Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sreedevi P

Classics Inspirational

4.7  

Sreedevi P

Classics Inspirational

നൃത്ത സംഗീതം

നൃത്ത സംഗീതം

1 min
246


മൂന്നു വയസ്സിൽ തുടങ്ങിയതണെൻ നൃത്തം, സംഗീതം.

ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, നാടൻ നൃത്തം.

കമനീയ വേഷങ്ങളണിഞ്ഞ്, മുഖ ചമയം നടത്തി,

അടികൾവെച്ച്, മുദ്രകൾ പലതും കാട്ടി ഡാൻസിൻറെ,

ഭംഗി ആളുകളിലേക്കെത്തിക്കും ഡാൻസുകാർ.


എനിക്കു വയസ്സ് പതിനഞ്ച് കഴിഞ്ഞു.

നൃത്തമെൻ ശരീരം ഉറപ്പുറ്റതാക്കി.

വെളുപ്പിനെണീറ്റ്, സമയത്തു ഭക്ഷണം കഴിച്ച്, എന്നു വേണ്ട-

എൻ ജീവത ശൈലികൾ ക്രമമായി വന്നു ചിട്ടകളോടെ. 


എൻ സ്വരരാഗ മധുരിമയിൽ ലയിച്ചൂ ജനങ്ങൾ,

പാട്ടുഗ്രൂപ്പിൻറെ കല്ല്യാണി രാഗം തൃപ്തരാക്കി ജനത്തെ. 

എണീപ്പിക്കാൻ ശീലിപ്പിക്കുന്നു ചില കിടപ്പുരോഗികളെ സംഗീതം,

നീറും മനസ്സിനാശ്വാസമേകുന്നു സംഗീതം.

ജീവ മനസ്സുകൾക്ക് സന്തോഷം നല്കുന്നു സംഗീത ധാര,

ജന ലോകം സംഗീതലോകം.


ഭൂമിയിൽ ഭൂതമായതും, ഭവ്യമായതും, ഭവിഷ്യത്തും,

പാട്ടു ഡാൻസുകളിലായി അവതരിപ്പിച്ച് ജനങ്ങളിലേ-

ക്കെത്തിക്കും, പാട്ടു ഡാൻസുകാർ.

എന്നതുകൊണ്ട്, നൃത്തക്കാരുടേയും, പാട്ടുകാരുടേയും, ജനങ്ങളുടേയും,

വികസനം ഉയർന്നുയർന്നു പോയ്!!!



Rate this content
Log in