Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Binu R

Drama Inspirational

3  

Binu R

Drama Inspirational

കവിത:കടലാഴങ്ങൾ. രചന :ബിനു R

കവിത:കടലാഴങ്ങൾ. രചന :ബിനു R

1 min
155



കവിത തൻ സാഗരത്തിൻ

കരയിൽ നിന്നു ഞാൻ നിർന്നിമേഷനായി

നോക്കി നിന്നീടവെ,

അരികിന്നടിയിൽ തെളിഞ്ഞിരിക്കുന്നൂ 

വെളുത്തമണൽത്തരികളാകും

ഒറ്റവരിക്കവിതാ ശകലങ്ങളും

ചെറുമീനുകളും ശംഖുകളും!


മുട്ടോളമെത്തും കടലിലേക്കിറങ്ങിച്ചെല്ലും

വേളയിലറിയാം തിരകൾ തിരിച്ചു

പിൻവാങ്ങീടുമ്പോൾ,കാലിന്നടിയിൽ

നിന്നിറങ്ങിപ്പോകും മണൽമേലാപ്പുകൾ,

ചെറുതരിപ്പോടെ!


വെൺകൊറ്റക്കുടചൂടും അഴകിനേയു -

മമ്പരപ്പിക്കും പവിഴപ്പുറ്റുകളുണ്ടെന്നു

ചൊല്ലുന്നൂ മുങ്ങാംകുഴിയിട്ടുവന്നുകയറും

മഹാമേരുക്കളാം കവികുലോത്തമന്മാർ.... !


ഞാനുമൊന്നൊരുങ്ങുന്നൂ സാഗരത്തിൻ

മടിത്തട്ടിൽ മനോഹരങ്ങളാം

പവിഴപ്പുറ്റിന്നിടയിൽ നിന്നും, ചന്തമിയലും

ഒരു പവിഴം തന്നെ നേടുവാൻ... !

         



Rate this content
Log in