കമ്പ്യൂട്ടറും ഞാനും
കമ്പ്യൂട്ടറും ഞാനും


പ്രിയ ഡയറി,
ഇന്ന് 26 ആം തിയതി വീട്ടിലിരുന്നു ജോലി ചെയ്യാൻ ആപ്പീസിൽ പറഞ്ഞതിനെ തുടർന്നു എല്ലാവരും അവരുടെ കമ്പ്യുട്ടറുകളെ എടുക്കുന്ന തിരക്കിലായിരുന്നു. ഒരു ദിവസം മുഴുവനും എല്ലാവരും അതിനായി ചിലവിട്ടു. പെട്ടന്നായിരുന്നു എല്ലാം, അതുകൊണ്ടു തന്നെ ഒരുപാടു നേരം കഷ്ടപ്പെട്ടാണ് എല്ലാവരും കമ്പ്യുട്ടർ എടുത്തത്.
അതിനെ എടുക്കാനുള്ള ശക്തി പോലും എനിക്കില്ല. സുഹൃത്തിൻറെ സഹായത്തോടെ കമ്പ്യൂട്ടർ ഞാൻ താഴെ കൊണ്ട് വന്നു. പിന്നീട് എല്ലാം പൊതിഞ്ഞു എടുക്കാൻ നോക്കിയപ്പോൾ, എടുക്കാൻ പറ്റുന്നില്ല, കനം കൊണ്ട്. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ഏട്ടൻ എൻറെ അവസ്ഥ കണ്ട് കമ്പ്യൂട്ടർ എടുത്തു കൊണ്ടു വരാൻ സഹായിച്ചു . അവിടുന്നു അതെടുത്തു കൊണ്ടു പോവാൻ നോക്കിയപ്പോൾ രണ്ടു ചേച്ചിമാർ സഹായിക്കട്ടെ എന്നു ചോദിച്ചു, ഞാനും സമ്മതിച്ചു. അവർ ഒരു ചേട്ടനെ വിളിച്ചു. ആ ചേട്ടൻ അതെടുത്തു കുറച്ചു ദൂരം കൊണ്ട് വന്നു, പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ വീട്ടിലെത്തിച്ചു .
ഒരുപാട് പേരുടെ സഹായത്തോടെ ആ കമ്പ്യൂട്ടർ വീട്ടിലെത്തിച്ചു ഞാൻ. അപ്പോഴാണ് മനുഷ്യ മനസ്സിൻറെ സ്നേഹത്തെ ഞാൻ മനസ്സിലാക്കുന്നത് ....