Hibon Chacko

Drama Romance Thriller

4  

Hibon Chacko

Drama Romance Thriller

Affair // erotic thriller / 8

Affair // erotic thriller / 8

3 mins
21



യുവതി ഇരുകൈകളും മടക്കി ടേബിളിലൂന്നി അവയുടെ മുഷ്ടികൾ ചുരുട്ടി തന്റെ താടയ്ക്കുകൊടുത്ത് അല്പനിമിഷം തന്റെ സുഹൃത്തിൽനിന്നും മിഴികളെടുത്ത് മാറ്റി ആലോചനയിലാണ്ടു. അപ്പോഴേക്കും ഹണിയും തന്റെ താടയ്ക്ക്, തന്റെ കൂട്ടുകാരിയെപ്പോലെ കൈകൾ കൊടുത്തിരുന്നു. യുവതി അല്പമങ്ങനെ കഴിഞ്ഞ് പറഞ്ഞു;

“ഇതിപ്പോ എന്തു പറയാനാ... മുന്നോട്ട് നോക്കാം എന്താന്നാ...

പിറകോട്ടിങ്ങനെ ചികഞ്ഞിട്ട് ഒരു കാര്യവുമില്ല.”

ഇതുകേട്ടശേഷം മറുപടിരഹിതയായി ഹണി തുടർന്ന് പഴയപടിതന്നെ ഇരുന്നു.

“അവന്റെ ഡീറ്റൈൽസോ കോൺടാക്സോ വല്ലതും ഉണ്ടോ

നിന്റെ കൈയ്യിൽ,, അറിയാമോ വല്ലതും?”

അധികനിമിഷം കളയാതെ യുവതി, ഹണിയോടായിങ്ങനെ ചോദിച്ചു.

“എന്റെ കൈയ്യിലവന്റെ നമ്പർ മാത്രമേയുള്ളൂ...

അത്... ഞാനന്ന് ഫ്ലാറ്റിൽവെച്ച് വാങ്ങിച്ചതാ.”

   നേർത്തൊരു ജാള്യതയ്ക്ക് പക്ഷെ അർത്ഥം കൊടുത്ത് ഹണിയിങ്ങനെ മറുപടി നൽകി. ശേഷം കൈകളെ താടയിൽനിന്നും പിൻവലിപ്പിച്ചു.

“അവനെ നീ വിളിക്കുന്നത് ശരിയാവില്ല...”

   ഇങ്ങനെ മെല്ലെ, ആലോചനയുടെ സഹായത്തോടെ യുവതി തുടങ്ങി പൂർത്തിയാക്കാൻ ശ്രമിക്കുംമുൻപേ ഹണി ഇടയ്ക്കുകയറി;

“.. അതിനെക്കുറിച്ചിപ്പോൾ ചിന്തിക്കാൻ പറ്റില്ല.

അവനാ ലിഫ്റ്റിൽനിന്ന് എന്നെയുംകൊണ്ടേ പോകൂ എന്നാ തോന്നുന്നത്!”

   ആദ്യവാചകം ഗൗരവത്തോടെയായിരുന്നേൽ ഹണിയുടെ രണ്ടാം വാചകം അല്പം വീര്യം കുറഞ്ഞതായിരുന്നു.

“അപ്പോൾ കേട്ടിടത്തോളം അവനീ സെക്സ് ചെയ്താൽ മതി,

വേറെ പ്രശ്നങ്ങളൊന്നുമില്ല...,, വിളിക്കുകയോ സംസാരിക്കുകയോ വല്ലതും?”

   പാതിനിശ്വാസം പ്രകടമാക്കി ഇങ്ങനെ ചോദിച്ചുനിർത്തി യുവതി, ഹണിയോട് രണ്ടുനിമിഷത്തിനകം.

“അവന് ചെയ്താൽ മാത്രം മതി, വേറൊന്നും വേണ്ടാ.

ഇതുവരെ അങ്ങനെയായിരുന്നു.”

ഹണി ആത്മാർത്ഥത കലർത്തി ഒപ്പം കൂട്ടിച്ചേർത്തു മറുപടിയായി.

“നീയീ പറയുന്നത് മുഴുവൻ കേട്ടിട്ട് ഞാനിപ്പോൾ മൊത്തത്തിൽ കുടുങ്ങി...”

