Hibon Chacko

Drama Romance

3.5  

Hibon Chacko

Drama Romance

നിശബ്ദത (ഭാഗം-5)

നിശബ്ദത (ഭാഗം-5)

4 mins
183


"എടീ, എന്നോട് എമിലിയും മറ്റും ചോദിച്ചിരുന്നു നീയും റൂബനും തമ്മിലെന്താണെന്ന്!" 

ഒരു ദിവസം ലൈബ്രറിയിലിരിക്കെ ബിലീനയോട് അനുപമ പറഞ്ഞു. 

അടുത്തായി, തന്റെ ഫോണിൽ യൂടൂബിലായിരുന്ന അവൾ അനുപമയെ നോക്കി പറഞ്ഞു; 

"എന്ത്... നമ്മൾ... ഞങ്ങൾ ഫ്രണ്ട്സല്ലേ, നിനക്കറിയില്ലേടീ!?" 

ചെറുതായൊന്നു നെറ്റിചുളിച്ചു കൊണ്ട് അവൾ പറഞ്ഞതിനൊപ്പം കൂട്ടിച്ചേർത്തു; 

"...അവനെന്റെ ബെസ്റ് ഫ്രണ്ടാ ഇപ്പോൾ. എനിക്കവനെയും അവനെന്നെയും നന്നായറിയാം. എടീ... എന്താ ഇപ്പോൾ പറയുക!" 


അനുപമ അല്പം അയഞ്ഞുകൊണ്ട് പറഞ്ഞു; 

"നിങ്ങൾ തമ്മിലുള്ള അടുപ്പവും മിങ്കിളിങ്ങും അങ്ങനെ എല്ലാം ബാക്കിയുള്ളവർ ശ്രദ്ധിക്കുന്നുണ്ട്. പലരും ഒളിഞ്ഞും തെളിഞ്ഞും ചോദ്യവും പറച്ചിലുമൊക്കെയായി. ഞാനതാ ഉദ്ദേശിച്ചത്." 

ഇതു കേട്ട് ബിലീന തന്റെ ഫോണിലേക്ക് തിരിഞ്ഞു പറഞ്ഞു; 

"പറയുന്നവർ അങ്ങനെ പലതും പറയട്ടെഡീ. നമുക്ക് നമ്മളെയറിഞ്ഞാൽ പോരെ! ഹും..." 


മറുപടിയായി അനുപമ ഒന്നും മിണ്ടിയില്ല. പകരം ലൈബ്രറിയിലെ മറ്റു വിദ്യാർത്ഥികളെ നോക്കിക്കൊണ്ടിരുന്നു. അല്പനേരത്തെ നിശബ്ദതയ്ക്കു വിരാമം നൽകി അവൾ ചോദിച്ചു; 

"ഡെറിന്റെ കാര്യം എന്തായി, അവനെക്കുറിച്ചു എന്താ നിന്റെ തീരുമാനം!?" 


 പഴയപടി ഫോണിൽ നിന്നും കണ്ണുകളെടുത്തു വേഗത്തിൽ ചെറുതായൊന്നു നിശ്വസിച്ച ശേഷം ഒരു നിമിഷത്തെ നിശബ്ദത പിന്നിട്ട ബിലീന മറുപടിയായി പറഞ്ഞു തുടങ്ങി; 

"അവനോട് ഇതിൽക്കൂടുതൽ ഞാനെങ്ങനെയാ പറയുന്നത്? ആ പൊട്ടന് ഇത്ര പ്രായമായതല്ലേടീ...? കണ്ടാലേ അറിയത്തില്ലേ, അവനു 

മനസിലാവില്ലേ എനിക്കവനെ ഇഷ്ടമാണെന്ന്!?" 

അപ്പോൾ അനുപമ പറഞ്ഞു; 

"അവനു കൺഫ്യൂഷൻ വരാൻ ചാൻസ് ഉണ്ട് ബില്ലീ, 

നിനക്കിഷ്ടമാണെന്നറിയാമെങ്കിലും! നിനക്കൊന്ന് ഫ്രീയായിക്കൂടെ തൽക്കാലം?!" 


