Hibon Chacko

Drama Romance Thriller

3  

Hibon Chacko

Drama Romance Thriller

Affair // erotic thriller / 4

Affair // erotic thriller / 4

3 mins
25



അവൻ മുഖമെടുക്കാതെ വന്നെന്നു തോന്നിയ അവൾ മറുപടിയായി ഭാവം മാറാതെ പറഞ്ഞു, അവനെ നോക്കി നെറ്റിയല്പം ചുളുപ്പിച്ച്;

“മ്ച്ച്. ഒന്നുമില്ലെടാ, നീ കഴിക്ക്.”

4

   ഹണി ലിഫ്റ്റിലേക്ക് കയറി, പുറത്തുനിന്നും. ലിഫ്റ്റിന്റെ ഡോർ സാവധാനം അടഞ്ഞു. ലിഫ്റ്റിലുണ്ടായിരുന്ന യുവാവ്, ഹണിയെ ഇരുകൈകളാൽ അവളുടെ അരക്കെട്ടിന് മുകളിലായി ഹാൻഡ്‌ബാഗിന്റെ സ്ട്രാപ്പോട് ചേർത്ത് വട്ടം പിടിച്ചു തന്നോട് ചേർത്ത് ചുംബിച്ചു. അവളും പരിസരം മറന്നെന്നവിധം അയാളോട് ചേർന്ന് പ്രവർത്തിച്ചു, അയാളെ അതേപടി അനുകരിച്ച്. ലിഫ്റ്റ് സാവധാനം താഴെ ബേസ്മെന്റ് ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും ചുണ്ടുകൾ തമ്മിൽ പരസ്പരം പലതരത്തിലും ഭാവത്തിലും മത്സരിച്ച് പിണഞ്ഞുകൊണ്ടിരുന്നു. തന്റെ പ്രവർത്തനം നിർത്താതെതന്നെ അയാൾ അടുത്തനിമിഷം, തന്റെ കൈകളെ സ്വതന്ത്രമാക്കി അവളുടെ കോട്ടിനുള്ളിലെ മേൽവസ്ത്രത്തെ വലിച്ചുപൊക്കി, അവളുടെ നഗ്നമായ ഇടുപ്പുകളിലും വയറിലും പരിസരങ്ങളിലുമൊക്കെയായി പിടുത്തമിട്ടും ഉരസിയും തുടങ്ങി. നടക്കുന്ന ചുംബനതീവ്രതയോടൊപ്പം ഇതുകൂടിയായതോടെ അവളുടെ കൈവിരലുകൾ അയാളുടെ പുറത്ത്, കോട്ടിനെ ചേർത്ത് ഇറുക്കിത്തുടങ്ങി. ഇരുവരും താത്കാലികമായെന്നവിധം, തങ്ങളുടെ നേത്രങ്ങളെ മറന്നെന്നവിധം മുന്നോട്ടുപോകുന്ന നിമിഷം അവളുടെ ഇടുപ്പുകൾ വഴി അയാളുടെ കൈകൾ, നഗ്നതയെ പുണർന്ന് മുകളിലേക്ക് കയറാനുള്ള പരിശ്രമമായി. പിന്നീടെന്തെങ്കിലും സംഭവിക്കുന്ന നിമിഷം ലിഫ്റ്റ് ബേസ്‌മെൻറിലെത്തി നിന്നു, ഡോർ തുറന്നുതുടങ്ങി. ഉദ്ദേശം ഡോർ പൂർണ്ണമായും തുറന്നെന്ന സ്ഥിതിയായപ്പോൾ ഹണി നടക്കുന്ന പ്രവർത്തനത്തിന്റെ തീവ്രത മാനിക്കാതെ അയാളെ, പ്രവർത്തനത്തിൽനിന്നും പിന്തിരിപ്പിക്കുംവിധം ഒന്ന്‌ തള്ളിമാറ്റി സ്വതന്ത്രയായി. ഇരുവരും നടന്ന പ്രവർത്തിയുടെ ഹാങ്ഓവറിൽ ആയിരുന്നു, ലക്ഷണം മുഖത്തും ചുണ്ടുകളിലും ശരീരമാസകലവും പ്രതിഫലിച്ചുനിന്നു. ഇരുവരും പരസ്പരമൊന്ന് നോക്കി, നടന്ന പ്രവർത്തനത്തിന്റെ തീവ്രത വിടാതെ. ഇരുവരേയും കാത്തെന്നവിധം ബേസ്മെന്റിലെ വിജനത മുന്നിട്ടുനിന്നു.

