STORYMIRROR

Arjun K P

Romance Fantasy

3  

Arjun K P

Romance Fantasy

പെയ്തു തോരാതെ

പെയ്തു തോരാതെ

1 min
184


ഒരു നേർത്ത മഴച്ചാറ്റലിന്റെ

മൃദുലമാം സ്പർശം 

തഴുകുന്നു മെല്ലെ തളിരിതൾ 

പൂക്കുമീ പൂവാകയിൽ  

മഴനൂൽക്കിനാവിലുണരുന്നു 

നിന്റെ പ്രണയാർദ്ര ഭാവസ്പന്ദനം


വിടരുമീയനുരാഗ മലരുകൾ 

ചുംബനം കൊണ്ടു മൂടുവാൻ 

പെയ്യുമീ മഴമുകിൽപ്പക്ഷി 

പെയ്തുതോരാതെ പിന്നെയും 

വീണ്ടുമൊന്നായലിയുവാനായ്  

കിനാവിൽ കാത്തു നിൽക്കയോ?


പൂക്കളിൽ നിന്നരുണാഭയിൽ 

നാമ്പിടുന്ന മുകുളങ്ങളിൽ 

വിടരുവാൻ കൊതിയാർന്നു

നിൽക്കുമീ വസന്തസൂനങ്ങളിൽ 

പുണരുന്നു മെല്ലെ പ്രണയമണിവിരൽ 

എഴുതുമീ പുളകങ്ങളായ്….




Rate this content
Log in

Similar malayalam poem from Romance