ഉടനടി വന്നു മറുപടി; 

"അയ്യടാ... എന്നെ അങ്ങനെ താഴാനൊന്നും കിട്ടില്ല. അവനു വേണേൽ മനസ്സിലാക്കി എന്നെ കെ... വേണേൽ മനസ്സിലാക്കട്ടെഡീ അവൻ." 

കാത്തുവെച്ചിരുന്നെന്ന പോലെ മറുപടി നൽകി അനുപമ; 

"എത്ര നാളായി നിന്നെത്തന്നെ നോക്കി അവനിങ്ങനെ നടക്കുന്നു!?" 

കാത്തുവെച്ചിരുന്നെന്നപോലെ ബിലീനയും മറുപടി നൽകി; 

"എടീ... നിനക്കെന്റെ സാഹചര്യങ്ങളും അവസ്ഥകളും അറിയാമല്ലോ? പിന്നെ, ആരെങ്കിലും ചോദ്യവും പറച്ചിലുമൊക്കെയായി വന്നാൽ... 

എനിക്കിതിന്റെ പിറകെ പോകാനും മറുപടി നൽകാനുമൊന്നും പറ്റില്ല!" 


 ശേഷം അല്പസമയത്തേക്ക് അവർക്കിരുവർക്കുമിടയിൽ നിശബ്ദത പടർന്നു. അല്പനേരം കഴിഞ്ഞതോടെ ഒന്നയഞ്ഞമട്ടിൽ ബിലീന ആരോടെന്നില്ലാതെ പറഞ്ഞു; 

"ബോധം വരുമ്പോൾ അവൻ മനസ്സിലാക്കട്ടെ! ഞാനവനെ വേണ്ടെന്നുവെച്ചിട്ടൊന്നുമില്ലല്ലോ... ഇനിയും സമയം ഒരുപാടുണ്ട്, 

ഇതിൽക്കൂടുതൽ എന്തേലും വേണോ... അവൻ ചെയ്യട്ടെ." 

ഇതു കേട്ട് അനുപമ 'മനസ്സിലാക്കി' എന്നമട്ടിൽ മുഖഭാവം പ്രകടമാക്കി. ബിലീനയാകട്ടെ പഴയപടി തന്റെ കണ്ണുകളെ ഫോണിലേക്ക് നയിച്ചു. 


11 


"ബില്ലീ, ഇന്നാണോ ദിവസം?" 

ഇരുട്ടു പരന്നു കിടക്കുന്ന തന്റെ റൂമിലെ ബെഡിൽ പതിവു പോലെ കിടന്നിരുന്ന ബിലീനയുടെ ചെവിയിലേക്ക് റൂബന്റെ സ്വരം എത്തി. അവൾ ഹെഡ്സെറ്റ് ഒന്നു കൂടി ഇരുചെവികളിലും ഉറപ്പിച്ചു മറുപടി നൽകി; 

"ആണെങ്കിലെന്താടാ! വല്ലാത്ത അന്വേഷണമാണല്ലോ ചെറുക്കന്!?" 


ചെറുചിരിയോടെ അവന്റെ മറുപടി എത്തി; 

"ഒന്ന് പതുക്കെപ്പറയെന്റെ ബില്ലീ... അവിടെയുള്ളവരെല്ലാം ഇപ്പോൾ എണീക്കും." 

കോൺഫിഡൻസ് പ്രകടമാക്കി അവൾ മറുപടി നൽകി; 

"ഇതിപ്പോൾ എത്ര നാളായി. ഇവിടെയുള്ളവർക്ക് ഇതല്ലേ പണിയിപ്പോൾ...? 

അങ്ങനൊന്നും എന്നെ പൊക്കത്തില്ല." 


അവന്റെ മറുപടി എത്തി; 

"ഹോഹോ...സീനിയേഴ്സ് ആയതിന്റെ കാണാനുണ്ട്. തേർഡ് ഇയറിൽ ആകട്ടേയെന്നൊക്കെ പറഞ്ഞിരുന്നത് ഇതിനൊക്കെയായിരുന്നല്ലേ മോള്..!?" 

'ഊം' എന്നൊരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി. ചെറിയൊരു ഇടവേളക്കു ശേഷം അവൻ ദൃഢത കലർത്തി ചോദിച്ചു; 

"ഇന്ന് ചെയ്തോ...?" 