   ലിഫ്റ്റിന്റെ ഡോർ തുറന്നപടി, തോളിൽ ഹാൻഡ്‌ബാഗുമേന്തി നിന്ന ഹണി കണ്ടത് തനിക്ക് മുന്നിലായി സാരിയുടുത്തിരിക്കെ ഇടതുതോളിൽ മറ്റൊരു വിധത്തിലുള്ള ഹാൻഡ്ബാഗുമായി ഭാവമൊന്നും കൂടാതെ നിൽക്കുന്ന ഒരു മധ്യവയസ്കയെയാണ്. പിന്നിലായി, പതിവ് സ്ഥാനത്തിന് മാറ്റം വരുത്തി ലിഫ്റ്റ് വാളോട് ചേർന്ന് നിൽക്കുകയാണ് പതിവുപോലെ യുവാവ്. മധ്യവയസ്കയെ ഒന്നുനോക്കി ലിഫ്റ്റിലേക്ക് കയറി യുവാവിനെയുമൊന്ന് നോക്കിയശേഷം, യുവാവിനടുത്തായി അതുപോലെ ഹണിയും നിന്നു. ഒന്നുരണ്ടു നിമിഷങ്ങൾ കഴിഞ്ഞതും മധ്യവയസ്ക തല ഇടത്തേക്ക് തിരിച്ച് ഹണിയെ മുൻനിറുത്തി ചോദിച്ചു;

“ബേസ്മെന്റിലേക്കാണോ?

ഞാൻ അവിടേക്കാണ്.”

മറുപടിയായി ആദ്യമൊന്ന് തലയാട്ടിയശേഷമുടൻ ഹണി മറുപടി പറഞ്ഞു;

“അ, അതെ.”

