Hibon Chacko

Drama Romance Thriller

4  

Hibon Chacko

Drama Romance Thriller

Affair // erotic thriller / 11

Affair // erotic thriller / 11

4 mins
18



അവസാനവാചകം പറഞ്ഞതിനൊപ്പം അവളൊന്ന് തലതാഴ്ത്തി. അയാൾ, അവളുടെ വയറിനു മുകളിലൂടെയൊന്ന് മെല്ലെ പരതിപ്പോയി. അല്പം ബലംവന്ന് ഉയർന്നതിന്റെ ലക്ഷണം ഉടനടിതന്നെ അയാൾക്കനുഭവപ്പെട്ടു. പെട്ടെന്നുള്ളൊരു നിശ്വാസത്തോടെ അയാളാകെയൊന്നയഞ്ഞുനിന്നു. അടുത്തതായി സ്വന്തം കൈകൾ തന്റെ ബെൽറ്റിന്റെ ഭാഗത്തുനിന്നും പൂർണ്ണമായി പിൻവലിച്ച് സാവധാനം അവളെ പിറകോട്ടയാൾ തള്ളിമാറ്റി നിർത്തി. ശേഷം കണ്ണുകളല്പം താഴ്ത്തി ആലോചനയിലാണ്ടവിധം അങ്ങനെ നിൽപ്പ് തുടങ്ങി. അവൾ എന്തുചെയ്യണമെന്ന കാര്യം മറന്നവിധമങ്ങനെ നിൽക്കുകയാണ്.

   അല്പസമയമങ്ങനെ കടന്നുപോയതോടെ വേഗത്തിൽ, ശ്വാസം വലിക്കെ തന്റെ അയച്ച ബെൽറ്റ്‌ മുറുക്കിയശേഷം അവളെ വകവെക്കാതെ യുവാവ് തിരികെ നടന്നു. അയാൾ മെയിൻഡോറിലേക്ക് ചെന്നതോടെ ടെസ്സി ഓടി ഒരുവിധം പിന്നാലെയെത്തി, എന്തുപറയണമെന്നോ ചെയ്യണമെന്നോ പറയുവാനും ചെയ്യുവാനുമാകാത്തവിധം. ഡോർ വേഗത്തിൽ തുറന്ന്, ശരവേഗത്തിലെന്നവിധം വന്നവഴി അയാൾ തിരികെ നടന്നു. അവളതൊന്ന് എത്തിനോക്കിയശേഷം പെടുന്നനെ, അയാൾ തുറന്നുപൂർത്തിയാക്കാത്ത ഡോറിൽ നിന്ന് പിടുത്തം വിടുവിച്ചത് ശബ്ദമുണ്ടാക്കിപ്പോയവിധം അടച്ചശേഷം അതിൽ റൂമിലേക്കായി മലർക്കെ ചാരിനിന്നു, ഇരുകൈകളും പിന്നിലേക്ക് ഡോറിനും അവളുടെ നടുവിനുമിടയ്ക്കായി വെച്ചുകൊണ്ട്. അവൾ കണ്ണുകളടച്ചു, മുഖം മുകളിലേക്കുയർത്തി, ഉമിനീർ ശക്തമായിറക്കി, വീണ്ടും ഇറുക്കി കൺപോളകളെ -വിഷമം പ്രകടമാക്കി നിന്നു.

   കോറിഡോറിലൂടെ, അന്നത്തെ ജോലി കഴിഞ്ഞു തിരികെ വരികയായിരുന്നു ടെസ്സിയുടെ ഭർത്താവ്. വളരെവേഗത്തിൽ, ദേഷ്യമടക്കിപ്പിടിച്ചെന്നവിധം, പരിസരത്തിന് യോജിക്കാത്തവിധവും തനിക്കെതിരെ വരുന്ന കോട്ടും സ്യൂട്ടും ധരിച്ച യുവാവിനെ അയാളൊന്ന് ശ്രദ്ദിച്ചു -ആദ്യമായി കണ്ടെന്നവിധം. തീർത്തും പരിസരം വകവെക്കാതെ തന്നെ കടന്നുപോയ യുവാവിനെ അയാളൊന്ന് തിരിഞ്ഞുനിന്ന് നെറ്റിചുളുപ്പിച്ച് നോക്കിപ്പോയി. യുവാവ് പെടുന്നനെതന്നെ നടന്നകന്ന ശബ്ദം കേൾക്കാമെന്നായവിധം അയാൾ വന്നപടി തന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു.

