Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

അമർ (Part 4)

അമർ (Part 4)

3 mins
249



 രാത്രിയുടെ ആധിക്യംകൊണ്ടെന്നപോലെ ഉദ്ദേശം വിജനമായിക്കൊണ്ടിരിക്കുന്ന കവലയിൽ ഒരു ബസ് വന്നുനിന്നു. അധികം ആളുകളില്ലാത്ത ആ ബസിൽനിന്നും ജോലി കഴിഞ്ഞെന്നവിധം ഒരു യുവതി ഇറങ്ങി, ബസ് ഡബിൾ ബെല്ലിനപ്പുറം മുന്നോട്ട് ചലിച്ചുപോയി. അവൾ തോളിലെ ബാഗ് ഒന്നുനേരെയാക്കി വിജനമായതും അകത്തേക്കുള്ളതുമായൊരു വഴിയിലൂടെ അല്പം വേഗംകൂട്ടി മുന്നോട്ട് നടന്നു. വെളിച്ചം പാതിയും പൂർണ്ണമായും മങ്ങിനിലകൊള്ളുന്ന വഴിവിളക്കുകൾ കുറച്ചങ്ങനെ കടന്നത്തോടെ അവളുടെ ബാഗിൽനിന്നും മൊബൈൽഫോൺ ശബ്ദിച്ചു.

“ആ... അമ്മേ, ഞാനിവിടെ... കവലയിൽ ബസ്സിറങ്ങി.”

   നടത്തം നിർത്താതെ, എന്നാൽ വേഗത്തിൽ തോളിലെ ബാഗിൽനിന്നും ശബ്ദിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ എടുത്ത് -കോൾ ഓൺ ചെയ്‌തപാടെ അവളിങ്ങനെ പറഞ്ഞു.

“ഇന്ന് കുറച്ചു വർക്ക് കൂടുതലുണ്ടായിരുന്നു... എന്നായാലും ചെയ്തുതീർക്കണം ഇതുപോലെ, അതാ...”

   ചെവിയിലേക്കെത്തിയ മറുപടിയോട് കിടപിടിക്കുംവിധമെന്നപോലെ അവൾ മറുപടി നൽകി.

“ഇവിടെങ്ങും... ആരുമില്ല.

ഞാൻ പെട്ടെന്നങ്ങ് എത്തും, പറ്റാവുന്ന വേഗത്തിലാ നടപ്പ്.”

   പറ്റാവുന്ന ചുറ്റിൽ വേഗത്തിൽ തലവെട്ടിച്ചുകൊണ്ടായിരുന്നു അവളുടെ ഈ അടുത്ത മറുപടി.

“അമ്മ വെച്ചോ... പേടിക്കേണ്ട.”

   അടുത്ത മറുപടി ഇങ്ങനെയാക്കി അവൾ കോൾ കട്ടുചെയ്ത് പഴയപടിതന്നെ മൊബൈൽ ബാഗിനുള്ളിൽ ഭദ്രമാക്കി പരമാവധി വേഗത്തിൽ നടത്തം തുടർന്നു.

   രണ്ടായി വഴി തിരിയുന്നിടത്തുനിന്നും തിരിഞ്ഞ് നടത്തം തുടങ്ങിയതായിരുന്നു അവൾ. അപ്പോഴേക്കും ദൂരെ മുന്നിൽനിന്നും ഒരു ബൈക്കിന്റെ വെളിച്ചം കാണാനായി.

“ജോലിയുള്ള ദിവസമിങ്ങനെ രാത്രികാലം ഒരു സ്റ്റഫ് എടുത്താൽ കിട്ടുന്ന പവറുണ്ടല്ലോ...”

   ബൈക്കിന്റെ പിന്നിൽ ദൃഢമായി എന്നാൽ അലസതയോടെ ഇരുന്നിരുന്ന ഒരുവൻ മെല്ലെ മുന്നോട്ടാഞ്ഞ് പറഞ്ഞു.

“ഓഹോ... ഭവാൻ ജോലിദിവസം മാത്രമാണ് ഈ പരുപാടി..അല്ലേ!”

   കളിയാക്കുംവിധമുള്ള മറുപടിയായിരുന്നു, ബൈക്ക് ഓടിച്ചിരുന്നവൻ ഇങ്ങനെ നൽകിയത്.

