതമ്യേനെ ചെറുതായി ഇരപ്പിച്ചായിരുന്നു നിന്നിരുന്നത്. കൂസലില്ലാതെനിൽക്കുന്ന അമറിനെകണ്ട് എന്നവിധം മുന്നേ ആക്രോശിച്ചവൻ ബൈക്കിൽനിന്നും ഇറങ്ങി, ഓടിച്ചിരുന്നവനെ വകവെയ്ക്കാതെ താക്കോൽ ഓഫാക്കിവെച്ച് അമറിന് മുന്നിലേക്കുവന്നുനിന്നു. ഇതിന്റെ ഫലമെന്നവിധം മറ്റു രണ്ടു ബൈക്കുകളും ഓഫായി.

“ഒന്ന്‌ പരിചയപ്പെടാൻ സാറിനെപ്പോലെ ഇങ്ങനെ നിന്നുതരേണ്ടേ ഒന്ന്‌,,”

   വാഹനത്തിലേക്ക്, ഒരുനിമിഷം യുവതിയെ നോക്കിയശേഷം അമറിനെ ആംഗ്യംകാണിച്ച് നിവർന്നുനിന്ന് വന്നുനിന്നവൻ ഇങ്ങനെ പറഞ്ഞു.

“ഊമ്... സാരമില്ല, ഇപ്പോ കൊണ്ടുപോയിക്കോ...

ഞങ്ങള് കുറേ കാലമായി ഒരുപാട് പോലീസുകാരെ കാണുന്നതാ!”

   പഴയപടി അനക്കംകൂടാതെ നിൽപ്പ് തുടരുന്ന അമറിനെ നോക്കി, ഒന്നയഞ്ഞെന്നവിധം അവൻ തുടർന്നിങ്ങനെ ഒരു ഗൂഢമന്ദഹാസംപേറി പറഞ്ഞുനിർത്തി. ഈസമയം, ബൈക്കിലെത്തിയവരിൽ ചിലർ അമറിനെ വീക്ഷിച്ച് എന്തൊക്കെയോ ചിന്തിച്ചെടുക്കുന്നുണ്ടായിരുന്നു.

   ഭാവഭേദംകൂടാതെ നിൽപ്പ് തുടരുന്ന അമറിനെ ഒന്നിരുത്തിമൂളിയശേഷം വന്നവൻ തിരികെ നടന്ന് ബൈക്കിൽ കേറുവാൻ തുനിഞ്ഞതും എന്തോ വിവരം കൈമാറുന്നതുപോലെ, മുൻപേ ചിന്തിച്ചുകൂട്ടിയവർ അവന്റെ ചെവിയിലേക്ക് രഹസ്യമായി മൊഴികൾ എത്തിച്ചു. അതുകേട്ട് ദൃഢമായി അവൻ പിന്നിലേക്ക് തിരിഞ്ഞതും, അവനെനോക്കി അമർ പഴയപടി അങ്ങനെ നിൽക്കുന്നുണ്ടായിരുന്നു. ഈസമയം യുവതിക്ക് വനിതാപോലീസുകാർ കുപ്പിയിൽനിന്നും വെള്ളം നൽകുകയായിരുന്നു. ഒരുവിധം യുവതിയത് കുടിച്ചിറക്കിക്കൊണ്ടിരുന്നു. ബൈക്കിനടുത്തുനിന്നും വീണ്ടും അവൻ അമറിനടുത്തേക്ക് വന്നുനിന്നു -പഴയതിനും ദൃഢമായും കൂസലില്ലാതെയും.

“മര്യാദ പഠിപ്പിക്കുന്ന ആളാണെന്ന് ഇപ്പോളാ അറിഞ്ഞത്...”

ഒന്നുനിർത്തിയശേഷം അവൻ തുടർന്നുപറഞ്ഞു;

“വല്ലതും തോന്നുന്നുണ്ടേൽ ചോദിച്ച് പബ്ബിലേക്ക് വന്നാൽമതി.

ഇറച്ചിവെട്ടി ചിലപ്പോൾ ഞങ്ങള് നല്ല കള്ള് കുടിക്കാറുണ്ട്.”

പ്രവീൺ നിന്നിടത്തുനിന്ന് ഇരുവരേയും മാറി-മാറി നോക്കിക്കൊണ്ടിരുന്നു.

“ചുണയുണ്ടേൽ അവിടെവന്ന് ഞങ്ങളുടെ നേതാവിനെ ഒന്ന്‌ മര്യാദ പഠിപ്പിക്ക്... യൂ ആർ വെൽക്കം!”