അവൾ അല്പം സാവകാശത്തിൽ മറുപടി നൽകി; 

"ഊഹൂം... ചെയ്തിട്ടില്ല ഇതുവരെ." 

അവൻ പതിഞ്ഞസ്വരത്തിൽ പറഞ്ഞു; 

"എന്നാ പറ്റി ഇന്ന്?" 

അവൾ ചെറിയൊരു ആലസ്യത്തോടെ മറുപടി നൽകി; 

"പ്രത്യേകിച്ചൊന്നുമില്ല. എനിക്ക് ഒരു... മൂഡില്ലായിരുന്നു." 

ചെറിയൊരു ആശ്വാസഭാവത്തിൽ അവൻ പറഞ്ഞു; 

"എനിക്ക് ഈ കോൾ കഴിഞ്ഞു ചെയ്യണം. എന്നിട്ടേ കിടക്കൂ..." 

മറുപടിയായി പതിഞ്ഞസ്വരത്തിൽ അവളൊന്നു മൂളിയതേയുള്ളൂ. 


ചെറിയൊരു ഇടവേളക്കു ശേഷം അവൻ തുടർന്നു; 

"പിന്നേയ്, നിനക്ക് വയസ്സറിയിച്ച കാലത്തുള്ള ആ കാൽമുകനെ ഞാനിന്ന് കണ്ടു. എന്റെ ഫ്രെണ്ട്സിനു അവനെയറിയാം." 

നെറ്റിചുളിച്ചു കൊണ്ട് അവൾ മറുപടി നൽകി; 

"ഓഹോ... നല്ല കാര്യം. നടക്കട്ടെ... നടക്കട്ടെ." 


അല്പനിമിഷം അവന്റെ മറുപടിയില്ലാതെ വന്നതിനാൽ അവൾ ചോദിച്ചു; 

"പിന്നെന്താ ആർ.പീ. വിശേഷം?" 

സാധാരണ സാവധാനത്തോടെ അവൻ മറുപടിയായി പറഞ്ഞു; 

"ഈയിടെയായി ഭയങ്കര ഷേപ്പാണല്ലോ നിനക്ക്!? എന്തുവാടീ പിന്നിലെ രഹസ്യം?" 

ഓർമ്മയിൽ നിന്നെന്ന പോലെ അവൾ മറുപടി നൽകി; 

"ആഹാ... ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ! ഞാൻ ഭയങ്കര ബ്യുട്ടിയല്ലേ! 

എങ്ങനെ സാധിക്കുന്നു!?" 


ചെറിയൊരു നിമിഷം നിശബ്ദനായ അവൻ മറുപടി നൽകി; 

"ചെക്ക് ചെയ്യേണ്ടി വന്നു പോകാറുണ്ട്... ചിലപ്പോൾ... ശ്രദ്ധിക്കാറില്ലാ...?" 

അവൾ മറുപടി പറഞ്ഞു; 

"ആ... ഞാൻ ശ്രദ്ധിക്കാറില്ലല്ലോ!? കൊച്ചുകള്ളൻ... അവനിതാ പരുപാടിയല്ലേ!" 


ഉടനെ അവന്റെ മറുപടി എത്തി; 

"ഹോ... നമ്മള് പാവം. ആരെങ്കിലും അവസരം തന്നാലേ ഉള്ളേ... ഇതൊക്കെ ശ്രദ്ധിച്ചാലെങ്ങനാ!" 

കൂസലന്യേ തമാശരൂപേണ അവൾ മറുപടി നൽകി; 

"അപ്പോൾ ആർ.പി. ചെക്ക് ചെയ്യുവാനിരിക്കുവാ അല്ലെ, നോക്കിയിരുന്നോ കേട്ടോ! ഇപ്പൊ കിട്ടും... എടാ കള്ളാ, 

എന്റെയടുത്തു തന്നെയിത് വേണോ! വേറെ ഒരു പണിയുമില്ലാ നിനക്ക്..!?" 


