Hibon Chacko

Drama Thriller

2.9  

Hibon Chacko

Drama Thriller

സംരക്ഷണം (ഭാഗം - 1)

സംരക്ഷണം (ഭാഗം - 1)

3 mins
598


» » »


സമയം പാതിരായോടടുത്തിരുന്നതിനാൽ ഹാളിലെ ചാരുകസേരയിൽ ഇരുന്ന് വീണ മയങ്ങിയിരുന്നു. പെട്ടെന്ന് മെയിൻ ഡോറിലൊരു മുട്ടുകേട്ട് അവൾ തന്റെ കണ്ണുകൾ തുറന്നു. നിറവയറുമായി വളരെ പതിയെ അവൾ ആ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു. ശേഷം, അതിന്റെ ആഘാതമെന്നോണം ബലത്തോടെ കണ്ണുകൾ ഇറുക്കി ഒന്ന് നിശ്വസിച്ചു. അവൾ മെല്ലെ നടന്നു ഡോർ തുറക്കുന്നതുവരെ സ്വരങ്ങളൊന്നും ഉണ്ടായില്ല, പുറത്തു നിന്നും.


"ഉറങ്ങിയായിരുന്നോ...?"

മുഖത്ത് ചിരിയോടെ ചോദ്യമുന്നയിച്ചു ഡോറിൽ നിൽക്കുകയായിരുന്ന തന്റെ ഭർത്താവു അർജ്ജുനെ കണ്ടതോടെ പതിവ് സന്തോഷം വീണയുടെ മുഖത്ത് പ്രസരിച്ചു തുടങ്ങി.

"കൊഞ്ചം..."

ഒരു ഗർഭിണിയുടെ ക്ഷീണത്തോടെയും മയക്കത്തിലായിരുന്നതിന്റെ ആലസ്യത്തോടെയുംകൂടി മുഖത്ത് ചിരിയോടെ വീണ മറുപടി നൽകി. നിന്നിടത്തു നിന്നു കൊണ്ടു അർജ്ജുൻ അവളെ അല്പസമയം നോക്കി, കണ്ണുകളെടുക്കാതെ. ചിരിയോടെയുള്ള ആ നില്പ്പിനൊടുവിലായി അവൻ പറഞ്ഞു;

"ഐ...ലവ്...യൂ..."

തന്നെനോക്കി ഇനിയും അർജ്ജുൻ അവിടെത്തന്നെ നിൽക്കാനുള്ള ഭാവമാണെന്നുകണ്ട വീണ പറഞ്ഞു;

"ഉള്ളെ വാ... സാപ്പാട്‌ ഇറിക്ക്."

   

ഇത്രയും പറഞ്ഞശേഷം അവൾ പതിയെ തിരിഞ്ഞു നടന്നു. അവൻ അകത്തേക്ക് കയറി മെയിൻ ഡോർ ലോക്ക് ചെയ്ത ശേഷം അവളെ അനുഗമിച്ചു. ഹാളിന്റെ അവസാനമായി വലതുവശത്തുണ്ടായിരുന്ന ഡൈനിങ് ടേബിളിൽ അവൻ ചെന്നിരുന്നു. അപ്പോൾ, മുന്നിലുള്ള കിച്ചണിലേക്ക് ലക്ഷ്യം വെച്ചു നടക്കുകയായിരുന്ന വീണ തിരിഞ്ഞു- കൈ കഴുകി ഇരിക്കുവാൻ ആംഗ്യഭാഷയിൽ അവനോട് ആവശ്യപ്പെട്ടു. 'ഇല്ല' എന്നർത്ഥം വരുന്നൊരു ശബ്ദം തന്റെ നാവിനാൽ പുറപ്പെടുവിച്ചു, ഇടത്തെ കണ്ണുമാത്രം അവനൊന്നു അടച്ചുകാണിച്ചു- മറുപടിയായി.

   

ഉടനെതന്നെ കിച്ചണിൽനിന്നും ഒരു കൈയ്യിൽ ചോറും മറുകൈയിൽ കറിയുമായി ഭവാനിയമ്മ മുറുമുറുപ്പോടെ അവന്റെ അടുക്കലേക്കു വന്നു. ആ വരവിൽ അവർ അവളെ തട്ടിയില്ല എന്നേയുണ്ടായിരുന്നുള്ളു. അമ്മ അടുത്തെത്തിയതും അവൻ വേഗം അടുത്തുള്ള വാഷ്ബേസണിൽ ചെന്ന് തന്റെ കൈകൾ കഴുകി. ഈ സമയംകൊണ്ട്, തനിക്കു കഴിയാവുന്ന വേഗത്തിൽ കിച്ചണിലെത്തിയ വീണ ഒരു പ്ളേറ്റും ഗ്ലാസ്സുമായി തിരികെ അർജ്ജുനടുത്തെത്തി.


