വി റ്റി എസ്

Drama Tragedy

4.0  

വി റ്റി എസ്

Drama Tragedy

മഴയോർമ്മ

മഴയോർമ്മ

3 mins
358


ഞാൻ.. പുറത്തേയ്ക്ക് നോക്കിയിരുന്നു..

ശക്തമായ മഴപെയ്യാൻ സാധ്യതയുണ്ട്.. ആകെ ഇരുട്ടി..എല്ലാവരും മഴയ്ക്ക് മുമ്പ് വീടെത്താൻ ധൃതിയിൽ നടക്കുന്നു..പക്ഷികൾ കൂടണയാൻ വെമ്പുന്നു..

ഞാൻ ജനൽകതക് അടച്ചു കുറ്റിയിട്ടു..എല്ലാ കതകും അടച്ചു കുറ്റിയിട്ടാൽ താൻ എങ്ങനെ മഴയെകാണും ഒരു പാളി തുറന്നിടാം .. ഒരു പാളി ഒഴിച്ച് ബാക്കി തുറന്നുകിടന്ന പാളികൾ അടച്ചു കുറ്റിയിട്ടു...വീണ്ടും ജനലരികിൽ വന്നിരുന്നു..

ആ ഇരിപ്പ് എത്ര നേരം ഇരുന്നു എന്ന് ഞാൻ അറിഞ്ഞില്ല... മഴ പെയ്തു തോർന്നിരുന്നു..ഇതുപോലൊരു മഴയത്താണ് എൻെറ പ്രിയ കൂട്ടുകാരി ഇടിമിന്നൽ ഏറ്റ് മരിച്ചത് .അവളെ കണ്ണീരോടെയല്ലാതെ..ഓർക്കാൻ തനിക്ക്..ഇന്നും പറ്റില്ല...അവൾ പറയാൻ ബാക്കി വച്ചത്..എന്തായിരുന്നു....

ഞാൻ ആറിൽ പഠിക്കുന്ന..കാലം...അന്നൊരു ശനിയാഴ്ച ആയിരുന്നു.. ഞങ്ങളുടെ സ്കൂളിൽ YMCA യുടെ നേതൃത്വത്തിൽ സിനിമ പ്രദർശനം സ്കൂൾ കുട്ടികൾക്കുവേണ്ടി നടത്തുന്നു. സിനിമ ചാകര ..

അന്നൊക്കെ ഒരുവർഷം മൂന്നു സിനിമ സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തും ..അല്ലാതെ. തിയേറ്ററിൽ പോയി സിനിമ കാണാം എന്ന് ചിന്തിക്കാൻ പോലും പറ്റുന്ന കാലം അല്ല..അതിനാൽ സ്കൂളിൽ വരുന്ന എല്ലാ സിനിമയും കാണും..കരഞ്ഞാണേലും സമ്മതം വാങ്ങും..

അങ്ങനെ അന്ന് ഞങ്ങൾ....ഞാൻ.ബിന്ദു , ബീന ,ഷൈനി ,ത്രേസ്യാമ്മ ,സാലി ,മിനിമോൾ ,അഗസ്തി ,മിനി , മിനിക്കുട്ടി.ഞങ്ങൾ ഉറ്റ കൂട്ടുകാർ ആണ്..ഇതിൽ മിനിമോളോടാണ് എനിക്ക് കൂടുതൽ ഇഷ്ടം..

ഞങ്ങൾ ചോറുണ്ണുന്നത് ഇരുന്നുകൊണ്ടല്ല...

നിന്ന് ചോറ്റുപാത്രം കയ്യിൽ പിടിച്ച്... അടപ്പിൽ കറിയും പാത്രത്തിൽ ചോറുമായി ബാലൻസ് പിടിച്ചു നിന്നുള്ള ചോറുണ്...അതൊരു രസമാണ്.. നടന്നു കൊണ്ട് തിന്നും ഞാനും മിനിമോൾ അഗസ്തിയും ബോർഡിൻ്റെ പിറകിൽ നിന്നാണ് ചോറുണ്ണുന്നത്.. സിനിമ നടക്കുന്നതിൻ്റെ തലേ വെള്ളിയാഴ്ച.... പതിവുപോലെ..ഞങ്ങൾ ചോറുണ്ണാൻ പാത്രം തുറന്നു.... അന്ന് എനിക്ക് കപ്പളങ്ങയും പയറും കൂടി ഒന്നിച്ചു ഇട്ടുള്ള തോരനും മുട്ട പൊരിച്ചതും ആയിരുന്നു... മിനിയ്ക്ക് വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും ഇഞ്ചി ചമ്മന്തിയും...

