തേടുന്നതാരേ....
തേടുന്നതാരേ....
കനവിലെ കിനാക്കൾ തൻ
കസവാട ഞൊറിയുമ്പോൾ
വസന്തമായ് വരുന്നുവതാരേ...
എത്രയോ കാലമായ് മങ്ങാതെ
മായാതെ മാന്ത്രിക വിദ്യയാൽ
മനസ്സിൽത്തുളുമ്പുവതാരേ...
നക്ഷത്രത്തിളക്കത്തിൽ മുങ്ങി
നീ നിൽക്കെ മധുരമായ്
പുഞ്ചിരിയേകിയതാർക്കേ...
വർഷം പൊഴിക്കുന്ന
മേഘമായീ വനവീഥിയിൽ
മൗനമായ് പാടുന്നതാരേ...
കാറ്റിൽ സുഗന്ധമായ്
കവിളിലെ കുങ്കുമം
കവരുവാനെത്തിയതാരേ...
കരളിലെ കവിതകൾ
ചാലിച്ചീ വരികൾ
എഴുതിയതാർക്കേ...