   ഒരു പ്രത്യേകതരം അലസതകലർന്ന പ്രകൃതം മറുപടിയാക്കി സ്വയം തൃപ്തിയടഞ്ഞ നിമിഷമാണ് എതിരെ വരുന്ന യുവതിയെ അവൻ ശ്രദ്ദിക്കുന്നത്. അവളെ കടന്നുപോയതോടെ ധൃതിഭാവിച്ച് അവൻ മുന്നിലുള്ളവനെ ഇരുകൈകളുംകൊണ്ട് ഇളക്കിപ്പറഞ്ഞു;

“ഡാ... ഡാ... വേഗം നിർത്തിക്കേ ഒന്ന്‌...”

ഹാൻഡിൽ അല്പം വെട്ടിയതിനോടൊപ്പം ബൈക്ക്, ഓടിച്ചിരുന്നവൻ നിർത്തി;

“എന്നാടാ...”

   പുറകിലേക്ക് തിരിഞ്ഞ്, യുവതി പോകുന്നത് നോക്കിക്കൊണ്ട് പരിസരം മറന്നെന്നവിധം പുറകിലിരിക്കുന്നവൻ പറഞ്ഞു;

“അതേതാടാ ആ പെണ്ണ്...”

മുഖം കറുപ്പിച്ചെന്നവിധം മുന്നിലുള്ളവൻ തലതിരിച്ചുപിടിച്ച് പറഞ്ഞു;

“സത്യം പറ... നീ, ഞാൻ വരുന്നതിനുമുൻപ് വലിച്ചോ...,

ആടിയാടി ഇരിക്കുന്നതുകണ്ട് ചോദിക്കണമെന്ന് വെച്ചതാ നേരത്തേ...”

പഴയപടിതന്നെ മറുപടി നൽകി അവൻ;

“ആ...

ഓഹ്... ഒന്നു പോടാ...”

   രണ്ടാമത്തെ വാചകം അല്പം പരിസരബോധത്തിൽ വന്നുപോയതുപോലെയായിരുന്നു.

“അതാ... കുറച്ചപ്പുറത്താ അതിന്റെ വീട്. ജോലികഴിഞ്ഞ് പോകുന്നതായിരിക്കും... പോട്ടെ...”

പ്രത്യേക ഭാവമൊന്നും കലർത്താതെ മുന്നിലിരിക്കുന്നവൻ ഇങ്ങനെ പറഞ്ഞു.

“ഓഹ്... ഈ സമയത്ത് എന്നാൽ, ഒന്നു പരിചയപ്പെടണമല്ലോ...?”

   ഇരുകൈകളും മുന്നിലിരുന്നവന്റെ തോളിൽപ്പിടിപ്പിച്ച് പിറകിലെയവൻ പറഞ്ഞു, പഴയപടി.

“എടാ, നമുക്ക് വേറെ പണിയുണ്ട്. ആവശ്യമില്ലാത്ത പണിക്ക് ഇപ്പോൾ തല്ക്കാലം പോകേണ്ട.”

അല്പം ഗൗരവത്തിൽ മുന്നിലിരിക്കുന്നവൻ പറഞ്ഞു.

“എന്നാൽ പോ... ഞാനെന്നാൽ ഒന്ന്‌ ചെന്നിട്ട് വരാം. നീ നിൽക്കുവോ പോകുവോ ചെയ്തോ...”

   ഇങ്ങനെ അടുത്തനിമിഷം തന്നെ ധൃതിയിൽപ്പറഞ്ഞു ഇറങ്ങുവാൻ തുനിഞ്ഞ തന്റെ സുഹൃത്തിനോട് മുന്നിലിരിക്കുന്നവൻ പറഞ്ഞു;

“എന്റെ പൊന്നുമോനേ, നീ ഒറ്റക്ക്... വേണ്ട. ഞാനും വരാം. ഹോഹ്...”

   നിവർത്തിയില്ലാതെയെന്നവിധം, ഈ വാചകങ്ങൾ അവസാനിക്കുന്നതിനൊപ്പം ബൈക്ക് അവൻ തിരിച്ചു ഓടിച്ചു. പിറകിലെയവൻ ചെറിയൊരു മന്ദഹാസത്തോടെ തയ്യാറെടുത്തെന്നവിധം നിലകൊണ്ടിരുന്നു.