   ആത്മവിശ്വാസം കലർന്ന കൂസലില്ലായ്മയോടെ അമറിനോട് അവനിങ്ങനെ പറഞ്ഞുനിർത്തിയശേഷം അതേഭാവത്തിൽ മന്ദഹാസം പേറി തിരികെനടന്ന് ബൈക്കിൽ കയറി. എല്ലാ ബൈക്കും സ്റ്റാർട്ടായി, തിരികെ വന്നവഴി പാഞ്ഞുപോയി. യുവതിയെ ശല്യം ചെയ്തവന്റെ മുന്നിലിരുന്ന് ബൈക്ക് ഓടിച്ചിരുന്നവൻ ഒന്ന്‌ പിറകിലേക്ക് നോക്കിപ്പോയിരുന്നു, ഉറപ്പോടെ പഴയപടിനിൽക്കുന്ന അമറിനെ.

“സാ... സാറേ...”

   അല്പം അതിശയത്തോടെ, വായല്പം തുറന്ന് കോൺസ്റ്റബിൾ പ്രവീൺ പഴയപടി നിലകൊള്ളുന്ന അമറിനെ വിളിച്ചു. രംഗം മനസ്സിലാക്കാൻ സാധിക്കാതെ, ‘പോകാം’ എന്ന ഉദ്ദേശ്യത്തോടെയും കൂടിയുള്ളൊരു ഭാവം പ്രകടമാക്കിപ്പോയിരുന്നു ഇതിനുശേഷം അമറിനെനോക്കി അവൻ. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തവിധം അമർ പെടുന്നനെ വണ്ടിയിലേക്ക് കയറി. പിറകെ വേഗം പ്രവീണും.

“സാറേ, തിരിച്ച് പോണം നമുക്ക്... ഇവിടെ അടുത്താ വീടെന്ന്.”

   യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു എന്നവിധം ഒരു പോലീസുകാരി അമറിനോട് പറഞ്ഞു. അമ്പരപ്പ് മാറാതെയിരിക്കെ പോലീസുകാരികളെ നോക്കിപ്പോയ പ്രവീണിനൊപ്പം നിർത്താതെയിട്ടിരുന്ന വാഹനം അമർ തിരിച്ചുതുടങ്ങി.

   ഒരിടവഴിയുടെ അരികിലായി ബൊലേറോയിൽ കാത്തുകിടക്കുന്നിടത്തേക്ക് അല്പം പഴയൊരു വീടിന്റെ പടികളിറങ്ങി പോലീസുകാരി എത്തി. അവർ അമറിനടുത്തേക്ക് വന്നുനിന്നശേഷം പറഞ്ഞു;

“സർ അവളുടെ പേര് ജീന, അമ്മ മാത്രമേയുള്ളൂ.

ജോലികഴിഞ്ഞ് ഇന്ന് തിരിച്ചുവരാൻ കുറച്ചു താമസിച്ചു.”

   ശ്രദ്ധയോടെ ഈ വാചകങ്ങൾ കേട്ടുപോയ അമറിനെനോക്കി ഒരുനിമിഷം അമാന്തിച്ചശേഷം അവർ തുടർന്നുപറഞ്ഞു, മെല്ലെ;

“ഇനി എന്തെങ്കിലും ഉണ്ടാകുവാണേൽ പരാതിപ്പെട്ടുകൊള്ളാം എന്ന് പറഞ്ഞു.”

ചുണ്ടുകൾ തുറന്ന് ഒരുനിമിഷം നിശ്ചലനായശേഷം അവൻ ചോദിച്ചു;

“കാര്യങ്ങളൊക്കെ പറഞ്ഞേൽപ്പിച്ചിട്ടില്ലേ...?!”

ഉടനടി വന്നു മറുപടി;

“ഉവ്വ് സർ. എല്ലാം കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്.”

അടുത്തനിമിഷം വാഹനം സ്റ്റാർട്ട്‌ ചെയ്ത് അവൻ പറഞ്ഞു;

“എന്നാൽ കേറ് വന്ന്. നമുക്ക് പോകാം.”

   പോലീസുകാരി വണ്ടിയിൽ കേറിയതും ആ വീടിനെ ഒന്നുമാനിച്ചുകൊണ്ട് അവൻ വാഹനം മുന്നോട്ടെടുത്തു.

“ഇവന്മാരാണ് സാറേ അടുത്ത ജനറേഷൻ വില്ലന്മാര്...  ഞാൻ അടുത്തദിവസം സൂചിപ്പിക്കുവാനിരിക്കുവായിരുന്നു.”

   വാഹനം മുന്നോട്ടുപോയി ഒരു നല്ലവഴിയിലേക്ക് കയറിയശേഷം പ്രവീൺ പറഞ്ഞു.

