Jitha Sharun

Drama Fantasy

4.1  

Jitha Sharun

Drama Fantasy

ജീവിതം

ജീവിതം

3 mins
338



ചുമന്ന ലൈറ്റിട്ട അക്വാറിയത്തിനുള്ളിൽ വെള്ള മത്സ്യങ്ങൾ പായലുകൾക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നീന്തി കൊണ്ടേ ഇരുന്നു .

പുറത്തു നല്ല മഴ എന്നിട്ടും ഉള്ളിൽ കനത്ത വേനൽ.

“അലൻ , ഞാൻ ഇറങ്ങാണെ. നിന്റെ ഇന്നത്തെ പ്രോജക്റ്റ് കഴിഞ്ഞില്ല അല്ലേ ?

എന്റെ കഴിഞ്ഞു, ഞാൻ പോകാ , നല്ല മഴ . മണി ഒൻപത് , മോന് എക്സാം ആണ് . ഞാൻ പോയില്ലെങ്കിൽ പഠിപ്പ് നടക്കില്ല.

ജയന് നൂറു തിരക്കാ നിനക്കു അറിയാലോ”


മീര പതിവിലും കൂടുതൽ ആണ് വർത്തമാനം പറഞ്ഞത്. ലിഫ്റ്റ് പത്താം നിലയിൽ നിന്നു താഴേയ്ക്ക് പോകുന്ന ശബ്ദം അലന് കേൾക്കാമായിരുന്നു. പകലും ,രാത്രിയും പോകുന്നത് പലപ്പോഴും അറിഞ്ഞില്ല. ചില്ല് കൂടിനുള്ളിലെ മത്സ്യത്തെ പോലെ അയാളും. ഒരു പ്രോജക്റ്റ്ക ഴിഞ്ഞാൽ അടുത്തത് , അങ്ങനെ രാത്രിയും, പകലും നിമിഷാർദ്ധങ്ങളായ്പോ യി കൊണ്ടേ ഇരുന്നു . മാസാവസാനം കിട്ടുന്ന ശമ്പളം നാട്ടിലേക്ക്അ യക്കുമ്പോൾ അപ്പനുണ്ടാകുന്ന സന്തോഷം. ഈ കമ്പ്യൂട്ടറിന്റെ മുമ്പിൽ

ഇരിക്കുമ്പോൾ അത് മാത്രമാണ് മനസ്സിൽ. എൻജിനിയറിങ് ബിരുദവും ചില്ല് കൂട്ടിലെ ജോലിയും വീട്ടുകാർക്ക് അഭിമാനമാണ്.എനിയ്ക്കുള്ളിൽ ഒരു ” ഞാൻ” ഉണ്ടെന്ന് ഞാൻ മറന്നിട്ടു വർഷങ്ങളായി. എന്റെ “പ്രിയ” ഇല്ലാതായിട്ട് ..


“അലൻ സാറ് പോണില്ലെ ഇന്നും , ചായ വേണോ”


സെക്യൂരിറ്റി ജൊസേട്ടൻ ആണ് . ആള് മാത്രമാണ്, രാത്രി ഉണ്ടാകുന്നത് .

“വേണ്ടാ, ജോസേട്ടാ..”

“ന്നാ , ഞാൻ താഴെ ഉണ്ട് ട്ടോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ..”

“ഒഹ്ഹ് , വിളിക്കാമെ ”.

അലൻ ഉറക്കെ ചിരിച്ചു .. ആ ചിരി പത്തു നിലകളുള്ള കെട്ടിടത്തിലെ നിശബ്ദത വിഴുങ്ങി കളഞ്ഞു .

ഈ കെട്ടിടത്തിൽ എല്ലാരും പോയിട്ടുണ്ടാകണം.


മണി പത്ത് , പതിനൊന്ന് ..

പല തരത്തിൽ നോക്കിയിട്ടും ആ റസ്റ്റോറൻറ്കാർ പറഞ്ഞ രീതിയിൽ വെബ് പേജ് ഉണ്ടാക്കാൻ പറ്റുന്നില്ല . അയാളുടെ ഉള്ളിലെ എല്ലാ ക്രിയേറ്റിവിറ്റിയും പോയ പോലെ തോന്നി . മഴ പെയ്തു , തോർന്ന ജനലിലൂടെ അയാൾ പുറത്തേക്ക് നോക്കി. കണ്ണിൽ ചില വെളിച്ചങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഗതി, വിഗതികൾ ഇല്ലാതെ മായുന്നു . പിന്നെയും തിരയുന്ന കസേരയിൽ വന്നിരുന്നു . സൂട്ടോക്കെ അഴിച്ചു വച്ച്, ചുറ്റും ഉള്ള ഒഴിഞ്ഞ സീറ്റോക്കേ നോക്കി . ചുമന്ന ലൈറ്റ് , ചുമന്ന സോഫ, ചുമന്ന അക്വേറിയം .. എന്തൊരു ലോകം .


