ഉറവ്
ഉറവ്
പരസ്പരമൊന്നും
ഉരിയിടാതെ...
വാക്കുകൾ തുളുമ്പും
വാൽകണ്ണിലോട്ട്
പതിവുനോട്ടം തറച്ചും
മനസ്സിൽ പ്രണയ-
നീരുറവ തിളച്ചും...
ഉറവയെന്നോ
തണുത്തുറഞ്ഞും
പിന്നീടെന്നോ
കാറ്റിലലിഞ്ഞും
വാതിൽ പടിയിലൂടെ
ഇരുതുള്ളികളാ-
യൊഴുകിയകന്നു..!