   കുറച്ചുദിവസങ്ങൾക്കു ശേഷമെന്നവിധം ഏതാണ്ടൊരു ഉച്ചയായെന്ന ലക്ഷണം തന്റെ റൂമിൽ പ്രകടമായി നിൽക്കുന്ന അവസരത്തിലൊന്നിൽ എന്തോ ജോലി തന്റെ മൊബൈലുമായി തുടർന്നുവന്ന് അതിൽ തോറ്റിരിക്കുന്നെന്നു ഭാവിച്ച്, ആ നിരാശ പ്രകടമാക്കി കുറച്ചു നിമിഷങ്ങൾ ടെസ്സി മലർന്നുകിടക്കെ തന്റെ വയറിനുമുകളിൽ ഒരു കൈപ്പത്തി സാവധാനം വെച്ചശേഷം അല്പനിമിഷങ്ങൾ ഒന്നാലോചിക്കുംവിധം -അതും ബുദ്ധിമുട്ടി തുടർന്നു. ശേഷം, ബെഡ്ഡിൽ ഇട്ടിരുന്ന തന്റെ മൊബൈൽ വലതുകൈക്ക് എടുത്തശേഷം അതിലൊരു നമ്പർ ഡയൽ ചെയ്തു -മറ്റ് ചലനങ്ങളൊന്നും കൂടാതെ.

“എടീ, എന്ത്‌ തിരക്കുണ്ടെങ്കിലും വേണ്ടില്ല എനിക്ക് നിന്നെ കാണണം...”

   അങ്ങേ തലയ്ക്കൽ കോൾ എടുത്തപടി ടെസ്സി ഇങ്ങനെ പറഞ്ഞു തന്റെ സുഹൃത്തിനോടെന്നവിധം.

“ഞാൻ കാര്യങ്ങളൊക്കെ നിന്നോട് പറയാറുള്ളതല്ലേ, പിന്നെ എന്താ...

നീ ഇങ്ങോട്ടൊന്ന് വന്നാൽ മാത്രം മതി...”

   മറുവശത്തുനിന്നും വന്ന വാചകങ്ങൾക്ക് മറുപടിയായി ധൃതി തന്റെ അവസ്ഥയോടൊപ്പം ഭാവിച്ച് അവളിങ്ങനെ പറഞ്ഞു.

“നന്നായി. എന്നാൽ വേഗമിങ്ങു പോരെ...

പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയായതുകൊണ്ടാ...”

   പിന്നീടുള്ള വാചകങ്ങൾക്ക് ഇങ്ങനെ, അല്പംമാത്രം തണുത്ത മറുപടിയായിരുന്നു അവൾ നൽകിയത്. ശേഷം, സമ്മതം ലഭിച്ചമട്ടിൽ മൊബൈൽ പഴയപടി ബെഡ്‌ഡിലേക്കിട്ടശേഷം ആ വലതുകൈയ്യും തന്റെ ഇടതുകൈ വെച്ചതുപോലെ ഒപ്പം വയറിനു മുകളിലേക്ക് ചേർത്തു. അതല്പംകൂടി ഉയർന്നതായി തോന്നി.

12

   ടെസ്സി തന്റെ റൂമിലെ ബെഡ്ഡിന്റെ തലയ്ക്കൽ, സ്വന്തം വയറിനെ സംരക്ഷിച്ചെന്നവിധം സാവധാനം ചാരിയിരിക്കുകയാണ്. അവൾക്കഭിമുഖമായി കൈയ്യിൽ സ്വന്തം കാറിന്റെ കീ അലസമായെന്നവിധം പിടിച്ചിരിക്കെ, ഷർട്ടും പാന്റും ധരിച്ച് ഹണി ഒരു കാല് ബെഡ്‌ഡിന് താഴേക്കും മറുകാല് മുട്ടു ചരിച്ച് മടക്കി വലത്തേ കാലിന്റെ അടിയിലേക്ക് വട്ടവും വെച്ചിരിക്കുകയാണ്.

“എടീ എനിക്ക് വയ്യ എല്ലാംകൊണ്ടും...

അതാ ഞാൻ നിന്നെ നിന്നനിൽപ്പിലിങ്ങു വിളിപ്പിച്ചത്...”

 വളരെ സാവധാനം, ശബ്ദം താഴ്ത്തി ടെസ്സി മെല്ലെ തുടങ്ങിവെച്ചു -തുടർന്നുവന്ന നേർത്ത നിശബ്ദതയെ മറച്ചുകൊണ്ട്.

“ഞാനിന്ന് ലീവ് എടുത്തിരുന്നു...

അതുകൊണ്ട് കുഴപ്പമില്ല, അതാ നേരെയിങ്ങു പോന്നത്!”

പഴയപടിതന്നെ തുടരവേ, ചലനംകൂടാതെ ഹണിയിങ്ങനെ സാവധാനം മറുപടി നൽകി.

“നിന്നോടെന്തിനാ ഞാൻ പറയുവാൻ മടിക്കുന്നത്,,

 അവൻ തന്നെയാ എന്റെ പ്രശ്നം...”

