STORYMIRROR

Jitha Sharun

Drama Fantasy

3  

Jitha Sharun

Drama Fantasy

ഒരു തെരെഞ്ഞെടുപ്പ് വസന്തത്തിന്റെ ഓർമക്ക്

ഒരു തെരെഞ്ഞെടുപ്പ് വസന്തത്തിന്റെ ഓർമക്ക്

2 mins
365

ആകാശവും ഭൂമിയും തണുത്ത കമ്പളം പുതച്ചിരിക്കുന്നു . ഇരുപതു വർഷങ്ങൾക്ക് മുന്പുള്ള ഡെൽഹി എങ്ങനെയോ അതുപോലെ തന്നെ. "ശ്യാം , നീ എണീക്ക് , പത്തു മണിക്ക് മീറ്റിംഗ് ഉണ്ട്. മണി ഇപ്പോ ഒൻപത് ,ഒരു മറ്റോം ഇല്ല ലെ "അരുൺ , ശ്യാമിനെ വിളിച്ചു. പിന്നെ അയാൾ കോളേജ് ഹോസ്റ്റലിന്റെ ജനലിലൂടെ താഴേയ്ക്ക് നോക്കി . ആർപ്പും ആരവവും പണ്ടത്തെ പോലെ തന്നെ . 

ഇലക്ഷൻ സമയം കോളേജ് ഉണരുന്ന സമയം ആണ് . എല്ലാ സ്ഥലത്തും കൊടിയും , തോരണങ്ങളും .. 


"ശ്യാം മനോഹർ , ഇന്ന് അന്നത്തെ പോലെ പൂർവ വിദ്യാർഥി സംഗമം അല്ല . ഇവിടെത്തെ ക്രിക്കറ്റ് സ്റ്റേഡിയം ഉത്ഘാടനം ആണ് നമ്മൾ ചെയ്യുന്നത്. നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി യിലെ ആദ്യത്തെ ഇൻറർനാഷനൽ പ്ലേയർമാരാ ഇപ്പോ നമ്മൾ …"അരുൺ പറഞ്ഞു നിർത്തിയതും , ശ്യാം എണീറ്റ് ഇരുന്നു .


"താഴെ എന്താ ബഹളം?" കണ്ണ് തുടച്ചു , സ്വെറ്റർ ശരിയാക്കി .

"ഇന്ന് ഇവിടെ ഇലക്ഷനാ , ശ്യാം , അന്ന് "മച്ചർ പാർട്ടി " പറഞ്ഞത് മറന്നോ , ഇത്രേ വേഗം ?"അരുൺ ഉറക്കെ ചിരിച്ചു ..  ശരിയാണ് . എത്രെ വേഗം ദിവസങ്ങൾ പോയത് . രോഹിത് "മച്ചാർ പാർട്ടി " ഉണ്ടാക്കിയതും "രാഹുൽ പാർട്ടിയും " എല്ലാം . തണുത്ത കാറ്റിന് വേഗം കൂടുന്ന പോലെ .. ഓർമകൾ പിറകോട്ടു പായുമ്പോൾ .. പലപ്പോഴും വേഗം കൂടി എന്നിരിക്കും "


പീറ്റർ സർ കെമിക്കൽ എൻജിനിയറിങ് ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് രാഹുലും കൂട്ടരും എത്തിയത് 

"റ്റെ ട്ടെ , ടെ , ട്ടെ , ടെ ട്ടെ , നീലപൂക്കൾ വിരിയട്ടെ ,

റ്റെ ട്ടെ , ടെ , ട്ടെ , ടെ ട്ടെ , നീലപൂക്കൾ വിരിയട്ടെ ,

റ്റെ ട്ടെ , ടെ , ട്ടെ , ടെ ട്ടെ , നീലപൂക്കൾ വിരിയട്ടെ ,.. നീല പൂക്കള് , നിന്റെ മനസ്സില് നീല പൂക്കള് ,

വോട്ട് നീല പൂവിന് .. മറക്കല്ലേ കൂട്ടരെ "


മഞ്ജുവിന് രാഹുലിന്റെ ഉറക്കെ ഉള്ള ഈ വോട്ട് ചോദിക്കൽ ഇഷ്ടമേ അല്ല . 

