STORYMIRROR

MDIALAB 1

Abstract Classics Thriller

4  

MDIALAB 1

Abstract Classics Thriller

മുടിയിഴ

മുടിയിഴ

1 min
8

പേരമകൻ മുത്തശ്ശിയോട് കേണു ,

"മുത്തശ്ശി ഒരു കണ്ണട"

തക്ക നേരം തൻ വളപ്പിൽ

പോയ മുത്തശ്ശി

കുള്ളന്തെങ്ങിനോട് കൽപിച്ചു

"ഇജ്ജൊരോലതന്നാ"


പ്രായം താണ്ടിയ ചുളിവിന്റെ

ആജ്ഞയനുസരിച്ചെന്നോണം കുള്ള-

ന്തെങ്ങിൻ തലയിൽ നിന്നൊരു

മുടിയിഴ കൊഴിഞ്ഞു വീണു.


ഓലക്കൊടിചീന്തി മുത്തശ്ശി

അതിന്മേൽ  തൻ

ഇളം കൈകൾ സ്പർശിപ്പിച്ചു

പച്ച ചീളുകൊണ്ടവരൊരു

മായാജാലം പണിതു

 "പച്ചോലകണ്ണട"


                            -മുഹമ്മദ് ബാസ്സിം


Rate this content
Log in

Similar malayalam poem from Abstract