വസുന്ധര
വസുന്ധര
വസുന്ധരേ .......
നീ ഏകാകിയായെതെന്തേ....
നിൻ മിഴിയിണകൾ നനയുന്നതും
അകലങ്ങളിൽ പോയ് മറഞ്ഞൊരാ
അറിയാത്ത പ്രണയകാലവും
ഇരുൾ മൂടിയ മനസ്സിലെ ആഴങ്ങളിൽ
പതിഞ്ഞൊരാ വേദനകൾ മറക്കുന്നതിനോ ......?
നോവുന്നൊരാത്മാവിൽ എരിയുന്നൊരു ചിതയെല്ലാം
അണക്കുവാൻ ഞാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ
നിൻ ...... അരികിലായ് എന്നെയും ചേർത്തു നിർത്തുമെങ്കിൽ.
മിഴികളിൽ കണ്ണുനീർ പൊഴിച്ചു തീർത്തൊരാ
കാലമതെല്ലാം നിൻ കൂടെ ഞാനുണ്ടായിരുന്നെങ്കിൽ .
ഇനിയെന്നും നിന്നോടൊപ്പം ചേർന്നിരിക്കാൻ ....
നിന്റെ ഈറനണിയുന്നരാ
മിഴികൾ തുടക്കാൻ
എന്നു നീയെന്നെ നിൻ അരികിലായ് ചേർത്തു നിർത്തും .....
വസുന്ധരേ ...... വസുന്ധരേ
അകലങ്ങൾ കുറയ്ക്കുമൊരു അറിവിന്റെ വെളിച്ചം
തൂക്കുമോ നമ്മൾ തൻ ഇടയിലായ് ....