   ഇങ്ങനെ തുടങ്ങി യുവതിയൊന്ന് നിർത്തി, നിസ്സഹായത പ്രകടമാക്കുവാൻ തന്റെ സുഹൃത്തിന് സമയം നൽകാതെ അവൾ തുടർന്നു;

“... എനിക്കിതാകെ നന്നായിട്ടൊന്ന് ആലോചിക്കണം ഒന്നുകൂടെ...

നീ പേടിക്കേണ്ട, നമുക്ക് നമ്മുടേതായ കാര്യങ്ങളില്ലേ... വഴിയുണ്ടാക്കാം.”

   സൗഹൃദപരമായൊരു പുഞ്ചിരി വിരിയിച്ച് ഹണി കൂട്ടിച്ചേർക്കുംവിധം പറഞ്ഞു;

“ഡൗട്സ് ഉണ്ടായാൽ വിളിച്ചാൽ മതി. ഇപ്പോഴത്തെ സാഹചര്യത്തിൽ

പറ്റുന്നപോലെ ഞാൻ പറഞ്ഞുതരാം..”

ശ്വാസമൊന്നെടുത്ത് ഒരു കള്ളച്ചിരിയോടെ യുവതി മറുപടിയായി പറഞ്ഞു;

“ഊമ് ഊമ്... ദേ അവിടെ ലഞ്ച് സെർവ് ചെയ്തുതുടങ്ങി.

വെയ്റ്ററെ വിളിക്ക് മോള്.”

   ഹണി ചിരിച്ചുകൊണ്ട് തല വലത്ത് പിറകിലേക്ക് തിരിച്ചു, തുടർപ്രവർത്തനങ്ങൾക്കായി.

   രാത്രി മോനും ഹസ്ബന്റും ഒരുമിച്ചിരുന്ന് ഫുഡ്‌ കഴിച്ചുകൊണ്ട് ടി. വി. കാണുന്ന സമയം കിച്ചണിലൊരിടത്ത് മാറിനിന്നെന്നവിധം വാട്സ്ആപ്പ് അയക്കുകയാണ് ഹണി.

‘എടീ പുള്ളി പോകുന്നവരെ എന്തെങ്കിലും ചെയ്താൽ മതി.

ബാക്കി പിന്നെ നോക്കാം..’

   ഹണി മെല്ലെ റെക്കോർഡ് ഇങ്ങനെ അയച്ചു തന്റെ സുഹൃത്തിന്. അല്പനിമിഷം കഴിഞ്ഞതോടെ റിപ്ലേ എത്തി, അവൾ പ്ലേ ചെയ്തു;

‘ഞാൻ കുറേ ആലോചിച്ചു, നീ പറഞ്ഞതെല്ലാം വെച്ചും...

ഒരുകാര്യം ചെയ്യാം തത്കാലം, ഒന്ന്‌ എറിഞ്ഞു നോക്കുകയാണ്,,

ഞാൻ നാളെ വൈകുന്നേരം ഹോസ്പിറ്റലിൽ വരാം നിനക്ക് ഡ്യൂട്ടി ഉണ്ടെങ്കിൽ,,

ഇവനെ കണ്ടിട്ടില്ലല്ലോ ഞാൻ, ഒന്ന്‌ കാണട്ടെ ആദ്യം!

ബാക്കി എന്നിട്ടേ തീരുമാനിക്കാൻ പറ്റൂ... ഇതേ വഴിയുള്ളൂ ഞാൻ നോക്കിയിട്ട്...’

  ശബ്ദം കുറച്ചാണ് ഹണിയിത് മുഴുവൻ കേട്ടത്, ചെവികൂർപ്പിച്ച് അതിലേക്ക് മൊബൈലിന്റെ സ്പീക്കർ ചേർത്ത് പിടിച്ച്. കിച്ചണ്‌ പുറത്തേക്കൊന്ന് നോക്കിയശേഷം അവൾ റിപ്ലേ അയച്ചു;

‘എന്നാ നീയൊന്ന് കാണ്. ലിഫ്റ്റിൽ തന്നെ കാണും മിക്കവാറും.

ഓരോ നിമിഷവും പേടിയാ,, എന്തെങ്കിലും ചെയ്തേ പറ്റൂ.’

   ഇതയച്ചശേഷം അവൾ വീണ്ടും പതിവുതുടർന്നപടി കിച്ചണ്‌ വെളിയിലേക്ക് നോക്കിനിന്നു.

‘പേടിക്കേണ്ട നീ. നാളെ കാണാം. എന്റെ കെട്ടിയോൻ ഓഫീസീന്ന് വരാറായി.

