STORYMIRROR

Arjun K P

Romance

3  

Arjun K P

Romance

പാൽനിലാവൊളി

പാൽനിലാവൊളി

1 min
233


പാതിരാ നക്ഷത്രങ്ങൾ 

പകലിനെ മോഹിക്കുമ്പോൾ 


ജാലകച്ചില്ലിന്നരികെ 

പാതിരാമഴ നനയുമ്പോൾ 


നെയ്ത്തിരിയെരിയും പോലെ 

നിറയുന്നതേതു നിമിഷം 


മിഴികളിൽ സ്വപ്നം പോലെ

ഈറൻ തണുപ്പിൻ തൂവൽ


നിലാവിൽ തലോടും പോലെ 

മഴയോർമ്മ തഴുകും പോലെ 


ഇതളൂർന്നു വീഴും വഴിയിൽ 

പനിനീർപ്പൂവിതളായ് നമ്മൾ 


പരസ്പരം പുണരും നിമിഷം 

പാടുന്നു ദൂരെ ദൂരെ 


പാൽനിലാവൊളി വിതറുമ്പോൾ 

ആശ തൻ കമ്പളമരികെ 


ആകെയും മൂടും നേരം 

നീയാരെയോ തേടുന്നില്ലേ 


പാതിരാ നക്ഷത്രങ്ങൾ 

പകലിനെ മോഹിക്കുമ്പോൾ 


ജാലകച്ചില്ലിന്നരികെ 

പാതിരാമഴ നനയുമ്പോൾ 

നീയാരെയോ തേടുന്നില്ലേ 



Rate this content
Log in

Similar malayalam poem from Romance