STORYMIRROR

Jitha Sharun

Abstract Fantasy

3  

Jitha Sharun

Abstract Fantasy

കറുപ്പ്

കറുപ്പ്

1 min
214

കറുപ്പിന് ഏഴഴക് 

കൺമഷി എഴുതും 

കണ്ണുകൾ കഥപറയുന്നൊരു 

കറുപ്പ് .. 

ആകാശം മഴക്കാറ് ചൂടുമ്പോൾ 

തേടി വന്നൊരു നിറം 

കറുപ്പ് 



കറുത്ത സ്ലേറ്റിൽ എഴുത്ത് 

പഠിച്ചൊരു കുട്ടിക്ക് 

കൂട്ട് കൂടും നിറം 

കറുത്ത മുടി മെടഞ്ഞ് 

സുന്ദരി വെളുത്ത പൂക്കൾ ചൂടി 

വെളുത്ത പൂക്കൾ തേടി 

കരിവണ്ടു മൂളി പാട്ടു പാടി പറന്നു 

കറുത്ത പൂച്ച ഇരുണ്ട ഇടനാഴി തേടിയലഞ്ഞു 


ഇരുണ്ട വാനം മഴ പെയ്തൊഴിഞ്ഞു 

കരിമ്പന കാട്ടിൽ കൂമൻ കണ്ണ് തുറന്നു 

ഇരുൾ വിഴുങ്ങിയ സ്വപ്നങ്ങൾ 

തേടി നടന്നവൻ 

പടിഞ്ഞാറെ കായൽ പരപ്പിൽ

കരിമീൻ തേടി തുഴഞ്ഞു 

 പുടവ വാങ്ങി ഉടുത്ത 

പെൺകൊടി കറുത്ത മനസുകൾ 

മാറ്റി പറഞ്ഞു 

"കറുപ്പിന്നു ഏഴഴക് "



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Jitha Sharun

Similar malayalam poem from Abstract