Hibon Chacko

Drama Romance

3  

Hibon Chacko

Drama Romance

നിശബ്ദത (ഭാഗം-4)

നിശബ്ദത (ഭാഗം-4)

5 mins
162


"ഹാ... ദാ, ഇവിടം മുതലാണ് മാറ്റർ!" 

വിടർന്ന കണ്ണുകളോടെ ബുക്കിന്റെ ഒരു പേജിലേക്കു നോക്കി അവൻ പറഞ്ഞു. 

അതു കേട്ട് ഇരുകൈമുട്ടുകളും ടേബിളിലൂന്നി, കൈകളിലിൽ തുറന്ന ബുക്കുമായിരിക്കുന്ന റൂബനടുത്തേക്ക് അവൾ പറ്റിച്ചേർന്നിരുന്നു കൊണ്ട് ആ പേജിലേക്ക് നോക്കി. അപ്പോഴേക്കും, ഇരുവർക്കും കേൾക്കാവുന്ന വിധം അവനാ പേജിലെ ആദ്യവരി മുതൽ വായിച്ചു തുടങ്ങി. 


സമയം കുറച്ചു കടന്നു പോയതോടെ അവന്റെ വായനയും വിവരണവും അവളുടെ മനസ്സ് ശ്രദ്ധിക്കാതെ വന്നു. കണ്ണുകളും പ്രത്യക്ഷത്തിലുള്ള ശ്രദ്ധയും അവനു നൽകി ക്കൊണ്ടിരിക്കുന്ന ആ സമയം തന്റെ ശരീരത്തിന്റെ ഒരുവശം മുഴുവനായും- ഷോൾഡർ മുതൽ പാദംവരെ അവന്റെ ശരീരത്തോട് ചേർന്നിരിക്കുന്നതായവൾ അറിഞ്ഞു. അല്പം നീങ്ങിമാറണമെന്നു പെട്ടെന്നവൾക്ക് തോന്നിയെങ്കിലും അവൻ തുടർന്നിരുന്ന പ്രവർത്തനം അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു. 


ഒരുവേള അവനവളുടെ മുഖത്തു നോക്കി വിവരിക്കുന്ന നേരം, അവന്റെ കൈവിരലുകൾ അറിയാതെ അയഞ്ഞു റഫർ ചെയ്തിരുന്ന പേജ് മറിഞ്ഞു പോയി. അതു കണ്ട അവൾ ഉടനടി അവന്റെ ഇടതു കരത്തിനു മുകളിലൂടെ തന്റെ വലതുകരമുപയോഗിച്ചു മറിഞ്ഞുപോയ പേജ് തിരികെയാക്കി. അപ്പോഴേക്കും അവൻ തന്റെ കൈവിരലുകളാൽ ആ പേജിനെ ഭദ്രമാക്കിപ്പിടിച്ചു. ശേഷം തന്റെ പ്രവർത്തനം തുടർന്നു. 


"ബോറടിക്കുന്നു ആർ.പി!" 

മുഖം കൊച്ചി ക്കൊണ്ട് അല്പസമയശേഷം അവൾ പറഞ്ഞു. 

അപ്പോഴേക്കും തന്റെ വായന അവസാനിപ്പിച്ചു ചിരിയോടെ അവൻ അവളെ നോക്കി മറുപടി നൽകി; 

"എനിക്കും!" 


ശേഷം, ചെറിയ ശബ്ദമുണ്ടാകത്തക്ക വിധത്തിൽ തന്റെ കൈയ്യിലിരുന്ന 

ബുക്ക് അവൻ ടേബിളിൽ വെച്ചു. അവന്റെ ഇടതുകൈമുട്ട് ടേബിളിന്റെ അറ്റത്തായിരുന്ന ആ സമയം അവൾ തന്റെ വലതുകരത്താൽ ബുക്കിന്റെ കവർപേജ് അമർത്തിക്കൊണ്ട് അതിലേക്കു നോക്കിത്തന്നെ ചോദിച്ചു; 

"ഈ ബുക്കിന്റെ പേരെന്താ!?" 