പിള്ളേരില്ലേലും എനിക്ക് പണിക്ക് കുറവൊന്നുമില്ല. ശരി എന്നാൽ.’

   അല്പം കഴിയുംമുൻപേ ഇങ്ങനെ റിപ്ലേ എത്തിയതവൾ പഴയപടി കേട്ടു. ശേഷം ‘ഓക്കെയ്. ടേക്ക് കെയർ’ എന്ന് വേഗത്തിൽ ടൈപ്പ് ചെയ്ത് സെന്റ് ചെയ്തു മറുപടിയായി.

   ഉടനടി മറ്റൊന്നും നോക്കാതെ ചില പാത്രങ്ങൾ എടുക്കുകയും തട്ടിക്കുകയുമൊക്കെ കാര്യമില്ലാതെ ചെയ്തശേഷം തന്റെ മൊബൈലുമായി, ബനിയനും സാധാരണയൊരു പാന്റും ധരിച്ചിരിക്കെ ഹണി സാവധാനം ഹാളിൽ ടി. വി. കാണുന്ന ഇരുവരുടെയും അടുത്തേക്കെത്തി. അവളെയൊന്ന് മാനിച്ചശേഷം ഹസ്ബൻഡ് ടി. വി. കാഴ്ച തുടർന്നു.

8

“എടീ, എന്റെ പകുതി ധൈര്യം ഒറ്റയടിക്കങ്ങു ചോർന്നുപോയി കിടക്കുകയാ,,

എല്ലാംകൊണ്ടും ഇതുവരെവെച്ച് പുള്ളിക്കാരന് ഒരു വല്ലായ്ക ഫീൽ ചെയ്തിട്ടുണ്ട്...”

   ഡ്യൂട്ടി കഴിഞ്ഞു പഞ്ച് ചെയ്തശേഷമെന്നവിധം പതിവ് ലിഫ്റ്റിലേക്ക്, സുഹൃത്തിനൊപ്പം തിടുക്കത്തിൽ നടക്കുന്നതിനിടയിൽ ഹണി ഇങ്ങനെ പറഞ്ഞു.

“എടീ ആളെയൊന്ന് കാണട്ടെ. നീ പേടിക്കാതെ...

അവൻ കാണുമോ ലിഫ്റ്റിലിന്ന്...”

   ഹണിയുടെ അതേ തിടുക്കത്തിനൊപ്പം തുടരവേ സുഹൃത്തിങ്ങനെ മറുപടിയായി പറഞ്ഞുനിർത്തി. ഇതുകേട്ട നിമിഷം നടത്തമൊന്ന് പെട്ടെന്നവസാനിപ്പിച്ച് തന്റെ സുഹൃത്തിനുനേരെ തിരിഞ്ഞുനിന്ന് ഹണി പറഞ്ഞു;

“ഇത്രയും ദിവസം ഞാൻ അനുഭവിച്ചതൊന്നും പറഞ്ഞത് ഓർമ്മയില്ലേ നിനക്ക്...

ഇന്നലെകൂടി ഉണ്ടായിരുന്നു, ബാക്കി പറയണോ ഞാനിപ്പോൾ,,”

   ഇതുകേട്ടശേഷം ഒന്നു മന്ദഹാസം ചുണ്ടിലൊളിപ്പിച്ച് ‘വാ’ എന്ന അർത്ഥത്തിൽ, ഇടത്തുനിൽക്കവേ വലതുകൈയ്യാൽ ഹണിയെ സുഹൃത്ത് മുന്നോട്ട് നയിച്ചു. ഹണി നടത്തം മറ്റൊന്നിനും തുനിയാതെ തുടർന്നു, സുഹൃത്തിനൊപ്പം.

   ഇരുവരും ലിഫ്റ്റിനടുത്തെത്തി, അത് റണ്ണിങ്കിൽ ആയിരുന്നു. തങ്ങളുടെ ഫ്ലോറിലെ സ്വിച്ച് ഹണി അമർത്തിയശേഷം, ഇരുവരും ലിഫ്റ്റിനുമുന്നിൽ കാത്തുനിന്നു.

“ഈ പ്ലേസ് ഒക്കെ മെയ്ന്റനന്സ് നടക്കുമെന്ന് നീ പറഞ്ഞിരുന്നല്ലോ...

ഒന്നും ആയി ലക്ഷണം കാണുന്നില്ലല്ലോ...”