എന്നാലും കിട്ടുന്ന ആറക്ക പ്രതിഫലത്തിന് അപ്പന്റെ വിയർപ്പിന്റെ മണമാണെന്ന് അയാൾക്കു പലപ്പോഴും തോന്നി .

“അലൻ”

“ആഹ് , പ്രിയാ നീയോ ..”

“ഞാൻ എത്രെ നേരായി വന്നിട്ട്”


“നീ , എന്തേ ഫ്ലാറ്റില് പോകാത്തേ .., ഇങ്ങനെ പോയാ നന്നാവും ,

ഉറക്കവും ഇല്ല ..”


“ പ്രിയ , നീ ഇങ്ങട് നോക്കിയേ ഈ പണി ഇന്ന് തീർക്കണം . ഈ വെബ്സൈറ്റ് ഒരു റസ്റ്റോറന്റിന്റെയാ .. ഈ പേജ് ഒന്നും അറ്ററാക്ടീവ്

അല്ല “

“ഒഹ്ഹ് അതവിടെ നിക്കട്ടെ , നീ കഴിച്ചോ വല്ലതും ..”


“ഇല്ല , രാവിലെ ഒന്പതു മണിക്ക് കേറീതാ ..”


“ഞാനുണ്ടാക്കിയ നെയ്പായസം.. പൊടിപ്പപ്പടവും.. ണ്ട് .. നെന്നക്ക്ഇ ഷ്ടായോ”

“ഒരിക്കലും നിന്നെ കാണും എന്ന് ..”

“വേണ്ട ഡാ .. ഇപ്പോ ഞാൻ ഉണ്ടല്ലോ..”

അയാൾ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി .വീട്ടുകാർക്കു വേണ്ടി പ്രിയയെ വേണ്ടെന്ന് വച്ചപ്പോൾ , ഒരു വാക്ക് പോലും പറയാതെ ജീവൻ വേണ്ടെന്ന് വച്ചു അവൾ . എന്തിന് അറിയില്ല . എന്റെ ആദ്യ പ്രണയം . അവസാനെത്തേയും ....

ഈറന്നണിഞ്ഞ ചില്ല് ജാലകത്തിൽ, അവളുടെ തണുത്ത കൈവിരൽ സ്പർശിച്ചതായി തോന്നി അയാൾക്കു ..

“അലൻ സർ .. അലൻ സർ ..”

“ആഹഹ് .. അഹഹ”

“പോണില്ലെ .. മണി പുലർച്ചെ രണ്ടു കഴിഞ്ഞു ..”


“ആഹ് .. ജോസെട്ടാ .. മയങ്ങി പോയി .. പോകാം”..

തെളിഞ്ഞ ആകാശത്തിലെ മൃദുല കിരണങ്ങൾ ചുമന്ന സീറ്റും തലോടി .

“ഇന്നലെ ഇവിടെയാണോ ഉറങ്ങിയെ”

“ മീരയോ”

“ആഹ്, സുപ്രഭാതം .. അലൻ , എന്തായി തീർത്തോ പ്രോജക്റ്റ് .. ഇന്ന് നീ ലീവ് എടുത്തു പോയി ഉറങ്ങ് ..”

“അടിപൊളി ,

കൊള്ളാമല്ലോ, നെയ്പായസവും പൊടിപ്പപ്പടവും പിക്ചർ സൂപ്പർ . എവിടുന്ന് കിട്ടീ ഐഡിയ”

അലൻ കമ്പ്യൂട്ടർ സ്ക്രീനിൽ കണ്ടത്.... ഇന്നലെ പ്രിയ അയാൾക്കു സമ്മാനിച്ചതാണ് .. പ്രിയ നീ ഇല്ലാത്ത എത്ര വർഷങ്ങൾ ....


എന്റെ അനുഭവം എന്റേത് മാത്രമാണ് .. മറ്റൊരാൾക്കു നീ പ്രേതമോ , മറ്റോ ആകാം .. അല്ലെങ്കിൽ എന്റെ ഉറക്ക വിഭ്രാന്തി ....

എന്റെ പ്രണയം എന്നിൽ തന്നെ ഉണ്ട് .. ഒരിക്കലും വിട്ടുപോകാതെ ..നീ ഉണ്ടാക്കിയ നെയ്പായസവും , പപ്പടവും പോലെ .. മധുരവും, കരു കരുപ്പുമാർന്നു ..

ചുമന്ന അക്വാറിയത്തിനുള്ളിലെ ചില്ലിൽ അലൻ മാത്രം കണ്ടു

“പ്രിയ ..” എന്ന് എഴുതി മായുന്നത് .



Rate this content
Log in

Similar malayalam story from Drama