ചെറുനിമിഷങ്ങൾ കടന്നുപോയിട്ടും അവന്റെ മറുപടി ലഭിക്കാത്തതിനാൽ അവൾ അനങ്ങാതെ അങ്ങനെ തന്നെയിരുന്നു അവന്റെ മുഖത്തേക്ക് നോക്കി. മന്ദഹാസത്തോടെ അവൻ മറുപടി നൽകി; 

"ഒന്ന് വായിച്ചു നോക്ക് ബില്ലീ... എന്റെ തൊണ്ടയിലെ വെള്ളം വറ്റി." 


അതു കേട്ടതും ചിരിയോടെ അവൾ കൈ പിറകിലേക്കു വലിച്ചു കൊണ്ട് പിൻവാങ്ങി. ശേഷം, അവനോട് അല്പം ഗ്യാപ്പിട്ട് അവൾ നീങ്ങിയിരുന്നു. അപ്പോഴേക്കും അവനവളെ നോക്കിക്കൊണ്ട് ഇരുകൈകളും ടേബിളിലിരുന്ന ബുക്കിന്മേൽ 'എക്സ്' ആകൃതിയിൽ മടക്കിവെച്ചു അതിലേക്ക് തലചായ്ച്ചു കിടന്നു.അൽപനേരം വീണ്ടും നിശബ്ദതയായി അവർക്ക് കൂട്ട്. 


"ഈ ചുരിദാറിന്റെ തുണിയേതാടീ ബില്ലീ...?" 

അനക്കംകൂടാതെ, തുടർന്നുവന്ന തന്റെ അവസ്ഥയിൽത്തന്നെ അവൻ അവളോടായി ചോദിച്ചു. 


അവളാകട്ടെ കാലുകൾ ചെറുതായനക്കി ഇരുകൈകളും മടിയിൽവെച്ചു ചുറ്റുപാടും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ചോദ്യം കേട്ട് പെട്ടെന്നവൾ അവനെ നോക്കി ഉത്തരം നൽകി.ശേഷം കൂട്ടിച്ചേർത്തു; 

"...കോളേജിൽ വരുമ്പോൾ ഷോളിടാനൊന്നും എന്നെക്കൊണ്ട് വയ്യ! 

പള്ളിയിൽ പോകുമ്പോൾ മാത്രമിടും..." 

ഇടയിലൊരു നിമിഷം ചുറ്റുപാടും കാരണം കൂടാതെ നോക്കിപ്പോയ ശേഷം അവൾ അവനെത്തന്നെ നോക്കി തുടർന്നു; 

"...ബോറല്ലേടാ..!?" 


അനക്കംകൂടാതെ അവനൊന്ന് മന്ദഹസിച്ചു. ശേഷം പറഞ്ഞു; 

"നിനക്ക് കറക്ട് ഫിറ്റാ. ചേരും...നല്ല ഷേപ്പുണ്ട് ബില്ലിക്ക്." 

ഉണർവ്വോടുകൂടിയ ചിരിയോടെ അവൾ ഉടൻ മറുപടി നൽകി; 

"ആണോ! ആർ.പി, താങ്ക്യൂ. യൂണിഫോമെങ്ങാനും ആയിരുന്നേൽ അപ്പൊ എന്റെ ഗ്ലാമറ്‌ മുഴുവൻ പോയേനെ..." 


മറുപടിയ്ക്കു ശേഷം അവന്റെ കണ്ണുകൾ തന്റെ കഴുത്തിനു താഴെ വന്നു പോയതവൾ ശ്രദ്ധിച്ചു. മുഖത്തുണ്ടായിരുന്ന ചിരി മായ്ക്കാതെ അവൾ അവനെ നോക്കിയിരുന്നു, രണ്ടു തവണ തന്റെ കഴുത്തിനു താഴെ വലതുഭാഗത്തു അവന്റെ ഇടതുകൈഭാഗം അമർന്നിരുന്നതായി ഓർത്തെടുത്തു കൊണ്ട്. അപ്പോഴേക്കും പുതിയ അവറിനുള്ള ബെൽ മുഴങ്ങി. 