   വേഗത്തിൽ മുന്നോട്ട്, ഓരോ പാതിനശിച്ച അരണ്ടവെളിച്ചംമാത്രമുള്ള വഴിവിളക്കുകളെ പിന്നിലാക്കി നടന്നുകൊണ്ടിരിക്കുന്ന യുവതിയുടെ അടുക്കലെത്തി ചേർത്ത് ബൈക്ക് അവളുടെ നടത്തത്തിനൊപ്പമായി.

“അതേയ്... ഇതൊക്കെയായിട്ട് എങ്ങോട്ട് പോവാ...”

പിറകിലിരുന്നവൻ മന്ദഹാസം ഗൂഢമാക്കി യുവതിയോട് ചോദിച്ചു.

   എല്ലാംകൊണ്ടും ഭയന്നെന്നവിധം യുവതി ഒരുനിമിഷം നടത്തംനിർത്താതെ ഇവരെ നോക്കി മുന്നോട്ട് അല്പം ഓടിനടന്നുതുടങ്ങി എന്നുപറയാം. വിജനമായ ആ വഴിയിൽ മുന്നിലിരിക്കുന്നവനെ യുവതിയുടെ പതയ്‌ക്കനുസരിച്ച് നിയന്ത്രിച്ചുകൊണ്ട് അവൻ വീണ്ടും;

“എടീ പെണ്ണേ, അവിടെ നിന്നേയ്... ഒന്ന്‌ പരിചയപ്പെടട്ടെ... ഇവിടെങ്ങും ഞാൻ കണ്ടിട്ടില്ലല്ലോ...”

   ഗൂഢമായവിധം കുഴഞ്ഞ ഈ വാചകങ്ങൾ പുറത്തേക്കുവിട്ട് അവൻ അല്പംകൂടി മുന്നോട്ടാഞ്ഞതും പരിചിതരംഗമെന്നവിധം യുവതി വലതുകൈയ്യാൽ അവനെ ലക്ഷ്യമാക്കിയൊരു തള്ളുകൊടുത്തശേഷം മുന്നോട്ട് ഓടി. എന്നാൽ തള്ള് ഏറ്റത് മുന്നിലേയവനായിരുന്നു, ഇരുവരും ബൈക്കൊടുകൂടി വലതുഭാഗത്തേക്ക് പെട്ടെന്ന് മറിഞ്ഞു.

   വീഴ്ചയുടെ ആഘാതത്തിൽനിന്നും ആദ്യം പിറകിലിരുന്നവൻ ചാടിയെഴുന്നേറ്റു, പരിക്കുകളോടെ. എന്നാൽ ഉടൻതന്നെ വളരെ പണിപെട്ടെന്നവിധം മുന്നിലിരുന്നിരുന്നവൻ പരിക്കുകളുടെ ആഘാതത്തോടെ ബൈക്ക് തന്റെ ദേഹത്തുനിന്നും മാറ്റി എഴുന്നേറ്റുനിന്നശേഷം;

“ഈ പൂ**... ഇന്നത്തെ മൂഡും കളഞ്ഞു.”

   ദേഷ്യത്തിലിങ്ങനെ ശബ്ദമുയർത്തിയശേഷം കൈയ്യിലും മറ്റുമേറ്റ മുറുവിനെയും ചതവിനെയും പരിഗണിച്ചുകൊണ്ടിരിക്കെ പിന്നിലെയവൻ തന്റെ മൊബൈലെടുത്ത് ഒരു നമ്പർ അഗാതമായ ശാസോശ്വാസവർദ്ദനവോടെ വേഗത്തിൽ ഡയൽചെയ്തു;

“അവിടെ കൊണച്ചോണ്ടിരിക്കാതെ ഇവിടെവരെയൊന്ന് വാടാ,

സ്ഥലം ഞാൻ പറയാം.”

