വെള്ളി രോമം
വെള്ളി രോമം


എന്റെ വള്ളികുടിലിൽ പൂമ്പാറ്റകൾ
തുള്ളികളിക്കുന്നതോർത്തു ഞാൻ,
ഇന്ന് എന്റെ ഓർമകളിൽ മാത്രമായി
നിലകൊള്ളും നഷ്ട മോഹന സ്വപ്നം.
കാലം മാറുമ്പോൾ കോലം മാറാനറിയാത്ത
ഒരു പഴയ തുരുമ്പിച്ച സ്മാരകമായി ഞാനും.
ആധുനിക കാലമോ എന്നെ നോക്കി
കൊഞ്ഞനം കാട്ടുന്നു; മോഹങ്ങളില്ലാതെ
ആശതൻ ചിമിഴ് നഷ്ടമായി പോയൊരുവൻ.
മുൻപോട്ട് സഞ്ചരിക്കുവാൻ ഇനി ആകുമോ
കാൽ ചുവട്ടിലെ മണ്ണിനുറപ്പു പോരാ
പിൻപോട്ട് നടക്കുവാൻ നാഴികമണി കുറിമാനം തന്നതുമില്ല;
ഇന്നിൽ ആംശികമാകാൻ ഞാൻ പ്രാപ്തനല്ല;
വികസനം കാർന്നു തിന്നു എന്നെ.
ദൂരെയൊരു നുറുങ്ങു വെളിച്ചം എന്നെയും
കാത്തു നിൽപ്പു; ആ തേജസ്സിൽ അലിയുവാൻ
ഏകാകിയായ ആയി ഞാൻ നിലകൊള്ളുന്നു.