Sreedevi P

Drama

4.7  

Sreedevi P

Drama

ഹോളി

ഹോളി

4 mins
451


ലതയും സതിയും വലിയ കൂട്ടുകാരാണ്. ഒപ്പം പഠിച്ചു കളിച്ചു വളർന്ന അയൽക്കാരുമാണ്. അവരുടെ വിവാഹവും അടുത്തടുത്തായി കഴിഞ്ഞു. സതിയുടെ ഭർത്താവിന് മുംബൈയിൽ ജോലി ആയതുകൊണ്ട് അവൾ മുംബൈലേക്കു പോയി. ലതയുടെ ഭർത്താവിന് ചെറിയ ജോലിയായതുകൊണ്ട് അവളും ജോലി ചെയ്യുവാൻ തീരുമാനിച്ചു. പെട്ടന്ന് ഒരു ജോലിയും കിട്ടാത്തതുകൊണ്ട് അവൾ വള കച്ചവടം ചെയ്യാനൊരുങ്ങി. വളകളുടെ കളറുകൾ കണ്ടപ്പോൾ അവൾക്ക് ഹോളിയുടെ ഓർമ്മ വന്നു. പലകളറിലുള്ള കുപ്പി വളകൾ. നീല, പച്ച, മഞ്ഞ, ചുവപ്പ്, അങ്ങനെ പല കളറിലുള്ള വളകൾ. ഓരോകളറിനും ഓരോ അർത്ഥമാണ്. സ്നേഹം, സന്തോഷം, ഐശ്വര്യം, സമ്പൽസമൃദ്ധി, സമാധാനം അങ്ങനെ പോകുന്നു.


സതിക്കാണ് എല്ലാം നന്നായിട്ടറിയുക. അവളോടു ചോദിക്കണം, ഹോളി കളിക്കണം; ലത വിചാരിച്ചു. നാട്ടമ്പുറത്ത് ഹോളി കളിയില്ല. ഒന്നു മുംബൈലേക്ക് പോയാലോ, അവിടെ ഹോളി കളി വളരെ രസമാണെന്നാണ് സതി പറയുന്നത്. ടിവിയിലും കണ്ടിട്ടുണ്ട്. സതി താമസിക്കുന്ന സ്ഥലത്ത്, ഒരു കോമ്പൗണ്ടിൽ ആറു ബിൽഡിംഗുകളാണ്. അതിലൊരു ബിൽഡിഗിലെ ഫ്ലാറ്റിലാണ് അവൾ താമസിക്കുന്നത്. അവിടെ ഒരുപാടാളുകൾ ഹോളി കളിക്കാനിറങ്ങും. സതിയോടൊപ്പം അവരുടെ കൂടെ കളിക്കാം. അവൾ മനപ്പായസമുണ്ടു. അങ്ങോട്ടു ചെല്ലാൻ അവൾ എപ്പോഴും പറയും. അവളെ ഒന്നു വിളിച്ചു നോക്കാം. ലത സതിയെ വിളിച്ചു. സതി കോൾ എടുത്തു. 


"സുഖമാണോ?" ലത ചോദിച്ചു.

"ആണ്," സതി പറഞ്ഞു.

"എന്നാണ് ഹോളി?" ലത ചോദിച്ചു.

"രണ്ടു ദിവസം കഴിഞ്ഞ്," സതി പറഞ്ഞു. 

"എനിക്ക് ഹോളി കളിക്കണമെന്നുണ്ട്," ലത പറഞ്ഞു.

"നീ ഇങ്ങോട്ടു വാ. എത്രയായി നിന്നെ വിളിക്കുന്നു," സതി പറഞ്ഞു.

" ഞാൻ വരാം," ലത സന്തോഷത്തോടെ പറഞ്ഞു.            

"നീ വേഗം വാ ഞാനിവിടെ ഒറ്റയ്ക്കാണ്. എൻറെ ഹസ്സ് ഓഫീസ് ടൂറിന് പോയിരിക്കയാണ്. നീ വന്നാൽ എനിക്ക് ഒരു കൂട്ടായി." 

"ഓക്കെ," ലത പറഞ്ഞു. 

"ശരി," എന്നു പറഞ്ഞ് സതി ഫോൺ വെച്ചു.


