യെശോദപ്പൂക്കൾ
യെശോദപ്പൂക്കൾ
മഞ്ഞയിൽ വെള്ളതൊങ്ങലുകൾ വെച്ച കുട്ടിയുടുപ്പും ഇട്ടു, മാമാട്ടിയമ്മ കട്ട് വെട്ടിയ മുടി വൃത്തിയായി ചീകിവെച്ചു ഒരു സന്ധ്യാനേരത്തു് കൂട്ടുകാരിയെ കാണാൻ ഇറങ്ങിയതാണ് ആ അഞ്ചാം ക്ലാസ്സുകാരി.വഴിയരികിൽ കണ്ട ചുവന്ന യശോദപ്പൂ പറിച്ചു കയ്യിൽ കരുതി ഇരുന്നു.പതിവ് പോലെ അവൾ ഇരുവശത്തെയും നെൽപ്പാടങ്ങളും ഇളംകാറ്റും ആസ്വദിച്ചു പയ്യെ നടന്നു. അന്ന് ആ വഴികൾ വിജനമിയുന്നു.ദൂരെ ദൂരെ പോലും ആളനക്കം ഇല്ലായിരുന്നു.
പെട്ടന്നാണ് ദൂരെനിന്നുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കിയത്. "മോളെ , എങ്ങോട്ടാ ഒറ്റക്ക് ?". കൈലി മുണ്ടും മുഷിഞ്ഞ ഷർട്ടും ധരിച്ച ഒരു മധ്യവയസ്‌കൻ. അവൾ തിരിഞ്ഞു നോക്കി ഉത്തരം പറഞ്ഞു . "കൂട്ടുകാരിയെ കാണാൻ ". അപ്പോഴേക്കും ആ അപരിചിതൻ അടുത്ത് എത്തിയിരുന്നു. അയാൾ പിന്നെയും ചോദിച്ചു "വീട്ടിൽ ആരൊക്കെ ഉണ്ട് ?'' അവൾ കുഞ്ഞിപ്പല്ലു കാണിച്ചു ചിരിച്ച ഉത്തരം പറഞ്ഞു . "'അമ്മ , അച്ഛാ ... മുഴുവിക്കുമുമ്പേ അയാളുടെ കൈകൾ അവളെ വരിഞ്ഞു മുറുക്കി. എന്നതാണ് സംഭവിക്കുന്നത് എന്ന് അറിയുമുമ്പേ അയാൾ അവളെ വഴിയുടെ ഓരത്തേക് വലിച്ചെഴച്ചു കൊണ്ട് വന്നിരുന്നു . അവൾ സർവശക്തിയും എടുത്ത് കുതറിമാറാൻ ശ്രമിച്ചു.ആ ബലിഷ്ഠമായ കൈകൾ കൂടുതൽ അവളെ മുറുക്കി അമർത്തി. കരയാൻ ശ്രമിച്ചു പക്ഷെ ശബ്ദം പുറത്തു വന്നില്ല.അയാളുടെ മുറുക്കാൻ ചുവയുള്ള ചുണ്ടുകൾ അവളുടെ കുഞ്ഞു മുഖത്തോടടുത്തു വന്നു. അപ്പോഴേക്കും അവൾ തളർന്നിരുന്നു. ഇനി എതിർക്കാൻ ശരീരത്തിൽ ശക്തി ഇല്ലാത്തപോലെ.
പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ അവൾ അയാളുടെ മുഖത്ത് കടിച്ചു വലിച്ചു . വേദന കൊണ്ടയാൾ കടി വിടുവിക്കാൻ നോക്കുന്നതിനു ഇടയിൽ അവളുടെ കയ്യിൽ നിന്നുള്ള പിടി വിട്ടു. സർവശക്തിയും എടുത്ത് അവൾ തിരിഞ്ഞോടി . ആൾ താമസം ഉള്ള ദിക്കിലേക്ക് . അപ്പോഴും ഇടത്തേക്കയ്യിൽ ആ ചുവന്ന യെശോദപ്പൂക്കൾ അവൾ മുറുകെ പിടിച്ചിരുന്നു . എന്നിട്ട് ആരോടും എന്നല്ലാതെ സ്വയം പറഞ്ഞു "ഇത് എന്റെ പൂക്കൾ ആണ് , ഞാൻ ആർക്കും തരില്ല..!!!