   മിഴികൾ അല്പം മിഴിപ്പിച്ചുകൊണ്ടെന്ന് തോന്നിക്കുംവിധമാണ് ടെസ്സി ഇങ്ങനെ ഹണിയോട് പറഞ്ഞത് അടുത്തതായി. ഏതാണ്ടൊരു ധാരണ ഉണ്ടെന്ന് തോന്നിക്കുംവിധം ഹണി പഴയപടിതന്നെ തന്റെ സുഹൃത്തിന്റെ അടുത്ത വാചകത്തിനായി കാത്തങ്ങനെ തുടർന്നു. അല്പനിമിഷങ്ങൾ കഴിയുംമുൻപേ തന്റെ, അല്പം ഉന്തിനിൽക്കുന്ന വയറിനെ വലതുകൈയ്യാൽ തലോടിയശേഷം അതിൽനിന്നും കണ്ണുകളെടുത്ത് ഹണിയെ നോക്കിക്കൊണ്ട് ടെസ്സി പറഞ്ഞു;

“ഞങ്ങളുടെ കുഞ്ഞാ ഇത്...

എന്റെ ആഗ്രഹം സാധിച്ചു.”

   മറുപടിയായി പെടുന്നനെ എന്തോ പറയുവാൻ തുണിഞ്ഞതാണ് ഹണി. പക്ഷെ അവൾക്കത് വേണ്ടെന്ന് വെക്കേണ്ടി വന്നു, അവളത് അതേപടി വിഴുങ്ങി. അല്പനിമിഷങ്ങൾ ഇരുവരുമങ്ങനെ പരസ്പരം നിശബ്ദമായി നോക്കിയിരുന്ന് മുന്നോട്ടുപോയി. ഉച്ചതിരിഞ്ഞു വെയിൽ അവസാനിക്കുന്നതിന് മുൻപുള്ള, വെയിലിന്റെ കനക്കലിന്റെ ഫലം റൂമിലേക്ക് ഉണ്ടായിരുന്നു- ഭദ്രമാക്കിയ വിൻഡോകളെ കർട്ടണുകൾ മറച്ച് വീണ്ടും ഭദ്രമാക്കപ്പെട്ടിട്ടും.

“ഇപ്പോൾ... എന്താ നിനക്ക് വിഷമം...

അത് നീ എന്നോട് പറ...”

തന്റെ സുഹൃത്തിനെയൊന്ന് സമാധാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയടങ്ങിയ സന്ദർഭത്തിൻപുറത്ത് ഹണി നിശബ്ദത മറന്ന് ഇങ്ങനെ സാവധാനം ചോദിച്ചു, അതേപടി ഒന്നനങ്ങിയിരുന്ന്.

“ഇനി കുറച്ചുകാലത്തേക്ക് അവന്റെ ആഗ്രഹം നടക്കില്ലെന്നായപ്പോൾ,

അവനെന്നെ... ഉപേക്ഷിച്ചുപോയി...”

ഇങ്ങനെയീ മറുപടി പറയുമ്പോൾ ടെസ്സി അല്പമൊന്ന് വിതുമ്പുന്നതിന്റെ വക്കിലൂടെ സഞ്ചരിച്ചിരുന്നു.

“നീയവനെ വിളിച്ചു നോക്കിയിരുന്നോ...”

അവസരോചിതമല്ലെങ്കിലും ചോദിച്ചുപോയി ഹണി ഇങ്ങനെ.

“ഞാൻ കുറച്ചുദിവസമായി ഒരുപാട് ട്രൈ ചെയ്തു...

അവൻ പോയ മട്ടാ.”

   ടെസ്സിയുടെ പഴയപടിയുള്ള ഈ മറുപടി കേട്ട്, അവസരോചിതമല്ലാത്ത മറ്റ് വാചകങ്ങൾ വിഴുങ്ങി ഹണി തുടർന്നു.

“അവനെ എനിക്ക് തിരിച്ച് വേണമെന്ന് ആഗ്രഹമുണ്ട്...

അതിനൊരു വഴിയുമില്ല ഇപ്പോൾ എനിക്ക്...”

   ഹണിയുടെ മുഖത്ത് നോക്കി, എന്നാൽ സ്വയമെന്നവിധം, മുഖത്തെ വിഷമം മറയ്ക്കുവാൻ പാടുപെട്ട് അല്പം നീണ്ട നിശബ്ദതയെ തോൽപ്പിച്ച് ടെസ്സി ഇങ്ങനെ പറഞ്ഞു. താൻ ഉദ്ദേശിച്ച വാചകങ്ങൾ തന്റെ സുഹൃത്തിൽ നിന്നും പുറത്തുവന്നതിലൊന്ന് ഉണർന്നിരുന്നശേഷം ഹണി പറഞ്ഞു;

“സത്യംപറഞ്ഞാൽ നിനക്കിതിലിത്രയും ഇൻവോൾവ്മെന്റ്

ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല,, സോറി...”