ലത അച്ഛനോടും അമ്മയോടും ഭർത്താവിനോടും അവരുടെ മാതാ പിതാക്കളോടും പറഞ്ഞ് മുംബൈലേക്ക് പുറപ്പെട്ടു. റെയിൽവേയിലുണ്ടായിരുന്ന അവളുടെ ഒരു കൂട്ടുകാരി വേഗത്തിൽ ടിക്കറ്റ് ശരിയാക്കിക്കൊടുത്തു. അവൾ സന്തോഷത്തോടെ മുംബൈലേക്ക് വണ്ടി കയറി. ഭക്ഷണമൊക്കെ കഴിച്ച് സുഖമായിട്ടുറങ്ങി. 


"കാപ്പി!!! കാപ്പി!!!" ശബ്ദം കേട്ട് അവൾ ഉണർന്നു. ചായക്കാരൻ എല്ലാവർക്കും ചായ കൊടുക്കുകയാണ്. കാപ്പി, ചായ എന്തുവേണം, അയാൾ അവളെ നോക്കി ഹിന്ദിയിൽ ചോദിച്ചു.

"ചായ," അവൾ പറഞ്ഞു. ചായ കുടിച്ചുകൊണ്ടവൾ പുറത്തേക്കു നോക്കി. രണ്ടു മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ, കുർലയിൽ എത്തും, അവൾ വിചാരിച്ചു.

 അപ്പോൾ ഒരു സ്ത്രി അവളോടു ചോദിച്ചു, "യാത്രയൊക്കെ പരിചയമുണ്ടോ മോളെ?" 

"ഉണ്ട്," അവൾ പറഞ്ഞു. 

"ഉറങ്ങുന്നതു കണ്ടതു കൊണ്ടു ചോദിച്ചതാണ്." അവർ പറഞ്ഞു.

"ശബ്ദങ്ങളൊക്കെ കേൾക്കുന്നുണ്ടയിരുന്നു," അവൾ പുഞ്ചിരിയോടെ പറഞ്ഞു. 

ആ അമ്മ ചിരിച്ചുകൊണ്ടവളെ നോക്കി. സമയം പൊയ്ക്കൊണ്ടിരുന്നു. 


ട്രെയിൻ ലോക്മന്യ തിലക് ടെർമിനസിൽ നിന്നു. അവൾ സ്റ്റേഷനിൽ ഇറങ്ങി. സതി അവളുടെ അടുത്തേക്ക് ഓടിയെത്തി. രണ്ടു പേരും കാറിൽ കയറി വീട്ടിലെത്തി. കുളി കഴിഞ്ഞ്, ഇഡ്ഡലി ചട്ണി സാമ്പാർ കഴിച്ചു. 


ലത സതിയോടു ചോദിച്ചു, "ഹോളി കളിയുടെ ഉത്ഭവം എവിടെ നിന്നാണ്?"

സതി പറയാൻ തുടങ്ങി. "പണ്ടു പണ്ട് ഹിരണ്യകശിപു, എന്നൊരു രാജാവുണ്ടായിരുന്നു. പാതാളവും, ഭൂമിയും, സ്വർഗ്ഗവും ആ രാജാവ് അടക്കി ഭരിച്ചു. വിഷ്ണു ഭഗവാനെ കീഴടക്കണമെന്നായിരുന്നു രാജാവിൻറെ ആഗ്രഹം. അതിനായി ലോകത്തിലെ എല്ലാവരോടും നാരായണായനമ: എന്നു ചൊല്ലുന്നതിനു പകരം ഹിരണ്യായ നമ: എന്നു ചൊല്ലണമെന്ന് രാജാവു കല്പിച്ചു. ലോകരെല്ലാം പേടിച്ചു കൊണ്ട് ഹിരണ്യായനമ: എന്നു ചൊല്ലി. എന്നാൽ ഹിരണ്യ രാജാവിൻറെ അഞ്ചുവയസ്സായ പ്രഹ്ലാദൻ എന്നു പേരായ മകൻ നാരായണായനമ: എന്നു ചൊല്ലി. അങ്ങനെ പറയരുതെന്ന് രാജാവ് എത്ര പറഞ്ഞിട്ടും കുട്ടി കേട്ടില്ല. രാജാവ് കുട്ടിയെ തല്ലി, ഉപദ്രവിച്ചു. ഒരു ഫലവും ഉണ്ടായില്ല. നാരായണായനമ: ചൊല്ലിക്കൊണ്ട് മകൻ നടന്നു. പലരോടും അവനെ വധിക്കാൻ രാജാവ് കല്പിച്ചു. മഹാവിഷ്ണു ഭഗവാൻറെ രക്ഷ ഉണ്ടായിരുന്നതുകൊണ്ട് ആർക്കും അവനെ ഒന്നും ചെയ്യാനായില്ല. 