   ചലനമില്ലാതെ, താൻ എന്നും കാണുന്നപടി നിലകൊള്ളുകയായിരുന്നു യുവാവ്. മധ്യവയസ്ക മെല്ലെ ബേസ്മെന്റിലേക്കുള്ള സ്വിച്ച് അമർത്തി. ലിഫ്റ്റിന്റെ ഡോർ സാവധാനം അടഞ്ഞുതുടങ്ങിയപ്പോൾ മധ്യവയസ്ക തന്റെ പഴയസ്ഥാനം നിലനിർത്തിനിന്നു. ലിഫ്റ്റ് താഴേക്ക് മെല്ലെ സഞ്ചരിച്ചുതുടങ്ങി. യുവാവുടൻ തന്റെ ഇടതുകൈകൊണ്ട് അവളുടെ വലത്തേ അകംതുടയിൽ പിടുത്തമിട്ടു, അവൾക്ക് പിന്നിലൂടെ. അവളുടൻ അയാളെയൊന്ന് നോക്കിയതോടെ ആ കൈ മെല്ലെ ഉരസി മുകളിലേക്ക്, മുന്നോട്ട് പോകുവാനാകാത്തവിധം തടയപ്പെട്ട് നിന്നു. അവൾ തന്റെ നോട്ടം അയാളിൽനിന്നും പിൻവലിച്ചിരുന്നില്ല, ആ സമയത്തെ എല്ലാ അവസ്ഥകളും ഒരുമിച്ചെത്തി അവളുടെ കണ്ണുകളെ മിഴിപ്പിച്ചത് മാത്രമേയുള്ളൂ. കൈയ്യിരിക്കുന്ന തുടയുടെ ഭാഗത്ത് അയാളൊന്ന് പെട്ടെന്നമർത്തിയതിന്റെ ആഘാതത്തിൽ, അവളുടെ തുടയിടുക്കുകൾ തമ്മിൽ അല്പമൊന്നകന്നു. ആ നിമിഷങ്ങളിലൊന്നിൽത്തന്നെ, മുന്നോട്ടുനോക്കിനിൽക്കെത്തന്നെ, അയാൾ തന്റെ കൈവിരലുകളാൽ അവളുടെപാന്റിന് മുകളിലൂടെ ഉരസിത്തുടങ്ങി. അവൾ മുന്നിലേക്ക് തലതിരിച്ചപ്പോൾ മധ്യവയസ്ക ചലനമില്ലാതെ നിൽക്കുകയാണ്, രംഗം ശ്രദ്ധിക്കാതെ. അയാളുടെ പ്രയോഗം കൈയ്യുടെ രണ്ടു നടുവിരലുകൾക്കൊണ്ട് മാത്രമായി ഉടൻ. ഹൃദയമിടിപ്പും ശ്വാസഗതിയും വർദ്ധിച്ച്, ചെറിയ ഞെരിവിളിയോടെയവൾ നിന്നുപോവുകയാണ്. അടുത്തനിമിഷത്തിലൊന്നിൽ അയാൾ കൈ പിൻവലിച്ച് കൊണ്ടുവന്ന് അവളുടെ വലത്തേ ബട്ടൊക്സിൽ പിടിച്ചമർത്തി. പെട്ടെന്നുണ്ടായ അതിന്റെ ആഘാതത്തിൽ അവളുടെ ഇരുകാലുകളും പ്രത്യേകം, താളരഹിതമായി ഫ്ലോറിൽ ശബ്ദമുണ്ടാക്കി നിശബ്ദമായി. വർദ്ധിച്ചുവന്ന ശ്വാസഗതിയും ഹൃദയമിടിപ്പും പരമാവധി നിയന്ത്രിച്ചവൾ നിന്ന ആ നിമിഷത്തിലും മുന്നിലെ മധ്യവയസ്ക അനങ്ങിയില്ല -അവരിത് ശ്രദ്ധിച്ചമട്ടേ ഇല്ലായിരുന്നു. അപ്പോഴേക്കും ലിഫ്റ്റ് ബേസ്മെന്റിലെത്തി. അവൾ പഴയപടി, തലയല്പം കുനിച്ച് ഇരുകൈപ്പത്തികളുംകൂട്ടി മുന്നിലേക്ക് പിടിച്ച് നിൽക്കുകയായിരുന്നു. അയാളാകട്ടെ പിൻവലിച്ചിരുന്ന കൈയ്യും വലത്തേ കൈയ്യും കൂട്ടിപ്പിടിച്ച് നേരെനോക്കി ചലനമറ്റ് നിൽപ്പായിരുന്നു.

   ലിഫ്റ്റിന്റെ ഡോർ മെല്ലെ തുറന്നശേഷവും ഒന്നുരണ്ടു നിമിഷത്തേക്ക് മധ്യവയസ്ക അനങ്ങിയില്ല. ശേഷം, അവർ ഒരു സ്റ്റെപ് മുന്നോട്ട് വെച്ചശേഷം, ലിഫ്റ്റിന്റെ ഡോറിൽ നിന്ന് തിരിഞ്ഞ് നിന്ന്, ഇരുകൈകളും പരസ്പരം കെട്ടി നെഞ്ചിൽ വെച്ചശേഷം ഇരുവരോടുമായി പറഞ്ഞു;

“നാണമില്ലേടോ...,,

നിങ്ങൾക്ക് വേറെയൊരു സ്ഥലവും കിട്ടാനില്ലേ!?”

