ആനി ഭാഗം 1
ആനി ഭാഗം 1
....... ആനി .......
ഭാഗം 1
വൈഗ വസുദേവ്
ശ്രീനിലയം
ആധുനിക രീതിയിലുള്ള ഇരുനില കെട്ടിടം .ഭംഗിയായി വെച്ചുപിടിപ്പിച്ച അലങ്കാരച്ചെടികൾ. ആനി ഗെയ്റ്റിൻ്റെ വിടവിൽകൂടി അകത്തേക്ക് നോക്കി.ഭയപ്പെടുത്തുന്ന നിശബ്ദത .
ആൾ താമസം ഉള്ള യാതൊരു ലക്ഷണവും ഇല്ല. ഇതുതന്നെയല്ലെ വീട് .
ആനി ഒന്നുകൂടി നെയിംഎഴുതി വച്ചത് നോക്കി.
" ഡോക്ടർ. ഗ്രീഷ്ന രാകേഷ്."
" അതെ ഇതുതന്നെ. എന്തായാലും അകത്തേക്ക് ചെല്ലാം." ആനി ഗെയ്റ്റ് തുറന്ന് മുറ്റത്തേക്ക് കയറി . ഈ നിശബ്ദതയാണേൽ പേടിപ്പിക്കുന്നു. ആനി കോളിംഗ് ബെൽ അടിച്ചു കാത്തുനിന്നു.
അല്പനിമിഷത്തിനകം അറുപത് വയസ് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ വന്നു . ആനിയെ ആകെ ഒന്നുനോക്കി എന്നിട്ടു ചോദിച്ചു.
" ആരാണ് ..എന്താണ്.. വന്നത് ..?
ഡോക്ടർ..?
" ഡോക്ടർ വരുന്നതേ ഉള്ളൂ.."
" എനിക്ക് ഡോക്ടറെ ഒന്നു കാണണാരുന്നു.."
" പറഞ്ഞിട്ടു വന്നതാണോ സാധാരണ വീട്ടിൽ വച്ച് ആരേയും നോക്കാറില്ല."
"അതെ . ഇന്നലെ വിളിച്ചിരുന്നു ഇന്നു വരാൻ പറഞ്ഞു."
" ശരി അകത്തു വന്നിരുന്നോളൂ .."
" വേണ്ട ഞാൻ ഇവിടിരുന്നോളാം ."
" ശരി .."
" കണ്ടിട്ട് മെൻ്റൽ പേഷ്യൻ്റ് അല്ല .ആണെങ്കിൽ ഒറ്റയ്ക്ക് വരില്ലല്ലോ ." അവർ തന്നത്താൻ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.പോയപ്പോൾ വാതിൽ അടയ്ക്കാൻ മറന്നില്ല.
ആനി ഗെയ്റ്റിങ്കലേയ്ക്ക് നോക്കി ഇരുന്നു.അരമണിക്കൂർ കഴിഞ്ഞിട്ടും ഡോക്ടർ വന്നില്ല. വരാതിരിക്കില്ല. കണ്ടിട്ടേ പോകൂ..ഇല്ലെങ്കിൽ.. ആനിക്ക് ടെൻഷൻ കാരണം ഇരിക്കാൻ പറ്റാതായി. ..മുറ്റത്തിറങ്ങി ചെടികളുടെ അടുത്തുവരെ ചെല്ലും വീണ്ടും വന്ന് ഇരിക്കും .
ആനിയുടെ പ്രവർത്തിയെല്ലാം അകത്തുനിന്നും ആ സ്ത്രീ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
" ഇനി മോളെ വിളിക്കാം .ഊണുകഴിഞ്ഞു ഒന്നു മയങ്ങാൻ പോയതാ .പോകുമ്പോൾ തന്നോടു പറഞ്ഞതാണ് ഇന്ന് എന്നെകാണാൻ ഒരാൾ വരും വരുമ്പോൾ വിളിച്ചാൽ മതി എന്ന്."
" ഡോക്ടർമാർക്കും വിശ്രമം വേണ്ടേ. ..പാവം ൻ്റെ കുട്ടി.. "
അവർ ഡോക്ടറുടെ മുറിയിൽ എത്തി.
" മോളെ..മോളെ..എണീക്ക് ..നീ പറഞ്ഞയാൾ കാണാൻ വന്നിട്ടുണ്ട്. "
" നേരോ അപ്പച്ചി.. ഇപ്പോൾ വന്നതേ ഉള്ളോ?
" അല്ല അര മണിക്കൂർ ആയിട്ടുണ്ടാവും .."