ബസ് വന്നതും ഡെറിൻ റോഡ് കുറുകെ കടന്ന് ഡോറിനരികിലെത്തിയപ്പോഴേക്കും ബിലീന പതിവു പോലെ ആ വശത്തു സ്ഥാനം പിടിച്ചിരുന്നു. മറ്റു വിദ്യാർത്ഥികളും യാത്രക്കാരുമെല്ലാം കയറിക്കൊണ്ടിരിക്കെ തന്നെ ശ്രദ്ധിക്കാത്തമട്ടിലിരുന്നിരുന്ന അവളോടായി അവൻ പറഞ്ഞു; 

"നടക്കുമ്പോഴേക്കും ഞാൻ വരും. എനിക്ക് സംസാരിക്കണം നിന്നോട്." 


ചെറുതായി നെറ്റിചുളിച്ചു കൊണ്ടുള്ള അവന്റെയീ വാചകങ്ങളോട് മറുപടിയായി അവൾ അനക്കം കൂടാതെയിരുന്നതേയുള്ളു. ഇതിനിടയിൽ അവളുടെ അടുത്തിരുന്നിരുന്ന അനുപമ അവനെ നോക്കിയ ശേഷം, കൂസലന്യേ ഇരിക്കുന്ന ബിലീനയുടെ മുഖത്തേക്ക് നോക്കി കാരണമില്ലാത്ത ഗൗരവം വിടാതെ ഒരിക്കൽക്കൂടി, പുറത്തു നിന്നിരുന്ന അവനെ നോക്കി. അപ്പോഴേക്കും ഡബിൾബെൽ മുഴങ്ങി ബസ് മുന്നോട്ടെടുത്തു തുടങ്ങി. ബസിനൊപ്പം ഓടിക്കൊണ്ട് ബിലീനയോടായി ഒരിക്കൽക്കൂടി അവനൽപ്പം ശബ്ദമുയർത്തി പറഞ്ഞു; 

"എനിക്ക് കാണണം... ഇന്ന് സംസാരിക്കണം." 


 അപ്പോഴും തന്റെ നിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്ന അവൾ, ബസ് വേഗത്തിൽ നീങ്ങി അവനെ പിന്നിട്ടപ്പോൾ മന്ദഹസിച്ച ശേഷം തന്റെ ഇടതുകരം നെറ്റിയിൽ പിടിച്ചു തലതാഴ്ത്തി പുഞ്ചിരി തൂകി. ഇത് കണ്ടു കൊണ്ടിരിക്കെ അനുപമ ചിരിയടക്കിക്കൊണ്ട്‌ അവളുടെ തുടയിൽ ചെറിയൊരടി സമ്മാനിച്ചു. അങ്ങനെ തന്നെയിരുന്നു അവളെ തിരികെ നോക്കിക്കൊണ്ട് ബിലീന ചിരിച്ചു പോയി. അപ്പോഴേക്കും അതു കണ്ടു അനുപമ മുൻപോട്ടു നോക്കിയിരിക്കാൻ ശ്രമിച്ചു തുടങ്ങി, പുഞ്ചിരിയോടെ. 