ഭവാനിയമ്മ ചോറ് വിളമ്പുന്നതിനിടയിൽ അവൻ ചോദിച്ചു:

"'അമ്മ ഇത്ര രാത്രിയായിട്ടും ഉറങ്ങിയില്ലായിരുന്നോ....!?"

   

വേഗം മറുപാത്രത്തിലെ കറി വിളമ്പിയതല്ലാതെ മറ്റൊന്നും മറുപടിയെന്നോണം ഭവാനിയമ്മയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അവൻ കഴിച്ചു തുടങ്ങിയപ്പോഴേക്കും അല്പം മാറി ടേബിളിനടുത്തു നിലയുറപ്പിച്ചിരുന്ന വീണ പതിയെ അവന്റെ ചാരെ വന്നു നിന്നു. അപ്പോഴേക്കും, തിരികെ നടക്കുന്നതിനിടയിൽ അമ്മ അല്പം ശബ്ദമുയർത്തി പറഞ്ഞു, തിരിഞ്ഞു നോക്കാതെ:

"ഞാൻ പെറ്റുവളർത്ത മകനോട് എനിക്കിത്തിരി കരുതലും സ്നേഹവും ബാക്കിയുണ്ട്."

   

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും, കിച്ചണിന്റെയും ഹാളിന്റെയും സൈഡിലായുള്ള തന്റെ റൂമിൽ കയറി വാതിലടച്ചിരുന്നു ഭവാനിയമ്മ. ഉടനെ അവൻ കഴിപ്പ് നിർത്തി വീണയുടെ മുഖത്തേക്ക് നോക്കി. അവൾ ഉടനെ അവനു ഗ്ലാസ്സിലേക്ക് വെള്ളം പകർന്നുകൊടുത്തു, 'ഞാൻ പിണങ്ങി' എന്നർത്ഥം വരുന്ന തമാശകലർത്തിയ മുഖഭാവം പ്രകടമാക്കിക്കൊണ്ട്. അവന്റെ മുഖത്ത് ആദ്യത്തേതു പോലുള്ളൊരു ചിരി പ്രത്യക്ഷമായി. കൂടെ അവൻ കഴിച്ചുതുടങ്ങി.

   

ഭക്ഷണം പൂർത്തിയാക്കി കൈകൾ കഴുകിയതോടെ തോർത്തുമായി ചാരെയെത്തിയ അവളുടെ നെറ്റിയിലേക്ക് തന്റെ നെറ്റി ചേർത്ത് മുട്ടിച്ചുകൊണ്ടു അവൻ കൈകൾ തുടച്ചു. ശേഷം തോർത്ത് അവിടെയുണ്ടായിരുന്നൊരു ചെയറിലേക്കിട്ട് തന്റെ പത്നിയെ വലതുകരത്താൽ തന്നോട് ചായ്ച്ചു തങ്ങളുടെ റൂം ലക്ഷമാക്കി പതിയെ അവൻ നടന്നു.

   

മുകളിലത്തെ നിലയിലേക്ക് തന്നോടൊപ്പം ബുദ്ധിമുട്ടി സ്റ്റെപ് കയറുന്ന വീണയോടായി അവൻ പറഞ്ഞു, പതിയെ:

"സോറി..."

അവൾ ഒന്നുകൂടി അവനോടു ചായ്ഞ്ഞു നടത്തത്തിനിടയിൽ പറഞ്ഞു:

"ഒരേ അട്ടഹാസമായിരുന്നിടിച്ച്‌. വന്ത്... ഹാഫ്-ആൻ-അവർ മുന്നാടിതാൻ എൻ പക്കത്തുനിന്ന് പോയിടിച്ച്‌."

മറുപടിയായി അവൻ അവളെ നോക്കി പറഞ്ഞു:

"ഒന്നാമത് നീയൊരു തമിഴത്തി. നിറം അല്പം കറുത്തും. ഈ അറുപത്തഞ്ചാം വയസ്സിലും ഭവാനിയമ്മ വെളുത്തു ബ്യുട്ടിയായി ഇരിക്കുവല്ലേ..."