" വിളിക്കാരുന്നില്ലേ അപ്പച്ചി ..നല്ല ക്ഷീണം അതാ ഒന്നുകിടക്കാമെന്നുവച്ചത്.
ശ്ശോ... കാത്തിരുന്ന് മടുത്തിട്ടുണ്ടാവും .അപ്പച്ചി ആവരോട് വരാൻ പറയ്..ഞാൻ മുഖം കഴുകട്ടെ."
" ശരി.. ഞാൻ ആകുട്ടിയെ വിളിക്കാം "
..... ..... ..... ..... ...... ......
"സമയം ഒരുപാട് ആയല്ലോ ഡോക്ടർ ഇനി വരാതിരിക്കുമോ..? ആനി ഗെയ്റ്റിങ്കലേയ്ക്ക് നോക്കിയിരുന്നു.
" അകത്തേക്ക് വന്നോളൂ..ഡോക്ടർ വിളിക്കുന്നു.."
ആനി ഞെട്ടിപ്പോയി.
കുറച്ചു മുമ്പ് തന്നോടു സംസാരിച്ച സ്ത്രീ.താൻ വന്നതിനുശേഷം ആരും ഗെയ്റ്റു കടന്ന് വന്നിട്ടില്ല. ഇനി വേറെ വഴി ഉണ്ടോ.. ഇനി ഡോക്ടർ അകത്തണ്ടായിട്ടും ഇവർ തന്നോട് കള്ളം പറഞ്ഞതാണോ..ആവും .
" വരൂ.." അവർ വീണ്ടും പറഞ്ഞു.
ആനി അവരുടെ പിന്നാലെ അകത്തേക്ക് നടന്നു..
" ഇവിടെ ഇരുന്നോളു...ഇപ്പോൾ വരും "
ആനി അവിടെ കണ്ട കസേരയിൽ ഇരുന്നു.ആനി മുറിയാകെ ഒന്നുകണ്ണോടിച്ചു
ഒരു ചെറിയ മുറി മൂന്ന് കസേരയും ഒരു മേശയും പിന്നെ അലമാരി നിറയെ ബുക്സും .
" അപ്പച്ചി ..രണ്ടു കപ്പ് ചായയെടുത്തോളൂ.." അകത്തുനിന്ന് ഇമ്പമാർന്ന ശബ്ദത്തിൽ ആരോ പറഞ്ഞു. ആരെന്നറിയാൻ ആനി വാതിക്കലേയ്ക്ക് നോക്കി .
ചുരിദാർ ഇട്ട് മുടി ബോബ് ചെയ്ത ഒരുകുട്ടി ചിരിച്ചു കൊണ്ട് തൻെറ അടുത്തേക്ക് വരുന്നു.
ആനി എണീറ്റു.
ഡോക്ടർ..?
" അതേ ഞാനാണ്.. ഇരിക്ക് .സോറി..ഞാനൊന്ന് മയങ്ങിപ്പോയി .."
ആനി വിശ്വാസം വരാത്തപോലെ നോക്കി നിന്നു.
" പറയൂ.. എന്താണ് എന്നെ കാണണം സഹായിക്കണം എന്നുപറഞ്ഞത്. " ഡോക്ടർ ചോദിച്ചു.
"എങ്ങനെ പറയണം എവിടെ തുടങ്ങണം എന്നറിയില്ല.."
" എങ്ങനെ പറഞ്ഞാലും എവിടെ തുടങ്ങിയാലും സത്യമേ പറയാവൂ.. എല്ലാം പറയണം .അതേ വേണ്ടൂ .."
" അത്... ഡോക്ടർക്ക് എന്നെ കുറച്ചു നാൾ എന്നെ ഡോക്ടറുടെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കാമോ..?
" ങേ ..അതെന്തിന് .. ചേച്ചിക്ക് അങ്ങനൊരു പ്രോബ്ലം ഉള്ളതായി എനിക്കു തോന്നുന്നില്ല."
അല്ല ഡോക്ടർ .അധികം താമസിയാതെ ഞാൻ ആ അവസ്ഥയിൽ എത്തും. അപ്പോൾ എൻ്റെ കാര്യങ്ങൾ പറയുന്നത് മറ്റുള്ളവർ ആവില്ലേ ..അവർക്കറിയാത്ത കാര്യങ്ങൾ ഡോക്ടർ എങ്ങനെ അറിയും . "
ഗ്രീഷ്ന ഒന്നു ചിരിച്ചു.
" ഓക്കെ.. ചേച്ചി പറയു.."