ബസിറങ്ങിയ ശേഷം പതിവു പോലെ നടക്കുമ്പോൾ അനുപമയും ബില്ലിയും പിറകിലേക്ക് മാറി-മാറി നോക്കിക്കൊണ്ടിരുന്നു. അവർക്കിടയിൽ നിശബ്ദതയ്ക്കല്ലാതെ മറ്റൊന്നിനും സ്ഥാനമുണ്ടായിരുന്നില്ല, പ്രക്ത്യക്ഷത്തിൽ. കുറച്ചു വിദ്യാർത്ഥികളല്ലാതെ മറ്റാരും അവരുടെ കണ്ണുകളിൽ പെടാതിരുന്നൊരു വേള, ഒരു ബുള്ളറ്റ് വേഗത്തിൽ വരുന്നത് അനുപമ അകലെ നിന്നും കണ്ടു. അവൾ വേഗം തല മുന്നോട്ടാക്കി നടന്നു, മുഖത്ത് ചെറുതായൊരു ബലം പിടിച്ച ശേഷം. ഞൊടിയിടയ്ക്കുള്ളിൽ ബുള്ളറ്റ് റോഡിനു വശത്തായി നടന്നിരുന്ന അനുപമയുടെ അടുത്തെത്തിയ ശേഷം പിന്നോട്ടെടുത്ത്‌, അടുത്ത് റോഡരികിലായി നടന്നിരുന്ന ബിലീനയുടെ അരികിലേക്ക് ഡെറിൻ ചേർത്തു. 


മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നിരുന്ന അവരുടെ നിരയിൽ റോഡരുകിലായി തന്റെ ബുള്ളറ്റ് വെച്ചശേഷം ഡെറിൻ വേഗമിറങ്ങി നടന്നു ബിലീനയുടെ പിറകിലെത്തി. ഉടൻ തന്നെ തന്റെ വലതുകരം മുന്പോട്ടു നീട്ടി, ബിലീനയ്ക്കും റോഡരുകിനുമിടയിൽ ഗ്യാപ്പ് ഉണ്ടാക്കുവാനാഞ്ഞു കൊണ്ട് അവൻ പറഞ്ഞു; 

"കുറച്ചു സ്ഥലം താടോ ആദ്യം!" 


തെല്ലുനിമിഷം അനക്കമില്ലാതെ നടന്ന ശേഷം അവൾ ഇടത്തേക്ക് നീങ്ങി, അവന്റെ ഗ്യാപ്പുണ്ടാക്കാനുള്ള ശ്രമം കണ്ട്. നടന്നുകൊണ്ടിരിക്കെ അവൻ ബിലീനയോട് ചോദിച്ചു; 

"എടീ, എനിക്കൊന്നു സംസാരിക്കണം നിന്നോട്. കുറച്ചേറെ പറയാനുണ്ട്... എപ്പോഴാ സമയം? പറ..." 


അപ്പോൾ അനുപമ അവനെ നോക്കി. ബിലീനയാകട്ടെ താഴേക്കു നോക്കിയതേയുള്ളു. നിശബ്ദമായി മൂവരും മുന്പോട്ടു നടന്നു. ഉടനെ മുന്നോട്ടു നോക്കിയ ശേഷം അവൻ പറഞ്ഞു; 

"ഒന്ന് പറ... എനിക്ക് സംസാരിക്കാനുണ്ട്." 

പഴയപടി തന്നെ നടത്തം തുടർന്നു കൊണ്ട് അവളപ്പോൾ മറുപടി നൽകി; 

"എനിക്ക് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ഇനിയൊന്നും എനിക്ക് കേൾക്കാനില്ല. പൊയ്‌ക്കോ..." 


മറുപടി കേട്ട്, അവർ നടത്തം തുടർന്നിരിക്കെത്തന്നെ അവൻ ഇരുകൈകളും തന്റെ അരയ്ക്കു കൊടുത്തു ഇരുത്തം വന്ന മുഖഭാവത്തോടെ റോഡിലൊരു നിമിഷം നിന്നു. പിന്നെ വേഗം പഴയ ഗ്യാപ്പിലേക്ക് ഓടി നടന്നു എത്തിയ ശേഷം പഴയപടി നടന്നു കൊണ്ട് പറഞ്ഞു; 

"എനിക്ക് പറയാനുള്ളത് കേൾക്കേണ്ടേ നിനക്ക്!" 