“ഊമ്... അടുത്ത ജനറേഷനല്ലേ, സമയമുണ്ട്...”

   ഗിയർ ചേഞ്ച്‌ ചെയ്ത് വാഹനത്തിന്റെ വേഗം വർധിപ്പിച്ചുകൊണ്ട് അമർ ഇങ്ങനെ, നേരെയിരിക്കെത്തന്നെ മറുപടി നൽകി.

“മരുന്നും മാഫിയയുമാ എല്ലാം. ഇവിടുത്തെ ബിസിനസ് സർക്കിളിലെ ഒരു കണ്ണിയാ...”

   ഇത്രയും പറഞ്ഞുതുടങ്ങി മറ്റെന്തിലേക്കോ കടക്കുവാൻതുനിഞ്ഞ പ്രവീണിനെ ഓർമ്മപ്പെടുത്തുംവിധം ഇരു പോലീസുകാരികളെയും സാക്ഷിയാക്കി ദൂരേക്ക് നീണ്ടുകിടക്കുന്ന ഹെഡ്‌ലൈറ്റിന്റെ പ്രകാശത്തെ വകവെയ്ക്കാത്തവിധം അമർ വണ്ടിയുടെ ഹോൺ ഒന്നടിച്ചു -വിജനമായിതീർന്നിരുന്ന പരിസരത്തെ മറന്നെന്നവിധം. ഇതുകേട്ട് പഴയ അമ്പരപ്പ് ഞൊടിയിടയിൽ പ്രകടമാക്കി വല്ലാത്തൊരുവിധത്തിൽ തന്റെ സീറ്റിൽ ഒതുങ്ങിയിരുന്നു പ്രവീൺ. അമർ ഒന്നിനും മുഖംകൊടുക്കാതെ തന്റെ ലക്ഷ്യത്തിലേക്ക് വാഹനം പായിച്ചുകൊണ്ടിരുന്നു, വഴിവിളക്കുകളെ വേഗത്തിൽ പിന്നിലാക്കിക്കൊണ്ട്.

“ചേട്ടാ ആ പൊതിച്ചോറ് ഇങ്ങ് തന്നേക്കാമോ?”

   തിരക്ക് ഏകദേശം ഒഴിഞ്ഞുകൊണ്ടിരുന്ന ഹോട്ടലിൽ, കൗണ്ടറിലെ മധ്യവയസ്കനോട് കോൺസ്റ്റബിൾ പ്രവീൺ കയറിച്ചെന്നവഴി ഇങ്ങനെ പറഞ്ഞു. അവനെ മാനിച്ച് പൊതിച്ചോറിനായി മധ്യവയസ്കൻ തലതിരിച്ച് ഓർഡർ ഇട്ടു. ശേഷം ചിരിയോടെ പറഞ്ഞു;

“അവിടെക്കായതുകൊണ്ട് ഈ സമയം ചോറ് വെക്കുന്നതാ...”

അല്പം അലസതഭാവിച്ച് നിന്നെന്നവിധം പ്രവീൺ മറുപടി നൽകി;

“അറിയാം. അതല്ലേ എന്നും ഇവിടുന്ന്...

ആഹ്, അടയ്ക്കാറായോ...?”

ഭംഗിക്കെന്നവിധം നെറ്റിചുളുപ്പിച്ചാണ് അവസാനവാചകം അവൻ നിർത്തിയത്.

“കുറച്ചുനേരംകൂടി താമസിക്കും.

ഇന്നിപ്പം ഇത്തിരി മോശമായിരുന്നു.”

   ഹോട്ടലിലെ കവറുകളാകെ ഒന്നുനോക്കിക്കൊണ്ടായിരുന്നു തന്റെയീ വാചകങ്ങൾ മറുപടിയായി മധ്യവയസ്കൻ അവസാനിപ്പിച്ചത്.

   അപ്പോഴേക്കും കിച്ചണിൽനിന്നും പൊതിച്ചോറുമായി ഒരാൾ എത്തി. അതുവാങ്ങി പണം ഏൽപ്പിച്ച് തിരികെ അതുമായി പ്രവീൺ സ്റ്റേഷനിൽ അമറിന്റെ അടുത്തെത്തി. അവനെ മാനിച്ച് കൈകഴുകിവന്ന അമർ തന്റെ ടേബിളിൽ അതിഥികളുടെ ചെയറിലിരുന്ന് കഴിക്കുവാൻ പൊതി തുറന്നതും പുറത്ത് ഒരു വാഹനത്തിൽ ആറു പേർ എത്തി, ഞൊടിയിടയിൽ ഇതിനകം അവർ സ്റ്റേഷനിലേക്ക് കയറിവന്നു.

(തുടരും......)Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Drama