തമാശകലർന്ന നിരാശാഭാവത്തോടെ അവൻ മറുപടിയായി പറഞ്ഞു; 

"ഇവിടെ ചിലവാകില്ലിതൊന്നും കേട്ടോ! നാളെത്തൊട്ടെന്റെ കൂടെ നിന്നു കൊള്ളണം... കേട്ടോ... ഇതെന്റെ ആജ്ഞയാണ്." 

ചിരിയോടെ അവൾ മറുപടി നൽകി; 

"ഉത്തരവ് മഹാരാജൻ!" 


 അവളുടെ മറുപടികേട്ട് അവൻ ചെറുതായൊന്നു ചിരിച്ചു, അവളാകട്ടെ മനസ്സിലും. അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവൻ ഗൗരവപൂർവ്വം പറഞ്ഞു; 

"എന്താ പറയുക... നിന്നെയെനിക്ക് ഭയങ്കര ഇഷ്ടമാടീ. ആർക്കും വിട്ടുകൊടുക്കുവാൻ തോന്നത്തേയില്ല... എപ്പോഴും നീയെന്റെ സ്വന്തമാണെന്നൊരേ തോന്നലാ. എല്ലാക്കാര്യത്തിലുമതേ..." 

ചെറിയൊരു നിശ്വാസത്തിൻ പുറത്തു അവൾ പറഞ്ഞു; 

"വിരുതാ...ഞാനുണ്ടെടാ നിന്റെ കൂടെ! നമ്മളവസാനംവരെ ഇങ്ങനെ പോകും..." 


കാത്തിരുന്നെന്നമട്ടിൽ അവൻ മറുപടി നൽകി; 

"ആ... അനുപമയെ ഇനിയധികം അടുപ്പിക്കേണ്ട കേട്ടോ. എനിക്കൊരു പ്രൈവസി ഫീൽ ചെയ്യുന്നില്ല. നീയല്ലേ ഇതൊക്കെ ശ്രദ്ധിക്കേണ്ടത്... ബില്ലീ..." 

അയഞ്ഞമട്ടിൽ അവൾ മറുപടി നൽകി; 

"എന്റെ കാര്യത്തിലങ്ങനെ അവൾ തലയിടത്തൊന്നുമില്ല. അവളുടെ 

ആവശ്യമില്ലെന്നു കണ്ടാൽ അവൾ സ്വയം മാറി നിന്നു കൊള്ളും. ദാറ്റ് ഈസ് ഹെർ ക്യാരക്ടർ!" 

അയഞ്ഞമട്ടിലായി അവനും; 

"ഞാൻ പറഞ്ഞെന്നേയുള്ളൂ. എനിക്ക് നിന്നെയിത്തിരി കാര്യമാ... അതാ. 

മനസ്സിലായോ...!?" 


ഇരുത്തംവന്ന മട്ടിൽ അവൾ മറുപടി നൽകി; 

"എനിക്കറിയാമെടാ നിന്നെ. ഞാനും അതു പോലെയല്ലേ നിന്നോട്... പിന്നെന്താ...!" 

ഇത്രയും കേട്ടതോടെ അല്പനിമിഷം നിശ്ശബ്ദനായിരുന്ന ശേഷം അവൻ മറുപടിയായി നൽകി; 

"എന്നാൽ നീ കിടന്നോടീ... എനിക്കിനി വയ്യ! ബൈ..." 

ഇത്രയും പറഞ്ഞ ശേഷം അവൻ വേഗം കോൾ കട്ട് ചെയ്തു. 