   ആദ്യവാചകം സുഹൃത്ത് നെറ്റിയല്പം അർത്ഥമില്ലാത്തവിധം ചുളുപ്പിച്ചാണ് പറഞ്ഞതെങ്കിൽ രണ്ടാമത്തേത് തലയല്പമുൾപ്പെടെ പാതി തിരിഞ്ഞു മൊത്തത്തിൽ നോക്കിയെന്നവിധമാണ്.

“പണിയൊക്കെ നടക്കുന്നുണ്ട്.

ഇങ്ങോട്ടേക്ക് എത്താൻ കുറച്ചു സമയമെടുക്കും!”

   ആത്മാർത്ഥമായി എന്നാൽ താല്പര്യമില്ലായ്മ കലർത്തിയും ഹണിയിങ്ങനെ തന്റെ സുഹൃത്തിനോട് മറുപടി നൽകി, തന്റെ സ്ഥിരം ശൈലിയിൽ നിൽക്കവേ- കോട്ടും സ്യൂട്ടും ധരിച്ചിരിക്കെ, ഇടതുതോളിൽ ഹാൻഡ്‌ബാഗ് തൂക്കി അത്, ഇരുകൈകളും മുന്നിലേക്ക് താഴ്ത്തികൂട്ടിപ്പിടിച്ച്‌ ഭദ്രമാക്കി.

   സുഹൃത്ത് മറുപടിയൊന്നും പറഞ്ഞില്ല. പകരം ലിഫ്റ്റ് തങ്ങളുടെ മുന്നിൽ തുറക്കപ്പെടുവാൻ വേണ്ടി കാത്തുനിൽക്കുംപടി തുടർന്നു. ഇത് ശ്രദ്ധിച്ച് ഹണിയും.

   അല്പനിമിഷത്തിനകം ലിഫ്റ്റ് എത്തി മെല്ലെ തുറന്നുവന്നു. അകത്തേക്ക് ഹണിയോടൊപ്പം സുഹൃത്തും മെല്ലെ കയറി -ചുരിദാർ ധരിച്ചിരിക്കെ, വലിയ എന്നാൽ ഇറക്കം കുറഞ്ഞതുമായ ബോട്ടം, ഹാൻഡ്‌ബാഗ് ഇടതുതോളിൽ ഉറപ്പിച്ചിരിക്കുന്നു -ഇടതുകൈകൊണ്ടതിനെ പിടിച്ചല്പം ഉറപ്പിച്ച്. ഹണി കയറിയശേഷം കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ച് പതിവുപോലെ നിലകൊള്ളുന്ന യുവാവിനെതിരായി നിൽക്കുകയാണ്. യുവാവിന്റെ കണ്ണുകൾ മാത്രം വലത്തേക്ക്, സുഹൃത്തിലേക്ക് പോയി തിരികെ വന്നു. സുഹൃത്ത് യുവാവിനെയൊന്ന് നോക്കിയശേഷം ബേസ്മെന്റിലേക്കുള്ള സ്വിച്ച് തിരഞ്ഞുപിടിച്ച് അമർത്തി. ഡോർ മെല്ലെ അടഞ്ഞുതുടങ്ങി. സുഹൃത്ത് ഹണിയുടെ അടുത്തായിവന്ന്, ഇരുകൈകളും മുന്നോട്ട് മടക്കിക്കെട്ടിപ്പിടിച്ച് നിന്നു. ഹണി പഴയപടിതെന്നെ തുടരുകയായിരുന്നു.

   ലിഫ്റ്റ് അടഞ്ഞ് ചലിച്ചുതുടങ്ങിയതും പെടുന്നനെ സുഹൃത്തിനെ ഒരിക്കൽക്കൂടി തന്റെ കൃഷ്ണമണികൾക്കൊണ്ട് നോക്കിയശേഷം യുവാവ് മുന്നോട്ട് ചെന്ന് ഹണിയുടെ ഇടുപ്പിൽ ഇരുകൈകളും പിടിച്ച് അവളുടെ മുൻകഴുത്തിൽ അമർത്തി ചുംബിച്ചു. അവളൊന്ന് മുഖം വക്രമാക്കി കുതറുവാൻ ശ്രമിച്ച് നിന്നുപോയി. ഇത് കണ്ട് ഒന്ന്‌ ഞെട്ടിയശേഷം സുഹൃത്ത് ഒരുനിമിഷംകൊണ്ട് ഹണിയെയും പിന്നെ യുവാവിനെയും നോക്കി...



Rate this content
Log in

Similar malayalam story from Drama