" എടീ....ഇന്നു നമുക്ക് പരസ്പരം കറി മാറ്റി കഴിയ്ക്കാം...."അവൾ പറഞ്ഞു

ഇന്നുവരെ ഞാൻ വേറെ ആരുടേയും കറി മാറി കഴിച്ചിട്ടില്ല...എനിക്ക് ..ഇഷ്ടമല്ല അങ്ങനെ ചെയ്യുന്നത്..

"വേണ്ട മിനി ...എനിക്ക് അത് ഇഷ്ടമല്ല.."

അപ്പോൾ അവൾ പറഞ്ഞു.. "എടീ..ഇന്നുമാത്രം മതീ ... പിന്നെ ഒരിക്കലും വേണ്ട.... അത് എൻ്റെ ആഗ്രഹമാ..ഈ ഒറ്റ പ്രാവശ്യം മതീ..."

എന്നാലും.. എനിക്ക്.. എന്തോപോലെ....ഞാൻ ഹിന്ദു അല്ലേ...അവൾ ക്രിസ്ത്യാനിയും..ഒരു കുറച്ചിൽ..അനുഭവപ്പെട്ടു..ആറിൽ പഠിക്കുന്ന എനിക്ക് അങ്ങനൊക്കെ ചിന്തിക്കാനേ പറ്റൂ..

മിനിയുടെ നിർബന്ധം സഹിക്കവയ്യാതെ.. ഞാൻ സമ്മതിച്ചു...

അവൾ ഒത്തിരി സന്തോഷത്തോടെ അവളുടെ കറി എനിക്ക് തന്നു..ഞാൻ എൻ്റെ കറിയും അവൾക്ക് കൊടുത്തു...

മിനി സന്തോഷത്തോടെ...ആസ്വദിച്ച് ചോറുണ്ണത് ഞാൻ നോക്കി നിന്നു.. എന്നാൽ എനിക്ക് അങ്ങനെ സന്തോഷത്തോടെ കഴിക്കാൻ സാധിച്ചില്ല... സ്കൂൾജീവിതത്തിൽ ആദ്യായിട്ടാണ്.മറ്റുള്ളവരുടെ ഭക്ഷണം കഴിക്കുന്നത്..തെറ്റുചെയ്യുന്നപോലെ ഒരു ഫീലിംഗ്സ് ...

എൻ്റെ വിഷമം കണ്ടിട്ടാവണം. മിനി പറഞ്ഞു.. " നീ ഇഷ്ടമില്ലേൽ കഴിയ്ക്കേണ്ട...എനിക്ക് സങ്കടം ഇല്ല.. ഇനി പറയില്ല...എന്ന്.."

അങ്ങനെ അവൾ പറഞ്ഞപ്പോൾ എനിക്ക് വിഷമം ആയി...ഞാൻ ..അവളുടെ കറി കൂട്ടി ചോറുണ്ടു...

അപ്പോൾ അവൾ പറഞ്ഞു.. " എടീ നമുക്ക് എന്നും ഇങ്ങനെ കൂട്ടായിരിക്കണം. .."

" ആംം... " എന്ന്  ഞാനും പറഞ്ഞു

അന്ന് ഞങ്ങൾക്ക് പറയാനുള്ളത് നാളത്തെ സിനിമയെപ്പറ്റിയായിരുന്നു..

രാവിലെ 8.30 ആകുമ്പോൾ എല്ലാവരും സ്കൂളിൽ എത്തണം എന്നു തീരുമാനിച്ചു ഞങ്ങൾ പിരിഞ്ഞു.. സ്കൂൾ വിട്ടു പോരാൻ നേരം മിനി എന്നോടു പറഞ്ഞു... " എനിക്ക് നിന്നെവിട്ടുപോകാൻ തോന്നുന്നില്ല.. എടീ എനിക്ക് ഒത്തിരികാര്യം.പറയാൻ ഉണ്ട് . .".

