Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract

3  

Jitha Sharun

Abstract

അമ്മ വീട്

അമ്മ വീട്

1 min
155

അമ്മ വീട്

അമ്മ വീട്ടിൽ ,

ഞാൻ എന്നും കുഞ്ഞാണ്

എന്നെ അറിയുന്നത് അവിടെത്തെ ഓരോ പുൽനാമ്പുമാണ്

കാവും ,

കാറ്റും ,

കുളവും ,

കിണറും തേടി ഞാൻ വന്നു

കാതങ്ങൾക്കപ്പുറത്ത് നിന്നു ,

കാണാൻ കൊതിച്ച പുൽച്ചാടിയും,

ആകാശം തൊട്ട തെങ്ങോലകളും എന്നെ നോക്കി ചിരിച്ചു.

ഞാൻ അവരെയും ,

എനിക്കറിയാം ഇതെല്ലാം എന്റെ

സ്വർഗമാണെന്ന് ..

നിറഞ്ഞ സ്വർഗം ..

മറുപുറം ,

“ ഇനി നീ എന്നു പോകും തിരികെ”

എന്ന ചോദ്യം ..

പോകണം പോകാതെ വയ്യ..

ഇനിയും ഒരു ചോദ്യം,

“ നീ അവധിക്കു ഇവിടെത്തന്നെ ആണോ”

“ അതെന്തെ സ്വന്ത൦ വീടില്ലെ”

“കെട്ടിച്ച പെണ്ണല്ലേ നീ”

“ഇവിടെ ഇങ്ങനെ”

ഇങ്ങനെ , ഇങ്ങനെ..

എങ്കിലും,,

ചോദ്യങ്ങൾക്കപ്പുറം

കൂർത്ത നോട്ടങ്ങൾക്കപ്പുറം

അമ്മവീട് എന്നെ വാരിപ്പുണർന്നു

Rate this content
Log in

Similar malayalam poem from Abstract