Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Ajayakumar K

Inspirational Others

3  

Ajayakumar K

Inspirational Others

ചന്തം

ചന്തം

1 min
282


നിഴലുകൾക്കെന്തൊരു ചന്തമിന്ന്

നിഴലുകളുടെ രൂപങ്ങൾക്കെന്തു ചന്തം

മുമ്പേ ഗമിക്കുന്ന പിമ്പേ ഗമിക്കുന്ന

നിഴലുകൾ ജീവിത വഴികാട്ടിയോ


പിറന്ന കുഞ്ഞുങ്ങൾക്കെന്തു ചന്തം

ഉണ്ണിതൻ തേൻമൊഴിക്കെന്തു ചന്തം

ഉണ്ണിതൻ ലീലകൾക്കെന്തു ചന്തം

ഏറെ പഠിക്കുവാനുണ്ടെനിക്കു

ഏറെ ഗ്രഹിക്കുവാനുണ്ടെനിക്കു

ഉണ്ണിയെപ്പോലുള്ള ഉണ്ണിയായ് തീരുവാൻ

മാമക ചിത്തം കൊതിക്കുന്നു നിത്യവും


അക്ഷര തേൻകനിക്കെന്തു ചന്തം

പുസ്തക താളുകൾക്കെന്തു ചന്തം

നേരും നെറിക്കും ഇതെന്തു ചന്തം

നേരിന്റെ നേരറിവിനെന്തു ചന്തം

നേരിന്റെ നെറിയുടെ തോഴനാവാൻ

തെളിമയുടെ പാതയിൽ സഞ്ചരിക്കാൻ

കഴലുകൾ വെമ്പുന്നു മനതാരു തുടിക്കുന്നു 


Rate this content
Log in

Similar malayalam poem from Inspirational