ഇത്രയും പറഞ്ഞശേഷം ചെറിയൊരു ഇടവേളനല്കി അവൻ തുടർന്നു; 

"നിനക്കീ ഷോളില്ലാത്ത ചുരിദാറുകളോട് ഭയങ്കര കമ്പമാണല്ലോ...?" 


നെറ്റിചുളിച്ചുള്ള അവന്റെയീ വാചകത്തിനു മറുപടിയായി, പഴയപടി നടത്തം തുടർന്നിരുന്ന അനുപമ ഞെട്ടിയമട്ടിൽ അവനെയൊന്നു നോക്കി. ബിലീന എന്തോ പറയുവാൻ തുനിഞ്ഞ ശേഷം അത് വിഴുങ്ങി. നിശബ്ദതയെ വീണ്ടും കൂട്ടുപിടിച്ചു മൂവരും മുൻപോട്ടു നടന്നു കൊണ്ടിരുന്നു. 

അല്പസമയ ശേഷം പഴയപടി തന്നെ തുടർന്നു കൊണ്ട് ബിലീന പറഞ്ഞു; 

"എന്നെ അവിടെ നിന്ന് നോക്കിക്കൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല. പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു..." 


മറുപടി പറയും മുന്പേ തന്റെ കൺവെട്ടത്തു നിന്നും മറഞ്ഞു കൊണ്ടിരിക്കുന്ന ബുള്ളറ്റിനെ നോക്കിയ ശേഷം ഡെറിൻ; 

"അതെനിക്ക് മനസ്സിലായി. അതുകൊണ്ടല്ലേ പിറകെ നടക്കുന്നത്...! എനിക്ക്... പറയാനുള്ളത്... എനിക്ക് സംസാരിക്കാനുണ്ടെന്നേ..." 

മറുപടി മുഴുമിപ്പിക്കാതെ അല്പനിമിഷം നിർത്തിയ ശേഷം അവൻ തുടർന്നു; 

"...എനിക്കെന്നാ...മൊബൈൽ നമ്പർ താ..." 

ഉടൻ തന്നെ നടത്തമവസാനിപ്പിച്ചു കാരണമില്ലാത്തൊരു ദേഷ്യം പ്രകടിപ്പിച്ചു ബിലീന അവനോട് പറഞ്ഞു; 

"എനിക്ക് സൗകര്യമില്ല...!" 


അല്പനിമിഷം പരസ്പരം മുഖത്തോടു മുഖം നോക്കി ബിലീനയും ഡെറിനും നിന്നു. തന്റെ മുഖഭാവം മാറുവാൻ സമയം, അവൾ തലതിരിച്ചു നടത്തം തുടർന്നു. അപ്പോഴേക്കും അനുപമ പിരിഞ്ഞു പോയിരുന്നു. 

"ഞാൻ എന്നാ കാണിക്കാനാ ഇങ്ങനെ നടക്കുന്നത്!?" 

ഡെറിൻ ചോദിച്ചു. 

"അതെനിക്കറിയാമോ...? സ്വയം ചോദിക്ക്." 

അവൾ നടത്തമൽപ്പം വേഗത്തിലാക്കികൊണ്ട് പറഞ്ഞു. 

"എന്റെ പിറകെ നടക്കേണ്ടാ, നിർത്തിക്കോ." 

അവൾ താമസിയാതെ കൂട്ടിച്ചേർത്തു. 

"പിറകെയല്ലടോ...നിന്റെ കൂടെയാ നടക്കുന്നത് ഇപ്പോൾ." 

അവൻ മറുപടി നൽകി. 


അപ്പോഴേക്കും നടത്തം നിർത്തി ഇരുകൈകളും കൂപ്പി അവളവനോട് അർത്ഥരഹിതമായ ദേഷ്യഭാവത്തിൽ പറഞ്ഞു; 

"പൊന്നുമോനെ, ഇന്നത്തേക്കൊന്നു വെറുതെ വിടാമോ! പൊയ്‌ക്കോ... നിർത്ത്." 

