ഒരിടം
ഒരിടം
കരുതണം അവൾക്കായ് ഒരിടം
മാറണം അവളുടെ കരുത്തായ്
കരങ്ങൾ വാത്സല്യത്തണലാകണം
അറിയണം അവളുടെ മനം
നനയണം അവൾ നനഞ്ഞ മഴ
മിഴി രണ്ടിലും കനവുകൾ
അവൾ നെയ്യുമ്പോൾ
പുതു ചായങ്ങൾ നൽകണം
ആകാശപരവതാനിയിൽ
തെളിഞ്ഞ ചിത്രത്തെ
സ്നേഹം കൊണ്ട് പൊതിയണം
നീ, അവൾക്കൊപ്പം
എന്നും ഉണ്ടായിരിക്കണം
അവൾ എഴുതിയ വരികളിൽ
അവൾ വരച്ച ചിത്രത്തിൽ
ജീവനായി കലരണം
ഏറെ നേരം ചേർന്നിരിക്കണം
ഏറെ കാലം ഒരുമിച്ചിരിക്കണം
കുറെയേറെ ചിരിച്ചിരിക്കണം