   ആദ്യവാചകം യുവാവിനെ ഉന്നംവെച്ചായിരുന്നെങ്കിൽ രണ്ടാമത്തേത് പഴയപടി നിന്നിരുന്ന, എന്നാൽ തലമാത്രം ഉയർത്തിപ്പോയ ഹണിയോടായിരുന്നു. മൂവരും ചലനമില്ലാതെ അങ്ങനെ മൂന്നുനാലു നിമിഷങ്ങൾ നിന്നു. ഇരുവരേയും ഒരിക്കൽക്കൂടി ഒന്നു ശ്വാസം വിട്ട് മാറി-മാറി നോക്കിയശേഷം അനക്കംകൂടാതെ മധ്യവയസ്ക തിരിഞ്ഞ് തന്റെ വാഹനം ലക്ഷ്യമാക്കിയെന്നവിധം വെളിച്ചത്തെയും ഇരുട്ടിനേയും മാറി-മാറി മറികടന്ന് മറഞ്ഞു. ഉടനടി യുവാവ് ലിഫ്റ്റിൽനിന്നുമിറങ്ങി വലതുഭാഗത്തേക്ക് പതിവുപോലെ നടന്നു. ഹണി അല്പനിമിഷങ്ങൾ, ഉടൽ അയച്ച് തല പിന്നിലേക്ക് ചാരി, ചുണ്ടുകൾ അല്പം തുറന്ന്, ആലോചനയിലാണ്ടശേഷം ധൃതിയിൽ യുവാവിനെ ലക്ഷ്യം വെച്ചെന്നവിധം നടന്നു -ലിഫ്റ്റിനകത്തെ വെളിച്ചത്തിൽനിന്നും ഇരുട്ടിന്റെ മറവുപറ്റി.

   തന്റെ കറുത്ത ബെൻസ് കാറിൽ, മുന്നോട്ട് കുതിക്കുവാൻ തയ്യാറെടുക്കുകയായിരുന്ന യുവാവിനെ -പാസഞ്ചർ സൈഡിലെ ഗ്ലാസിൽവന്ന് തട്ടി ഹണി, തുറക്കുവാൻ ആവശ്യപ്പെട്ട ഭാവം പ്രകടമാക്കി.

“രണ്ടുദിവസം കഴിഞ്ഞ് എനിക്കൊരു ലീവ് ഉണ്ട്.

ഈവെനിംഗ് എന്റെ ഫ്ലാറ്റിലേക്ക് വന്നാൽ മതി, 36!”

   അയാൾ ഗ്ലാസ്സ് താഴ്ത്തിയപ്പോഴേക്കും തന്റെ ഹാൻഡ്‌ബാഗിൽ നിന്നും ഒരു കാർഡ് എടുത്ത് കുനിഞ്ഞുനിൽക്കേ, അകത്തേക്ക് നീട്ടിയശേഷം ഹണി ഇങ്ങനെ പറഞ്ഞു.

   അയാൾ തന്റെ ഇടതുകൈയ്യിലെ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച്, അപ്പാർട്മെന്റിന്റെ വിസിറ്റിംഗ് കാർഡ് എന്നുതോന്നിക്കുന്ന, അവൾ നീട്ടിയ കാർഡ് വാങ്ങിച്ചു. ശേഷം, തന്നെ ഒരു പ്രത്യേകഗൗരവഭാവത്തിൽ നോക്കി പഴയപടി നിൽപ്പ് തുടരുന്ന ഹണിയെ അയാൾ നോക്കി. രണ്ടുനിമിഷത്തിന് ശേഷം, മുന്നിലേക്കൊന്ന് നോക്കിയശേഷം, അവൾ അല്പം പിന്നിലേക്ക് അയാളെത്തന്നെ പഴയപടി നോക്കി നീങ്ങിയശേഷം വന്നവഴിയെന്നവിധം തിരികെ നടന്നു -ഹാൻഡ്‌ബാഗ് തോളിൽ ഒന്നുകൂടി ഭദ്രമാക്കി. സ്റ്റാർട്ടിങ്ങിലായിരുന്ന അയാളുടെ കാർ അവൾക്ക് സമാന്തരമായി കുതിച്ചുപോയി.



Rate this content
Log in

Similar malayalam story from Drama