ഇതുകേട്ട് ഡെറിൻ ഭാവമൊന്നും പ്രകടമാക്കാതെ പിന്നിലേക്ക് നടന്നു. നടത്തം തുടർന്നിരുന്ന അവളുടെ മുഖത്ത് ചിരി വന്നു തുടങ്ങിയിരുന്നു. 



"പപ്പാ, ഞാനൊന്നു പുറത്തുപോവുകയാ. ഇന്നലെ പറഞ്ഞില്ലായിരുന്നോ ഞാൻ...?" 

റെഡിയാകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനു മുന്പായി ബിലീന, ലൂക്കോസിനോട് പറഞ്ഞു. 

ഇതു കേട്ടെന്നവണ്ണം അടുക്കളയിൽ നിന്നും ജെസ്സി വേഗത്തിൽ, ഹാളിലിരുന്നിരുന്ന ലൂക്കോസിനടുത്തേക്കെത്തി. അയാൾ എന്തോ പറയുവാൻ തുടങ്ങിയപ്പോഴേക്കും ജെസ്സി പറഞ്ഞു; 

"നീ ഈ എല്ലാ ദിവസവും എങ്ങോട്ടാ ഈ പോക്ക്! എന്ത് ബില്ലീ...?" 


 ഗൗരവരൂപേണയുള്ള ഈ ചോദ്യത്തിന് മറുപടിയെന്നവണ്ണം പപ്പയോടായി അവൾ പറഞ്ഞു; 

"എല്ലാ ദിവസവും അല്ലല്ലോ പാപ്പാ? ഇന്ന് സാറ്റർഡേ അല്ലെ! അനുപമയുണ്ട് എന്റെ കൂടെ. ഫ്രെണ്ട്സ് കുറച്ചുപേർ ഫൊറോനാ പള്ളിയുടെ അടുത്ത് വരും. വെറുതെ എല്ലാവരുമൊന്നു..." 

നിസ്സഹായാവസ്ഥയിലെന്ന വണ്ണം അവൾ പറഞ്ഞതു കേട്ട് ലൂക്കോസ് പറഞ്ഞു; 

"വേഗം പോയിട്ട് വാ.." 

ഇതുകേട്ട് , റെഡിയാകുവാനായി അവൾ വേഗം തന്റെ റൂമിലേക്ക് പോയി. അപ്പോഴേക്കും അടുക്കളയിലേക്കുള്ള നടത്തത്തിനിടയിൽ ജെസ്സി വിളിച്ചു പറയുന്നുണ്ടായിരുന്നു; 

"ഇതത്ര നല്ലതല്ലാ......" 


 അവൾ റെഡിയായി ചെറിയൊരു ഹാൻഡ്ബാഗിന്റെ അകമ്പടിയോടെ ഹാളിലേക്ക് തിരികെയെത്തിയതും അവളെക്കാത്തു സൈമൺ നിൽക്കുന്നുണ്ടായിരുന്നു. 

"ചേച്ചീ, എന്റെ ബുക്ക് തീർന്നു. ചേച്ചീടെ കൈയ്യിൽ വല്ലതുമുണ്ടോ...?" 

ഇതു കേട്ട് തെല്ലുനേരം മൗനമായൊന്നു നിന്ന് ആലോചിച്ചശേഷം അവൾ മറുപടി നൽകി; 

"എന്റെ റൂമിൽ, ടേബിളിൽ ബാലൻസ് വന്ന കുറച്ചു നോട്ട്ബുക്സ് ഇരിപ്പുണ്ട്. അതില്നിന്നൊരെണ്ണം എടുത്തോ നീ." 

മറുപടി നൽകാതെ അവൻ അവളുടെ റൂം ലക്ഷ്യമാക്കി പോയി. 