തമാശകലർന്ന പിണക്കഭാവത്തിൽ സ്റ്റെപ് കയറത്തന്നെ അവൾ മറുപടി നൽകി:

"ഉന്നെമാതിരി പുള്ളയെ കെടക്കമാട്ടെ, എൻ പയ്യ എന്നുടെ നിറത്തിലെയിറുക്കും!"   

അപ്പോഴേക്കും സ്റ്റെപ് കയറി മുകളിലെ നിലയിലേക്ക് എത്തിയിരുന്നു ഇരുവരും. അവളെ അല്പമൊന്നകറ്റിപ്പിടിച്ചു തമാശകലർന്ന ദേഷ്യഭാവത്തോടെ അവൻ മറുപടി തുടങ്ങി;

"പയ്യൻ വേണ്ട എനിക്ക്... പയ്യത്തി മതി... എനിക്ക്. ദേ... പെണ്ണെ, പെണ്ണിനെത്തന്നെ പെറ്റുകൊള്ളണം. ഇല്ലേൽ അമ്മായിയമ്മയുടെ പോര് ഞാനങ്ങു ഏറ്റുപിടിക്കും. പറഞ്ഞേക്കാം..."

ഉടനെവന്നു പതിവുപോലെ വീണയുടെ മറുപടി:

"ഏ... അന്ത ഭവാനിയമ്മ ഉന്നെ പെത്തെ...!? ഉനക്ക് ബദലാ യെതാവത് പൊമ്പിളെയെപെത്തിരിക്കകൂടാതാ അന്ത കിയവി...!?"

   

റൂമിനു മുന്നിലായെത്തിയിരുന്നു അവർ. ഉടനെ അർജ്ജുൻ അവളെ നോക്കി പറഞ്ഞു;

"എനിക്ക് നിന്നെ വേണം. നിന്റെ കൊച്ചിനെ വേണം."

ശേഷം റൂമിലേക്ക് കയറുവാൻ തലയുപയോഗിച്ചു, അവൻ ആംഗ്യം കാണിച്ചു അവളോട്. ഡോർ തുറന്നശേഷം റൂമിൽ കയറി അവൾ ബെഡിൽ പതിയെ ഇരുന്നു, പിറകിലേക്ക് കൈകൾ ഉറപ്പിച്ചുകൊണ്ട്. അർജ്ജുൻ അവളുടെ പിറകിലായി, തന്റെ നേരെ മിററിൽ പോയി ഷർട്ടഴിച്ചുകൊണ്ട് പറഞ്ഞു;

"ഇന്നുകൊണ്ടെല്ലാം അവസാനിച്ചു. നാളെ തിരിച്ചു ജോയിൻ ചെയ്യേണ്ട ദിവസമല്ലേ...?"

മറുപടിയായി അനക്കമില്ലാതെ അവൾ പറഞ്ഞു;

"സറിയാ തൂങ്ക്. കാളയിലെ ഡ്യൂട്ടിക്ക് പോകലാം."

ചിരിയോടെ, പാതി തുറന്നിട്ട ഷർട്ടുമായി അവൻ തിരിഞ്ഞു നിന്നു ചോദിച്ചു:

"ആര്... നീയോ...!? നീയും പോരുന്നുണ്ടോ...."

അവൾ മെല്ലെ എഴുന്നേറ്റശേഷം പതിയെ അവന്റെ അടുക്കലെത്തി ഷർട്ട് തന്റെ കൈകളാൽ ഊരുവാൻ തുടങ്ങുമ്പോൾ പറഞ്ഞു:

"നാണല്ലാ... ഊ അപ്പ... സത്തുപോയ അന്ത വാദ്ധ്യാർ..."

അടക്കത്തിലായുള്ള ഈ മറുപടി കേട്ടതോടെ, ചിരിയോടെ തന്റെ പാന്റുകൂടി അവൻ ഊരി മാറ്റിയിട്ടു. ശേഷം ബെഡിലേക്ക് ചാടിക്കയറിക്കിടന്നു. അവൾ ഷർട്ടുമായി തിരിഞ്ഞു ടേബിളിൽ ഉണ്ടായിരുന്ന എ.സി. യുടെ റിമോട്ടെടുത്തു ഓൺ ചെയ്തു. പിന്നെ ഷർട്ട് വാഷ്‌ബിന്നിലിട്ടു.

