പ്രകൃതിയുടെ പ്രണയം
പ്രകൃതിയുടെ പ്രണയം


എന്തിനോ കാത്തിരിപ്പൂ ഇനിയും
അന്തിയോളം മാത്രമെൻ ജീവിതം
വെയിലേറ്റു വാടുമീ കൊച്ചുപൂവിനെ
കൈകളാല്‍ വാരിപ്പുണർന്നു നീ
സുഗന്ധമില്ലെന്നാകിലും എന്നിലെ
സൗന്ദര്യം നീ മണത്തറിഞ്ഞു
മധു തേടി അലയാതെ നീയെന്‍
മനതാരിൻ മധു നുകര്‍ന്നൂ
കൊഴിയാതെ വയ്യെനിക്കെങ്കിലും
കഴിയില്ല നിന്നെ മറക്കാന്‍
എന്തിനോ കാത്തിരിപ്പൂ ഇനിയും
അന്തിയോളം മാത്രമെൻ ജീവിതം
പാഴാക്കുവതെന്തിനോരോ ഞൊടിയും
അഴകുള്ള പൂവിനെ തേടുക നീ