   കോൾ എടുത്തപാടെ ഉറക്കെ അലറി ഇങ്ങനെ പറയുന്നതിനിടയിൽ, മുന്നോട്ട് ഓടിയ യുവതിയുടെ പാതയിലേക്ക് അവൻ കണ്ണുചിമ്മാതെ രൗദ്രതയോടെ നോക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും അല്പം പണിപെട്ടെന്നവിധം മുന്നിലെയവൻ ബൈക്ക് ഒരുവിധം, മറിഞ്ഞുകിടന്നിടത്തുനിന്നും ഉയർത്തി സ്വന്തം കൈകളിൽ നിർത്തി.

“റോന്തിന് പോവാണേ നമ്മള് കെട്ടോ...”

   വിജനമായ വഴിയിലേക്ക് തിരിഞ്ഞുകയറിയ പോലീസ് ബൊലേറോയുടെ മുന്നിലെ പാസഞ്ചർ സീറ്റിലിരിക്കെ, പിന്നിൽ മൊബൈലിൽ നോക്കി പരസ്പരം കുശലം തുടരുന്ന വനിതാ കോൺസ്റ്റബിൾസിനെ നോക്കി പ്രവീൺ പറഞ്ഞു. അവർ അതുകേട്ടന്നവിധം പാതിയടങ്ങിയിരുന്നു. വാഹനം ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുന്ന ഇൻസ്‌പെക്ടർ അമറിനെ ഒന്നുനോക്കി ശേഷം പ്രവീൺ.

“സാറേ, ഒരുകാര്യം പറയാതിരിക്കാൻ വയ്യ കെട്ടോ...

എല്ലാവന്മാരും ഒന്നൊതുങ്ങി നിൽക്കുവാ ഈ കുറഞ്ഞസമയംകൊണ്ട്!”

   അരണ്ട വെളിച്ചമുള്ള, പാതിജീർണ്ണിച്ച വഴിവിളക്കുകളെ പിന്നിട്ട് വാഹനം മെല്ലെ കടന്നുപോയ്ക്കൊണ്ടിരിക്കെ പ്രവീണിങ്ങനെ പറഞ്ഞൊന്ന് പെട്ടെന്ന് നിർത്തി.

“സാറിവിടെ വന്ന് തലവെച്ചതും, അത്യാവശ്യം പരിപാടികളൊക്കെ നടത്തുന്നതിന്റെയും ഗുണമാ...”

   കോൺസ്റ്റബിൾ പ്രവീൺ ഇങ്ങനെകൂടി തുടർന്ന് കൂട്ടിച്ചേർത്തു. മറുപടി പ്രതീക്ഷിക്കാത്തവിധം മുന്നോട്ട് നോക്കി അവനൊന്നൊതുങ്ങിയിരിക്കുകയും ചെയ്തു.

“കാണുന്നതുപോലെയല്ല... ആരും..., ഒന്നും!”

   അനക്കംകൂടാതെ, ഡ്രൈവ് ചെയ്യവേതന്നെ നേരെയിരുന്ന് അമർ രണ്ടുനിമിഷത്തിനുശേഷം മറുപടിപോലെ ഇങ്ങനെ പറഞ്ഞു.

   ഇത്രയും സംഭവിച്ചതിനൊപ്പം വാഹനം അല്പംകൂടി മുന്നോട്ടുപോയില്ല, മറ്റൊരു വഴിയിൽനിന്നും തോളിൽ ബാഗും മുറുക്കി യുവതി ഓടി ഈ വഴിയിലേക്ക് കയറി. ഒരു വാഹനം കണ്ടെന്നവിധം ഇവർക്കുനേരെയായി യുവതി. അമറും കൂട്ടരും യുവതിയുടെ വരവ് കണ്ടതും അവളുടെ പിറകെ മൂന്ന് ബൈക്കിൽ ആളുകൾ മുന്നത്തെ രണ്ടുപേരോടുകൂടിയുൾപ്പെട്ട് ലക്ഷ്യമില്ലാത്ത ആവേശത്തോടും ആഹ്ലാദത്തോടുംകൂടി എന്നാൽ ചെറിയ ആക്രോശം വിടാതെയും എത്തുകയാണ്. അമറിനൊപ്പം മറ്റു മൂവരും ഈ രംഗം കണ്ടതോടെ, പ്രവീൺ എന്തെങ്കിലും പറയുവാൻ തുടങ്ങുംമുൻപ് അമർ വാഹനം നിർത്തി.

(തുടരും......)



Rate this content
Log in

Similar malayalam story from Drama