" ഞാൻ പറയുന്നത് കേൾക്കണം എന്നിട്ട് എൻ്റെ മനസ്സിൽ നിന്ന് ഞാൻ സ്നേഹിക്കുന്നയാളെ മായ്ച്ചു തരണം .ഒരിക്കലും പരസ്പരം കണ്ടാൽ തിരിച്ചറിയാത്ത വിധം ."
" ആദ്യം പറയൂ.. എന്നിട്ട് വേണ്ടത് ചെയ്യാം ചേച്ചിയുടെ മനസ്സിൽ ഉള്ള എല്ലാക്കാര്യങ്ങളും പറയണം എനിക്ക് ചെയ്യാൻ പറ്റുന്നത് .ഞാൻ ചെയ്യും ."
" മൂന്നു വർഷം മുന്നെ. അതായത് എനിക്ക് ജോബ് കിട്ടിയവർഷം . ഞാൻ ബിഎഡിനു പഠിച്ചിരുന്നപ്പോൾ എൻ്റെ ഫ്രണ്ട് ആശയുടെ സഹോദരൻ അശോകും ഞാനും പരിചയത്തിൽ ആവുകയും പ്രണയത്തിൽ ആവുകയും ആയി. അങ്ങനെ ഇരിക്കുമ്പോൾ ആണ് എനിക്ക് ജോലിആകുന്നത് . ഒരുപാട് സന്തോഷിച്ചാണ് ജോലിക്കെത്തിയത്. എൻ്റെ സഹപ്രവർത്തകയും റൂംമേറ്റുമായിരുന്നു കാവ്യ .
" ഞങ്ങൾ നല്ല കൂട്ടുകാർ ആവാൻ അധികംനാൾ വേണ്ടിവന്നില്ല. എന്തും തുറന്നു പറഞ്ഞിരുന്നു . എന്നു ഞാൻ വിശ്വസിച്ചു.
മിക്കവരുടെയും കോൾ വന്നിരുന്നു അവൾക്ക് .ആരെന്നുചോദിച്ചാൽ ഫ്രണ്ടാണെന്നും വീട്ടുകാർ ആണെന്നും പറയും .അതുഞാൻ വിശ്വസിച്ചു.എന്നാൽ ഏതോഒരു കോൾ വരുമ്പോൾ അവൾ വല്ലാതെ സന്തോഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
എനിക്ക് അതിൽ എന്തോ പന്തികേട് തോന്നി.
" കാവ്യേ ..ആരുടെ കോൾ ആണ് നിന്നെ ഇത്രയധികം സന്തോഷിപ്പിക്കുന്നത്."
" എൻ്റെ ഫ്രണ്ടാ ആനീ..വെറും ഫ്രണ്ടല്ല ചങ്ക് ഫ്രണ്ട് .."
" വെറും ഫ്രണ്ടല്ലാന്ന് എനിക്കും മനസിലായി. ഈ ചങ്ക് ഫ്രണ്ട് മറ്റാരേലും ആയി മാറുമോ.."
" ഒന്നു പോ..ആനി.." .കാവ്യയുടെ മുഖം ചുവന്നു .
അശോക് എന്നെ ദിവസം ഒന്നെങ്കിലും വിളിക്കും . അങ്ങനെ ഒരുദിവസം അശോക് വിളിച്ചപ്പോൾ ഞാൻ കാവ്യയെപ്പറ്റി പറഞ്ഞു.
" എടീ നീ പറഞ്ഞ കാവ്യ എൻ്റെ ഫ്രണ്ടാണ്
ഞാൻ അവളെ ഇടയ്ക്ക് വിളിക്കാറുണ്ട് .
എൻ്റെ നല്ല ഫ്രണ്ട്സിൽ അവളുംഉണ്ട്. "
" അശോക് ഇനി നീയാണോ അവളുടെ ചങ്ക് ഫ്രണ്ട്. " ഞാൻ കളിയായി ചോദിച്ചു.
" ഞാൻ ഇന്നും വിളിച്ചതേ ഉളളൂ . അവളോട് എത്ര സംസാരിച്ചാലും മതിയാവില്ല. "
"ആണോ ..ഇന്നും അവൾ പറയുന്ന ആ ഫ്രണ്ട് വിളിച്ചിരുന്നു. അപ്പോൾ നീ തന്നെയാ അവളുടെ ചങ്ക് ഫ്രണ്ട് . അശോക് അവളെ സൂക്ഷിക്കണം . "
" നീ പോ പെണ്ണേ ..അവൾ നല്ലവളാ ..തെറ്റായ ഒരു ചിന്തയും അവൾക്കുണ്ടാകില്ല."