ഹിരണ്യകശിപു രാജാവിൻറെ സഹോദരി ഹോളികക്ക് അഗ്നി ദേവൻ കൊടുത്ത വസ്ത്രമണിഞ്ഞു, തീയിൽ ചാടിയാൽ പൊളളില്ല എന്ന് അഗ്നി ദേവൻ വരം കൊടുത്തിരുന്നു. ഹിരണ്യ രാജാവു പറഞ്ഞതനുസരിച്ച് ഹോളിക കുട്ടിയേയും കൊണ്ട് തീയിലേക്കു ചാടി. അഗ്നി ദേവൻ പറഞ്ഞത് ഹോളിക ഒറ്റക്കു തീയിൽ വന്നാൽ പൊള്ളില്ല എന്നാണ്. ഹോളിക അത് മറന്നു. ഹോളിക പൊള്ളിമരിച്ചു. പ്രഹ്ലാദൻ ഒരു പോറലുപോലു മേല്ക്കാതെ തിരിച്ചു വന്നു. ഇത് ഓർമ്മിപ്പിക്കുന്നതാണ് ഹോളി. അതായത് തിന്മയുടെ മേൽ നന്മ വിജയിക്കും. അതാണ് ഹോളി എന്നപേരിൽ അറിയപ്പെടുന്നത്. ആ ഹോളിയാണ് നമ്മൾ ആഘോഷിക്കുന്നത്. രാത്രി ഹോളികാദഹനവും, രാവിലെ അതിൻറെ സന്തോഷത്തിൻറെ പ്രതീകമായി ഹോളി കളിയും നടത്തുന്നു.


കൃഷ്ണൻറെ നിറം നീലയാണ്. കൃഷ്ണൻറെ അമ്മ പറഞ്ഞതനുസരിച്ച് രാധക്കും കൃഷ്ണൻ നീല നിറം നല്കി. പിന്നെ അവർ പ്രണയ ബദ്ധരായി. അതിനാൽ പ്രണിയിക്കുന്നവർക്കും ഹോളി സന്തോഷ ദിനമാണ്. വസന്ത കാലത്തിൻറെ വരവിലാണ് ഹോളി വരുന്നത്. തകർന്ന ബന്ധങ്ങളെ ഹോളി അടുപ്പിക്കന്നു. ചുവപ്പു നിറം വിവാഹിതരെ കാണിക്കുന്നു. പച്ച നിറം കാർഷികതയെ സൂചിപ്പിക്കുന്നു. സമ്പൽ സമൃദ്ധിയുടെ നിറമാണ് മഞ്ഞ. പുരാതന ഹിന്ദുത്സവമാണ് ഹോളി. ഇപ്പോൾ മറ്റു രാജ്യങ്ങളും ഹോളി ആഘോഷിച്ചു വരുന്നു." സതി പറഞ്ഞു നിർത്തി.


ലതക്ക് കഥകളും, ഐതിഹ്യങ്ങളും നന്നായി ഇഷ്ട്ടപ്പെട്ടു. അവൾ സന്തോഷത്തോടെ നാട്ടിൽ നിന്നു കൊണ്ടു വന്ന പേക്കറ്റിൽ നിന്ന് ഒരു പേക്കറ്റെടുത്ത് പൊളിച്ചു. അതിൽ പരിപ്പു വട! സതിക്ക് കൊതി നിർത്താനായില്ല. അവൾ ഓടി വന്ന് പരിപ്പു വട വാരി തിന്നു. കുറച്ചെടുത്ത് ലതയുടെ വായിലും സതി തള്ളിക്കയറ്റി. രണ്ടു പേരും ചിരിച്ചു കപ്പി. നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പറഞ്ഞു കൊണ്ട് അവർ ഊണു കഴിച്ചു. 