   

എ.സി. പ്രവർത്തിച്ചുതുടങ്ങിയതോടെ തന്റെ ഇന്നർ-വസ്ത്രങ്ങളാൽ ബെഡിൽ കിടക്കുന്ന അർജ്ജുൻ കൈകാലുകൾ മാക്സിമം വിരിച്ചുപിടിച്ചു കിടന്നു. വീണയാകട്ടെ, തനിക്കായുള്ള ചാരുകസേരയിൽ മെല്ലെ ഇരുന്നശേഷം പിറകിലേക്ക് ചായ്ഞ്ഞു. കുറച്ചുസമയം ആ റൂമിലാകെ നിശബ്ദത പടർന്നു. അപ്പോഴേക്കും അവൻ ചെരിഞ്ഞു, ബെഡിനടുത്തായി ഭിത്തിയിലുള്ള ഒരു സ്വിച്ചമർത്തിയതോടെ റൂമാകെ അന്ധകാരവൃതമായി. അവൻ മെല്ലെ, ബെഡ്‌ഡിനോട് ചേർന്നുള്ള വീണയുടെ ചാരുകസേരയോട് പറ്റെ നീങ്ങിച്ചെന്നു കിടന്നു, പതിവുപോലെ; അവളുടെ ഒരു ചെറിയ ചലനംപോലും തന്റെ ഉറക്കത്തെ നഷ്ടപ്പെടുത്തുവാനായി.

   

തന്റെ കണ്പോളകൾകൂടി അവനെ ഇരുട്ടിലാഴ്ത്തിയതോടെ സ്വപ്നത്തിലേക്കെന്നപോലെ അവന്റെ മനസ്സെങ്ങോ ചലിച്ചു.


» » »

   

പഞ്ചനക്ഷത്ര ഹോട്ടലിന്റെ മൂന്നാം നിലയിലെ റൂമിൽ വിൻഡോയിലൂടെ താഴേക്കു നോക്കി നിൽക്കുകയായിരുന്നു പാർവ്വതി. മാനമാകെ രാത്രിയുടെ യാമങ്ങൾ പടർന്നുകിടക്കുമ്പോഴും താഴെ ഹോട്ടലിന്റെ സ്വിമ്മിങ്‌പൂളിൽ, ചുറ്റും പ്രകാശിക്കുന്ന ലൈറ്റുകളുടെ അകമ്പടിയിൽ, കുറച്ചു മദാമ്മമാർ നീന്തി രസിക്കുകയായിരുന്നു. ഗംഭീരമായി നടന്ന വിവാഹത്തിന്റെ ക്ഷീണം രാത്രിയായിട്ടും അവളെ വിട്ടുമാറിയിരുന്നില്ല. ഹരി ചെറുതായൊന്നു മയങ്ങിയ സമയം മുതൽ റൂമിലെ ലൈറ്റുകളണച്ച് ഇങ്ങനെ നിൽക്കുന്ന നിൽപ്പ് ഇപ്പോൾ അവളെ, തന്റെ സ്വന്തം ഗ്രഹത്തിൽനിന്നും പറിച്ചുമാറ്റപ്പെട്ടതിന്റെ നിശ്ശബ്ദതയിലേക്കെത്തിച്ചിരിക്കുന്നു. കണ്ണുകൾ കാണുന്ന കാഴ്ചകൾ മനസ്സിലെത്താതെ പോകുന്ന നിമിഷങ്ങൾ മെല്ലെ നീങ്ങിക്കൊണ്ടിരുന്നത്‌ അവൾ അറിഞ്ഞിരുന്നില്ല.


"ഇറ്റ്സ് റ്റൂ:തേർട്ടി മോർണിംഗ് ബേബീ..."

വളരെ അച്ചടക്കത്തോടെ പതിഞ്ഞ സ്വരത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ട്, ഹരി അവളുടെ ഷോള്ഡറുകളിൽ തന്റെ കൈവെള്ളകൾ വെച്ചുകൊണ്ട് പതുക്കെ മസ്സാജ് ചെയ്തു അവളോട് ചേർന്ന് നിന്നു.

അവൾ തന്റെ ഇരുകൈകളും വിൻഡോയിലെ ഇഴകളിൽ പിടുത്തമിട്ടു. ശേഷം അവരണ്ടും ബലത്തിൽ ഇറുക്കി.


തുടരും...


Rate this content
Log in

Similar malayalam story from Drama