Sruthy Karthikeyan

Drama Tragedy

2.8  

Sruthy Karthikeyan

Drama Tragedy

അമ്മ

അമ്മ

1 min
198


ഒരു ഉച്ചകഴിഞ്ഞുള്ള 5ാം ക്ലാസ്സ് പീരിഡ്          ഗുഡ് മോണിംഗ് ടീച്ചർ.. ഗുഡ് മോണിംഗ്..എല്ലാവരും ഇരിക്..                ഇന്ന് ഞാൻ ക്ലാസ്സ് ഒന്നും തന്നെ എടുക്കുന്നില്ല അതിനുപകരം എല്ലാവരും ഓരോ പേപ്പർ ഇടുകൂ.അതിൽ നിങ്ങളുടെ ജീവിതത്തിലെ ഹീറോസിനെ പറ്റി എഴുതുക.എല്ലാവരും എഴുതിയതിനു ശേഷം ടീച്ചറെ ഏൽപ്പിച്ചു.അതിൽ നിന്ന് ഒരെണ്ണംഎടുത്തു കണ്ണുനീർ തുടച്ചു കൊണ്ട്..മാളവിക വായിക്കു  ആ പേപ്പർ മാളവികയെ ഏൽപ്പിച്ചു.                    

"എന്റെ വീട് ഒരു പുഴയോരത്താണ്.. അവിടെ അച്ഛൻ ,അമ്മ, ഉണ്ണി,മുത്തശ്ഛൻ,മുത്തശ്ശി എല്ലാവരും ഉണ്ട്.ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ വള്ളം കയറി.അതിനുശേഷം ആ വീട് അമ്മ ഒറ്റക്ക് വൃത്തിയാക്കി.കാലു ആകെ നീരുവന്നു. പക്ഷെ അതൊന്നും തന്നെ ആരും ശ്രദ്ധിച്ചില്ല.അമ്മയൊട്ടും പറഞ്ഞതും ഇല്ല. പിറ്റെ ദിവസം പതിവുപോലെ ജോലികളും തീർത്ത് ഉണ്ണിക്ക് പാലും കൊടുത്ത് അമ്മ ജോലിക്കായി ഇറങ്ങി.കുഴമ്പ് വേണം മുത്തശ്ചന്,പൈസ വേണം അച്ഛന് പലിശകാർക്ക് കൊടുക്കാനാണ്,ഞങ്ങളും പറഞ്ഞു ഞങ്ങളുടേതായ ആവശ്യം എല്ലാം ചെയ്ത് റ്റാ....റ്റ) പറഞ്ഞു പോയതാണ്.ജോലികഴിഞ്ഞ് വന്നപ്പോൾ കുഴമ്പുകൊണ്ട് മുത്തശ്ശന് കൊടുത്തു.ഞങ്ങൾക്ക് പലഹാരവും തന്ന് അടുക്കളയിൽ പോയി ജോലിക്കായി..എല്ലാംകഴിഞ്ഞ് ഉമ്മയും തന്ന് കിടന്ന അമ്മ പിന്നീട് എണീറ്റില്ല" .                

  അന്നു ഞാൻ മനസ്സിലാക്കി ഞാൻ ലോകത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ പോരാളി..ഹീറോ എന്റെ അമ്മയാണ്...ഇന്ന് ഉണ്ണിക്കുട്ടൻ കരയുമ്പോൾ,മരുന്നില്ലാതെ മുത്തശ്ശനും മുത്തശ്ശിയും വിഷമിക്കുമ്പോൾ,പലിശക്കാർ വന്നു വീടു കേറി ഭീക്ഷണിപെടുത്തുമ്പോൾ,ഒന്നിനുംപറ്റാതെ എൻ്റെ അച്ഛൻ്റെ കണ്ണുനിറയും,അങ്ങനെ ഇരിക്കെ ഒരു പോസ്റ്റ്മാൻ വന്നു അച്ഛൻ ഒപ്പിട്ടു കൊടുത്തു അതു വായിച്ച് അച്ഛൻ്റെ കണ്ണുനിറഞ്ഞു അമ്മയുടെ PF ന്റെ പൈസ വേടിക്കാനുള്ള നോട്ടീസ് ആയിരുന്നു.ഇന്നും എന്നും എൻ്റെ ഹീറോ..എന്റെ റോൾമോഡൽ.. കരയാതെ മുന്നോട്ടുപോവാൻ ഞാൻ പഠിച്ചത് എന്റെ അമ്മയിൽ നിന്നാണ്..എന്റെ അമ്മ സ്വർഗത്തിലിരുന്ന് കാണുന്നുണ്ടാവും. അമ്മക്ക് എന്റെ ഹീറോയിന് ചക്കരയുമ്മ.           

മാളവിക പറഞ്ഞുനിർത്തുമ്പോൾ ആ ക്ലാസ്സിലെ ഓരോ കുട്ടികളും കരയുന്നുണ്ടായിരുന്നു.പക്ഷെ അവൾ കരഞ്ഞില്ല. ആ പേപ്പർ ടീച്ചറെ ഏൽപ്പിച്ചു. ഇരിപ്പിടത്തിലേക്കായി വന്നിരുന്നു.       _____


Rate this content
Log in

Similar malayalam story from Drama