പഴയ കാമുകിയോട്
പഴയ കാമുകിയോട്
ഓർമ്മകൾ
ചികയാതെ,
കൂടുതൽ മിണ്ടാം..
നാട്ടിലെ മഴയും ചൂടും
ലുലുമാളിലെ തിരക്കും
കെ റെയിലിന്റെ
ശരി തെറ്റുകളും
ബിറ്റ് കോയിന്റെ
സാങ്കേതികത്വവും
ആഗോള സാമ്പത്തിക
നയങ്ങളും
വേണമെങ്കിൽ,
സുഹൃത്തിന്റെ
വിവാഹകാര്യങ്ങൾ വരെ..
അതിനപ്പുറം
ചികയരുത്, മിണ്ടരുത്..!

