പ്രണയം
പ്രണയം
തളിരില പോൽ നിൻ മുന്നിൽ വിടരും സുഗന്ധമായി ഞാൻ ഇന്നു മാറിയെങ്കിൽ..
ഒരു കൊച്ചു പ്രണയത്തിൻ തൂലിക തുമ്പിൽ നിൻ മുഖചിത്രം ഒരു വരമായി മാറിയെങ്കിൽ ...
കണ്ണിൽ കത്തും നക്ഷത്ര മുല്ല തെളിയും വിളക്കായി മാറിയെങ്കിൽ .....
നിൻ പ്രണയം അതിൽ ഞാൻ എഴുതും ഒരു ചെറു പുഞ്ചിരി തൂകും കവിതായി ...
വൈഡൂര്യം പോൽ മണ്ണിൽ പൂവിട്ട പ്രണയം തേടി ഞാൻ ഇന്നു നിൻ മുന്നിൽ ഒരു നിഴൽ പോൽ വന്നു നിൽക്കെ.....
പ്രകൃതിതൻ സൗന്ദര്യം ഇന്നും കണ്ണിൽ ഒരു കാണാ ചിപ്പി പോൽ .......
അത് എന്നും മനസ്സിൽ കുളർമഴയായി പെയ്യുന്നു നിൻ ഓർമകളാൽ.....
ഒരു സ്വപ്നത്തിൻ ചിറകിൽ വിരിയുന്ന പൂക്കൾ തേടി അലയും വണ്ടായി ഞാൻ ഇന്നു നിൻ മുന്നിൽ .....