" ഉണ്ടാകാതിരുന്നാൽ മതി .അതേ എനിക്കുവേണ്ടു.അവളെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ട് നീകാരണം അവൾ സങ്കടപ്പെടരുത്."
" നിൻെറ മനസാ ശരിയല്ലാത്തത്. "അശോക് ഇഷ്ടപ്പെടാത്ത മട്ടിൽ പറഞ്ഞു
" ഇനി ഞാനൊന്നും പറയുന്നില്ല. " ഞാൻ കോൾ കട്ടുചെയ്തു.
പിന്നെപ്പിന്നെ എനിക്ക് മെസേജ് അയയ്ക്കുന്നതും ഫോൺ വിളിക്കുന്നതും കുറഞ്ഞു.
" അതുപോലെ കാവ്യയുടെ സന്തോഷവും എങ്ങോ പോയി ."
" എന്തുപറ്റി കാവ്യേ നീ ആകെ മാറിയല്ലോ.നിൻെറ ചങ്ക് ഫ്രണ്ട് ഇപ്പോൾ വിളിക്കാറില്ലേ.."?
" വല്ലപ്പോഴും .. പക്ഷേ.."
" എന്താണ് പക്ഷേ എന്ന് . "
" അത് നിന്നോടല്ലാതെ ഞാൻ ആരോടുപറയും ചങ്ക് ഫ്രണ്ട് എന്നു ഞാൻ പറഞ്ഞെങ്കിലും അവൻ എന്റെ ജീവനാണ്. എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അവനോടൊപ്പമേ ഉണ്ടാവൂ.."
കാവ്യ ബാക്കി പറഞ്ഞതൊന്നും ആനി കേട്ടില്ല.ആരോ തൻെറ തലയ്ക്ക് കൂടംകൊണ്ട് അടിച്ചപോലെ.
"എനിക്ക് തലചുറ്റുന്നു കാവ്യേ.. "പറഞ്ഞതും ആനി തറയിൽ വീണു.
" ആനി..ആനീ.. എന്തുപറ്റി നിനക്ക് .".മുഖത്തു വെള്ളം തളിച്ചുകൊണ്ട് കാവ്യ ചോദിച്ചു.
അല്പനിമിഷത്തിനകം ആനി കണ്ണുതുറന്നു.
" ആനി എന്താടി.. മുഖം വല്ലാതായല്ലോ.."
" ഒന്നുമില്ല ..പെട്ടെന്ന് തലകറങ്ങി."
ദിവസങ്ങൾ നീങ്ങവെ അശോകിൻ്റെ പിണക്കം മാറി.
" അശോക് ..ഒരുകാര്യം ചെയ്യണം. ഇനിമുതൽ നീ അവളെ വിളിക്കരുത്. അവൾ നിന്നെ ഫ്രണ്ടായിട്ടല്ല കാണുന്നത്. അവൾ എന്നോട് പറഞ്ഞു. നീയുമൊത്തുള്ള ജീവിതം ആണവൾ ആഗ്രഹിക്കന്നത്."
" പറ്റില്ല ഒക്കെയും നിൻെറ തോന്നൽ ആണ്. "
" അങ്ങനെയെങ്കിൽ ഇനി എന്നെ വിളിക്കാതിരിക്ക് .ഞാൻ ഇനി നിനക്ക് മെസേജ് ഇടില്ല.
നിനക്ക് എന്നേക്കാൾ എല്ലാതരത്തിലും ചേരുന്നത് കാവ്യയാണ്."
" ഓഹോ..." അശോക് ഇഷ്ടപ്പെടാതെ കോൾ കട്ട് ചെയ്തു.
എന്നാൽ കാര്യങ്ങൾ അവിടംകൊണ്ട് തീർന്നില്ല
കാവ്യയ്ക്ക് കോൾ ഒട്ടു വന്നതുമില്ല. കാവ്യ ആകെ മാറി . ആരോടും മിണ്ടാറില്ല .ലീവ് എഴുതികൊടുത്ത് റൂമിൽ ഇരിപ്പായി .അവസാനം ഞങ്ങൾ അവളുടെ വീട്ടിൽ അറിയിച്ചു. അവർ അവളെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.
ഒരാഴ്ച കഴിഞ്ഞപ്പോൾ അവളുടെ ഫോണിൽ നിന്നും അവളുടെ അമ്മ എന്നെ വിളിച്ചു.
" മോളെ ഞങ്ങൾക്ക് നിന്നോട് സംസാരിക്കണം .നീ ഇവിടെ വരെ ഒന്നു വരണം . എത്രയും വേഗം ."
തുടരും....
...