നീണ്ടതാടിയും, ചുരുളൻ മുടിയും മുഷിഞ്ഞ ഷർട്ടും അവൾ രാഹുലിന്റെ പാർട്ടി പോകുന്നത് വരെ തല കുനിച്ചു ഇരിക്കും . 

                                "മൂളി പാട്ടു , പാടി നടക്കും 

                                ഈ മച്ചാർ പാർട്ടിക്കു വോട്ട് 

                                ലോഹ്യ൦ കൂടും രോഹിതിന് വോട്ട് "

മഞ്ജു ആകെ ആസ്വദിച്ചത് രോഹിത് ഗുപ്തയുടെ കാംപേയ്ൻ ആണ് . "അരുൺ , മതി നിന്റെ മഞ്ജു പുരാണം .. ഞാൻ റെഡി ആയി ട്ടോ..."അരുൺ പറയുന്നതിന്നിടയിൽ ശ്യാം കുളിയും കഴിഞ്ഞു എത്തി . ഈ വരാന്തകൾ എത്ര എത്ര കഥകൾ ആണ് പറയുന്നത് .. ഒന്നാം നിലയിൽ സെമിനാർ ഹാളിൽ രാഹുൽ ഉറക്കെ പാടിയത് കേട്ടു ,


മഞ്ജു മേലന്നു പേടിച്ചു താഴേയ്ക്ക് ഓടി അരുണിന്റെ മുമ്പിൽ എത്തി . ഇപ്പോ ആ മഞ്ജു മിലിറ്ററി ഓഫീസർ ആണ് ഈറൻ കാറ്റിന് സൗരഭ്യം ഉണ്ട് ഓർമയുടെ, മറഞ്ഞ വികാര നിമിഷങ്ങളുടെ , കിനാവിന്റെ .. 


"വരുവിൻ , കൂട്ടരേ നല്ലൊരു നാളേക്കായി അണിചേരാം " 

"വരുവിൻ , കൂട്ടരേ നല്ലൊരു നാളേക്കായി അണിചേരാം "

"വരുവിൻ , വരുവിൻ.."

അരുണിനെയും, ശ്യാമിനെം വകഞ്ഞു മാറ്റി പുതിയ ഒരു പാർട്ടി കടന്നു പോയി .. 


"ഞങ്ങളെ ലോകോത്തര ക്രിക്കറ്റ് കളിക്കാർ ആക്കിയത് , നമ്മുടെ കോളേജ് ആണ് പഠിപ്പിനൊപ്പം, നിങ്ങളുടെ ഉള്ളിലെ കഴിവിനെ 

തിരിച്ചറിയാൻ ഈ കലാലയം സഹായിക്കും ,ഇവിടെ ഈ ക്രിക്കറ്റ് സ്റ്റേഡിയം ഞങ്ങൾ ഉത്ഘാടനം ചെയ്യുന്നു "അരുണും , ശ്യാമും ഒരുമിച്ച് ആ കലയായ സ്വപ്നം സഫലമാക്കി .


"നിങ്ങൾക്ക് അറിയാമോ , ഇപ്പോൾ നടക്കുന്ന ഈ തെരെഞ്ഞെടുപ്പ് കാലമാണ് .. ഞങ്ങൾ ഏറ്റവും ആസ്വദിച്ചിട്ടുള്ളത് . ഇനി വരും കാലങ്ങളിൽ സുവർണ ലിപികളിൽ നിങ്ങൾ ഓർക്കുന്നത് ഈ കാലം തന്നെ ആകും "

അരുൺ പിന്നേം കുറെ വർഷങ്ങൾ പുറകിലേക്ക് പോയി . 


തിങ്ങി നിറഞ്ഞ വിദ്യാർഥികൾക്കു ഇടയിൽ മഞ്ജു , ശ്രീനി , രാഹുൽ ,രോഹിത് എല്ലാവരും നില്ക്കുന്നതായി അരൂണിനു തോന്നി . 

ശ്യാം അപ്പോഴും കുട്ടികൾക്കു ഓട്ടോഗ്രാഫ് കൊടുക്കുകയായിരുന്നു .



Rate this content
Log in

Similar malayalam story from Drama