STORYMIRROR

Arjun K P

Romance

3  

Arjun K P

Romance

നീയാം താരകം

നീയാം താരകം

1 min
188


നീയാം താരകം 

തെളിയും രാവിതിൽ 

എന്നിൽ ഓർമ്മകൾ 

പെയ്യുന്നിതാ മൗനമായ്….

 

ഓരോ മാത്രയും 

നീയെൻ കണ്ണിലെ 

തെളിയും ചിത്രമായ്

തഴുകുന്നിതാ പ്രണയമായ്…. 


നീയാം തിരകളെൻ 

തീരം പുണരവെ

തൊട്ടുവോ ഹൃദയത്തിൻ 

ലോലമാം ചില്ലകളിൽ.... 


മഴവില്ലിന്നേഴഴകായ് 

മൃദുലമായ് നീയെന്നിൽ 

പ്രണയാമൃതമെഴുതുമ്പോൾ 

അലിയുന്നു നാം നമ്മിൽ....



Rate this content
Log in

Similar malayalam poem from Romance