ഹാളിലിരുന്ന് ന്യൂസ്‌പേപ്പർ നോക്കുകയായിരുന്ന ലൂക്കോസിനോട് അവൾ പതിഞ്ഞസ്വരത്തിൽ പറഞ്ഞു; 

"പപ്പാ, ഞാൻ പോയിട്ട് വരാം." 

മറുപടിയായി അയാൾ അവളെ നോക്കിയ ശേഷം പഴയ പടിയായിക്കൊണ്ട് പറഞ്ഞു; 

"താമസിക്കരുത്, വേഗം വന്നേക്കണം..." 

'ശരി' എന്ന് പറഞ്ഞ ശേഷം അവൾ വീട്ടിൽ നിന്നുമിറങ്ങി നടന്നു. ഉടനടി അവളുടെ ഫോൺ റിങ് ചെയ്തു; 


"നീ ഇതെവിടെപ്പോയി... വിളിക്കാമെന്ന് പറഞ്ഞിട്ട്!?" 

അനുപമ സംസാരിച്ചു. 

"എന്റെയെടീ, വീട്ടിൽനിന്നുമൊന്നു ഇറങ്ങിക്കിട്ടേണ്ടേ!? ദേ, ഞാൻ എല്ലാം കഴിഞ്ഞിപ്പോൾ ഇറങ്ങിയതേയുള്ളൂ. നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു..." 

മറുപടിയായി ധൃതിയിൽ ബിലീന പറഞ്ഞു. 

"ഞാൻ റെഡിയായിരിക്കുവാ..." 

അനുപമയുടെ മറുപടി അങ്ങേത്തലയ്ക്കൽ നിന്നും വന്നു. 

"എന്നാൽ ഇറങ്ങിക്കോ നീ. ഞാൻ ദേ എത്താറായി." 

മറുപടിയായി ബിലീന പറഞ്ഞു. 


'ഓക്കേ' എന്ന് പറഞ്ഞുകൊണ്ട് അനുപമ കോൾ കട്ട് ചെയ്തു. ശേഷം ധൃതിയിൽ മുന്നോട്ട്, അറിയാതെ തന്നെ നടന്നുകൊണ്ടിരിക്കെ ബിലീന മെല്ലെ തന്റെ ചുറ്റുമൊന്നു വീക്ഷിച്ചു പോയി, പറ്റാവുന്ന വിധത്തിൽ. മേക്കപ്പിലും ഡ്രസ്സിങ്ങിലും ശ്രദ്ധിച്ചു നടന്നു കൊണ്ടിരിക്കെ തിരുവിൽ വെച്ചു അനുപമയെ അവൾ കണ്ടുമുട്ടി. അവളെ ആകെയൊന്നു നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് കോൺഫിഡൻസോടെ ബിലീന അവളോടൊപ്പം മുന്നോട്ടു നടന്നു. 


"വീട്ടിൽ ടഫ്‌ഫായിരുന്നോ...?" 

അനുപമ നടത്തത്തിനിടയിൽ ചോദിച്ചു. 

"ആ...ഹാ...ആ, ആയിരുന്നു." 

കൂസലില്ലായ്മ പ്രകടമാക്കി ബിലീന അവൾക്കിങ്ങനെ മറുപടി നൽകി. 


10 


"എടീ, എന്നോട് എമിലിയും മറ്റും ചോദിച്ചിരുന്നു, നീയും റൂബനും തമ്മിലെന്താണെന്ന്!" 

ഒരു ദിവസം ലൈബ്രറിയിലിരിക്കെ ബിലീനയോട് അനുപമ പറഞ്ഞു. 

അടുത്തായി, തന്റെ ഫോണിൽ യൂടൂബിലായിരുന്ന അവൾ അനുപമയെ നോക്കി പറഞ്ഞു; 


(തുടരും...)


Rate this content
Log in

Similar malayalam story from Drama