ഒരു വിതുമ്പൽ
ഒരു വിതുമ്പൽ


ഒടുവിലാ സന്ധ്യയും മാഞ്ഞു ...
ആ മരച്ചോട്ടിൽ ഞാൻ ഏകനായ്
ഒരു വാക്ക് മിണ്ടീല എന്നാകിലും സഖീ
ഓർമകളിൽ നിന്മുഖം മാത്രം
നിശയുടെ നിഴലിൽ ഞാൻ നിൽക്കെ
നിലാവ് പോലെ വന്നു നീ
രാത്രിമഴ പാടുമ്പോൾ
താളമായി വന്നു നീ
ധനുമാസകുളിരിൽ
ഇളംവെയിലായി നിന്നു നീ
ഈണം മറന്നോരെൻ പാട്ടിൽ
ഈറനണിഞ്ഞ നിൻ മിഴികൾ
ഇനി വരില്ലെങ്കിലും സന്ധ്യേ
മായിലൊരു നാളും നീ
ഒടുവിലാ സന്ധ്യയും മാഞ്ഞു ...
ആ മരച്ചോട്ടിൽ ഞാൻ ഏകനായ്
ഒരു വാക്ക് മിണ്ടീല എന്നാകിലും സഖീ
ഓർമകളിൽ നിന്മുഖം മാത്രം