അപ്പോൾ ഞാൻ പറഞ്ഞു." .നാളെ പറയാടീ...നീ നേരത്തെ വാ.." സത്യത്തിൽ എനിക്കും അവളെ വിട്ടു പോരാൻ തോന്നിയില്ല... പറയാനറിയാത്ത ...എന്തോ ഒരു വിഷമം മനസ്സിൽ നിൽക്കുന്നു..

രാവിലെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് അതുത്തടുത്തിരുന്ന് സിനിമ കണ്ടു..

സിനിമ കണ്ടിറങ്ങിയ മിനി പറഞ്ഞു..

" എടീ ..നീ..എൻ്റെ വീട്ടിൽ ഒന്നു വാ...."

" അയ്യോ....ഇപ്പോൾ എങ്ങനെ വരും വീട്ടിൽ പറയാതെ.. പിന്നൊരിക്കൽ വരാം ..."

" ഇന്നുവാടീ....പിന്നെ.. ന്നു...പറഞ്ഞാൽ എന്നാ...നമുക്ക് വർത്താനം പറഞ്ഞ് നടക്കാടീ.."

" പറയാതെ വന്നാൽ എന്നെ അമ്മ വഴക്കു പറയും..."

"പിന്നാവട്ടെ...സത്യം.. ഞാൻ പറഞ്ഞു..

മനസ്സില്ലാമനസ്സോടെ അവൾ സമ്മതിച്ചു... തിങ്കളാഴ്ച കാണാം..

അവളുടെ വീട്ടിലേയ്ക്കുള്ള വഴി തിരിത്തപ്പോൾ.അവൾ ഓടിവന്ന് എനിക്ക് ഉമ്മ തന്നു എന്നിട്ടു പറഞ്ഞു " ഇത് നിനക്കിരിക്കട്ടെ..

എന്ന്....

നാളെ കാണാം ..ബൈ..എന്നും പറഞ്ഞു പിരിഞ്ഞു..

പിന്നീട് ഞാൻ അറിയുന്നത് ഞായറാഴ്ച പള്ളിയിൽ സൺഡേ ക്ലാസ് കഴിഞ്ഞു വീട്ടിൽ വന്ന മിനി ഇടിമിന്നൽ ഏറ്റു മരിച്ചു എന്നാണ്...ഒരു ഞടുക്കം എന്നെ ബാധിച്ചു...എനിക്ക് അത് സഹിക്കാനായില്ല..ഇനി..അവൾ ഇല്ല എന്നത് എനിക്ക് ചിന്തിക്കാൻ പറ്റില്ല...പിന്നെ മഴയെ പേടിയായി ഇടിമിന്നൽ. ..കണ്ടാൽ ..പേടിച്ചു വിറയ്ക്കും...പലപ്പോഴും ഞാൻ ഓർക്കും അവൾ കറി മാറാൻ നിർബന്ധംപിടിച്ചത്...

വീട്ടിലേക്ക് വിളിച്ചത്......

‌ഉമ്മ തന്നത്.... എല്ലാം...

പറയാൻ ബാക്കിവച്ചത്  .....എന്തായിരുന്നു...

കാലംപോകപ്പോകെ..

.മഴയോടുള്ള പേടിമാറി ഇടിമിന്നലിനോടുള്ള പേടിമാറി ..പകരം മഴയെ സ്നേഹിക്കാൻ തുടങ്ങി... എൻ്റെ മിനി ഈ മഴനൂലുകൾക്കുള്ളിൽ എവിടെയോ ഒളിഞ്ഞു നിൽപ്പുണ്ട്....വർഷങ്ങൾ പിന്നിട്ടിട്ടും.. ഞാൻ എൻ്റെ മിനിയെ.... മഴനുലുകൾക്കിടയിൽകൂടി തിരഞ്ഞുകൊണ്ടേയിരിക്കുന്നു...

    



Rate this content
Log in

Similar malayalam story from Drama