അല്പമൊന്നു മയങ്ങി, എണീറ്റ് ചായ കുടിച്ചതിനു ശേഷം അവർ കോമ്പൗണ്ടിലെ മുറ്റത്തിറങ്ങി. ബിൽഡിഗിലെ മറ്റുള്ളവരോടൊപ്പം ഹോളി ദഹനത്തിനുള്ള ഒരുക്കങ്ങൾ ചെയ്തു തുടങ്ങി. കല്ലുകളെ കൊണ്ട് വട്ടം വരച്ച് അതിൽ മരക്കൊമ്പ് വെച്ച് അതിനുമേൽ വൈക്കോൽ ചുറ്റും കെട്ടി. ഇരുട്ടായപ്പോൾ എല്ലാവരും വെള്ളമൊഴിച്ച് ചുറ്റും പൂജിച്ചു. പന്ത്രണ്ടു മണി ആയപ്പോൾ തീ കൊളുത്തി. എല്ലാം കഴിഞ്ഞതിനു ശേഷം ലതയും, സതിയും വീട്ടിലെത്തി. രാവിലെ ഹോളി കളിക്കാമെന്ന സന്തോഷത്തോടെ അവർ ഉറങ്ങി. 


രാവിലെ തന്നെ അവർ പൊടികളുമെടുത്തു പുറപ്പെട്ടു. എല്ലാവരും വന്നുകൊണ്ടിരിക്കുകയാണ്. വന്നവർ കളി തുടങ്ങി. ചെണ്ട കൊട്ടി, പാട്ടു പാടി, ഡാൻസു ചെയ്ത് വെള്ളമൊഴിച്ച്, പൊടികൾ അങ്ങോട്ടും ഇങ്ങോട്ടും വാരി വിതറി, ഉതിർന്നു വീഴുന്ന പൊടികളിൽ, കളറുകളിൽ മുങ്ങി എല്ലാവരും മതി മറന്നു കളിക്കുകയാണ്. ടിവിയിൽ, അമിതാഭ് ബച്ചന്റെ ‘RangBarse’ പാട്ടു പാടിയുള്ള കളി, ലതയുടെ മനസ്സിൽ തെളിഞ്ഞു വന്നു. അവൾ തകൃതിയായി കളിച്ചു. എല്ലാവരും അവളുടെ കളി കണ്ട് അത്യുത്സാഹത്തോടെ കളിച്ചു. വെയിലാറാൻ തുടങ്ങിയപ്പോൾ എല്ലാവരും കളി നിർത്തി. ലതക്ക് വളരെയധികം സന്തോഷമായി. ലതയും, സതിയും കൂടി വീട്ടിലെത്തി കുളിച്ചു ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങി. പിറ്റേ ദിവസം എണീറ്റ് ലത നാട്ടിലേക്കു പോകുവാനൊരുങ്ങി.


"കുറച്ചു ദിവസം കഴിഞ്ഞിട്ടു പോയാൽ പോരെ?" സതി ചോദിച്ചു.

"ഞാൻ കുറച്ചു വീട്ടിൽ വളകൾ കൊടുക്കാം എന്നു പറഞ്ഞിട്ടുണ്ട്, അപ്പോഴേക്ക് അവിടെ എത്തണം," ലത പറഞ്ഞു.

"നീ ഇനിയും വരണം," സതി പറഞ്ഞു.

വരാം എന്നു പറഞ്ഞ് ലത യാത്ര പറഞ്ഞു. അവൾ വണ്ടിയിൽ കയറുന്നത് സതി ചാരിതാര്‍ത്ഥ്യത്തോടെ നോക്കി നിന്നു. വണ്ടിയിൽ കയറിയിട്ട് ലത സംതൃപ്തിയോടെ സതിയെ നോക്കി. വണ്ടി പോകാൻ തുടങ്ങി. രണ്ടു പേരും കൈ വീശി ടാറ്റ പറഞ്ഞു.

#RangBarse


Rate this content
Log in

Similar malayalam story from Drama