കാലില്ലാത്തവൻ
കാലില്ലാത്തവൻ
അയാൾക്ക് കടൽ ഇഷ്ടമാണ്.ഉപ്പു വെള്ളത്തിൽ കുളിക്കാനും തിരമാലകൾക്കൊപ്പം നീന്താനും കടൽ കാറ്റേൽക്കാനും മണലിൽ കളിക്കാനും എല്ലാം...അയാൾ പലപ്പോഴും അവിടെ വരാറുണ്ട് കൂട്ടുകാരുമൊത്ത്. ഇന്നയാൾ മൗനമാണ്. കടൽ നോക്കി നിശബ്ദനായി ഇരിക്കുന്നു. പലരും വന്നു വിളിച്ചു... " മിണ്ടാതെ പോകു.. "അയാൾ അലറി.വിളിച്ചവർ ഒന്നും മിണ്ടാതെ തിരിച്ചു പോയി.
അയാൾക്കിന്നു എല്ലാം വെറുപ്പാണ്.... കടലും കാറ്റും എല്ലാം.... പെട്ടെന്ന് ഒരു ബാലൻ കടല വാങ്ങുമോ എന്നു ചോദിച്ചു വന്നു. അയാൾ അവനെ നോക്കി. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കടല വിൽക്കുന്നവൻ. അവൻ പറഞ്ഞു "വാങ്ങു ഏട്ടാ. പൈസ കിട്ടിയാൽ അനിയത്തിക്ക് എന്തേലും വാങ്ങി കൊടുക്കാം."അയാൾ അവനു പണം കൊടുത്തു കടല വാങ്ങി.പിന്നീട് എന്തോ ഓർത്തപോലെ കൂട്ടുകാരെ നോക്കി ചിരിച്ചു....മരക്കാലുമെടുത്ത് ശാന്തനായി നടന്നു നീങ്ങി.