മറുപടി പറയുവാൻ തുനിഞ്ഞ ബിലീനയ്ക്ക് അത് അപ്പാടെ വിഴുങ്ങേണ്ടി വന്നു. അവൾ വേഗം അറിയാതെ തന്നെ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിക്കിടന്നു പോയി. പെട്ടെന്നുള്ള അവന്റെ നിറംമാറ്റവും കൂടെയായുണ്ടായ കോൾ കട്ട് ചെയ്യലും അവളെ കാരണമില്ലാത്തൊരു വലിയ നിരാശയിലേക്ക് എത്തിച്ചു, ആ നിമിഷം. അവൾ വേഗം അവനു കുറച്ചധികം മെസ്സേജുകൾ ടെക്സ്റ്റ് മെസ്സേജ് ഓപ്പൺ ചെയ്ത് അയച്ചു. ചില ഭംഗിവാക്കുകളും ഒറ്റ ഭംഗിവാചകങ്ങളുമടങ്ങുന്ന ആ സന്ദേശങ്ങൾക്ക് അവന്റെ മറുപടി വന്നില്ല. അവനെയൊന്നു വിളിക്കണമെന്നവൾക്ക് തോന്നുകയും ഉടൻ തന്നെ തീരുമാനം പിൻവലിക്കുകയും അവൾ ചെയ്‌തു. സമയമല്പം കടന്നു പോയിട്ടും അവന്റെ മറുപടി കാണാതെ വന്നത്തോടെ അവൾ കിടന്നപാടേ കണ്ണുകൾ തുറന്നു കിടന്നു. 


'അവനെ ഒരുതരത്തിലും വേദനിപ്പിക്കുവാൻ പാടില്ല. ആരെല്ലാം എന്തൊക്കെ പറഞ്ഞാലും അവനും ഞാനും കാന്തങ്ങളെപ്പോലെയാ.. 

ഞങ്ങളെ ഞങ്ങൾക്കു മാത്രമേ അറിയൂ... ഞങ്ങൾക്കു മാത്രമേ മനസ്സിലാകൂ.' 


ഇത്രയും ചിന്തിച്ചതിൻ പുറത്ത് അവൾ ഫോൺ പിടിച്ചു കൊണ്ടു തന്നെ ഒരു വശം ചെരിഞ്ഞു കിടന്നു. 

'ഈ പൊട്ടന് ഒന്ന് റിപ്ലൈ തന്നാലെന്താ! എനിക്കെങ്ങനെ ഫീൽ ചെയ്യുമെന്ന് ഒരു വിചാരവുമില്ല. ഞാനെന്തേലും ചെയ്താൽത്തന്നെ പിന്നെ 

എനിക്കു തന്നെയാ വിഷമം. ഇല്ലേൽ രണ്ടു ദിവസം മിണ്ടാതിരിക്കാമായിരുന്നു..' 


അവളിങ്ങനെ ധൃതിയിൽ ചിന്തിച്ചിരിക്കെ പെട്ടെന്ന് ഫോണിലൊരു മെസ്സേജ് എത്തി. അവളത് വേഗം വായിച്ചു; 

"നാളെ കാണാം ബില്ലീ. ഇപ്പോൾ ഞാൻ ടയേർഡ് ആണ്. സ്വീറ്റ് നൈറ്റ്..." 


ഇത്രയും വായിച്ചതോടെ നീളത്തിലൊരു നിശ്വാസമിട്ടു കൊണ്ട് അവൾ ഫോൺ ബെഡിലേക്ക് മാറ്റിയിട്ട ശേഷം തന്റെ കണ്ണുകൾ മെല്ലെയടച്ചു കിടന്നു. അപ്പോഴേക്കും അറിയാതെ തന്നെ അവളുടെ കാൽപാദങ്ങൾ താഴേക്ക് നീണ്ടു വിടർന്നു പോയി. ആലസ്യത്തോടെ അവൾ ഉറക്കത്തിന്റെ ശ്വാസകാഹളം പുറപ്പെടുവിച്ചു, കണ്ണുകളടച്ചു കൊണ്ട്. 


12 


 പുറത്തെ കാഴ്ചകളൊക്കെ ശ്രദ്ധിച്ചു മനസ്സിൽ മന്ദഹാസത്തോടെ കെ.എസ്.ആർ.ടി.സി ബസിന്റെ സൈഡ്‌സീറ്റിൽ ഇരിക്കുകയായിരുന്നു ബിലീന. പെട്ടെന്ന് ഒഴിഞ്ഞു കിടന്ന തന്റെ സൈഡിൽ ഒരാൾ വന്നിരുന്നതു കണ്ട അവൾ നോക്കി. 

"എവിടെ പോകുവാ...?" 

അവളോട് ചേർന്നിരുന്നു കൊണ്ട് ഡെറിൻ ചോദിച്ചു. 


തുടരും...


Rate this content
Log in

Similar malayalam story from Drama