STORYMIRROR

Arjun K P

Romance Fantasy

3  

Arjun K P

Romance Fantasy

പ്രിയസഖി

പ്രിയസഖി

1 min
188

 


പൊഴിയും പൂമാരിയിൽ 

ഒഴുകാം പൂഞ്ചോലയിൽ 

മലരേ നിൻ നാണമായ്…


മഴയിൽ നീർത്തുള്ളിയായ് 

തനുവിൽ തഴുകീടവേ 

പ്രണയം പുൽകീടുമോ… 


അലിയും ഹിമബിന്ദുവിൽ 

ഹൃദയം തന്നീടുമോ 

കുളിരിൽ ഒന്നാകുവാൻ... 


അലസം നിൻ മിഴികളിൽ 

നനയാമൊന്നായിടാൻ 

പ്രണയം പെയ്തീടുമോ… 


ഒഴുകാം തേൻതുള്ളിയായ്  

ചഷകം പകരുന്ന നിൻ 

അധരം മൃദുലമായോ… 


കരളിൽ പൂത്തുമ്പിയായ് 

ഉയരാനേറെ ദൂരം 

സഖിയായ് കൂടെ വരുമോ… 



Rate this content
Log in

Similar malayalam poem from Romance