Ann Ciya

Comedy Fantasy Inspirational

4.5  

Ann Ciya

Comedy Fantasy Inspirational

ആമി

ആമി

1 min
415



കുട്ടി പർദയും തലയിൽ മക്കനയും ഇട്ടു, ഖുറാനും ബാക്കി പുസ്‌തകങ്ങളും പെരുന്നാളിന്ന് ഉടുപ്പുവാങ്ങിയ തുണികടയുടെ കവറിൽ വൃത്തിയായി പൊതിഞ്ഞു പിടിച്ചാണ് കുഞ്ഞാമി മദ്രസയിൽ പോകാറ്. എന്നും സ്കൂൾ വിട്ടു വന്നാൽ വേഗം തന്നെ ഉടുപ്പുമാറി മദ്രസയിൽ പോകാൻ ഇറങ്ങും. വീടിന്റെ പുറക്‌വശത്തെ റബ്ബർ തോട്ടവും കടന്ന് റോഡിലൂടെ അല്പം നടന്ന് മൂന്ന് വീടും വളവും കഴിഞ്ഞാൽ വയസ്സി നാണുമ്മായുടെ വീടെത്തും. 


നിറയെ യെശോദ പൂക്കളാൽ നിറഞ്ഞ വേലി പടപ്പിൽ നിന്നും ചുവ്വന്ന പൂക്കൾ അവൾ ശ്രേദ്ധയോട പറിച്ചെടുക്കും. എന്നിട് തന്റെ കറുത്ത പർദയുടെ പോക്കറ്റ് മുഴുവൻ നിറയ്ക്കും.നാണുമ്മാ വീട്ടിൽ ഇല്ലെങ്കിൽ വേലിയുടെ ഇടയിലൂടെ നൂണ്ടു കയറി ചാമ്പ മരത്തിൽ നിന്നും നിറയെ പഴുത്ത ചാമ്പക്ക കൂടി പറിച്ചു പോക്കറ്റിൽ ഇട്ടാൽ പിന്നെ കുഞ്ഞാമിക്ക് സ്വർഗം കിട്ടിയ സന്തോഷം ആണ്.നാണുമ്മായുടെ വീടാണ് അവസാനത്തേതു.പിന്നെ റബർ തോട്ടവും ശേഷം അമ്പലചിറയുമാണ് ഉള്ളത്. യെശോദപൂക്കൾ കഴിഞ്ഞാൽ ആമി യുടെ ഇഷ്ടവിനോദം അമ്പല ചിറയിലെ വരാൽ മീനുകളെയും ഓറഞ്ചു നിറത്തിൽ തിളങ്ങുന്ന കുഞ്ഞു മീനുകളെയും കാണുന്നതാണ്. 


ഒരുവശം മുഴുവൻ കൈതക്കാടുകളും മറുവശം മുഴുവൻ താമരഇലകളും ഉള്ള ചിറക്കും ഉണ്ട് പേടിപിപ്പിക്കുന്ന ഒത്തിരി കഥകൾ. പണ്ട് പണ്ടെങ്ങോ ഒരിക്കൽ ഗർഭിണി ആയ സ്ത്രീ അവിടെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും. അവരുടെ ആത്മാവ് ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്നും ആണ് നാട്ടുകഥ. നട്ടുച്ചക്കും ആന്തിനേരത്തും ആ സ്ത്രീയെ അവിടെ കണ്ടവർ ഉണ്ടെന്ന് നാണുമ്മാ പറഞ്ഞു കുഞ്ഞാമി കേട്ടിട്ടുണ്ട്. 


എന്നും ചിറ കടക്കുമ്പോൾ തന്റെ പുറകെ ആരോ വരുന്നതായി ആമിക്ക് തോന്നും. അപ്പൊ ഖുറാനും മുറുകെ പിടിച്ച് ഓടുന്ന ഓട്ടം അവസാനിപ്പിക്കുന്നത് അമ്പലത്തിനടുത്തെ മാവിനടുത്ത് എത്തുമ്പോഴാണ്. അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ കുഞ്ഞാമിക്ക് ആശ്വാസം ആണ് കാണണം തന്റെ കയ്യിൽ ഖുറാനും പിന്നെ തൊട്ടടുത്ത അമ്പലത്തിലെ ദേവിയും ഉള്ളപ്പോ ഗർഭിണി പ്രേതത്തിനു തന്റെ അടുത്തു എത്താൻ പറ്റില്ലല്ലോ.. 



Rate this content
Log in

Similar malayalam story from Comedy