Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sangeetha S

Tragedy

3.4  

Sangeetha S

Tragedy

കൊഴിഞ്ഞ ഇല

കൊഴിഞ്ഞ ഇല

1 min
308


തിരിയിട്ട വിളക്കിൻ്റെ വെളിച്ചമോ

അതാ, അങ്ങു ദൂരെ ഞാനാം താരകം

മിന്നിമറയുന്നുവോ? 


നീയാം തിര കടലിനോടടക്കുന്നു

നിന്നിലെ നനവുകൾ ഈ

തീരത്തടിയുന്നുവോ? 


ഒരു തൂവൽ നിനക്കായ് നൽകുവാൻ

കൊതിച്ചെൻ്റെ ജീവനും ഇരുളി-

ലേയ്ക്കു പോയ്മറയുന്നു… 


ഒരു നോക്കു കാണുവാൻ കൊതിക്കുന്നു

നീറുന്നൊരീയെൻ്റെ ഹൃദയവും..

ഇനിയില്ല ഞാനെന്ന രാഗ൦


നിൻ മിഴികൾ ചൊല്ലി-

ത്തരുന്നതറിയുന്നു ഞാൻ.. 

പ്രിയേ, കരയല്ലേ നീ


നൽകിടുന്നു ഞാനെന്റെ ഹൃദയം., 

നിൻ വിളിക്കപ്പുറം കാതോർക്കുവാൻ

ഞാനില്ല: മങ്ങുകയാണെൻ്റെ കണ്ണുകൾ


ഒലിക്കുന്നൊരീ നീർച്ചാലിനാൽ... 

ദിശമാറി ഋതുമാറി നിനക്കായ്

ഒരു ജന്മം ഞാൻ വന്നിടാം… 


Rate this content
Log in