ഈ വാചകങ്ങളെ ഒരുവിധം മാനിച്ചെന്നവിധം ടെസ്സി മറുപടിയായി പറഞ്ഞു;

“നിനക്കല്ലേ എന്നെ മനസ്സിലാകൂ...

പക്ഷെ... എടീ... ഞാന്... വീണുപോയി...”

   ഈ വാചകങ്ങളുടെ ആത്മാർത്ഥ ഉൾക്കൊണ്ടെന്നവിധം ഹണി തുടർന്നിരുന്നു, സുഹൃത്തിനെ വീക്ഷിച്ച്.

“എന്റെയും പുള്ളിക്കാരന്റെയും ഒരുപാട് നാളത്തെ സ്വപ്നമാണീ പേറുന്നത് ഞാൻ...

   ഈ സന്തോഷത്തിനിടയിൽ അവനെ നഷ്ടമായാൽ,, എനിക്കൊരിക്കലുമത് സഹിക്കാനാവില്ല...”

   തന്റെ സുഹൃത്തിൽനിന്നും മുഖമെടുത്ത് മിഴികളല്പം മുകളിലേക്കുയർത്തിയാണ് വിഷമം വിടാതെതന്നെ ടെസ്സി ഇങ്ങനെ നീട്ടി പറഞ്ഞത്.

   പറഞ്ഞുതീർത്തെന്ന നിമിഷംമുതൽ അതേപടി തുടർന്നിരുന്ന ടെസ്സിയെ ഒരു പ്രത്യേക സ്നേഹത്തോടെയെന്നവിധം നോക്കിയിരുന്നു ഹണി കുറച്ചുനേരം. ഇരുവർക്കും തമ്മിൽ അധികമൊന്നും പറയുവാനും മനസ്സിലാക്കുവാനും ഉണ്ടായിരുന്നില്ല ഇതിലധികവും.

   അല്പസമയമങ്ങനെ മുന്നോട്ട് പോയതോടെ ഹണി താൻ ഇരുന്നിടത്തുനിന്നും മെല്ലെ എഴുന്നേറ്റു. ശേഷം പഴയപടിതന്നെ തുടരുന്ന തന്റെ സുഹൃത്തിനടുത്തേക്ക് ചുവടുവെച്ച് നിന്നു- ടെസ്സി ഇരിക്കുന്ന അതേ ദിശയിലേക്ക് തിരിഞ്ഞ് അവളോടൊപ്പം നിന്നുകൊണ്ട്. ഹണിക്ക് തന്റെ കൈകളിൻമേലുള്ള അധികാരം നഷ്ടമാകുന്നതുപോലെ തോന്നി. അടുത്തനിമിഷം അങ്ങനെതന്നെ തുടരവേ ടെസ്സിയെ അവൾ കൈകളാൽ തന്നോടുചേർത്തു, ഇരുവരും ചേർത്തെന്ന് പറയാം. ടെസ്സിയുടെ നെറുകയിൽ, ആശ്വസിപ്പിക്കുന്നതിന്റെ തുടർച്ചയെന്നവിധം ഒന്നു ചുംബിച്ചു ഹണി. ശേഷം കുനിഞ്ഞങ്ങനെ തുടരുമ്പോൾത്തന്നെ പതിഞ്ഞസ്വരത്തിൽ പറഞ്ഞു;

“പുള്ളിക്കാരൻ സന്തോഷമായാണ് തിരിച്ചുപോയത്...

നീയെനിക്ക് വളരെ വലിയൊരു കാര്യമാണ് ചെയ്തുതന്നത്...”

   ഇങ്ങനെയൊന്ന് നിർത്തിയശേഷം അതേപടി തുടരവേതന്നെ സ്വന്തം കണ്ണുകൾ ഇറുക്കിയടച്ച് താട ടെസ്സിയുടെ നെറുകയിൽ മുട്ടിച്ച് ഒന്നുകൂടി അവളെ തന്നോടുചേർത്ത് ഹണി പറഞ്ഞു;

“യൂ നോ ആക്ച്വലി ഐ ആം വെരി ഹാപ്പി വിത്ത്‌ മൈ സൺ നൗ.

ഇറ്റ് ഈസ്‌ ബിക്കോസ് ഓഫ് യൂ മൈ ഡിയർ...”

   പൂർത്തിയാക്കുവാനാകാതെ ഹണിയങ്ങനെ തുടർന്നപ്പോൾ കണ്ണുകൾ ഇറുക്കിയടച്ച് ടെസ്സിയും അവളുടെ നെഞ്ചിലേക്ക് ചായ്ഞ്ഞു.



Rate this content
Log in

Similar malayalam story from Drama